Connect with us

Auto

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Published

on

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

എയ്‌സ് പെര്‍ക്കിന്‍സുമാസി ചേര്‍ന്ന് പുനെയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുതിയ റീട്ടെയ്‌ലര്‍ കേന്ദ്രം തുടങ്ങി. 3എസ് കേന്ദ്രമെന്നാണ് പേര്. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രാദേശിക നിര്‍മ്മാണ കേന്ദ്രമായ പുനെയില്‍, പുനെ-ബെംഗളൂരു ഹൈവേയില്‍ സയാജി ഹോട്ടലിനു സമീപമുള്ള തന്ത്രപ്രധാന കേന്ദ്രത്തിലാണ് റീട്ടെയ്‌ലര്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്താണ് കേന്ദ്രം. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ഐആര്‍എല്‍) പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരിയും എയ്‌സ് പെര്‍ക്കിന്‍സ് ഡയറക്ടര്‍ വിവേക് മോഡിയും ചേര്‍ന്ന് പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

4460 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഡീലര്‍ഷിപ്പ് കേന്ദ്രം ഉന്നത നിലവാരമുള്ള വില്‍പ്പന, വില്‍പ്പനാനന്തര സേവനം ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വാഹനങ്ങളുടെ വിശാലനിര പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ള കേന്ദ്രത്തില്‍ കസ്റ്റമൈസേഷനു വേണ്ടിയുള്ള ഡിജിറ്റല്‍ പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്.

കേന്ദ്രത്തിലെ സംയോജിത സര്‍വീസ് വര്‍ക്ക്‌ഷോപ്പില്‍ ഉന്നത നിലവാരമുള്ള ഉപകരണങ്ങളും ടെക്‌നീഷ്യന്‍മാരും മറ്റു സര്‍വീസ് ജീവനക്കാരുമടക്കം ഉന്നത പരിശീലനം നേടിയ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.

Advertisement

Auto

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Published

on

കൊച്ചി: നിസ്സാന്റെ ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമായ അരിയയുടെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചു. 46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍, ശക്തമായ ആക്സിലറേഷന്‍, ഡ്രൈവര്‍ സഹായ സാങ്കേതികവിദ്യ, മികച്ച ഡിസൈന്‍ തുടങ്ങിയ പ്രത്യേകതകളോടെയാണ് നിസ്സാന്‍ അരിയയുടെ കണ്‍സെപ്റ്റ്. ഇലക്ട്രിക് ഓട്ടോമൊബൈല്‍ രംഗത്തേക്കുള്ള നിസ്സാന്റെ പരിണാമ ഘട്ടമാണ് പുതിയ നിസ്സാന്‍ അരിയ കണ്‍സെപ്റ്റ്.

2017 ടോക്കിയോ നിസ്സാന്‍ ഐഎംഎക്സ് മോട്ടോര്‍ ഷോയിലാണ് അരിയ കണ്‍സെപ്റ്റ് ആശയം ആദ്യമായി അവതതരിപ്പിച്ചത്.കണ്‍സെപ്റ്റ് വാഹനമാണെങ്കിലും, ക്രോസ്ഓവര്‍ ഇ.വി(ഇലക്ട്രോണിക് വെഹിക്കിള്‍)ഉടന്‍ തന്നെ ഉല്‍പാദനത്തിലേക്ക് മാറും.ഹൈടെക് സവിശേഷതകളുള്ള വിശാലമായ പ്രീമിയം കാബിന്‍ ഉള്‍പ്പെടെ ഇലക്ട്രിക് കാറുകളുടെ ശുദ്ധമായ സ്വഭാവം എടുത്തറിയിക്കുന്ന ബോഡി ഡിസൈനാണ് ആര്യ കണ്‍സെപ്റ്റിന്റെത്.നിസ്സാന്റെ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതിക വിദ്യയാണ് വാഹനത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതീകരണവും വെഹിക്കിള്‍ ഇന്റലിജന്‍സും അപകടങ്ങള്‍ ഇല്ലാതെയും തടസ്സമില്ലാത്തതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നു.

നിസ്സാന്റെ ഡ്രൈവര്‍ സഹായ സംവിധാനമായ പ്രോപൈലോട്ട് 2.0ന്റെ ഏറ്റവും പുതിയ പതിപ്പാണ് അരിയ കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നത്. നാവിഗേറ്റഡ് ഹൈവേ ഡ്രൈവിംഗില്‍ ഹാന്‍ഡ്സ് ഓഫ് സിംഗിള്‍ലേണ്‍ ഡ്രൈവിങ് അനുഭവം ഇത് പ്രദാനം ചെയ്യുന്നു.റിമോട്ട് പാര്‍ക്കിങ് സംവിധാനവും പ്രൈപൈലറ്റ് 2.0ന്റെ പ്രത്യേകതയാണ്. നിര്‍ദ്ദിഷ്ട പാതയില്‍ സഞ്ചരിക്കുമ്പോള്‍ പ്രോപൈലറ്റ് 2.0 ഹാന്‍ഡ്സ്ഓഫ് ഡ്രൈവിങും പ്രാപ്തമാക്കുന്നു. വിശാലമായ ഫ്രണ്ട് ഫെന്‍ഡര്‍ ഡിസൈനില്‍ സൂപ്പര്‍ തിന്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഷീല്‍ഡ് ബെസ്പോക്ക് ഗ്രില്ലില്‍ പ്രകാശിക്കുന്ന നിസ്സാന്‍ ചിഹ്നവും ഉണ്ട്. ആര്യ കണ്‍സെപ്റ്റിന്റെ സ്യൂസി ബ്ലൂ പെയിന്റ് സ്‌കീം രണ്ട് വ്യത്യസ്ത നിറങ്ങളാണ് സൃഷ്ടിക്കുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ കടും നീല മാറ്റ് നിറമാണ് തോന്നിപ്പിക്കുക. അടുത്തേക്ക് എത്തുമ്പോള്‍ ഉള്‍ച്ചേര്‍ത്ത വലിയ ഗ്ലാസ് അടരുകളില്‍ പ്രകാശ റിഫ്രാക്ഷനുകള്‍ ഉല്‍പാദിപ്പിക്കുന്നത് അല്‍പം നിറവ്യത്യാസമുണ്ടാക്കുന്നു. ഇലക്ട്രിക് ആശയത്തെ ഉള്‍കൊണ്ട് കോപ്പര്‍ നിറമാണ് അരിയ കണ്‍സെപ്റ്റിന്റെ റൂഫിനും വീലിനും നല്‍കിയിരിക്കുന്നത്.

ഹ്യൂമന്‍മെഷീന്‍ ഇന്റര്‍ഫേസ് സവിശേഷതയിലൂടെ സ്മാര്‍ട്ട്ഫോണില്‍ ഒരു ലക്ഷ്യസ്ഥാനം സജ്ജീകരിക്കാനും അത് അരിയ കണ്‍സെപ്റ്റിലേക്ക് കൈമാറി വാഹനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. ഡ്രൈവര്‍ വാഹനത്തിന് അകത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍, വെര്‍ച്വല്‍ പേഴ്സണല്‍ അസിസ്റ്റന്റ് സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങും. പാര്‍ക്കിങ്ങിനും മറ്റും ഇത് സഹായകമാകുന്നു. ഡ്രൈവര്‍ക്ക് കണ്ണുകള്‍ റോഡില്‍ നിന്ന് മാറ്റാതെ തന്നെ ഇത് സാധ്യമാക്കുന്നു എന്നതാണ് പ്രത്യേകത. മികച്ച പവര്‍ സ്റ്റോറേജ് മാനേജ്മെന്റ് ദീര്‍ഘനേരം ചാര്‍ജ് ചെയ്യാതെ തന്നെ തടസ്സമില്ലാത്ത ദീര്‍ഘദൂര യാത്രകള്‍ പ്രദാനം ചെയ്യുന്നു. ചാര്‍ജ്ജ് ചെയ്യേണ്ട സമയമാകുമ്പോള്‍, ബാറ്ററിയെ വേഗത്തിലും സൗകര്യപ്രദമായും ശക്തിപ്പെടുത്തുന്നതിന് ദ്രുത ചാര്‍ജിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

ഡിസൈനും എഞ്ചിനീയറിങും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനത്തെയാണ് അരിയ കണ്‍സെപ്റ്റ് പ്രതിനിധീകരിക്കുന്നതെന്ന് നിസ്സാന്‍ മോട്ടോര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രതിനിധി യാസുഹിരോ യമാച്ചി പറഞ്ഞു.കസ്റ്റം ടയറുകളുള്ള അഞ്ച് ബ്ലേഡ്, 21 ഇഞ്ച് അലുമിനിയം വീലുകളാണ് വാഹനത്തിന്റെത്. താഴ്ന്നതും നേര്‍ത്തതുമായ റൂഫിങ്, പിന്‍ഭാഗത്തെ സ്റ്റൈലിംഗ് എന്നിവ അരിയ കണ്‍സെപ്റ്റിന്റെ മറ്റ് പ്രത്യേകതകളാണ്. പരമ്പരാഗത വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബട്ടണുകളും സ്വിച്ചുകളും ഓഴിവാക്കി മിനിമലിസ്റ്റ് ഡാഷ്ബോര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്.ഇന്‍സ്ട്രുമെന്റ് പാനലിനൊപ്പം സംയോജിത ഹപ്റ്റിക് ടച്ച് നിയന്ത്രണങ്ങളാണ് പകരം ഉപയോഗിച്ചിരിക്കുന്നത്. കാര്‍ ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. സ്റ്റാര്‍ട്ട് ബട്ടണ്‍, 12.3 ഇഞ്ച് ഡിസ്പ്ലേ മോണിറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നോബ്, കാലാവസ്ഥാ നിയന്ത്രണങ്ങള്‍ എന്നിവ മാത്രമാണ് വാഹനത്തില്‍ പ്രത്യക്ഷമായ മറ്റ് നിയന്ത്രണ സംവിധാനങ്ങള്‍.

Continue Reading

Auto

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Published

on

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

ഇതാ ഒരു കിടിലന്‍ സൈക്കിള്‍. ഇത് ഇരുന്നോടിക്കേണ്ട. കിടന്നോടിക്കാം. പേര് ബേര്‍ഡ് ഓഫ് േ്രപ ബൈസൈക്കിള്‍. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാമെന്നതാണ് ഈ സൈക്കിളിന്റെ പ്രത്യേകത.

മികച്ച വേഗത ലഭിക്കുമെന്നതാണ് ബേര്‍ഡ് ഓഫ് പ്രേ സൈക്കിളിന്റെ ഡിസൈനിന്റെ സവിശേഷത. സുരക്ഷിതത്വവും വര്‍ധിപ്പിക്കുമിത്. ഏയ്‌റോഡൈനാമിക് സംവിധാനത്തിലാണ് രൂപകല്‍പ്പന.

ജോണ്‍ ആള്‍ഡ്രിഡ്ജ് എന്ന ഇന്നൊവേറ്ററാണ് ഈ സൈക്കിളിന് പിന്നിലെ ബുദ്ധി. അദ്ദേഹം ഇതെടുത്ത് 45 മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ വരെ പോയിട്ടുണ്ടത്രെ. 4,800 ഡോളര്‍ മുതലാണ് സൈക്കിളിന്റെ വില ആരംഭിക്കുന്നത്.

Continue Reading

Auto

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Published

on

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

മഹീന്ദ്ര ഗ്രൂപ്പിന്റെ ‘ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ വൈദ്യുത മുച്ചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളത്തില്‍ അവതരിപ്പിച്ചു. എഫ്എഎംഇ, സംസ്ഥാന സബ്സിഡികള്‍ക്കുശേഷം മഹീന്ദ്ര ട്രിയോ ഇ ഓട്ടോയും ട്രിയോ യാരി ഇ റിക്ഷയുടെ കേരളത്തിലെ ഓണ്‍-റോഡ് വില യഥാക്രമം 2.43 ലക്ഷം രൂപയും 1.62 ലക്ഷം രൂപയുമാണ്.

ഇന്ത്യയിലെ ആദ്യ ലിഥിയം-അയോണ്‍ വൈദ്യുത ത്രിചക്ര വാഹന സംവിധാനമായ മഹീന്ദ്ര ട്രിയോ യാത്രകളെ ആദ്യാവസാനം പരിസ്ഥിതി സൗഹൃദപരമാക്കുകയാണ്. മികച്ച മൂല്യം നല്‍കി വ്യക്തിഗത ഉപഭോക്താക്കളുടേയും വന്‍കിട-സ്ഥാപന ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റും വിധമാണ് ട്രിയോ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ദൈവത്തിന്റെ സ്വന്തം നാടിനെ വൈദ്യുതീകരിക്കുന്ന കാര്യത്തില്‍ നിര്‍ണായക ചുവടു വെയ്പു നടത്തിയിരിക്കുകയാണെന്ന് മഹീന്ദ്ര ഇലക്ട്രിക് സി.ഇ.ഒ. മഹേഷ് ബാബു ചൂണ്ടിക്കാട്ടി. സ്വന്തമായ വൈദ്യുത വാഹന നയത്തോടെ ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയില്‍ കേരളം ഇതിനകം തന്നെ ചുവടു വെയ്പു നടത്തിക്കഴിഞ്ഞു എന്നും ട്രിയോ ശ്രേണിയിലെ സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ ഈ രംഗത്ത് പുതിയ പാത വെട്ടിത്തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതാതു മേഖലകളില്‍ ഏറ്റവും വലിയ റേഞ്ചോടു കൂടി ട്രിയോയും ട്രിയോ യാരിയും ഇന്ത്യയിലെ ഗതാഗത രംഗത്ത് തുടക്കം മുതല്‍ ഒടുക്കം വരെ സേവനം ലഭ്യമാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉടമസ്ഥര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ വരുമാനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഈ വാഹനങ്ങള്‍ നല്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൂര്‍ണമായി ചാര്‍ജു ചെയ്ത ശേഷം എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ ഡ്രൈവിങ് റേഞ്ചില്‍ ട്രിയോ ഓട്ടോ 170 കിലോമീറ്ററും സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്ററുമാണ് ഉള്ളത്. ട്രിയോ യാരി ഇ റിക്ഷയുടെ സാക്ഷ്യപ്പെടുത്തിയ റേഞ്ച് 129 കിലോമീറ്ററാണ്.

ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണ്. ഇത് ഉപഭോക്താവിന്റെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Health3 days ago

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

Business3 days ago

ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ്’ ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’

Entertainment1 week ago

രാജ്യത്തെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റിന് ഡിസൈന്‍ വീക്ക് ആതിഥ്യമരുളും

Education1 week ago

ടിസിഎസ് ഐടി വിസ് 2019: ചിന്മയ വിദ്യാലയലത്തിലെ കെ. ആദിത്യ കൃഷ്ണനും-അഭിമന്യു രാജീവ് മേനോനും ജേതാക്കള്‍

Entertainment1 week ago

യു എസ് ടി ഗ്ലോബല്‍ യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്

Kerala1 week ago

എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു

Kerala2 weeks ago

ഐടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട വനിതകള്‍ക്ക് ഐസിഫോസ് പരിശീലനം

Business2 weeks ago

കിച്ചന്‍ ട്രഷേഴ്സിന് 80 കോടി രൂപയുടെ വിദേശ നിക്ഷേപം

Business3 weeks ago

പ്രധാമന്ത്രി മോദിക്ക് കത്തെഴുതി വാള്‍മാര്‍ട്ട് സിഇഒ, കാരണം?

Business4 weeks ago

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍: കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഒക്ടോ. 19 ന്

Business3 weeks ago

ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ വിദേശത്തേക്ക് അയച്ചത് ഏഴ് ലക്ഷം കിലോ നൂല്‍

Business3 weeks ago

സര്‍വേ സ്പാരോ സ്ഥാപകന്‍ ഷിഹാബ് മുഹമ്മദിന് ടൈകൂണ്‍ സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Auto3 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

Business4 weeks ago

ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Viral

Kerala3 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life3 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf3 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business7 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL7 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video8 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion9 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment9 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment11 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment12 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business1 month ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business8 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business9 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion9 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion9 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion12 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto1 month ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto2 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto2 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto3 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto4 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto5 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto5 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Trending