Connect with us

Business

ഇതാ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏറ്റവും വലിയ ഹാക്കത്തോണ്‍

ഫൈനലിലെത്തുന്ന 20 ടീമിലെയും അംഗങ്ങള്‍ക്ക് യു എസ് ടി ഗ്ലോബലില്‍ ജോലി

Published

on

ഫൈനലിലെത്തുന്ന 20 ടീമിലെയും അംഗങ്ങള്‍ക്ക് യു എസ് ടി ഗ്ലോബലില്‍ ജോലി

വിഖ്യാതമായ ഡി 3 വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി കോളെജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ഡി3കോഡ് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ സംഘടിപ്പിക്കാനൊരുങ്ങി ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനിയായ യു എസ് ടി ഗ്ലോബല്‍.

ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇന്നൊവേഷന്‍, പ്രോബ്ലം സോള്‍വിങ്, ഡിസൈന്‍ തിങ്കിങ്ങ്, പ്രോഗ്രാമിങ്ങ് കഴിവുകള്‍ എന്നിവയില്‍ അഭിരുചികള്‍ കണ്ടെത്താനും പര്യാപ്തമായ അഖിലേന്ത്യാ പ്ലാറ്റ്ഫോമായി ഡി3കോഡ് മാറും.

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഡെവലപ്പര്‍ കോണ്‍ഫറന്‍സുകളില്‍ ഒന്നായ ഡി 3 ക്കു മുന്നോടിയായാണ് ഡി3കോഡ് സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഒത്തുചേരുന്ന വാര്‍ഷിക സംഗമ വേദിയാണ് ഡി 3.

ഡ്രീം, ഡെവലപ്പ്, ഡിസ്റപ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡി3. ഈ രംഗത്തെ നൂതനപ്രവണതകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കാനും പഠന ഗവേഷണങ്ങള്‍ക്കും വളര്‍ച്ചാ വികസന സാധ്യതകള്‍ക്കുമാണ് ഡി 3 വഴിയൊരുക്കുന്നത്.

നിലവില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പഠനം നടത്തുന്ന രാജ്യത്തെ മുഴുവന്‍ കോളെജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ടീം ലീഡര്‍ അടക്കം പരമാവധി നാല് പേരാണ് ഒരു ടീമില്‍ ഉണ്ടാവേണ്ടത്. ഇവിടെ ക്ലിക്ക് ചെയ്ത് ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്യാം. മത്സരാര്‍ഥികളില്‍ ഓരോ ടീമിനുമുള്ള പ്രൈവറ്റ് ചലഞ്ചുകള്‍ സെപ്റ്റംബറില്‍ അറിയിക്കും.

Advertisement

Business

ഫേസ്ബുക്ക് ഷോപ്പ്‌സ് വഴി ചെറുകിട കച്ചവടക്കാര്‍ക്ക് കരകയറാം …വഴികള്‍ ഇതാ

ഇനി അങ്ങോട്ട് ടെക്നോളജിയുടെ കാലമാണ് എന്നിരിക്കെയാണ് ഫേസ്ബുക്ക് ഷോപ്പ്‌സ് ജനകീയമാകുന്നത്

Published

on

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ ആയപ്പോള്‍ സംരംഭകര്‍ക്ക് ഒരു കൈതാങ്ങു എന്ന നിലയ്ക്കാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് ഷോപ്പ്സ് എന്ന സേവനം അവതരിപ്പിച്ചത്.സൗജന്യമായി ഫേസ്ബുക്ക് ഷോപ്പ്സില്‍ ബിസിനസുകള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജ്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍, സ്റ്റോറീസ്, ആഡ് എന്നിവയില്‍ ലിസ്റ്റിംഗ് നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇനി അങ്ങോട്ട് ടെക്നോളജിയുടെ കാലമാണ് എന്നിരിക്കെയാണ് ഫേസ്ബുക്ക് ഷോപ്പ്‌സ് ജനകീയമാകുന്നത്.

ഭാവിയില്‍ വാട്ട്സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡയറക്റ്റ് തുടങ്ങിയവയുടെ ചാറ്റ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് അനുവദിക്കും എന്നാണ് പറയുന്നത്. ഇത് വലിയ സാധ്യതയാണ് തുറന്നു നല്‍കുന്നത്. നിലവില്‍ ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം ലൈവ് സ്ട്രീമുകളില്‍ ഉല്‍പ്പന്നങ്ങള്‍ ടാഗ് ചെയ്യാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് ടാഗില്‍ ക്ലിക്ക് ചെയ്ത് ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യാനുള്ള പേജിലേക്ക് പോകാന്‍ കഴിയും.

ഡയറക്റ്റ് സെല്ലിംഗിനു പൂട്ട് വീണിരിക്കുന്ന കാലഘട്ടത്തില്‍ വലിയൊരാശ്വാസമാണ് ഫേസ്ബുക്ക് ഷോപ്പ്സ്. ഫേസ്ബുക്ക് ഷോപ്പ്സിന്റെ ഗുണം ലഭിക്കണമെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയണം.ചെറുകിട ബിസിനസുകള്‍ക്കായി ഫേസ്ബുക്ക് അവതരിപ്പിച്ച ‘ഷോപ്പ്സ്’ വെറുമൊരു ഷോപ്പിംഗ് പ്ലാറ്റ്ഫോമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഫര്‍ണിച്ചര്‍ മുതല്‍ ഫാഷന്‍ വരെയുള്ള വില്‍ക്കാന്‍ വെക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളെയും ഓട്ടോമാറ്റിക്കായി തിരിച്ചറിയാന്‍ സാധിക്കുന്ന നൂതനമായ മാര്‍ക്കറ്റ്പ്ലേസ് ആണ്.

എന്താണ് ഫേസ്ബുക്ക് ഷോപ്പ്‌സ് ?

ഒരു വ്യക്തിക്ക് നിയമപരമായി വില്‍ക്കാന്‍ കഴിയുന്ന എന്ത് ഉല്‍പ്പന്നവും ഫേസ്ബുക്ക് ഷോപ്സ് വഴി സൗജന്യമായി ലിസ്റ്റ് ചെയ്യാം. ഉപഭോക്തക്കള്‍ക്ക് പുറത്തിറങ്ങി കടയില്‍ പോയി പഴയതുപോലെ ഷോപ്പിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയെതാണ് പിടിച്ചു നില്‍ക്കാനുള്ള ഏക വഴി.ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറുകളായി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്.ഭാവിയില്‍ വാട്ട്സാപ്പ്, മെസഞ്ചര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

എങ്ങനെ ഉപകാരപ്പെടുത്താം?

ഫേസ്ബുക്കില്‍ ആദ്യമായി പ്രൊഫൈല്‍ ഉണ്ടാക്കുകയാണ് ഇതിനു വേണ്ടത്.ഒപ്പം ഒരു പേജ് ഉണ്ടാക്കുന്നു എന്ന് പറയുന്നതുപോലെ ഇതില്‍ ഷോപ്പ് ഉണ്ടാക്കുകയാണ് വേണ്ടത്. ഷോപ്പ് ഉണ്ടാക്കുമ്പോള്‍ സംരംഭകന് ഫേസ്ബുക്കിന്റെ കാറ്റലോഗില്‍ നിന്ന് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം. ഉപഭോക്താക്കള്‍ക്ക് ഈ ഷോപ്പുകള്‍ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലും കാണാന്‍ സാധിക്കും. ഷോപ്പിലെ എല്ലാ ഉല്‍പ്പന്നങ്ങളും തെരയാനും ഇഷ്ടപ്പെട്ടവ സേവ് ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനും കഴിയും. തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്ലേറ്റ് ഫോം ആണ് ഇത്. നിലവില്‍ യു.എസില്‍ ലഭ്യമായ ഫേസ്ബുക്ക് ഷോപ്പ്‌സ് ഫീച്ചര്‍ വരും മാസങ്ങളില്‍ ആഗോളതലത്തില്‍ ലഭ്യമാക്കും.

Continue Reading

Business

കൊറോണക്കാലത്ത് ബോണസ്, ശമ്പളവര്‍ദ്ധനവ്, ഫ്രഷ് ടു ഹോമില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ലോക്ക് ഡൗണില്‍ 30 % ബിസിനസ് വളര്‍ച്ചയുമായി ഫ്രഷ് ടു ഹോം ; തന്ത്രങ്ങള്‍ പങ്കുവച്ച് സിഇഒ മാത്യു ജോസഫ്

Published

on

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കോടി കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്, ലക്ഷക്കണക്കിന് സംരംഭങ്ങള്‍ക്ക് പൂട്ട് വീഴുകയും ചെയ്തു. ഈ അവസ്ഥയിലാണ് ബിസിനസില്‍ 30 % വളര്‍ച്ചയുമായി ഓണ്‍ലൈന്‍ മല്‍സ്യ – മാംസ ഡെലിവറി സ്ഥാപനമായ ഫ്രഷ് ടു ഹോം വ്യത്യസ്തമാകുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 30 % ഉപഭോക്താക്കളെയാണ് സ്ഥാപനം പുതിയതായി കൂട്ടിച്ചേര്‍ത്തത്. വിജയത്തിന് പിന്നിലെ ബിസിനസ് തന്ത്രങ്ങള്‍ മീഡിഐങ്കുമായി പങ്കുവയ്ക്കുകയാണ് സിഇഒ മാത്യു ജോസഫ്

കൃത്യമായ പ്ലാനിംഗ്

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ ഏതൊരു ബിസിനസ് മേഖലയെയും പോലെ ഞങ്ങളും ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നു ഉറപ്പായിരുന്നു. അതിനാല്‍ തുടക്കത്തിലേ സജ്ജരായിരിക്കാന്‍ കഴിഞ്ഞു. ദുബായ് , ബെംഗളൂരു , കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നെറ്റ്വര്‍ക്ക് ഉള്ളതിനാല്‍ ലോക്ക് ഡൌണ്‍ അവസ്ഥ ഘട്ടം ഘട്ടമായാണ് ഞങ്ങളെ ബാധിച്ചത്. ആദ്യം ദുബൈയില്‍ നടപ്പിലാക്കിയ ലോക്ക് ഡൌണ്‍ കാര്യമായി ബാധിച്ചു. അതോടെ നിലനില്‍പ്പിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു. ലോക്ക് ഡൌണ്‍ ആദ്യഘട്ടം പിന്‍വലിക്കുകയും ഓണ്‍ലൈന്‍ സര്‍വീസുകള്‍ വ്യാപകമാവുകയും ചെയ്തതോടെ ഞങ്ങള്‍ കോണ്‍ടാക്റ്റ് ലെസ്സ് ഡെലിവറി എന്ന രീതി നടപ്പിലാക്കി. അതാണ് ഞങ്ങള്‍ക്ക് തുണയായത്.

കോണ്‍ടാക്റ്റ് ലെസ്സ് ഡെലിവറി

കോണ്‍ടാക്റ്റ് ലെസ്സ് ഡെലിവറി ആദ്യം നടപ്പിലാക്കിയത് ദുബായിയില്‍ ആയിരുന്നു. അവിടെ നിന്നും ലഭിച്ച പോസിറ്റിവ് പ്രതികരണങ്ങള്‍ കണ്ടിട്ടാണ് പിന്നീട് ഇന്ത്യയിലേക്കും കോണ്‍ടാക്റ്റ് ലെസ്സ് ഡെലിവറി വ്യാപിപ്പിച്ചത്. ഓണ്‍ലൈന്‍ ഡെലിവറി ആളുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട് എങ്കിലും ഡെലിവറി ബോയ്‌സ് എത്രയിടങ്ങളില്‍ സഞ്ചരിക്കുന്നതാണ് എന്ന ചിന്ത ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കും എന്ന് തോന്നിയതിനെ തുടര്‍ന്ന് ഞങ്ങള്‍ കോണ്‍ടാക്റ്റ് ലെസ്സ് ഡെലിവറി നടപ്പിലാക്കിയത്. ഇത് പ്രകാരം ഡെലിവറി ബോയ്‌സ് ഒരു വീട്ടിലെത്തിയാല്‍ മുട്ടുകൈ കൊണ്ട് ബെല്‍ അടിക്കും അതിനു ശേഷം ഉല്‍പ്പന്നം വീട്ടുപടിക്കല്‍ വച്ചിട്ട് കുറഞ്ഞത് രണ്ട് മീറ്റര്‍ ദൂരത്തേക്ക് നീങ്ങി നില്‍ക്കും. ഉപഭോക്താക്കള്‍ വന്നു സാധനനാണ് എടുത്തുകൊണ്ട് പോയി എന്നുറപ്പായാല്‍ മാത്രമേ ഡെലിവറി ബോയ്‌സ് പോരുകയുള്ളൂ. വളരെ മികസിച്ച രീതിയിലുള്ള ഉപഭോക്തൃ പിന്തുണയാണ് ഈ പദ്ധതിക്ക് ലഭിച്ചത്. മാത്രമല്ല , സാനിട്ടൈസര്‍, മാസ്‌ക്, ഗ്ലോവ്‌സ് എന്നിവ നല്‍കി ഡെലിവറി ബോയ്‌സിന്റെ സുരക്ഷയും സ്ഥാപനം ഉറപ്പുവരുത്തി.

പൂര്‍ണമായും ഓണ്‍ലൈന്‍ പേയ്മെന്റ്

ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനം ആളാണെങ്കിലും 35 ശതമാനത്തോളം വരുന്ന ഉപഭോക്താക്കള്‍ കാഷ് ഓണ്‍ ഡെലിവറി സ്‌കീം ആളാണ് എടുത്തിരുന്നത്. എന്നാല്‍ കറന്‍സികള്‍ മുഖേന വൈറസ് പകരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഈ സ്‌കീം ഒഴിവാക്കി. ഒരു തിരിച്ചടി പ്രതീക്ഷിച്ചു എങ്കിലും ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് നൂറു ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി. അതോടെ ബിസിനസ് ക്‌ളോസ് ചെയ്യുമ്പോള്‍ ക്യാഷ് എണ്ണി തിട്ടപ്പെടുത്താന്‍, ബാങ്കില്‍ ഇടല്‍, ഏജന്റിന് പണം നല്‍കല്‍ തുടങ്ങിയ രീതികള്‍ ഒഴിവാക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ കിട്ടിയ ലാഭം തൊഴിലാളികള്‍ക്ക് തന്നെ വീതിച്ചു നല്‍കാനായി .

ബോണസ് , ശമ്പളവര്‍ദ്ധനവ്

കൊറോണക്കാലത്ത് എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമ്പോള്‍ ബോണസ് , ശമ്പളവര്‍ദ്ധനവ് എന്നിവ നല്‍കിയാണ് ഫ്രഷ് ടു ഹോം വ്യത്യസ്തമായത്. ലോക്ക് ഡൌണ്‍ കാലത്ത് ബിസിനസ് വര്‍ധിച്ചതോടെ, വരുമാനവും വര്‍ധിച്ചു. അപ്പോള്‍ അതിന്റെ ഒരു വിഹിതം തൊഴിലാളികള്‍ക്കും നല്‍കി. ഫാക്റ്ററിക്കുള്ളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ബോണസ് നല്‍കാനായി എന്നത് സന്തോഷകരമായ കാര്യമാണ്.

ഒരു ക്ഷാമവുമില്ലാതെ മല്‍സ്യസമ്പത്ത്

ലോക്ക് ഡൌണ്‍ ആയതിന്റെ പേരില്‍ ആദ്യ ഒന്ന് രണ്ട് ദിവസം മാത്രമേ സ്റ്റോക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായുള്ളൂ. ശേഷം ഞങ്ങള്‍ സ്റ്റോക്ക് വാങ്ങിക്കും എന്ന് നൂറു ശതമാനം ഉറപ്പുള്ളതിനാല്‍ ചെറുവള്ളങ്ങള്‍ മീന്‍ പിടിക്കാനിറങ്ങി. അതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റോക്കിന് യാതൊരു കുറവുമുണ്ടായില്ല. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനങ്ങള്‍ പിടിച്ചു നില്‍ക്കും എന്ന് ഉറപ്പുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഞങ്ങള്‍ വ്യത്യസ്തങ്ങളായ പ്ലാനുകള്‍ അവതരിപ്പിച്ചതും തൊഴിലാളികളെ ഒപ്പം നിര്‍ത്തിയതും.

Continue Reading

Business

സ്റ്റാന്‍ഡപ്പ് ഇന്ത്യ; 10 ലക്ഷം രൂപ മുതല്‍ 1 കോടി വരെ വായ്പ നേടാം

കൊറോണ കാലത്ത് സംരംഭകര്‍ക്ക് പരിഗണിക്കാവുന്ന വായ്പകളില്‍ പ്രധാനമാണ് സ്റ്റാന്‍ഡ്അപ് ഇന്ത്യ

Published

on

മോദി സര്‍ക്കാരിന്റെ പ്രധാന വായ്പാ പദ്ധതികളിലൊന്നാണ് സ്റ്റാന്‍ഡപ്പ് ഇന്ത്യ. സംരംഭകത്വ സംസ്‌കാരം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തിലാണ് ഇത്തരമൊരു വായ്പാ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഈ പദ്ധതിയില്‍ വായ്പയായി ലഭിക്കുക.

ആര്‍ക്കെല്ലാം ഈ വായ്പ ലഭിക്കും

വനിതകള്‍ക്കും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുമാണ് വായ്പ ലഭിക്കുക. ഇവര്‍ പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭമാണെങ്കിലോ കമ്പനി ആണെങ്കിലോ വായ്പ ലഭിക്കുന്നതിന് തടസമില്ല. എന്നാല്‍ സ്ഥാപത്തില്‍ 51 ശതമാനമെങ്കിലും ഓഹരി വനിതകള്‍ക്കോ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കോ ആകണം.

എത്ര തുക വായ്പ ലഭിക്കും

10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുന്നത്. സംരംഭം തുടങ്ങാനുള്ള മൊത്തം മുതല്‍മുടക്കിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കും. 25 ശതമാനം സംരംഭകനോ സംരംഭകയോ തന്നെ വഹിക്കണം.

എന്താണ് ശ്രദ്ധിക്കേണ്ടത്

അപേക്ഷകന്‍ ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വായ്പാ തിരച്ചടവുകളില്‍ വീഴ്ച്ച വരുത്തിയ ആളാകരുത്. മൂലധന സബ്‌സിഡിയായി തുക ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് കിട്ടുന്നുണ്ടെങ്കില്‍ അത് സംരംഭകന്റെ വിഹിതമായി കൂട്ടും. എങ്കില്‍ തന്നെയും 10 ശതമാനം തുക സംരംഭനോ സംരംഭകയോ സ്വന്തമായി തന്നെ എടുക്കണം.

എങ്ങനെ അപേക്ഷിക്കാം

വിശദമായ വിവരങ്ങള്‍ standupmitra.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിലൂടെ തന്നെ അപേക്ഷയും സമര്‍പ്പിക്കാം. സിഡ്ബി കേന്ദ്രങ്ങള്‍ മുഖേനെയും നബാര്‍ഡ് ശാഖകള്‍ മുഖേനയും സംരംഭങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പരിശീലനം ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

ഈട് നല്‍കണോ

വായ്പാ തുക കൂടുതല്‍ ആയതിനാല്‍ അധിക ഈട് ആവശ്യപ്പെടാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. സിജിഎപ്എസ്‌ഐഎല്‍ ഗ്യാരന്റി എടുത്ത് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഈ ഗ്യാരന്റിക്ക് ഫീസ് ഈടാക്കുന്നുമുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life2 weeks ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 month ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics3 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala10 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

National3 days ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 weeks ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Auto

Auto2 weeks ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto1 month ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto4 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending