Connect with us

Life

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ വിലയുടെ പകുതി തുകയും പലിശയും ട്വന്റി 20 വഹിക്കും

Media Ink

Published

on

ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി

കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉല്‍ഘാടനം ചെയ്തു.

ഈ പദ്ധതി പ്രകാരം തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന കിഴക്കമ്പലം നിവാസികള്‍ തുക 36 തവണകളായി തിരിച്ചടച്ചാല്‍ മതി. വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ വിലയുടെ പകുതി തുകയും പലിശയും ട്വന്റി 20 വഹിക്കും.

ഇത്തരത്തില്‍ 10,000 രൂപയുടെ ഉല്‍പന്നം വാങ്ങുന്ന ഉപഭോക്താവ് പ്രതിമാസം 138 രൂപ മാത്രം അടച്ചാല്‍ മതിയാകും.

ആദ്യഘട്ടത്തില്‍ സ്‌കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എല്‍.ഇ.ഡി ടിവി, മൊബൈല്‍ ഫോണ്‍, അയണ്‍, കിടക്കകള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു.

ഈ പദ്ധതി സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ള ജനങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നതെന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകള്‍ ഉള്ള കിഴക്കമ്പലമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തില്‍ ഇതിനോടകം നിരവധി ജനോപകാരപ്രദമായ പദ്ധതികളാണ് ട്വന്റി 20 ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്നത്. ട്വന്റി 20 ചെയര്‍മാന്‍ ബോബി എം.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, കുടുംബശ്രി ചെയര്‍ പേഴ്‌സണ്‍ ലിന്‍ഡ ആന്റണി, വൈസ് ചെയര്‍ പേഴ്‌സണ്‍ മോളി ചാനി, ട്വന്റി 20 എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി.എസ്.കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Advertisement

Life

പ്രധാനമന്ത്രിയുടെ ഇടപെടല്‍; വിമാനത്താവളത്തില്‍ ചായ വില 150ല്‍ നിന്ന് 15 രൂപയിലേക്ക്

കൊള്ളലാഭത്തിന് അറുതി. വിമാനത്താവളങ്ങളില്‍ ചായവില 15 രൂപയായും കാപ്പിവില 20 രൂപയായും കുറയും

Media Ink

Published

on

തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് ഫലമുണ്ടായി. വിമാനത്താവളങ്ങളില്‍ ചായയ്ക്കും കാപ്പിക്കും ഈടാക്കിയിരുന്ന കൊള്ളവില ഇതോടെ കുറയുകയാണ്.

100 രൂപയ്ക്ക് മുകളിലായിരുന്നു വിമാനത്താവളങ്ങളില്‍ ചായ വില. ഇത് 15 രൂപയായി കുറയും. കാപ്പിയുടെ വില 20 രൂപയായി കുറയും. ചെറുപലഹാരങ്ങള്‍ 15 രൂപയ്ക്ക് കിട്ടും. ഇത് വലിയ ആശ്വാസമാണ് സാധാരണക്കാരായ യാത്രികര്‍ക്ക് നല്‍കുന്നത്.

വളരെ കഷ്ടപ്പെട്ട് ടിക്കറ്റ് പൈസയുമൊപ്പിച്ച് യാത്രചെയ്യുന്ന സാധാരണക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ കൊള്ളവില കാരണം ചായ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

2019ല്‍ ഡെല്‍ഹി യാത്രയ്ക്കിടെ ഒരു ബ്ലാക് ടീക്ക് 150 രൂപ കൊടുക്കേണ്ടി വന്ന ദുരവസ്ഥ വിവരിച്ചാണ് തൃശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചൂടുവെള്ളത്തില്‍ ടീ ബാഗ് ഇട്ടുതരുന്നതിന് 150 രൂപ വാങ്ങുന്നത് ഒരു തരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത സംഭവമായിട്ടാണ് സകലരും കരുതുന്നത്.

2019 ഏപ്രില്‍ മാസത്തില്‍ കത്തയച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് മറുപടി ലഭിക്കുകയുണ്ടായെന്ന് ഷാജി വ്യക്തമാക്കി. തുടര്‍നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം പോയത്.

Continue Reading

Business

മഞ്ഞളും കുരുമുളകും ചേര്‍ത്ത ഹല്‍ദി ഐസ്‌ക്രീം; നേട്ടം കൊയ്യാന്‍ അമുല്‍

കോവിഡ് കാലത്ത് ഹല്‍ദി ഐസ്‌ക്രീമുമായി അമുല്‍. മഞ്ഞളിന് പുറമെ ഇനി ഇഞ്ചിയും തുളസിയും ചേര്‍ത്ത ഐസ്‌ക്രീം പുറത്തിറക്കുമെന്നും കമ്പനി

Media Ink

Published

on

കോവിഡ് കാലത്ത് രോഗപ്രതിരോധ ശക്തി കൂട്ടാനാണ് സകലരുടെയും ഓട്ടം. ഇത് ഒരു ബിസിനസ് അവസരമായി കണ്ട് ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തുകയാണ് ക്ഷീര വ്യവസായ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ അമുല്‍.

കോവിഡ് പ്രമാണിച്ച് ഹല്‍ദി ഐസ്‌ക്രീമെന്ന പുതിയ ഉല്‍പ്പന്നവുമായി എത്തിയിരിക്കയാണ് ഗുജറാത്തിലെ ഈ സഹകരണ പ്രസ്ഥാനം. മഞ്ഞള്‍ നന്നായി ചേര്‍ന്ന ഐസ്‌ക്രീമാണ്. ഒപ്പം പാലും തേനും കുരുമുളകും ഡെയ്റ്റ്‌സും ബദാമും കാഷ്യു നട്ടുമുണ്ട്.

മികച്ച ആരോഗ്യത്തിനുള്ള മാര്‍ഗമെന്ന് പറഞ്ഞാണ് അമുതല്‍ ഹല്‍ദി ഐസ്‌ക്രീം പ്രൊമോട്ട് ചെയ്യുന്നത്. ഇത് കൂടാതെ പുതിയ രണ്ട് ഐസ്‌ക്രീമുകള്‍ കൂടി കോവിഡ് പശ്ചാത്തലത്തില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഇഞ്ചി ഐസ്‌ക്രീമും മറ്റൊന്ന് തുളസി ഐസ്‌ക്രീമുമായിരിക്കും.

എന്നാല്‍ ഇന്റര്‍നെറ്റില്‍ പലരും ഇതിനെ ട്രോളാനും ഇറങ്ങിയിട്ടുണ്ട്. അത്ര നല്ല ഐസ്‌ക്രീം ഫേവറായിരിക്കില്ല മഞ്ഞളിന്റേതെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. ഹല്‍ദി മില്‍ക്ക് പോലെ അത്ര സ്വീകാര്യത ലഭിക്കില്ല ഹല്‍ദി ഐസ്‌ക്രീമിനെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായാലും ഇത് വിപണി കീഴടക്കുമോയെന്നത് കണ്ടറിയണം.

Continue Reading

Life

മുസ്തഫ വീല്‍ ചെയറിലിരുന്ന് നിര്‍മിച്ചത്‌ ആയിരത്തോളം കുടകള്‍

ഒരു കുട വാങ്ങി നിങ്ങള്‍ക്കും മലപ്പുറത്തുകാരന്‍ മുസ്തഫയെ സഹായിക്കാം. വീല്‍ചെയറിലിരുന്ന് കുടയുണ്ടാക്കുകയാണ് ഈ സംരംഭകന്‍

ലക്ഷ്മി നാരായണന്‍

Published

on

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ മുസ്തഫ പറമ്പന്‍ 15 വര്‍ഷം മുമ്പാണ് കവുങ്ങില്‍നിന്ന് വീണത്. നട്ടെല്ലിന് ക്ഷതമേറ്റ അദ്ദേഹത്തിന്റെ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നു പോയി. ശിഷ്ടകാലം വീല്‍ചെയറിലായിപ്പോയെങ്കിലും അദ്ദേഹം ഇന്നൊരു സംരംഭകനാണ്.

ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് മുസ്തഫ കുട നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തുന്നു…

അതിജീവനത്തിന്റെ ആ വര്‍ണക്കുടകളുടെ കഥയിങ്ങനെ. മസ്തഫയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിഡിയോ കാണുക.

ഏത് അവസ്ഥയിലും മുന്നോട്ട് പോകണം എന്ന ദൃഢനിശ്ചയമായിരുന്നു മുസ്തഫയുടെ ജീവിതം മാറ്റി മറച്ചത്. വിപണിയില്‍ ലഭിക്കുന്ന മുന്‍നിര കമ്പനികളുടെ കുടകളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കുടകളാണ് മുസ്തഫ തന്റെ പരിശ്രമം കൊണ്ട് നിര്‍മിക്കുന്നത്.

ഹാന്‍ഡിക്രോപ്‌സ് എന്ന സ്ഥാപനം നല്‍കിയ പിന്തുണയാണ് മുസ്തഫയെ പോലുള്ള ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍

മുസ്തഫയെ പോലുള്ളവരാണ് യഥാര്‍ത്ഥ പോരാളികള്‍… സംരംഭകത്വത്തിന്റെ ചൂടും ചൂരും അറിയുന്നവര്‍, അതിജീവനത്തിനായി പ്രയത്‌നിക്കുന്നവര്‍…അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ചേര്‍ത്ത് നിര്‍ത്താം…ഈ മഴക്കാലത്ത് കുട വാങ്ങുമ്പോള്‍ മുസ്തഫ പറമ്പനെയും ഓര്‍ക്കാം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life1 week ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto1 day ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto3 days ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto4 days ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto7 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto1 week ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto1 week ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto1 week ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto1 week ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Trending