Connect with us

Sport

അങ്ങനെ കേരള ബ്ലാസ്റ്റേഴ്‌സിനും സ്വന്തം ‘മെസ്സി’

കാമറൂണ്‍ സ്‌ട്രൈക്കെര്‍ മെസ്സി ബൗളിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

Published

on

കാമറൂണ്‍ സ്‌ട്രൈക്കെര്‍ മെസ്സി ബൗളിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

കാമറൂണ്‍ സ്‌ട്രൈക്കെര്‍ റാഫേല്‍ എറിക്ക് മെസ്സി ബൗളി കേരളാ ബ്ലാസ്റ്റേഴ്‌സില്‍. 186സെന്റിമീറ്റര്‍ ഉയരമുള്ള ലെഫ്റ്റ് ഫൂട്ടഡ് കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക. 27വയസുകാരനായ മെസ്സി 2013ല്‍ എഫ്എപി യാഉണ്ടേയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്.

തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ, എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2016ലെ കാമറൂണിയന്‍ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമില്‍ അംഗമായിരുന്ന മെസ്സി ട്വന്റിഫോര്‍ ലീഗ് ഫിക്‌സ്ചറില്‍ 14ഗോളുകളും നേടിയിരുന്നു.

2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിലും അംഗമായിരുന്ന മെസ്സിക്ക് ചൈനീസ്, ഇറാനിയന്‍ ലീഗുകള്‍ കളിച്ച പരിചയ സമ്പത്തും തുണയാകും.

‘ഞങ്ങള്‍ക്കിപ്പോള്‍ ഞങ്ങളുടെ സ്വന്തം ‘മെസ്സി’ ഉണ്ട്. ഒഗ്‌ബെച്ചേയിക്കൊപ്പം മുന്‍നിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന സ്‌ട്രൈക്കറാണ് അദ്ദേഹം. ടീമിന് കൂടുതല്‍ ശക്തി നല്‍കുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനില്‍ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ശക്തമായ കളിക്കാരനാണ് മെസ്സി. അദ്ദേഹം ടീമിലെത്തിയതില്‍ വളരെ സന്തോഷമുണ്ട്- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഈല്‍കോ ഷട്ടോരി പറയുന്നു.

‘സീസണിലെ ലക്ഷ്യങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് ശക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബില്‍ ചേരുന്നതിലുള്ള ആവേശത്തിലാണ് ഞാന്‍. പരിശീലന വേളയിലും തുടര്‍ന്നുള്ള ഓരോ മത്സരത്തിലും ടീമിലെ മറ്റുള്ളവരോടൊപ്പം ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഞാന്‍ എന്റെ പരമാവധി പരിശ്രമിക്കും. ഇന്ത്യയില്‍ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധക വൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതതില്‍ ഞാന്‍ സന്തോഷവാനാണ്. സീസണ്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍’, മെസ്സി വ്യക്തമാക്കി.


Advertisement

National

വേള്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ ടീം

ഒരു സ്വര്‍ണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം,15 പേര്‍ക്ക് മികവിനുള്ള അംഗീകാരം എന്നിവ ഉള്‍പ്പെടെയാണ് നേട്ടം

Published

on

കസാന്‍, 30 ഓഗസ്‌റ് 2019:റഷ്യയിലെ കസാനില്‍ വെച്ച് നടന്ന വേള്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ ടീം. 48 അംഗ ടീം 19 മെഡലുകള്‍ നേടി. ഒരു സ്വര്‍ണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം,15 പേര്‍ക്ക് മികവിനുള്ള അംഗീകാരം എന്നിവ ഉള്‍പ്പെടെയാണ് നേട്ടം. സമാപന ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്തു.

ആഗോള തലത്തില്‍ മിന്നും പ്രകടനം ആണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. അവസാന സമയത്ത് തുടര്‍ച്ചയായ നേട്ടങ്ങളിലൂടെ 13ആം സ്ഥാനത്ത് ഇന്ത്യക്ക് എത്താന്‍ സാധിച്ചു. 2017ഇല്‍ അബുദാബിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 19ആം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത്.

ഒഡിഷയില്‍ നിന്നുള്ള എസ്. അശ്വത നാരായണ ജല സാങ്കേതിക വിദ്യയില്‍ സ്വര്‍ണ്ണം നേടി. 11 രാജ്യങ്ങളോട് മത്സരിച്ചാണ് അശ്വത ഒന്നാമത് എത്തിയത്. ബെസ്റ്റ് ഓഫ് നേഷന്‍ പുരസ്‌കാരവും അദ്ദേഹം നേടി. വെബ് സാങ്കേതിക വിദ്യയില്‍ കര്‍ണാടകയില്‍ നിന്നുള്ള പ്രണവ് നുതലപതി വെള്ളി മെഡല്‍ നേടി. ജ്വല്ലറി വിഭാഗത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള സഞ്ജയ് പ്രമാണിക്ക് വെങ്കല മെഡല്‍ നേടി. ഗ്രാഫിക് ഡിസൈനിങ്ങില്‍ ശ്വേത രത്തന്‍പുര വെങ്കല മെഡല്‍ നേടി.

ഇത്തവണ മികച്ച പങ്കാളിത്തം ആണ് മത്സരത്തിന് ഉണ്ടായത്. 63 രാജ്യങ്ങളില്‍ നിന്നുള്ള 1, 350 മത്സരാര്‍ത്ഥികള്‍ പരിപാടിയില്‍ മാറ്റുരച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാന നിമിഷം ആണെന്ന് നൈപുണ്യ, സംരംഭകത്വ വികസന മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. മികച്ച പ്രകടനം ആണ് ടീം ഇന്ത്യ കാഴ്ച്ച വെച്ചതെന്നും ചരിത്ര മുന്നേറ്റം ആണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. നൈപുണ്യ വികസന വഴിയില്‍ എത്താനുള്ള നിരവധി ചെറുപ്പക്കാര്‍ക്ക് ഇതൊരു പ്രചോദനം ആകുമെന്നും അദ്ദേഹം പറഞ്ഞു .നൈപുണ്യതയുള്ള ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് ഒരു പടി കൂടി അടുക്കാന്‍ ഈ നേട്ടത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ കസാനില്‍ നേരിട്ടെത്തുകയും ഇന്ത്യന്‍ പവലിയന്റെ ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.

കസാനില്‍ നടന്ന മത്സരത്തില്‍ 19 മെഡലുകള്‍ നേടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് നൈപുണ്യ, സംരംഭകത്വ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.ചൈന, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം രാജ്യത്തെ യുവ തലമുറക്ക് പ്രചോദനം നല്‍കുന്നതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ടീം അംഗങ്ങള്‍ക്കും ഈ വിജയം സമ്മാനിക്കാന്‍ മുന്‍കൈ എടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

Sport

ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ശക്തിയും വേഗതയും സമന്വയിപ്പിച്ച് കളിക്കുന്ന ജൈറോ റോഡ്രിഗസ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ സംഘത്തിന് കരുത്തേകും

Published

on

ശക്തിയും വേഗതയും സമന്വയിപ്പിച്ച് കളിക്കുന്ന ജൈറോ റോഡ്രിഗസ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ സംഘത്തിന് കരുത്തേകും

ബ്രസീല്‍ ഫുട്‌ബോള്‍ താരം ജൈറോ റോഡ്രിഗസ് പീക്‌സോറ്റൊ ഫില്‍ഹോ ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. 190സെന്റിമീറ്റര്‍ ഉയരമുള്ള 26കാരനായ ജൈറോ, ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമായി അറിയപ്പെടുന്ന കെബിഎഫ്‌സിക്കായി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണില്‍ മികച്ച ഫലം നേടുന്നതിനായി ശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിന് പ്രീസീസണില്‍ എന്റെ ടീമംഗങ്ങളുമായി കഠിന പരിശീലനം നടത്തുക എന്നതാണ് എന്റെ ലക്ഷ്യം കൂടാതെ ടീമിനായി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിക്കും-ജൈറോ വ്യക്തമാക്കി.

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ജെയ്‌റോ റോഡ്രിഗസ് ടീമിലെത്തിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. ശക്തിയും വേഗതയും സമന്വയിപ്പിച്ച് കളിക്കുന്ന അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ സംഘത്തിന് കരുത്തേകും. മികച്ച ആക്രമണ ഗുണങ്ങളും ജെയ്‌റോയ്ക്കുണ്ട് കൂടാതെ പന്ത് മിഡ്ഫീല്‍ഡിലേക്ക് തള്ളിവിടാന്‍ ഒരിക്കലും അദ്ദേഹം ഭയപ്പെടുന്നില്ല, ഇത് അദ്ദേഹത്തിനും ടീമിനും ഒരു പോലെ ഗുണം ചെയ്യും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ മതിലായി അദ്ദേഹം മാറും-കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇല്‍ക്കോ ഷട്ടോരി പ്രത്യാശ പ്രകടിപ്പിച്ചു.

Continue Reading

Sport

ഇന്ത്യന്‍ വിംഗര്‍ സത്യസെന്‍സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

27 വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്

Published

on

27 വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്

മണിപ്പൂര്‍ സ്വദേശിയായ സത്യസെന്‍സിംഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-2020 സീസണില്‍ കേരളബ്ലാസ്റ്റേഴ്‌സിനായി കളിക്കും. 27 വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്.

2015മുതല്‍ ഐഎസ്എല്ലില്‍ കളിച്ചു വരുന്ന സത്യസെന്‍ സിംഗ്, മുന്‍പ് ഡല്‍ഹിഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയുംഅണിഞ്ഞിട്ടുണ്ട്.

ഐഎസ്എല്‍ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകുക എന്നത് ഒരു പുതിയ വെല്ലുവിളിയാണ്, അത്ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഏക ലക്ഷ്യം ഫലങ്ങളാകും, ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ടീമിനെ പിന്തുണയ്ക്കാന്‍ഞാന്‍ പരമാവധി പരിശ്രമിക്കും- സത്യസെന്‍ സിംഗ് വ്യക്തമാക്കി

വലത്, ഇടത് വിങ്ങുകളില്‍ ഒരുപോലെ കളിക്കാന്‍ കഴിയുന്ന താരമായ സത്യസെന്‍ ടീമിലെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രധാനമായും വലതുകാല്‍ ഉപയോഗിച്ച് കളിക്കുന്ന കളിക്കാരനാണെങ്കിലും കളിക്കിടയില്‍ ഇടത്കാല്‍ഉപയോഗിച്ച് ഷൂട്ട് ചെയ്യുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ ആകര്‍ഷകമായ വേഗതയും, 1വി1 കഴിവുകളും ഉണ്ട്,അത് ഈ വര്‍ഷം വിങ്ങില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കാരണമാകും-കെബിഎഫ്‌സി ഹെഡ് കോച്ച് ഇല്‍ക്കോഷെട്ടോരി അഭിപ്രായപ്പെട്ടു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 month ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 month ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 month ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business5 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL5 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video6 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion7 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment7 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment9 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment10 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business6 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business7 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion10 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 year ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 weeks ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto1 month ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto1 month ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto2 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto3 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto3 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto3 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto3 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto3 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Trending