Connect with us
MIAD

Auto

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Published

on

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

ടയര്‍ പങ്ചര്‍ ആകുന്നതിനെക്കുറിച്ച് ഇനി ഒരു പക്ഷേ പേടിക്കേണ്ടി വരില്ല. എയര്‍ലെസ് ടയറുകളുടെ കാലം വരുകയാണ്. അപ്റ്റിസ് എന്ന പേരില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചുകഴിഞ്ഞു. എയര്‍ലെസ് ചക്രങ്ങളുടെ ഘടനയ്ക്ക് മികച്ച സ്വീകാര്യതയും ലഭിച്ചിരിക്കുകയാണ്.

ഈ ടയര്‍ വികസിപ്പിച്ചിരിക്കുന്നതാകട്ടെ യുഎസിലെ ഓട്ടോ ഭീമന്‍ ജനറല്‍ മോട്ടോഴ്സും ടയര്‍ നിര്‍മാണ കമ്പനിയായ മിഷെലിനും ചേര്‍ന്നാണ്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ലെസ് ടയറുകള്‍ കാറുകളില്‍ പരീക്ഷിച്ച് തുടങ്ങും.

ഷെവര്‍ലെ ബോള്‍ട്ട് ഇവി കാറുകളിലാണ് ഇത് തുടക്കത്തില്‍ പരീക്ഷിക്കുക. 2024ല്‍ അപ്റ്റിസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ലെസ് ടയറുകള്‍ മിഷെലിന്‍ നേരത്തെയും പുറത്തിറക്കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍, കാര്‍ഷിക രംഗങ്ങളിലെ വാഹനങ്ങള്‍ക്കായിരുന്നു ഇതുപയോഗപ്പെടുത്തിയിരുന്നത്.

ട്വീല്‍ എന്നായിരുന്നു അതിന് പേര്. പാസഞ്ചര്‍ വാഹനങ്ങള്‍ക്കായാണ് അപ്റ്റിസ് എന്ന പേരില്‍ പുതിയ ടയര്‍ എത്തുന്നത്. ടയര്‍ പങ്ചര്‍, മെയ്ന്റെനന്‍സ് ഒന്നും ഇനി ആവശ്യമില്ലാതാകും

Advertisement

Auto

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Published

on

ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ പിയാജിയോ വെഹിക്കിള്‍സ് (ഇന്ത്യാ) ലിമിറ്റഡിന്റെ ത്രിചക്ര വാഹനങ്ങളെല്ലാം മലിനീകരണം പരമാവധി കുറക്കാന്‍ സഹായകമാം വിധം ഭാരത് സ്റ്റേജ് (ബിഎസ്) 6 മാനദണ്‍ഡത്തില്‍ ലഭ്യമായിത്തുടങ്ങി. എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ.

'ദി ഫെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്' എന്ന നാമകരണത്തോടെ ഡീസല്‍, സിഎന്‍ജി, എല്‍പിജി വാഹനങ്ങള്‍ കമ്പനി ഇതോടൊപ്പം വിപണിയിലെത്തിച്ചിട്ടുണ്ട്. 7 കിലോ വാട്ട് കരുത്തും 23.5 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 599 സിസി എഞ്ചിനാണ് പുതിയ ഡീസല്‍ വാഹനങ്ങളുടേത്. 5 -സ്പീഡ് ഗിയര്‍ ബോക്‌സും  പുതിയ അലുമിനിയം ക്ലച്ചും വാഹനത്തിന്റെ ചരക്ക് വഹിക്കാനുള്ള ശേഷിയും വേഗതയും വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ഇവയുടെ ക്യാബിന്‍ വലുപ്പവും ഉയരവും കൂടിയതായതിനാല്‍ ഡ്രൈവര്‍ക്ക് സൗകര്യപ്രദമായി ജോലിചെയ്യാന്‍ കഴിയും.പുതിയ ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കായി സുരക്ഷാ വാതിലുകളുണ്ട്. സിഎന്‍ജി, എല്‍പിജി ഓട്ടോറിക്ഷകളില്‍ 230 സിസി 3-വാള്‍വ് ഹൈ-ടെക് എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ള്. ശബ്ദം കുറഞ്ഞ അനായാസമായ യാത്ര ഇതുവഴി സാദ്ധ്യമാകുന്നു.ഈ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിയതോടെ ത്രിചക്ര ചരക്ക്-യാത്രാ  വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ് പിയാജിയോ. 

പുതിയ ബിഎസ്6 ശ്രേണിയുടെ വില (എക്‌സ്-ഷോറൂം) ഡീസലാണെങ്കില്‍ അതേ മോഡല്‍ ബിഎസ്4-നെക്കാള്‍ 45,000 രൂപയും ഇതര ഇന്ധന മോഡലുകളാണെങ്കില്‍ 15,000 രൂപയും കൂടുതലായിരിക്കും.

എല്ലാ ഉല്‍പന്നങ്ങളും ബിഎസ് 6 മാനദണ്‍ഡത്തില്‍ വിപണിയിലിറക്കുന്ന രാജ്യത്തെ പ്രഥമ ത്രിചക്ര വാഹന നിര്‍മാതാക്കളാവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡിയഗോ ഗ്രാഫി പറഞ്ഞു. വളരെ മുന്‍പ് തന്നെ തയ്യാറെടുപ്പാരംഭിച്ചതിനാലാണ് ബിഎസ്4-ല്‍ നിന്ന് ബിഎസ് 6-ലേക്കുള്ള മാറ്റം ഇത്ര വേഗം സാധിച്ചത്. 

പുതുമയും മികവുറ്റ സാങ്കേതികവിദ്യയിലൂടെ ഉയര്‍ന്ന സേവനം ലഭ്യമാക്കാനുള്ള കമ്പനിയുടെ കഴിവും ഒരിക്കല്‍കൂടി വിളിച്ചോതുന്നതാണ് പുതിയ 'പെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്' എന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കാര്‍ഗോ വെഹിക്കിള്‍സ് വിഭാഗം ബിനസ് തലവനുമായ സാജൂ നായര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഭാരം വഹിക്കാനും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താനും സഹായകമായ 'പവര്‍മാക്‌സ്' ഡീസല്‍ ശ്രേണി വാഹന ഉടമകള്‍ക്ക് അനുഗ്രഹമാകും. കൂടാതെ 42 മാസത്തെ വാറണ്ടിയും മെയിന്റനന്‍സ് ഇന്റര്‍വല്‍ പരിഷ്‌കരിച്ചതും  അവര്‍ക്ക് സാമ്പത്തിക നേട്ടം തന്നെയാണ്. അതുപോലെ തന്നെ സ്മാര്‍ട് എഎഫ് ഏറ്റവും മികച്ച പിക്-അപ്, എന്‍വിഎച്ച് അര്‍ബന്‍ ഡ്രൈവബിലിറ്റി എന്നിവയുടെ പരമകോടിയാണ്. 36 മാസത്തെ വാറണ്ടി മൂലം മെയിന്റനന്‍സ് ചാര്‍ജ് കുറയുന്നതും സൂപ്പര്‍ സേവര്‍ ഫ്രീ മെയിന്റനന്‍സ് സ്‌കീമും കൂടിയാവുമ്പോള്‍ ഇത് വാഹനം സ്വന്തമാക്കുന്നവരെ സംബന്ധിച്ചേടത്തോളം മികച്ച തീരുമാനം തന്നെയായിരിക്കുമെന്ന് സാജൂ നായര്‍ പറഞ്ഞു.

ബിഎസ് 6-ലേക്ക് നേരത്തെ തന്നെ ചേക്കേറാന്‍ കഴിഞ്ഞത് സമയത്ത് സ്റ്റൊക്കെത്തിക്കാന്‍ കമ്പനിക്ക് സഹായകമാവുമെന്ന് മാര്‍ക്കറ്റിങ്, പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് ആന്റ് ചാനല്‍ മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് മലിന്ദ് കപൂര്‍ അഭിപ്രായപ്പെട്ടു. 2020-ഏപ്രില്‍ ഒന്നാണ് ബിഎസ്6-ലേക്ക് മാറാനുള്ള അവസാന തീയതി എന്നിരിക്കെ കാര്യങ്ങള്‍ എളുപ്പമാകും. ഡീസല്‍ വിഭാഗത്തില്‍ പിയാജിയോ എന്നും ഒന്നാം സ്ഥാനത്തായിരുന്നു. പുതുതായി പുറത്തിറങ്ങിയ പവര്‍-മാക്‌സ് 599 സിസി ബിഎസ്6 ഈ വിഭാഗത്തില്‍ കമ്പനിയുടെ കരുത്ത് കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് തീര്‍ച്ചയാണെന്ന് കപൂര്‍ പറഞ്ഞു.
Continue Reading

Auto

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Published

on

2025-ഓടെ ഇന്ത്യയിലെ ആമസോണ്‍ ഡെലിവറി വാഹനങ്ങളില്‍ 10,000 എണ്ണം ഇലക്ട്രിക് ആക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് കണ്ടെതിനാലാണ് ഇന്ത്യയിലൊട്ടാകെ ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യമാണ് ഈ പദ്ധതി കൊണ്ട് ആമസോണിന് ഉള്ളത്. നേരത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിന്ന് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്ന പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തോടെ പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പാക്കേജിംഗ് കേന്ദ്രങ്ങളില്‍ നിന്ന് തുടച്ച് നീക്കുകയാണ് ലക്ഷ്യം..

Continue Reading

Auto

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4×4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Published

on

9- സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ രണ്ട് ടര്‍ബോ ഡീസല്‍ വേരിയന്റുകള്‍ ജീപ്പ് കോംപസ് ശ്രേണിയില്‍ എഫ്‌സിഎ അവതരിപ്പിച്ചു. ലോംഗിറ്റിയൂഡ്, ലിമിറ്റഡ് പ്ലസ് എന്നീ രണ്ട് വേരിയന്റുകള്‍ ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. തദ്ദേശീയമായി നിര്‍മ്മിച്ച ബി എസ് കംപ്ലയന്റ് 2.0 ലിറ്റര്‍ 173 എച്ച് പി, 350 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്.

ജീപ്പ് കോംപസ് 4X4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും (എക്‌സ് ഷോറൂം, ഇന്ത്യയിലുടനീളം) ലഭിക്കും. 68 ഇന്ത്യന്‍ നഗരങ്ങളിലുള്ള 80 എഫ് സി എ അംഗീകൃത ഡീലര്‍ ഷോറൂമുകളില്‍ ബുക്കിംഗും ടെസ്റ്റ് ഡ്രൈവും ആരംഭിച്ചുകഴിഞ്ഞു.

നാല് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ അവതരണത്തോടെ ജീപ്പ് കോംപസ് ശ്രേണി ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണെന്ന് എഫ് സി എ ഇന്ത്യന്‍ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ഥ ദത്ത പറഞ്ഞു. ഇതില്‍ ബേസ്, ടോപ്പ്, എന്‍ഡ് വേരിയന്റുകള്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

ഈ ട്രിമ്മില്‍ ആദ്യമായി അവതരിപ്പിക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ ഡൈനാമിക് ഗ്രീന്‍ ലൈന്‍ ഫംക്ഷണാലിറ്റിയുമുള്ള വലിയ 7-ഇഞ്ച് യു കണക്ട് സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ എയര്‍ കണ്ടീഷനിംഗ്, ടു-ടോണ്‍ ഇന്റീരിയറുകള്‍, വാഹനത്തിലേക്ക് പാസീവ് പ്രവേശനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളാല്‍ സമ്പന്നമാണ് ലോംഗിറ്റിയൂഡ് പാക്കേജ്.

കോംപസ് ഉത്പന്ന നിരയിലെ വേരിയന്റുകളിലെല്ലാം ലഭ്യമാകുന്ന, എല്ലാ സീസണുകള്‍ക്കും അനുയോജ്യമായ ടയറുകളോടു കൂടിയ 17-ഇഞ്ച് അലോയ് ഷോഡ്, സുരക്ഷാ സഹായ ഉപകരണങ്ങളായ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം (എ ബി എസ്) ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇ എസ് സി), ട്രാക്ഷന്‍ കണ്‍ട്രോള്‍ (ടി സി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച് എസ് എ), എല്ലാ നാലു വീലുകളിലും ഡിസ്‌ക്‌ബ്രേക്കുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് (ഇ പി ബി), ഫ്രീക്വന്‍സി ഡാംപ്ഡ് സസ്‌പെന്‍ഷന്‍ (എഫ് ഡി എസ്) തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ ഇപ്പോള്‍ തന്നെ ലോംഗിറ്റിയൂഡില്‍ ലഭ്യമാണ്. ഓട്ടോ, സാന്‍ഡ്, മഡ്, സ്‌നോ എന്നീ നാലു മോഡലുകള്‍ സജ്ജമാക്കിയിട്ടുള്ള സെലക്ട് ടെറൈന്‍ എ ഡബ്ല്യു ഡി സംവിധാനം ജീപ്പ് ഡി എന്‍ യിലുണ്ട്.

വലിയ 8.4- ഇഞ്ച് യു കണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡ്യുവല്‍- പെയ്ന്‍ പനോരമിക് സണ്‍/ മൂണ്‍ റൂഫ്, പ്ലഷ് ലെഥര്‍ ഇന്റീരിയറുകള്‍, ഡ്രൈവര്‍ക്കായി 8-വേ പവേഡ് സീറ്റ്, ഓട്ടോ ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിറ്റീവ് വൈപ്പറുകള്‍, ഓട്ടോ ഡിമ്മിംഗ് ഐ ആര്‍ വി എം, ആറ് എയര്‍ബാഗുകള്‍ എന്നിവയും 18-ഇഞ്ച് അലോയ് വീലുകള്‍ അടക്കമുള്ള മറ്റ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളും ഉള്‍പ്പെടുന്ന പ്രധാന ജനപ്രിയ ഫീച്ചറുകളാണ് ലിമിറ്റഡ് പ്ലസിലുള്ളത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Education11 hours ago

മനുഷ്യന്റെ ഭാവി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണം: ജര്‍മന്‍ അംബാസഡര്‍

Uncategorized12 hours ago

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് തുടക്കം

Business12 hours ago

മണി ഗ്രാമുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഉടമ്പടി ഒപ്പ് വച്ചു

Auto12 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

Education2 days ago

രാജ്യത്ത് ഹാര്‍ഡ്വെയര്‍ മേഖലയില്‍ കുതിച്ചു ചാട്ടവുമായി ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍

Business2 days ago

പി എം ഐ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ‘ഹാച്ച് 2020’ തിരുവനന്തപുരത്ത് നടന്നു

Education2 days ago

രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ സ്റ്റിയാഗ് സെന്റര്‍ ഫോര്‍ സ്മാര്‍ട്ട് സിറ്റി ടെക്‌നോളജീസ്

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life6 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf6 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment12 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business4 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business12 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion12 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto12 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto5 days ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto6 days ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 week ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto2 weeks ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto1 month ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Trending