Connect with us

Health

ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും അമൃതയും കൈകോര്‍ക്കുന്നു

നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി മോഹന്‍ലാലിന്റെ വിശ്വശാന്തിയും അമൃതയും സഹകരിച്ചുള്ള ആരോഗ്യ പദ്ധതിക്ക് തുടക്കം

Published

on

അച്ഛന്റെയും അമ്മയുടെയും പേരില്‍ നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതിക്ക് തുടക്കമായി. അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരി കൂടിയായ മോഹന്‍ലാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു .

അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചിലവ് പൂര്‍ണമായും ഏറ്റെടുക്കും. മോഹന്‍ലാലിന്റെ അമ്മയുടെ ജന്മദിനമായ ഓഗസ്റ്റ് 5 മുതല്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്കുകൂടി വ്യാപിപ്പിക്കുകയാണ്.

ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ജമ്മു കാശ്മീര്‍, ലക്ഷദീപ് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. പദ്ധതിയുടെ കേരളത്തിന് പുറത്ത്‌നിന്നുള്ള ആദ്യ ഗുണഭോക്താവായ ബീഹാറില്‍ നിന്നുള്ള 5 വയസുകാരി സിമ്രന് പദ്ധതിയുടെ ഫിനാന്‍ഷ്യല്‍ കാര്‍ഡ് മോഹന്‍ലാല്‍ കൈമാറി.

സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ രൂപീകരിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 2 കോടിയോളം രൂപയുടെ ധനസഹായം ഇതിനോടകം കേരളത്തില്‍ മാത്രം നല്‍കാന്‍ കഴിഞ്ഞു. ഇപ്പോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ കേരളത്തിന് വെളിയിലേക്കും സഹായമെത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സ്വാമി തുരീയാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.ഇ.ബി. മേനോന്‍, ചെയര്‍മാന്‍ ഡോ. വാസുദേവന്‍, ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാട്, മേജര്‍ രവി, സുരേഷ് ഇടമണ്ണേല്‍, അമൃത മെഡിക്കല്‍ ഡയറക്ടര്‍ പ്രേം നായര്‍, അമൃത പീഡിയാട്രിക് കാര്‍ഡിയോളജി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ആര്‍. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement

Health

അമ്മയ്ക്ക് ജീവിതത്തില്‍ ഒരു പുതിയ അവസരം സമ്മാനിക്കുന്ന മകന്‍

ഒരു അത്ഭുതം പോലെ, ചികിത്സയ്ക്ക് ആവശ്യമായ മുഴുവന്‍ തുകയും സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു

Published

on

ഡോ. ഫയാസ് നിരവധി ജീവന്‍ രക്ഷിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയത്ത് ഈ പ്രവൃത്തി ഒരു അനുഗ്രഹമായി തിരിച്ചുവരുമെന്ന് കരുതിയില്ല. തന്റെ അമ്മയുടെ കരള്‍ തകരാറിലാണെന്ന് കണ്ടെത്തിയപ്പോള്‍, പൊരുത്തപ്പെടുന്ന ദാതാവാകാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ആ യുവ ഡോക്ടര്‍ക്ക് കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള മൊത്തം ചെലവായ 40 ലക്ഷം രൂപ പെട്ടെന്ന് ക്രമീകരിക്കുക അസാധ്യമായിരുന്നു.

അദ്ദേഹത്തിന്റെ സുഹൃത്ത് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമൂഹധനസമാഹരണ പ്ലാറ്റ്ഫോമായ മിലാപ്പില്‍ ഒരു ഓണ്‍ലൈന്‍ ഫണ്ട് ശേഖരണം ആരംഭിച്ചു. വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. ഡോക്ടറുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒരുമിച്ച് അദ്ദേഹത്തെ സഹായിക്കാന്‍ തങ്ങളെക്കൊണ്ട് കഴിയുന്നത്ര സംഭാവന നല്‍കി.

ഒരു അത്ഭുതം പോലെ, ചികിത്സയ്ക്ക് ആവശ്യമായ മുഴുവന്‍ തുകയും സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഡോക്ടര്‍ ഫയാസിന്റെ അമ്മയ്ക്ക് വിജയകരമായി അവയവമാറ്റം നടത്തി, അമ്മ ഇപ്പോള്‍ സാവധാനം സുഖം പ്രാപിക്കുന്നു.

ചികിത്സാ ചിലവുകള്‍ക്കായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ മിലാപ് പോലുള്ള ഓണ്‍ലൈന്‍ സമൂഹധനസമാഹരണ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നു. ‘ചികിത്സ, അത് എത്ര ചിലവേറിയതാണെങ്കിലും നിര്‍ണായകമാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നല്‍കുന്നതില്‍നിന്ന് ആരെയും തടയാന്‍ സാമ്പത്തിക പരിമിതിയെ അനുവദിക്കാനാവില്ല, എല്ലാവര്‍ക്കും അതിനുള്ള അര്‍ഹതയുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 7 മസ്തിഷ്‌ക ശസ്ത്രക്രിയകള്‍ക്ക് വിധേയയായ മലയാളത്തിലെയും തമിഴിലെയും ജനപ്രിയ നടിയായ ശരണ്യാ ശശിക്കു വേണ്ടിയും അടുത്തിടെ ഒരു ധനസമാഹരണം നടത്തുകയുണ്ടായി. ഇതുപോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ അത്തരം സങ്കീര്‍ണ്ണമായ ചികിത്സയ്ക്ക് ആവശ്യമായ നിരവധി ലക്ഷങ്ങള്‍ ക്രമീകരിക്കാന്‍ ഏതൊരാള്‍ക്കും ബുദ്ധിമുട്ടായിരിക്കും. സഹായം തേടുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല. നമ്മള്‍ അത് ഓഫ്ലൈനില്‍ എല്ലാക്കാലവും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ അതിന് ഒരു മികച്ച അവസരമുണ്ടെങ്കില്‍ എന്തുകൊണ്ട് അത് പ്രയോജനപ്പെടുത്തിക്കൂടാ?- മിലാപ് പ്രസിഡന്റും സഹസ്ഥാപകനുമായ അനോജ് വിശ്വനാഥന്‍ പറയുന്നു.

Continue Reading

Books

ഡോ. കെ പി ഹരിദാസിന്റെ പുസ്തക പ്രകാശനം തരൂര്‍ നിര്‍വഹിക്കും

ലോര്‍ഡ്സ് സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപക ചെയര്‍മാനാണ് ഡോ. കെ പി ഹരിദാസ്

Published

on

ശസ്ത്രക്രിയാരംഗത്ത് സുവര്‍ണ ജൂബിലിയിലെത്തി നില്‍ക്കുന്ന പ്രശസ്ത സര്‍ജനും പത്മശ്രീ ജേതാവുമായ ഡോ. കെ പി ഹരിദാസിന്റെ അഞ്ചുപതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലേക്ക്.

ലോര്‍ഡ്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപക ചെയര്‍മാന്‍ കൂടിയായ ഡോ. ഹരിദാസിന്റെ ‘ദ സ്റ്റോറി ഓഫ് മൈ സ്‌കാല്‍പല്‍’ ജൂലൈ 13 ശനിയാഴ്ച പ്രകാശനം ചെയ്യും. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ലോക്സഭാംഗം ഡോ. ശശി തരൂര്‍ നിര്‍വഹിക്കും.

Continue Reading

Health

സൗജന്യ ഹൃദയ ചികിത്സയുമായി ഹൃദ്യം

18 വയസ്സുവരെയുള്ള ജന്മാനാ ഹൃദ്രോഗ ബാധിതരായ കുട്ടികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാകുന്ന പദ്ധതിയാണ് ഹൃദ്യം

Published

on

ജന്മനാ ഹ്യദയത്തിന് തകരാറ് സംഭവിച്ച 18 വയസ്സ് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയണ് ഹ്യദ്യം. Hridyam.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുന്നത്. രജിസ്ട്രേഷന് 5 സ്റ്റെപ്പുകളാണ് ഉള്ളത്. അസുഖത്തിന്‍റെ ത്രീവത അനുസരിച്ച് ചികിത്സ ഉടനെ വേണോ സാവധാനം മതിയോ എന്ന് തീരുമാനിക്കുന്നു. വയനാട് ജില്ലയിൽ 188 കുട്ടികളെ രജിസ്റ്റർ ചെയ്യുകയും 38 പേരുടെ ശസ്ത്രക്രിയ കഴിയുകയും ചെയ്തു.

ജന്മനാലുള്ള ഹൃദയ വൈകല്യങ്ങൾ ശിശുമരണങ്ങളുടെ ഒരു പ്രധാന കാരണമായിരുന്നു നമ്മുടെ നാട്ടിൽ. അവ കണ്ടു പിടിച്ചാലും മികച്ച ചികിത്സ ലഭ്യമാവുക എന്നത് ദുഷ്കരമായിരുന്നു. ചികിത്സാ ചിലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ് 18 വയസ്സുവരെയുള്ള ജന്മാനാ ഹൃദ്രോഗ ബാധിതരായ കുട്ടികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാകുന്ന ഹൃദ്യം പദ്ധതി സർക്കാർ ആവിഷ്കരിച്ചത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 week ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 weeks ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 weeks ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business4 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL4 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video5 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion6 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment6 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment8 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment9 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business5 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business6 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion9 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion11 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National12 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion12 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 weeks ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto1 month ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto2 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto2 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto2 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto2 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto2 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto2 months ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto3 months ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Trending