Connect with us

Life

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Published

on

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

പ്രളയബാധിതരിലേക്ക് ചാക്കില്‍ പുതുവസ്ത്രങ്ങള്‍ വാരി നിറച്ച് അയക്കാന്‍ തയാറായ നൗഷാദിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ബ്രോഡ് വേയില്‍ വഴിയോരക്കച്ചവടം നടത്തുന്ന പി എം നൗഷാദിന്റെ സഹജീവിസ്‌നേഹത്തില്‍ പലര്‍ക്കും അമ്പരപ്പാണുണ്ടായത്. നൗഷാദിനെക്കുറിച്ച് നടന്‍ സിദ്ദിഖ് എഴുതിയ സാമൂഹ്യ മാധ്യമ കുറിപ്പും ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അതിങ്ങനെ…

ഈ മനുഷ്യന്‍….. നൗഷാദ്…..????

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്പോള്‍ ‘നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ’ എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോള്‍, ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.’ എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കു വയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു..????

സ്‌നേഹം.
നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.

Advertisement

Life

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ വിലയുടെ പകുതി തുകയും പലിശയും ട്വന്റി 20 വഹിക്കും

Published

on

ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി

കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉല്‍ഘാടനം ചെയ്തു.

ഈ പദ്ധതി പ്രകാരം തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന കിഴക്കമ്പലം നിവാസികള്‍ തുക 36 തവണകളായി തിരിച്ചടച്ചാല്‍ മതി. വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ വിലയുടെ പകുതി തുകയും പലിശയും ട്വന്റി 20 വഹിക്കും.

ഇത്തരത്തില്‍ 10,000 രൂപയുടെ ഉല്‍പന്നം വാങ്ങുന്ന ഉപഭോക്താവ് പ്രതിമാസം 138 രൂപ മാത്രം അടച്ചാല്‍ മതിയാകും.

ആദ്യഘട്ടത്തില്‍ സ്‌കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എല്‍.ഇ.ഡി ടിവി, മൊബൈല്‍ ഫോണ്‍, അയണ്‍, കിടക്കകള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു.

ഈ പദ്ധതി സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ള ജനങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നതെന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകള്‍ ഉള്ള കിഴക്കമ്പലമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തില്‍ ഇതിനോടകം നിരവധി ജനോപകാരപ്രദമായ പദ്ധതികളാണ് ട്വന്റി 20 ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്നത്. ട്വന്റി 20 ചെയര്‍മാന്‍ ബോബി എം.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, കുടുംബശ്രി ചെയര്‍ പേഴ്‌സണ്‍ ലിന്‍ഡ ആന്റണി, വൈസ് ചെയര്‍ പേഴ്‌സണ്‍ മോളി ചാനി, ട്വന്റി 20 എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി.എസ്.കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Continue Reading

Kerala

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Published

on

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വരുമാനത്തില്‍ നിന്നും ഒരു ഭാഗം നല്‍കി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇവരുടെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. എന്നാല്‍ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയെ ആരും മറന്നുകാണില്ല. ആ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മള്‍ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയര്‍ലണ്ടില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചിരിക്കുന്നത്-ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

Continue Reading

Kerala

‘വലിയ മനസുള്ള ധീരനായിരുന്നു അമ്മയുടെ മകന്‍’

മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ലിനു യാത്രയായതെന്ന് മാഹന്‍ലാല്‍

Published

on

മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ലിനു യാത്രയായതെന്ന് മാഹന്‍ലാല്‍

മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടവെ മരണപ്പെട്ട സേവ ഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാല്‍ എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. വലിയ മനസുള്ള ധീരനായിരുന്നു അമ്മയുടെ മകന്‍-കത്തില്‍ ലാല്‍ പറയുന്നു.

അമ്മ ക്യാംപിലായിരുന്നു എന്ന് അറിയാം. ക്യാംപിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകന്‍ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കാന്‍ വലിയ മനസ് വേണം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍-ലാല്‍ പറയുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 week ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 weeks ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 weeks ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business4 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL4 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video5 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion6 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment6 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment8 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment9 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business5 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business6 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion9 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion11 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National12 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion12 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 weeks ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto1 month ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto2 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto2 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto2 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto2 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto2 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto2 months ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto3 months ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Trending