Connect with us

Sport

ഇന്ത്യന്‍ വിംഗര്‍ സത്യസെന്‍സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

27 വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്

Published

on

27 വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്

മണിപ്പൂര്‍ സ്വദേശിയായ സത്യസെന്‍സിംഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-2020 സീസണില്‍ കേരളബ്ലാസ്റ്റേഴ്‌സിനായി കളിക്കും. 27 വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്.

2015മുതല്‍ ഐഎസ്എല്ലില്‍ കളിച്ചു വരുന്ന സത്യസെന്‍ സിംഗ്, മുന്‍പ് ഡല്‍ഹിഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയുംഅണിഞ്ഞിട്ടുണ്ട്.

ഐഎസ്എല്‍ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകുക എന്നത് ഒരു പുതിയ വെല്ലുവിളിയാണ്, അത്ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഏക ലക്ഷ്യം ഫലങ്ങളാകും, ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ടീമിനെ പിന്തുണയ്ക്കാന്‍ഞാന്‍ പരമാവധി പരിശ്രമിക്കും- സത്യസെന്‍ സിംഗ് വ്യക്തമാക്കി

വലത്, ഇടത് വിങ്ങുകളില്‍ ഒരുപോലെ കളിക്കാന്‍ കഴിയുന്ന താരമായ സത്യസെന്‍ ടീമിലെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രധാനമായും വലതുകാല്‍ ഉപയോഗിച്ച് കളിക്കുന്ന കളിക്കാരനാണെങ്കിലും കളിക്കിടയില്‍ ഇടത്കാല്‍ഉപയോഗിച്ച് ഷൂട്ട് ചെയ്യുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ ആകര്‍ഷകമായ വേഗതയും, 1വി1 കഴിവുകളും ഉണ്ട്,അത് ഈ വര്‍ഷം വിങ്ങില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കാരണമാകും-കെബിഎഫ്‌സി ഹെഡ് കോച്ച് ഇല്‍ക്കോഷെട്ടോരി അഭിപ്രായപ്പെട്ടു.

Advertisement

Sport

ഇന്ത്യക്കു വേണ്ടി അയണ്‍മാനായി സിദ്ധാര്‍ത്ഥ് മാധവ് എന്ന മലയാളി

ലോകത്തിലെ ഏറ്റവും വിഷമകരമായ ട്രയാത്‌ലണില്‍ ഇന്ത്യക്കു വേണ്ടി അയണ്‍മാനായി സിദ്ധാര്‍ത്ഥ് മാധവ് എന്ന മലയാളി

Published

on

ലോകത്തിലെ ഏറ്റവും വിഷമകരമായ ട്രയാത്‌ലണില്‍ ഇന്ത്യക്കു വേണ്ടി അയണ്‍മാനായി സിദ്ധാര്‍ത്ഥ് മാധവ് എന്ന മലയാളി

ലോകത്തിലെ ഏറ്റവും വിഷമകരമായ സ്‌പോര്‍ട്‌സുകളിലൊന്നായി അറിയപ്പെടുന്ന ട്രയാത്‌ലണില്‍ ഇന്ത്യയ്ക്കു വേണ്ടി ആന്‍ അയണ്‍മാന്‍ ട്രയാത്‌ലണ്‍ പദവി നേടി കൊച്ചിയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് മാധവ് ചരിത്രം കുറിച്ചു. പ്രശസ്ത സാഹിത്യകാരന്‍ മാലിയുടേയും കൊച്ചിയുടെ ആദ്യ മേയര്‍ എ കെ ശേഷാദ്രിയുടേയും ചെറുമകനും കോര്‍പ്പറേറ്റ് മെന്റര്‍ വി കെ മാധവ് മോഹന്‍, രാധ എന്നിവരുടെ മകനുമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞ പത്തു വര്‍ഷമായി യുഎസിലാണ്. യുഎസിലെ മേരിലാന്‍ഡ് കേംബ്രിഡ്ജില്‍ കഴിഞ്ഞ മാസം അവസാനം നടന്ന മത്സരത്തിലാണ് 13 മണിക്കൂറും 11 മിനിറ്റുമെടുത്ത് സിദ്ധാര്‍ത്ഥ് സിദ്ധാര്‍ത്ഥ് ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. സ്‌പോര്‍ട്‌സില്‍ സിദ്ധാര്‍ത്ഥം ന്യൂയോര്‍ക്കിലെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ യംഗ് മാനേജറായി ജോലി ചെയ്തുവരികയാണ് സിദ്ധാര്‍ത്ഥ്.

വേള്‍ഡ് ട്രയാത്‌ലണ്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ചു വരുന്ന ആന്‍ അയേണ്‍മാന്‍ ട്രയാത്‌ലണ്‍ ഒരു ദീര്‍ഘദൂര ട്രയാത്‌ലണ്‍ മത്സരമാണ്. 2.4 മൈല്‍ നീന്തല്‍ (3.86 കിമീ), 112 മൈല്‍ സൈക്കിളോട്ടം (180.25 കിമീ), 26.22 മൈല്‍ മാരത്തോണ്‍ (42.20 കിമീ) എന്നിവ ഉള്‍പ്പെട്ടതാണ് ആന്‍ അയേണ്‍മാന്‍ ട്രയാത്‌ലണ്‍. ഇടവേളയില്ലാതെയാണ് നീന്തലും സൈക്ക്‌ളിംഗും മാരത്തോണും പൂര്‍ത്തീകരിക്കേണ്ടതെന്നതാണ് ആന്‍ അയേണ്‍മാന്‍ ട്രയാത്‌ലണിനെ ഏറെ ദുഷ്‌കരമാക്കുന്നത്.

ചെറുപ്പം മുതലേ വിവിധ സ്‌പോര്‍ട്‌സുകളില്‍ തല്‍പ്പരനായിരുന്നു. റോളര്‍ സ്‌കേറ്റിംഗ്, ടെന്നീസ് എന്നിവയില്‍ ദേശീയതലത്തിലും ക്രിക്കറ്റിലും ആയോധനകലയിലും (മാര്‍ഷ്യല്‍ ആര്‍ട്‌സ്) സംസ്ഥാനതലത്തിലും കളിച്ചു. പക്ഷേ അമേരിക്കയില്‍ വന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി ജോലിയില്‍ കയറിയതോടെ ഇതെല്ലാമായുള്ള ടച്ച് വിട്ടുപോയി. കുട്ടിക്കാലം മുതല്‍ വെള്ളത്തോടുപേടിയുണ്ടായിരുന്നു. എന്നാല്‍ നീന്തല്‍ പഠിച്ചില്ലായിരുന്നു. ഒടുവില്‍ അതു മറികടക്കാനായി നീന്തല്‍ പഠിക്കാന്‍ തീര്‍ച്ചയാക്കി. കോസ്റ്റ റിക്ക വരെ യാത്ര ചെയ്ത് സ്‌കൂബാ ഡൈവിംഗ് പഠിയ്ക്കയാണ് ആദ്യം ചെയ്തത്. അപ്പോഴും പക്ഷേ നീന്തല്‍ എനിക്ക് വഴങ്ങിയില്ലായിരുന്നു. ആയിടയ്ക്കാണ് ടിവിയില്‍ ഒരു അയണ്‍മാന്‍ ട്രയാത്‌ലണ്‍ റേസു കണ്ടത്. സര്‍ട്ടിഫൈഡ് സൂകൂബാ ഡൈവറായ ശേഷമാണ് ഒടുവില്‍ നീന്തല്‍ പഠിക്കാന്‍ തുനിഞ്ഞത്. ആദ്യം ഒരു ലാപ് പോലും പേടിയ്ക്കാതെ എടുക്കാന്‍ പറ്റിയിരുന്നില്ല. മയാമിയില്‍ ആദ്യം ചെയ്ത ഒരു ട്രയാത്‌ലണില്‍ ഏറ്റവും ഒടുവിലായാണ് ഞാന്‍ ഫിനിഷ് ചെയ്തത്. അങ്ങനെ എനിയ്ക്ക് വാശിയായി, നീന്താന്‍ ഞാന്‍ ഏറെ സമയം ചെലവിട്ടു. ഇപ്പോള്‍ നീന്തലില്‍ പരിശീലനം നല്‍കാവുന്ന ലെവല്‍ വരെ എത്തിയിരിക്കുന്നു,’ സിദ്ധാര്‍ത്ഥ് മാധവ് ട്രയാത്‌ലണിലേയ്ക്കുള്ള തന്റെ വരവ് വിശദീകരിക്കുന്നു.

ഒരു ലക്ഷ്യം മുന്നില്‍ക്കണ്ടാല്‍ നല്ല അച്ചടക്കത്തോടെ അതിലെത്തുകയാണ് എന്റെ രീതി. എന്നാല്‍ ട്രയാത്‌ലണ്‍ പോലൊരു വിഷമകരമായ സ്‌പോര്‍ട്‌സില്‍ മറ്റുള്ളവരുടെ പ്രചോദനവും ഏറെ പ്രധാനമാണ്. എന്റെ മാതാപിതാക്കള്‍, ഭാര്യ, സഹോദരി, കോച്ച്, ടീമംഗങ്ങള്‍… എല്ലാവരും എനിയ്ക്ക് വലിയ പിന്തുണ തന്നു,’ സിദ്ധാര്‍ത്ഥ് പറയുന്നു.

രണ്ടു വര്‍ഷത്തെ കഠിനമായ പരിശീലനമാണ് സിദ്ധാര്‍ത്ഥ് ഈ മത്സരത്തിനു വേണ്ടി നടത്തിയത്. ഇതിനിടയില്‍ 113 കിമീ നീന്തി, 4000 കിമീ സൈക്കിളോടിച്ചു, 650 കിമീ ഓടി. ദിവസത്തില്‍ ആറു ദിവസം, ആഴ്ചയില്‍ 1520 മണിക്കൂറായിരുന്നു ഈ പരിശീലനത്തിനു വേണ്ടി ചെലവിട്ടത്. ഫിസിക്കല്‍ തെറാപ്പി, അക്യുപങ്ചര്‍, മസാജുകള്‍, ക്രയോതെറാപ്പി തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു പരിശീലനം.

കൊച്ചിയിലെ ചിന്മയ വിദ്യാലയത്തില്‍ പഠിച്ച്, പിന്നീട് അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിടെക് ബിരുദമെടുത്ത ശേഷം 2009ലാണ് യുഎസിലെ തണ്ടര്‍ബേഡില്‍ നിന്ന് എംബിഎ എടുക്കാന്‍ സിദ്ധാര്‍ത്ഥ് യുഎസില്‍ പോകുന്നത്.

Continue Reading

Sport

‘കേശു’ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്‍കിയ രൂപകല്‍പ്പനയാണ് ഐഎസ്എല്‍ ആറാം സീസണിലെ ക്ലബ്ബിന്റ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള ‘കേശു’വിനെ അവതരിപ്പിച്ചു. ക്ലബിന്റെ ആരാധകരുമായുള്ള സഹകരണം വര്‍ധിപ്പിക്കുക എന്ന സംരംഭത്തിന്റെ ഭാഗമായി, ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകല്‍പ്പനകള്‍ ആരാധകരില്‍ നിന്ന് കെബിഎഫ്‌സി ട്രൈബ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്‌സി ട്രൈബ്‌സ് പ്ലാറ്റ്‌ഫോമിലൂടെ രൂപകല്‍പ്പനകള്‍ നല്‍കി മത്സരത്തില്‍ പങ്കാളിയായത്.

ലഭിച്ച നിരവധി എന്‍ട്രികളില്‍ നിന്നും തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്‍കിയ രൂപകല്‍പ്പനയാണ് ഐഎസ്എല്‍ ആറാം സീസണിലെ ക്ലബ്ബിന്റ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്. 19കാരനായ മൃദുല്‍ കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ് കെകെടിഎം ഗവണ്മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ സൃഷ്ടാവായാണ് ഇനി മൃദുല്‍ അറിയപ്പെടുക.

ഭാഗ്യ ചിഹ്നത്തിന്റെ അവതരണത്തോടൊപ്പം ക്ലബ് ഒരു എക്‌സ്‌ക്ലൂസീവ് കോമിക്ക് സ്ട്രിപ്പും അവതരിപ്പിച്ചു. വളരെ രസകരവും, ഉത്തരവാദിത്തവുമുള്ള കഥാപാത്രമായ കേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക് സ്ട്രിപ്പ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കൂട്ടായ്മ, ഇടപഴകല്‍, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്നീ മൂന്ന് പ്രധാന തത്വങ്ങളില്‍ അധിഷ്ഠിതവുമാണിത്. മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷണല്‍ കഥാകൃത്തായ സുദിപ്ത ധ്രുവയാണ് ‘കേശു പ്ലേ വിത്ത് മീ’ സ്റ്റോറികളുടെ സൃഷ്ടാവ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഭിജിത് കിനി തന്റെ വരകളിലൂടെ ഈ ആശയത്തെ ജീവസുറ്റതാക്കുന്നു. എല്ലാ ഹോംമത്സരങ്ങള്‍ക്കും കാണികളുമായി സംവദിക്കുന്നതിനും ആരാധകരെ രസിപ്പിക്കുന്നതിനുമായി കേശു സ്റ്റേഡിയത്തില്‍ ഉണ്ടാകും. എല്ലാ മത്സരങ്ങളിലും കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവിന്റെ ഉച്ചത്തിലുള്ള ചിഹ്നം വിളിയും സന്തോഷകരമായ പുഞ്ചിരികളും മഞ്ഞയില്‍ കളിച്ചാടുന്ന ആരാധകരുടെ ആഹ്ലാദത്തെ അതിന്റെ പാരമ്യതയില്‍ എത്തിക്കും.

‘മൈതാനത്തിന് അകത്തും പുറത്തും നല്ല മൂല്യങ്ങള്‍ നല്‍കുമെന്ന് കെബിഎഫ്‌സി പ്രതീക്ഷിക്കുന്നു. കേശു ഒരു ചിഹ്നത്തേക്കാള്‍ ഉപരിയായാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടനീളം ക്ലബ്ബ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ വിരേന്‍ ഡി സില്‍വ പറയുന്നു.

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ, വിരേന്‍ ഡി സില്‍വ, ക്ലബ്ബ് ഉടമ നിഖില്‍ ഭരദ്വാജ്, ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവായ മൃദുല്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

Auto

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Published

on

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

ഇതാ ഒരു കിടിലന്‍ സൈക്കിള്‍. ഇത് ഇരുന്നോടിക്കേണ്ട. കിടന്നോടിക്കാം. പേര് ബേര്‍ഡ് ഓഫ് േ്രപ ബൈസൈക്കിള്‍. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാമെന്നതാണ് ഈ സൈക്കിളിന്റെ പ്രത്യേകത.

മികച്ച വേഗത ലഭിക്കുമെന്നതാണ് ബേര്‍ഡ് ഓഫ് പ്രേ സൈക്കിളിന്റെ ഡിസൈനിന്റെ സവിശേഷത. സുരക്ഷിതത്വവും വര്‍ധിപ്പിക്കുമിത്. ഏയ്‌റോഡൈനാമിക് സംവിധാനത്തിലാണ് രൂപകല്‍പ്പന.

ജോണ്‍ ആള്‍ഡ്രിഡ്ജ് എന്ന ഇന്നൊവേറ്ററാണ് ഈ സൈക്കിളിന് പിന്നിലെ ബുദ്ധി. അദ്ദേഹം ഇതെടുത്ത് 45 മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ വരെ പോയിട്ടുണ്ടത്രെ. 4,800 ഡോളര്‍ മുതലാണ് സൈക്കിളിന്റെ വില ആരംഭിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Health3 days ago

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

Business3 days ago

ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ്’ ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’

Entertainment1 week ago

രാജ്യത്തെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റിന് ഡിസൈന്‍ വീക്ക് ആതിഥ്യമരുളും

Education1 week ago

ടിസിഎസ് ഐടി വിസ് 2019: ചിന്മയ വിദ്യാലയലത്തിലെ കെ. ആദിത്യ കൃഷ്ണനും-അഭിമന്യു രാജീവ് മേനോനും ജേതാക്കള്‍

Entertainment1 week ago

യു എസ് ടി ഗ്ലോബല്‍ യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്

Kerala1 week ago

എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു

Kerala2 weeks ago

ഐടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട വനിതകള്‍ക്ക് ഐസിഫോസ് പരിശീലനം

Business2 weeks ago

കിച്ചന്‍ ട്രഷേഴ്സിന് 80 കോടി രൂപയുടെ വിദേശ നിക്ഷേപം

Business3 weeks ago

പ്രധാമന്ത്രി മോദിക്ക് കത്തെഴുതി വാള്‍മാര്‍ട്ട് സിഇഒ, കാരണം?

Business4 weeks ago

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍: കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഒക്ടോ. 19 ന്

Business3 weeks ago

ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ വിദേശത്തേക്ക് അയച്ചത് ഏഴ് ലക്ഷം കിലോ നൂല്‍

Business3 weeks ago

സര്‍വേ സ്പാരോ സ്ഥാപകന്‍ ഷിഹാബ് മുഹമ്മദിന് ടൈകൂണ്‍ സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Auto3 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

Business4 weeks ago

ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Viral

Kerala3 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life3 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf3 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business7 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL7 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video8 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion9 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment9 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment11 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment12 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business1 month ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business8 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business9 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion9 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion9 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion12 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto1 month ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto2 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto2 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto3 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto4 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto5 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto5 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Trending