Connect with us
MIAD

Life

എന്തുകൊണ്ടാണ് ബ്രൂസ് ലീ ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നത്?

തുടര്‍ച്ചയായി അടികിട്ടി വരും. അങ്ങനെയാണ് അവനെ അച്ഛന്‍ ആയോധനകല പഠിപ്പിക്കാന്‍ ചേര്‍ത്തത്. സ്ട്രീറ്റ്ഫൈറ്റില്‍ ഒരു ലോക്കല്‍ ഗ്യാംഗിലെ പ്രമുഖനെ പരാജയപ്പെടുത്തിയതോടെ കഥ മാറി.

Published

on

Illustration/Jijin M K/Media Ink

ലോകത്തെ ഏറ്റവും സ്വാധീനിച്ച ആയോധനകലയിലെ പ്രതിഭ ബ്രൂസ് ലീയുടെ 46ാം ചരമവാര്‍ഷികദിനമാണ് ജൂലൈ 20ന്.

20ാം നൂറ്റാണ്ടിലെ പോപ് കള്‍ച്ചര്‍ ഐക്കണ്‍ തന്നെയായി മാറിയ വ്യക്തിത്വമാണ് ബ്രൂസ് ലീയുടേത്. പ്രചോദനത്തിന്റെയും പ്രതിബദ്ധതയുടെയും മറുവാക്കായി മാറിയ ഇതിഹാസ താരമായി ലീയെ ഇന്ന് ലോകം വാഴ്ത്തുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ചൈനടൗണിലായിരുന്നു ബ്രൂസ് ലീയുടെ ജനനം, 1940 നവംബര്‍ 27ന്. ലീ ജന്‍ ഫാന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. പ്രൊഫഷണല്‍ പേരാണ് ബ്രൂസ് ലീ എന്നത്.

അച്ഛന്‍ ഒപ്പെറ നടനായിരുന്നു, ഹോങ്കോംഗായിരുന്നു സ്വദേശം. ബ്രൂസ് ലീ വളര്‍ന്നതും ഹോങ്കോംഗില്‍ തന്നെ. കുട്ടിയായിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുമായി ഫൈറ്റില്‍ ഏര്‍പ്പെട്ടിരുന്നു ലീ.

തുടര്‍ച്ചയായി അടികിട്ടി വരും. അങ്ങനെയാണ് അവനെ അച്ഛന്‍ ആയോധനകല പഠിപ്പിക്കാന്‍ ചേര്‍ത്തത്. സ്ട്രീറ്റ്ഫൈറ്റില്‍ ഒരു ലോക്കല്‍ ഗ്യാംഗിലെ പ്രമുഖനെ പരാജയപ്പെടുത്തിയതോടെ കഥ മാറി.

മകന്റെ ജീവനുള്ള ഭീഷണികണക്കിലെടുത്ത് അച്ഛന്‍ ബ്രൂസ് ലീയെ യുഎസിലേക്ക് അയച്ചു. ഹൈ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്തു അവന്‍. കോളെജില്‍ പഠിച്ചത് നാടകവും ഫിലോസഫിയും സൈക്കോളജിയും.

സഹപാഠികള്‍ക്ക് കുങ്ഫു പഠിപ്പിച്ചുകൊടുക്കാനും ലീ മറന്നില്ല. എന്നാല്‍ അമേരിക്കകാരെ കുങ്ഫു പഠിപ്പിക്കുന്നത് മറ്റ് ചൈനീസ് ആയോധന സ്‌കൂളുകള്‍ക്ക് ബോധിച്ചില്ല. അവര്‍ ലീയെ തകര്‍ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.

ലീയുടെ ‘വണ്‍ ഇഞ്ച് പഞ്ച്’ അതിപ്രശസ്തി നേടി. ഹോങ്കോംഗില്‍ തിരിച്ചെത്തിയത് വഴിത്തിരിവായി. രണ്ട് സിനിമകള്‍ക്കായുള്ള കരാറില്‍ ഏര്‍പ്പെട്ട ലീയുടെ രാശി തെളിഞ്ഞു. രണ്ടും സൂപ്പര്‍ ഹിറ്റ്.

വാര്‍നെര്‍ ബ്രദേഴ്സിന്റെ എന്റര്‍ ദ ഡ്രാഗണ്‍ ആണ് ബ്രൂസ് ലീയെ പ്രശസ്തിയുടെ പാരമ്യത്തിലെത്തിച്ചത്. ബിഗ് ബോസ്, ഫിസ്റ്റ് ഓഫ് ഫ്യൂരി, വേ ഓഫ് ദി ഡ്രാഗണ്‍, ഗെയിം ഓഫ് ഡെത്ത് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി.

വെറും 5 സിനിമകളിലൂടെ ഇത്രമാത്രം പ്രശസ്തനായ നടന്‍ ചരിത്രത്തിലില്ല. ഏഷ്യയുടെ സാംസ്‌കാരികതയ്ക്ക് പടിഞ്ഞാറന്‍ ലോകത്ത് പുതിയ മാനം നല്‍കി ലീ.

1973 ജൂലൈ 20ന് ഹോങ്കോംഗിലായിരുന്നു ബ്രൂസ് ലീയുടെ മരണം. ചടങ്ങുകള്‍ സിയാറ്റിലിലും. കുങ്ഫുവെന്ന ആയോധനകലയെ ജനകീയവല്‍ക്കരിച്ചു ബ്രൂസ് ലീ. അമേരിക്കയെ വിറപ്പിക്കുകയും ചെയ്തു.

എളുപ്പത്തിലുള്ള ഒരു ജീവിതത്തിനായി പ്രാര്‍ത്ഥിക്കരുത്. കഠിനമേറിയ ജീവിതം തരണം ചെയ്യാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കുക-ഇതായിരുന്നു ബ്രൂസ് ലീക്ക് സര്‍വരോടും നല്‍കാനുള്ള ഉപദേശം.

Advertisement

Business

ഭാവനരഹിതർക്കായി കുടുംബശ്രീയുടെ ‘സ്നേഹവീടുകൾ’

ഓരോ പഞ്ചായത്തിലെയും അർഹരായ ഒരു കുടുംബത്തിന് എന്ന രീതിയിലാണ് സ്‌നേഹവീട് പദ്ധതി നടപ്പാക്കി വരുന്നത്.

Published

on

സ്വന്തമായി കയറിക്കിടക്കാൻ ഒരു വീടോ , വീട് നിർമിക്കാൻ സാമ്പത്തിക ശേഷിയോ ഇല്ലാത്ത വ്യക്തികൾക്ക് ആശ്വാസമാകുകയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന സ്നേഹവീടുകൾ. 400 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു മുറി, ഹാൾ , അടുക്കള എന്നീ സൗകര്യങ്ങളോടെ 40 ൽ പരം സ്നേഹവീടുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നിർമ്മിക്കപ്പെട്ടത്

ഓരോ പഞ്ചായത്തുകളിലും ഏറ്റവും അർഹരായ ഒരു കുടുംബത്തിന് സുരക്ഷിതമായി താമസിക്കുന്നതിനായി വീട് നിർമിച്ചു നൽകുക എന്നതായിരുന്നു എറണാകുളം കുടുംബശ്രീ മിഷൻ വിഭാവനം ചെയ്ത പദ്ധതി. ഇതിന്റെ ഭാഗമായി നടത്തിയ ചർച്ചകൾ കമ്യുണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS) ഏറ്റെടുത്തു. തുടർന്നു ഇവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. സ്വപ്നക്കൂട് എന്ന് പേരിട്ട പദ്ധതിക്ക് വേണ്ടി അയൽകൂട്ടമാണ് ധന സമാഹരണം നടത്തിയത്. സർക്കാരിന്റെ ഭാഗത്ത് നിന്നും നേരിട്ടുള്ള സാമ്പത്തിക സഹായങ്ങൾ ഒന്നും സ്വീകരിക്കാതെയാണ് കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഒരു അയൽക്കൂട്ടം അംഗം കുറഞ്ഞത് 30 രൂപ എന്ന നിരക്കിൽ നൽകിയ സംഭാവനയുടെ ആകെത്തുകയുമായാണ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് അടുത്ത് കവളങ്ങാട് എന്ന സ്ഥലത്ത് ആദ്യത്തെ വീട് പണിതീർത്തു. പദ്ധതിയുടെ വിജയം മനസ്സിലാക്കിയതോടെ മറ്റനേകം പഞ്ചായത്തുകളിൽ നിന്നും ആവശ്യക്കാരെത്തി. അതോടെ എറണാകുളം ജില്ലയിൽ സ്വപ്നക്കൂട് എന്ന് പേരിട്ട പദ്ധതി വിജയം കണ്ടു. പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് അതാത് പ്രദേശത്തെ ഏറ്റവും അർഹരായ വ്യക്തികൾക്ക് വീട് നിർമിക്കുന്നതിനാവശ്യമായ ഭൂമി നൽകുന്നത്.

എറണാകുളം ജില്ലയിൽ ഇതുവരെ 30 വീടുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.അങ്കമാലി, കൂവപ്പടി, കോതമംഗലം, മുളന്തുരുത്തി, പള്ളുരുത്തി, മൂവാറ്റുപുഴ, പാമ്പാക്കുട,പറവൂർ, വടവ്കോഡ്,വാഴക്കുളം, വൈപ്പിൻ തുടങ്ങിയ ബ്ലോക്കുകളിലാണ് വീട് നിർമിച്ചിരിക്കുന്നത്.ഈ മേഖലയിൽ വിജയകരമായി 30 വീടുകൾ നിർമിക്കാൻ കഴിഞ്ഞതോടെയാണ് സ്വപ്നക്കൂട് എന്ന ഈ പദ്ധതി സംസ്ഥാനതലത്തിൽ അവതരിപ്പിക്കുന്നത് . സംസ്ഥാനതലത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചപ്പോൾ സ്വപ്നക്കൂട് എന്ന പേരുമാറ്റി സ്‌നേഹവീട് എന്നാക്കി. ഓരോ പഞ്ചായത്തിലെയും വീടില്ലാത്ത ഏറ്റവും അർഹരായ ആളുകളെ കണ്ടെത്തുനനത്തിനായി ചില മാനദണ്ഡങ്ങൾ ഏർപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുന്നത്.എറണാകുളത്തിന് പുറമെ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങി നിരവധി നഗരങ്ങളിൽ സ്‌നേഹവീട് പദ്ധതി നടപ്പാക്കി വരുന്നു.

സൗകര്യപ്രദമായ രണ്ടുമുറി വീട്

രണ്ടു ബെഡ്റൂമുകൾ ഹാൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങളാണ് സ്നേഹവീട്ടിൽ ഒരുക്കിയിരിക്കുന്നത്.അറ്റാച്ഡ് ബാത്ത്റൂമുകളും ഉണ്ട്. വീട് നിർമിക്കുന്നതിനാവശ്യമായ സ്ഥലം പഞ്ചായത്താണ് ലഭ്യമാക്കുന്നത്.ടൈലുകൾ പതിപ്പിച്ച്, പെയിന്റിംഗും നടത്തിയ ശേഷമാണ് വീടുകൾ കൈമാറുന്നത്. വാട്ടർ കണക്ഷൻ, ഇലക്ട്രിസിറ്റി എന്നിവയും ഉണ്ടായിരിക്കും. നിരവധിയാളുകൾ സ്‌നേഹവീട് പദ്ധതിക്ക് കീഴിൽ വീട് ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ട് എന്നത് പദ്ധതിയുടെ സ്വീകാര്യത വർധിപ്പിക്കുന്നു

സ്‌നേഹവീട് ആർക്കെല്ലാം ?

ഓരോ പഞ്ചായത്തിലെയും അർഹരായ ഒരു കുടുംബത്തിന് എന്ന രീതിയിലാണ് സ്‌നേഹവീട് പദ്ധതി നടപ്പാക്കി വരുന്നത്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് മാനദണ്ഡങ്ങളുടെ പുറത്താണ് വീടിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.രക്ഷാകർത്താക്കളില്ലാത്ത കുട്ടികൾ, രോഗികൾ, ദാരിദ്യ്രരേഖക്ക് താഴെയുള്ളവർ തുടങ്ങിയവരിൽ നിന്നുമാണ് അർഹരായവരെ കണ്ടെത്തുന്നത് അപേക്ഷകരുടെ എണ്ണം കൂടുതലാണ് എങ്കിൽ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. പദ്ധതി ഇതിനോടകം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ പ്രവർത്തകർ.

Continue Reading

Kerala

അന്താരാഷ്ട്ര ജൈവവൈവിധ്യ കോണ്‍ഗ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്നു

ലോകമെമ്പാടുനിന്നും ആയിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും

Published

on

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ജൈവവൈവിധ്യ കോണ്‍ഗ്രസിന് (ഇന്റര്‍നാഷണല്‍ ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്-ഐ ബി സി) തിരുവനന്തപുരം വേദിയാകും. പത്തുവര്‍ഷത്തിനു ശേഷമാണ് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും സംഘാടകരില്‍ ഒരാളുമായ ഡോ. വന്ദന ശിവ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷം നവംബര്‍ 25 മുതല്‍ 27 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള കേരള സര്‍വകലാശാല ക്യാമ്പസില്‍ വച്ചാണ് ഐ ബി സി 2020 നടക്കുക.

തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും (സിസ്സ) ഡല്‍ഹി ആസ്ഥാനമായ നവ്ധാന്യയുമാണ് ഐ ബി സി യുടെ സംഘാടകര്‍. ലോകമെമ്പാടുനിന്നും ആയിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. അക്കാദമിക്കുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സിറ്റിസണ്‍ സയന്റിസ്റ്റുകള്‍, കര്‍ഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍-സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍, കമ്മ്യൂണിറ്റി പ്രതിനിധികള്‍, വ്യാപാര സമൂഹം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരുടെ ഏറ്റവും വിപുലമായ ഒത്തുചേരലാണ് നടക്കുന്നത്. പരിപാടിയുടെ ഭാഗമായി അന്തര്‍ദേശീയ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, യൂത്ത് ബയോ ഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്( വൈ ബി സി ), പൗരസമൂഹ സമ്മേളനം, ശില്പശാലകള്‍, ദേശീയ ഫോട്ടോഗ്രഫി മത്സരം, ഡോക്യുമെന്ററി ചലച്ചിത്രോത്സവം എന്നിവയും അരങ്ങേറുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ജൈവവൈവിധ്യ കണ്‍വെന്‍ഷന്‍ (സി ബി ഡി ), ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി( യു എന്‍ ഇ പി ), അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി( ഐ യു സി എന്‍) എന്നിവയുടെ പ്രതിനിധികളും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കും വിധത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തില്‍ ഊന്നിയുള്ള പാരിസ്ഥിതിക നാഗരികത രൂപപ്പെടുത്തുക, ജൈവവൈവിധ്യ ദര്‍ശനം കൂടുതല്‍ ജനവിഭാഗങ്ങളില്‍ എത്തിച്ചേരാന്‍ പര്യാപ്തമായ വിപുലമായ സംവിധാനവും ശൃംഖലയും കെട്ടിപ്പടുക്കുക, വിവിധ പഠനശാഖകളുടെ പങ്കാളിത്തത്തോടെ പൊതുവേദി രൂപീകരിക്കുക; സമ്പദ് വ്യവസ്ഥ, സൗന്ദര്യശാസ്ത്രം, സാംസ്‌കാരിക പരിണാമം എന്നിവയ്ക്കും ജൈവവൈവിധ്യത്തിനും ഇടയ്ക്കുള്ള പാരസ്പര്യത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക തുടങ്ങി ജൈവവൈവിധ്യ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങള്‍ നിരവധിയാണെന്ന് ഡോ.വന്ദന ശിവ പറഞ്ഞു. ഈ രംഗത്ത് നിലവില്‍ സ്വീകരിക്കേണ്ടതും ഭാവിയില്‍ പിന്തുടരേണ്ടതുമായ സമീപനങ്ങളെയും നിലപാടുകളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയും വിദ്യാഭ്യാസ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ പാരിസ്ഥിതിക നാഗരികത കൈവരിക്കുകയുമാണ് ഉദ്ദേശ്യം.

ഇന്ത്യന്‍ ജൈവവൈവിധ്യ വ്യവസ്ഥ ഇപ്പോള്‍ പുതിയ രണ്ടുതരം ഭീഷണികളെ നേരിടുന്നതായി വന്ദനാശിവ പറഞ്ഞു. ‘കൃഷി അപ്രത്യക്ഷമാകുന്ന ഈ കാലത്ത് ഓര്‍ഗാനിക് കൃഷി രീതിയാണ് നമ്മുടെ പ്രതീക്ഷ. എന്നാല്‍ കൃത്രിമ രീതിയില്‍ ആഹാര പദാര്‍ഥങ്ങള്‍ ഇപ്പോള്‍ വിപണി കീഴടക്കുകയാണ്. ഫാം ഫ്രീ ഫുഡ്, ഡയറി ഫ്രീ മില്‍ക്ക് എന്നൊക്കെ പലപേരുകളിലാണ് അവ നമുക്കിടയിലേക്ക് വരുന്നത്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് അവ ഉണ്ടാക്കുക. വിത്തുകളുടെ പഠനമെന്ന പേരില്‍ ‘ജെനറിക്ക് മാപ്പിംഗ്’ നടത്തി പുതിയ ഭക്ഷ്യ വിളകള്‍ ഉത്പാദിപ്പിച്ച് അവയ്ക്ക് പേറ്റന്റ് നേടാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. ഇത് വളരെ അപകടകരമായ കാര്യമാണ്’, അവര്‍ പറഞ്ഞു.

‘ജൈവവൈവിധ്യ ലക്ഷ്യങ്ങള്‍ 2020 -ലും ശേഷവും: തല്‍സ്ഥിതിയും പ്രതീക്ഷകളും’ എന്ന വിഷയമാണ് പുതിയ പതിപ്പ് ചര്‍ച്ചചെയ്യുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിനായി തന്ത്രപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതരീതി രൂപപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ 2011 മുതല്‍ 2020 വരെയുള്ള പത്തുവര്‍ഷക്കാലം ജൈവവൈവിധ്യ ദശാബ്ദമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത വിഷയം തിരഞ്ഞെടുത്തത്.

‘ജൈവവൈവിധ്യം, വികസനം, പാരിസ്ഥിതിക പുനഃസ്ഥാപനം’ എന്ന വിഷയത്തില്‍ പ്രത്യേക സിമ്പോസിയം ഇത്തവണ അരങ്ങേറും. വികസനത്തിന്റെ സമ്മര്‍ദങ്ങള്‍ക്കിരയായി കാര്‍ഷിക മേഖലയിലുള്‍പ്പെടെ വ്യാപകമായിരിക്കുന്ന ജൈവവൈവിധ്യ ശോഷണം തടയാനും പരിസ്ഥിതിയെ തിരിച്ചുപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനുമായി 2021 മുതല്‍ 2030 വരെയുള്ള പത്തുവര്‍ഷക്കാലം ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണ ദശാബ്ദമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്തുത മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള സിമ്പോസിയം സംഘടിപ്പിക്കുന്നത്.

‘ജൈവവൈവിധ്യം, വനങ്ങള്‍, ജീവനോപാധികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പൊതുപ്രദര്‍ശനവും നടക്കുന്നുണ്ട്. സര്‍ക്കാര്‍-സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍, അക്കാദമിക്- ഗവേഷണ സ്ഥാപനങ്ങള്‍, സിവില്‍ സമൂഹങ്ങള്‍, വ്യവസായ ഗ്രൂപ്പുകള്‍ എന്നിവ എക്‌സ്‌പോയുടെ ഭാഗമാകും. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വെല്ലുവിളികളെ ബോധ്യപ്പെടുത്തിയും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും മുന്നേറുന്ന വിധത്തിലാവും പ്രദര്‍ശനത്തിന്റെ രൂപകല്പന.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഐ ബി സിയുടെ ഒന്നാം പതിപ്പ് അരങ്ങേറിയത് 2010-ല്‍ തിരുവനന്തപുരത്ത് വെച്ചായിരുന്നു. തുടര്‍ന്നുള്ള എഡിഷനുകള്‍ നടന്നത് ബെംഗളൂരു( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്), ചെന്നൈ(എസ് ആര്‍ എം യൂണിവേഴ്‌സിറ്റി), പോണ്ടിച്ചേരി(കേന്ദ്ര സര്‍വകലാശാല), ഡെഹ്‌റാഡൂണ്‍( വനഗവേഷണ കേന്ദ്രം) എന്നിവിടങ്ങളിലാണ്. ഡോ. എ ജി പാണ്ഡുരംഗന്‍( മുന്‍ ഡയറക്ടര്‍, കെ എസ് സി എസ് ടി ഇ -ജെ എന്‍ ടി ബി ജി ആര്‍ ഐ), ഡോ. സി സുരേഷ്‌കുമാര്‍(ജനറല്‍ സെക്രട്ടറി, സിസ്സ), ഡോ. പി കൃഷ്ണന്‍(എമിരറ്റസ് സയന്റിസ്റ്റ്, മലബാര്‍ ബൊട്ടാണിക് ഗാര്‍ഡന്‍), പ്രൊഫ. എ ബിജുകുമാര്‍ (കേരള സര്‍വകലാശാല), അജിത്ത് വെണ്ണിയൂര്‍ (സിസ്സ) എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447216157 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Continue Reading

Health

മൂര്‍ഖന്‍ പാമ്പിന്റെ വിഷം സാങ്കേതികവിദ്യ വഴി ഡീകോഡ് ചെയ്തു

വിഷചികില്‍സയില്‍ വഴിത്തിരിവാകുന്ന പുരോഗതി. പിന്നില്‍ മലയാളി സംരംഭം

Published

on

വിഷചികില്‍സയില്‍ വഴിത്തിരിവാകുന്ന പുരോഗതി. പിന്നില്‍ മലയാളി സംരംഭം

മൂര്‍ഖന്‍ പാമ്പിന്റെ വിഷ ചികിത്സയില്‍ പുതിയ ആന്റിവെനങ്ങള്‍ക്ക് വഴിതുറക്കുന്നു. അഗ്രിജീനോം ലാബ്‌സ് ഇന്ത്യ, സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് പുതിയ വഴിത്തിരിവിന് പിന്നില്‍. ജനിതക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മൂര്‍ഖന്‍ പാമ്പിന്റെ വിഷം ഡീകോഡ് ചെയ്‌തെടുത്തിരിക്കുകയാണ് ഇവര്‍.

പാമ്പു കടിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് മരുന്നായി ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന സിന്തറ്റിക് ആന്റിബോഡികള്‍ക്കുള്ള സാധ്യതകളാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. നേച്ചര്‍ ജനിറ്റിക്‌സിന്റെ ജനുവരി ലക്കത്തില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. ശേഖര്‍ ശേഷഗിരിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വിഷ ഗ്രന്ഥികളില്‍ പ്രതിഫലിക്കുന്ന 19 വിഷാംശ ജീനുകളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു വേര്‍തിരിച്ചെടുത്തു കഴിഞ്ഞു. ഇതു വഴി പാമ്പിന്റെ വിഷവസ്തുക്കളും അവയെ എന്‍കോഡുചെയ്യുന്ന ജീനുകളും തമ്മിലുള്ള ബന്ധം ആദ്യമായി സ്ഥാപിക്കപ്പെട്ടു.

പാമ്പില്‍ നിന്ന് ശേഖരിച്ച വിഷം ഉപയോഗിച്ച് കുതിരകളില്‍ ആന്റിബോഡി വികസിപ്പിച്ച്, അത് ശുദ്ധീകരിച്ചാണ് നിലവില്‍ ആന്റിവെനം നിര്‍മ്മിക്കുന്നത്. ഇത് 1895 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് കാല്‍മെറ്റ് വികസിപ്പിച്ചെടുത്ത രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാസ്ത്രലോകം ഈ രീതിയില്‍ നിന്ന് ഇതുവരെ അധികം മുന്നോട്ട് പോയിരുന്നില്ല.

ആഗോളതലത്തില്‍ ഓരോ വര്‍ഷവും പാമ്പുകടിയേറ്റുള്ള മരണം ഒരു ലക്ഷത്തിലധികമാണ്. 400,000 ത്തിലധികം വിഷബാധയേറ്റ ആളുകള്‍ സ്ഥിരമായ വൈകല്യങ്ങള്‍ അനുഭവിക്കുന്നു. പ്രതിവര്‍ഷം ഇന്ത്യയില്‍ മാത്രം 2.8 ദശലക്ഷം പാമ്പുകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.50,000 ത്തോളം മരണങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്.

ആന്റിവെനം വികസിപ്പിച്ചെടുക്കുന്ന രീതിയെ പൂര്‍ണ്ണമായും മാറ്റുന്നതാണ് പുതിയ ശാസ്ത്ര നേട്ടമെന്ന് അഗ്രിജീനോം ലാബ്‌സ്ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ജോര്‍ജ്ജ് തോമസ് പറഞ്ഞു.
ജനിതക പഠനം വഴി വളരെ ഉയര്‍ന്ന നിലവാരമുള്ള റഫറന്‍സ് ജീനോം ലഭ്യമായിട്ടുണ്ട്, ഇത് ഇന്ത്യന്‍ കോബ്രയിലെ ജനിതക വൈവിധ്യത്തെ വിലയിരുത്തുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്ന്‌ഡോ. ജോര്‍ജ്ജ് തോമസ് പറഞ്ഞു.

ഇന്ത്യന്‍ കോബ്ര പഠനത്തില്‍ ഉപയോഗിച്ച ജീന്‍ വ്യാഖ്യാനം കൊച്ചിയിലെ അഗ്രിജീനോം ടീമാണ് ചെയ്തത്. ലോകോത്തര ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിംഗ് ഡാറ്റ നിര്‍മ്മിക്കുകയും ജീനോമുകള്‍ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ലാബാണ് കൊച്ചിയിലുള്ളത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Education12 hours ago

മനുഷ്യന്റെ ഭാവി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണം: ജര്‍മന്‍ അംബാസഡര്‍

Uncategorized13 hours ago

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് തുടക്കം

Business13 hours ago

മണി ഗ്രാമുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഉടമ്പടി ഒപ്പ് വച്ചു

Auto13 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

Education3 days ago

രാജ്യത്ത് ഹാര്‍ഡ്വെയര്‍ മേഖലയില്‍ കുതിച്ചു ചാട്ടവുമായി ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍

Business3 days ago

പി എം ഐ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ‘ഹാച്ച് 2020’ തിരുവനന്തപുരത്ത് നടന്നു

Education3 days ago

രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ സ്റ്റിയാഗ് സെന്റര്‍ ഫോര്‍ സ്മാര്‍ട്ട് സിറ്റി ടെക്‌നോളജീസ്

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life6 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf6 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment12 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business4 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business12 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion12 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto13 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto5 days ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto6 days ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 week ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto2 weeks ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto1 month ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Trending