Connect with us

Kerala

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Published

on

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വരുമാനത്തില്‍ നിന്നും ഒരു ഭാഗം നല്‍കി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇവരുടെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. എന്നാല്‍ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയെ ആരും മറന്നുകാണില്ല. ആ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മള്‍ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയര്‍ലണ്ടില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചിരിക്കുന്നത്-ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

Advertisement

Health

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

ഭരണ നിര്‍വഹണത്തിലടക്കം മികച്ച ആശയങ്ങള്‍ നല്‍കി സ്വാധീനം ചെലുത്താന്‍ വിധത്തില്‍ ശക്തമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റര്‍ സംവിധാനം

Published

on

കൊച്ചി: അര്‍ബുദ ചികിത്സയിലടക്കം യന്ത്രോപകരണങ്ങള്‍ക്കും സോഫ്റ്റ് വെയറിനുമുള്ള പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ പ്രസക്തിയും വര്‍ധിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററും(സിസിആര്‍സി) ചേര്‍ന്ന് കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച കാന്‍ക്യുര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

ഭരണ നിര്‍വഹണത്തിലടക്കം മികച്ച ആശയങ്ങള്‍ നല്‍കി സ്വാധീനം ചെലുത്താന്‍ വിധത്തില്‍ ശക്തമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റര്‍ സംവിധാനം. അര്‍ബുദ ചികിത്സാരംഗത്തും ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭങ്ങള്‍ ചെലവ് കുറഞ്ഞ അത്യാധുനിക സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളോട് സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അര്‍ബുദ രോഗ ചികിത്സയ്ക്കുള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനുള്ള അപേക്ഷകള്‍ സര്‍ക്കാരിന് നിരന്തരമായി ലഭിക്കുന്നുണ്ട്. ഇതില്‍ മികച്ചത് തെരഞ്ഞെടുക്കാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കാന്‍ക്യൂറിന് കഴിയും.

പാവപ്പെട്ടവരിലെ അര്‍ബുദരോഗ നിര്‍ണയം ഏറെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അര്‍ബുദ ചികിത്സയിലും രോഗനിര്‍ണയത്തിലും ആധുനിക സാങ്കേതികവിദ്യ അവലംബിക്കണമെന്ന് ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിദഗ്‌ധോപദേശം നല്‍കാന്‍ ഈ മേഖലയിലുള്ളവര്‍ക്ക് മുന്നോട്ടുവരാം. രോഗനിര്‍ണയവും ആരോഗ്യപരിപാലനവും കൂടുതല്‍ ജനപ്രിയമാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയ്ക്ക് രൂപം നല്‍കിയത്. പ്രാധമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാനുള്ള തീരുമാനം ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാല്‍വയ്പാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ പഞ്ചായത്തുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാണ്. പഞ്ചായത്തുകളില്‍ 18,000 മുതല്‍ 65,000 വരെ ജനസംഖ്യയുണ്ട്. ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ആവശ്യമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. അര്‍ബുദ രോഗനിര്‍ണയത്തിനുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഈ ആശുപത്രികളില്‍ വേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെ അവസാനിച്ച ത്രിദിനസമ്മേളനത്തില്‍ വിദേശ പ്രതിനിധികളടക്കം ഇരുനൂറോളം വിദഗ്ധരാണ് 18 സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. ആരോഗ്യമേഖലയിലെ അനുബന്ധ വ്യവസായങ്ങളും ഡോക്ടര്‍മാരുമടങ്ങുന്ന വെര്‍ച്ച്വല്‍ കമ്മ്യൂണിറ്റിക്ക് കെഎസ്യുഎമ്മിന്റെ നേതൃത്വത്തില്‍ രൂപം നല്‍കാന്‍ കാന്‍ക്യൂര്‍ സമ്മേളനത്തില്‍ ധാരണയായി. അര്‍ബുദ രോഗത്തിനെതിരായ പോരാട്ടത്തില്‍ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാകും ഈ സംവിധാനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കെഎസ്യുഎമ്മിലെ സീനിയര്‍ ഫെലോ ജിത് തോമസ് പറഞ്ഞു.

Continue Reading

Entertainment

യു എസ് ടി ഗ്ലോബല്‍ യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്

ഇരുപത്തിയേഴോളം ടീമുകള്‍ പാചകമേളയില്‍ പങ്കെടുത്തു.

Published

on

തിരുവനന്തപുരം, നവംബര്‍ 5: കൊതിയൂറുന്നവിഭവങ്ങള്‍ പാചകം ചെയ്തും അവയുടെ ആകര്‍ഷകമായ പ്രദര്‍ശനം ഒരുക്കിയും യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം കാമ്പസില്‍ സംഘടിപ്പിച്ച യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്. സ്ത്രീ ജീവനക്കാരുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബലിലെ വനിതാ കൂട്ടായ്മയായ നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്‌സ് (ചഛണഡ) സംഘടിപ്പിച്ച വാര്‍ഷിക ഭക്ഷ്യമേളയിലാണ് ടെക്കികള്‍ തങ്ങളുടെ പാചകമികവ് മുഴുവന്‍ പുറത്തെടുത്തത്.

വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ മേള ഏറെ ശ്രദ്ധേയമായെന്നും ഏഴായിരത്തിലേറെ ജീവനക്കാര്‍ പരിപാടിയുടെ ഭാഗമായെന്നും സംഘാടകര്‍ പറഞ്ഞു. ഇരുപത്തിയേഴോളം ടീമുകള്‍ പാചകമേളയില്‍ പങ്കെടുത്തു. ബിരിയാണി, പായസം, നാടന്‍ കോഴി വറുത്തത്, പുട്ട്, അപ്പം തുടങ്ങി കൊതിയൂറും വിഭവങ്ങളുടെ നീണ്ട നിര മേളയെ ആകര്‍ഷകമാക്കി. ‘ഹലോവീന്‍’ പശ്ചാത്തലമാക്കി സ്വാദേറിയ മത്തന്‍ വിഭവങ്ങളായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം.

വീട്ടില്‍ നിന്നും പാകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചത്. യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ക്ക് പുറമെ ടെക്നോപാര്‍ക്ക് ഫേസ് ഒന്നിലും മൂന്നിലും പ്രവര്‍ത്തിക്കുന്ന കമ്പനി ജീവനക്കാരും പരിപാടിക്ക് എത്തിച്ചേര്‍ന്നിരുന്നു. ഹരിത സംരംഭത്തിലൂന്നിയ പ്രകൃതി സൗഹാര്‍ദ്ദപരമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. പ്രകൃതിക്ക് ഇണങ്ങും വിധമുള്ള പാത്രങ്ങളില്‍ ഭക്ഷ്യ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചത് മേളയുടെ മുഖ്യ ആകര്‍ഷണമായി.

മേളയിലെ ഭക്ഷ്യ വില്‍പ്പനയില്‍ നിന്നും 3,14,635 രൂപ സ്വരൂപിക്കാന്‍ സാധിച്ചു. ഈ തുകയുടെ നല്ലൊരു പങ്ക് നഗരത്തിലെ പ്രശസ്ത പാലിയേറ്റിവ് കെയര്‍ സംഘടനയായ രാജേശ്വരി ഫൗണ്ടേഷനുമായി സഹകരിച്ച് 24 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ കൈമാറും.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ് വര്‍ഷംതോറുംയമ്മി എയ്ഡ് സംഘടിപ്പിക്കുന്നതെന്നും മുഴുവന്‍ ജീവനക്കാരും ഇതില്‍ പങ്കാളികളാകുന്നുണ്ടെന്നും യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്പ മേനോന്‍ പറഞ്ഞു. ‘ഒമ്പത് വര്‍ഷമായി മുടക്കം കൂടാതെ നടത്തി വരുന്ന മേള വലിയ വിജയമാണ്. ഭക്ഷണത്തിലൂടെ മറ്റുള്ളവരുടെ ജീവിതത്തില്‍ ആനന്ദം പകര്‍ന്നു നല്‍കാനുള്ള പരിശ്രമത്തിന് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. ആഹ്ലാദപൂര്‍വമാണ് ജീവനക്കാരെല്ലാം ഇതില്‍ പങ്കാളികളാവുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

റാവിസ് ഹോട്ടല്‍ ഗ്രൂപ്പിലെ കോര്‍പറേറ്റ് ഷെഫ് ആയ സുരേഷ് പിള്ളയും മെട്രോ പിന്‍സ്റ്റൊവ് ഹോം ഷെഫ് പുരസ്‌കാര ജേതാവ് ദീപിക എന്‍ കെ യുമായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. മികച്ച സ്റ്റാളിനുള്ള സമ്മാനം ‘മത്തനും കൂട്ടരും’ കരസ്ഥമാക്കി. ‘മത്തനും കൂട്ടരു’ടെയും തന്നെ വിഭവമായ ‘പമ്പ്കിന്‍ പ്ലാറ്ററിനാണ്’ മികച്ച വിഭവത്തിനുള്ള സമ്മാനം. വ്യത്യസ്ത വിഭവത്തോടെയുള്ള മികച്ച സ്റ്റാളിനുള്ള സമ്മാനം ‘കൂടത്തായിസിനും’, ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാളിനുള്ള സമ്മാനം ‘ഊട്ടുപുരയ്ക്കും’ ലഭിച്ചു.

Continue Reading

Kerala

എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു

എയര്‍ വൈസ് മാര്‍ഷല്‍ പി.ഇ. പതംഗ് മുഖ്യാതിഥി ആയിരുന്നു.

Published

on

തിരുവനന്തപുരം: സുസ്ഥിരമായ പരിസ്ഥിതിയും ഭാവി തലമുറയ്ക്കു നല്ല ജീവിതവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംഘടിപ്പിക്കുന്ന ഹരിത മാരത്തണിന്റെ മൂന്നാമത് പതിപ്പ് തിരുവനന്തപുരത്ത് നടന്നു. എസ്ബിഐ തിരുവനന്തപുരം മേഖല സിജിഎം മ്രിഗേന്ദ്ര ലാല്‍ ദാസ് 2000ത്തോളം പേര്‍ പങ്കെടുത്ത മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. എയര്‍ വൈസ് മാര്‍ഷല്‍ പി.ഇ. പതംഗ് മുഖ്യാതിഥി ആയിരുന്നു.
ഡിജിപി ലോക്നാഥ് ബെഹ്റ, മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ഗോപിനാഥ് ഐപിഎസ്, പദ്മശ്രീ ശ്രീമതി. കെ.എം. ബീനമോള്‍, ഇന്ത്യന്‍ ലോംഗ്ജമ്പ് അത്‌ലറ്റ് നയന ജെയിംസ്, ഇന്ത്യന്‍ സ്പ്രിന്റര്‍ അനു രാഘവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് ഷണ്‍മുഖം ബീച്ചില്‍ 5, 10, 21 കിലോമീറ്ററുകളിലായി നടന്ന മാരത്തണില്‍ പങ്കെടുത്തത്.
21 കിലോമീറ്റര്‍ വനിതാ വിഭാഗം മാരത്തണില്‍ ഹന്നാ ഗത്തേരു (01:23:12), ഫൂലന്‍ പാല്‍ (01:24:24), സന്ധ്യ കെ. ജെ. (01:31:40) യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. 21 കിലോമീറ്റര്‍ പുരുഷ വിഭാഗം മാരത്തണില്‍ രാഹുല്‍ സിസോഡിയ (01:13:29), ഐസക് എന്‍ഗെമുയി (01:14:55), മിക്കിയാസ് ലെംലെമു (01:16:47) യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.
10 കിലോമീറ്റര്‍ വനിതാ വിഭാഗം മാരത്തണില്‍ സഫീദ എം.പി. (00:44:30), സാന്ദ്ര പി. എം. (00:49:11), ബാരിഷ് റെയ്ന്‍സ് (01:00:46) യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. 10 കിലോമീറ്റര്‍ പുരുഷ വിഭാഗം മാരത്തണില്‍ അബ്രാര്‍ അഹമ്മദ് (00:35:11), അശ്വിന്‍ ആന്റണി (00:35:12), ജോസ് ജി (00:35:19) യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.
ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓട്ടത്തില്‍ പങ്കുചേര്‍ന്നു. പങ്കെടുത്തവര്‍ക്കെല്ലാം ശുദ്ധവും ഹരിതാഭവുമായ നഗരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഓര്‍ഗാനിക്ക് ടി-ഷര്‍ട്ടുകള്‍ നല്‍കി. മാരത്തണില്‍ പങ്കെടുത്തവര്‍ക്ക് അതിനു ശേഷം നടാനുള്ള വിത്തുകളും നല്‍കി.
പതിനഞ്ചു നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന മാരത്തണിന്റെ മൂന്നാം പതിപ്പ് തുടര്‍ന്ന് ബെംഗളൂരു, ന്യൂഡല്‍ഹി, ചെന്നൈ, ഭൂവന്വേശര്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഭോപാല്‍, പാറ്റ്ന, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് നീങ്ങും. ലക്നൗവിലായിരുന്നു ഉദ്ഘാടന ഓട്ടം തുടര്‍ന്ന് ഗോഹട്ടിയിലും സംഘടിപ്പിച്ചു. മാലിന്യ രഹിതമായ ഈ പരിപാടിയില്‍ എസ്ബിഐ ലൈഫും എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ടും പങ്കാളികളാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Books2 days ago

ശിശുദിനത്തിന് സ്‌പെഷ്യല്‍ കോമിക് ബുക്കുമായി ഫോര്‍ഡ്; ഇന്ത്യയില്‍ ഉടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ കുട്ടികള്‍ക്കായി ഫണ്‍ ഡേയും സംഘടിപ്പിച്ചു

National2 days ago

ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്ന് ആപ്പ്

Auto3 days ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

Auto5 days ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

Business5 days ago

സാംസംഗ് നൂതനമായ ഡിജിറ്റല്‍ വിന്‍ഡോ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു

Health1 week ago

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

Business1 week ago

ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ്’ ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’

Viral

Kerala3 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life3 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf3 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business7 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL7 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video8 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion9 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment9 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment11 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business1 month ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business8 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business9 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion9 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion10 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 days ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto5 days ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto4 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto2 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto2 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto2 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto3 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto4 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto4 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Trending