Connect with us

Books

സംരംഭകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 6 പുസ്തകങ്ങള്‍

എല്ലാ ചേരുവകളും ഒത്തുവന്നിട്ടും കമ്പനികള്‍ പൊളിയുന്നതെന്തുകൊണ്ട്? ഇതാ ഉത്തരം

Media Ink

Published

on

ഏത് വിഭാഗത്തില്‍ പെടുന്ന സംരംഭകനാണെങ്കിലും വായനാശീലം ഗുണം ചെയ്യുമെന്നത് തീര്‍ച്ച. വായിച്ചുവളര്‍ന്നവരാണ് സ്റ്റീവ് ജോബ്‌സും ബില്‍ ഗേറ്റ്‌സും മാര്‍ക്ക് സക്കര്‍ബര്‍ഗുമെല്ലാം. സംരംഭകര്‍ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളെ പരിചയപ്പെടാം

The Innovator’s Dilemma:
The Revolutionary Book That Will Change
The Way You Do Business (1997)

Advertisement

ദി ഇന്നവേറ്റേഴ്‌സ് ഡിലേമ്മ; ദ റെവലൂഷനറി ബുക്ക് ദാറ്റ് വില്‍ ചേഞ്ച് ദ വേ യു ഡു ബിസിനസ്. നിങ്ങള്‍ ചെയ്യുന്ന ബിസിനസിനെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റി മറിക്കും ഈ പുസ്തകം. പ്രമുഖ സംരംഭകന്‍ ക്ലെയ്ട്ടണ്‍ ക്രിസ്‌റ്റെന്‍സനാണ് രചയിതാവ്. കമ്പനി എന്തുകൊണ്ടു പൊളിഞ്ഞു എന്നതിനുത്തരം ചിലപ്പോള്‍ ലഭിച്ചേക്കും.

The Four Steps to the Epiphany (2005)

സ്റ്റീവന്‍ ബ്ലാങ്കാണ് ഈ പുസ്തകത്തിന്റെ കര്‍ത്താവ്. അവിടെ സജീവമായിരുന്നു. സാങ്കേതികവിദ്യാരംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ ഉപകാരപ്പെടുമിത്.

The Startup of You: Adapt to the Future,
Invest in Yourself, and Transform
Your Career ( 2012)

റീഡ് ഹോഫ്മാനും എഴുത്തുകാരന്‍ ബെന്‍ കാസ്‌നോച്ചയുമാണ് ഈ പുസ്തകം വായനക്കാരിലേക്കെത്തിച്ചത്. മികച്ച ആത്മവിശ്വാസം നല്‍കാന്‍ ഈ കൃതിക്ക് സാധിച്ചേക്കും.

The E-Myth Revisited:
Why Most Small Businesses Don’t Work and
What to Do About It (1995)

മിക്കായേല്‍ ഇ ഗെര്‍ബറാണ് ചെറുകിട സംരംഭകര്‍ക്ക് ഗുണകരമായേക്കാവുന്ന ഈ പുസ്തകത്തിന് പിന്നില്‍.

Thinking, Fast and Slow by Daniel Kahneman (2011)

നൊബേല്‍ ജേതാവ് ഡാനിയല്‍ കഹ്‌നെമാന്‍ ആണ് ഈ പുസ്തകമെഴുതിയിരിക്കുന്നത്. സംരംഭകരുടെ ചിന്തയ്ക്ക് പുതുമാനം നല്‍കുന്ന കൃതിയാണിത്.

How to Win Friends and Influence People (1936)

എല്ലാകാലത്തേക്കുമുള്ള പുസ്തകമെന്ന് പറയാം ഇതിനെ. ഡെയ്ല്‍ കാര്‍നെജ് ആണ് കര്‍ത്താവ്. മറ്റുള്ളവരെ എങ്ങനെ ആകര്‍ഷിക്കാമെന്നും അവരില്‍ എത്തരത്തില്‍ സ്വാധീനം ചെലുത്താമെന്നും വ്യക്തമാക്കുന്ന പുസ്തകം.

Advertisement

Books

യഥാര്‍ത്ഥ വായനക്കാരന്റെ പിറവിയും വളര്‍ച്ചയും

ചില വായനകള്‍ അസ്വസ്ഥതയുടെ വിത്തുകള്‍ നമ്മുടെ മനസിലേക്ക് വലിച്ചെറിയാറുണ്ട്. ഈ വിത്തുകള്‍ അവിടെക്കിടന്ന് മുളക്കും

സുധീര്‍ ബാബു

Published

on

ഒരു വിത്ത് മണ്ണിന്റെ മാറിലേക്ക് വീഴുകയാണ്. അവിടെക്കിടന്ന് അതിന് മെല്ലെ മുളപൊട്ടുന്നു. വിത്തിനുള്ളില്‍ പുറത്തേക്ക് വരാനായി വീര്‍പ്പുമുട്ടുന്ന ഒരു ജീവനുണ്ടായിരുന്നു.. വിത്തിന്റെ പുറംതോട് പിളര്‍ന്ന് ആ ജീവന്റെ നാമ്പ് പുറംലോകത്തേക്ക് തല നീട്ടുന്നു. വിത്തിനുള്ളില്‍ നിന്നും വെളിയിലേക്കുള്ള ഈ യാത്ര അസ്വസ്ഥതയുടെതാണ്. അതിനായി ജീവന്റെ പിടച്ചിലുണ്ട്. വിത്തിന്റെ പുറംതോട് ഭേദിക്കാതെ ഈ പ്രയത്‌നം സഫലമാവുകയില്ല.

ചില വായനകള്‍ അസ്വസ്ഥതയുടെ വിത്തുകള്‍ നമ്മുടെ മനസിലേക്ക് വലിച്ചെറിയാറുണ്ട്. ഈ വിത്തുകള്‍ അവിടെക്കിടന്ന് മുളക്കും. അസ്വസ്ഥതയുടെ പുതുനാമ്പുകള്‍ പുറത്തേക്ക് വിടരും. മെല്ലെ അവ വളരും. വളര്‍ന്നൊരു വടവൃക്ഷമായി അസ്വസ്ഥതയുടെ വേരുകള്‍ നമ്മെയാകെ പുണരും. അക്ഷരങ്ങള്‍ വന്യമൃഗങ്ങളെപ്പോലെ നമ്മെ വേട്ടയാടിത്തുടങ്ങും.

Advertisement

എല്ലാ വായനയും ഈ അസ്വസ്ഥത നമ്മില്‍ ജനിപ്പിക്കുന്നില്ല. അസ്വസ്ഥതകള്‍ ഉണര്‍ത്താത്ത വായനയെ നാം കൂടുതല്‍ സ്‌നേഹിക്കുന്നു. കാരണം അത് ആയാസരഹിതമാണ്. വായിക്കുകയും ആനന്ദിക്കുകയും ചെയ്യുക എന്നത് നമുക്കിഷ്ട്ടമുള്ള ഒരു പ്രവൃത്തിയാണ്. അല്ലെങ്കില്‍ ആനന്ദിക്കുവാനാണ് വായിക്കുന്നത് എന്ന് നാം കരുതുന്നു. സന്തോഷത്തിന്റെ വിത്തുകള്‍ക്കായി നാം വീണ്ടും വീണ്ടും വായനയെ തേടുന്നു.

ആനന്ദവും അസ്വസ്ഥതയും വായനയുടെ ഇടയില്‍ ഏത് സമയത്ത് നമ്മെ തേടിയെത്തും എന്ന് പറയുവാനാകില്ല. ആനന്ദം ചിലപ്പോള്‍ പെട്ടെന്ന് അസ്വസ്ഥതക്ക് വഴിമാറാം. തിരിച്ചും സംഭവിക്കാം. ആനന്ദത്തിന്റെ വിത്തുകളുടെ പുറംതോടുകള്‍ മൃദുലങ്ങളാണ്. അവ പിളര്‍ത്താന്‍ വലിയ പ്രയത്‌നം ആവശ്യമില്ല. എന്നാല്‍ അസ്വസ്ഥതകളുടെ പുറംതോടുകള്‍ കാഠിന്യമുള്ളതാണ്. ഇതിന്റെ മുളപൊട്ടല്‍ അസഹനീയമായ പേറ്റുനോവായി മാറുന്നു.

ആനന്ദത്തിനായുള്ള വായന സ്വാഭാവികമായ ഒന്നായി മാറുന്നു. വായന നല്കുന്ന ആനന്ദത്തില്‍ മനസ്സ് അഭിരമിക്കുന്നു. ഇവിടെ വായന നമ്മെ നയിച്ചു കൊണ്ടുപോകുന്നത് സുഖകരമായ തലത്തിലേക്കാണ്. എന്തുകൊണ്ട് ഞാന്‍ ആനന്ദിക്കുന്നു എന്നോര്‍ത്ത് ആരും തലപുകക്കാറില്ല. ആനന്ദം അത്തരമൊരു ചിന്തയെ നമ്മിലേക്ക് കൂട്ടിക്കൊണ്ടുവരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സിനിമ കാണുന്നു. ഫലിതം കേട്ട് നാം പൊട്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് ആ ഫലിതം നമ്മെ ചിരിപ്പിച്ചു എന്ന ചോദ്യം മനസില്‍ ഉടലെടുക്കുന്നതേയില്ല.

അസ്വസ്ഥതകള്‍ നേരെ മറിച്ചാണ്. അത് നമ്മെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ട് മനസ് കലുഷിതമാകുന്നു എന്ന് നാം അത്ഭുതപ്പെടുന്നു. കാരണം കണ്ടെത്താന്‍ നാം പരിശ്രമിക്കുന്നു. ആനന്ദത്തിന്റെ കാരണം അറിയേണ്ടതില്ല എന്നാല്‍ അസ്വസ്ഥതയുടെ കാരണം നമുക്കാവശ്യമാകുന്നു. അത് സ്വാഭാവികമായ ഒരു പ്രക്രിയയേയല്ല. ആനന്ദത്തിന്റെ നേരെ എതിര്‍രൂപമാകുന്നു. എന്തുകൊണ്ട് ഖസാക്കിലെ രവി എന്നില്‍ അസ്വസ്ഥത പടര്‍ത്തി? ഈ ചോദ്യം എന്നെ പിന്തുടരുന്നു. അസ്വസ്ഥത എന്നെ ആകുലനാക്കുന്നു. കഥാപാത്രം വായനക്കാരനോടൊപ്പം നടക്കുന്നു.

”എന്നെ നീ പിന്തുടരരുത്” എന്ന് കഥാപാത്രത്തോട് പറയാന്‍ വായനക്കാരന്‍ അശക്തനാകുന്നു. അസ്വസ്ഥതയുടെ വിത്ത് മനസിന്റെ മണ്ണിലേക്ക് വലിച്ചെറിഞ്ഞിട്ടു കഴിഞ്ഞു. ”നീയെന്നെ ആനന്ദിപ്പിക്കരുത്” എന്ന് വായനക്കാരന്‍ കഥാപാത്രത്തോട് ഒരിക്കലും പറയില്ല. എന്നാല്‍ അസ്വസ്ഥതകളില്‍ ”നീയെന്നെ വിട്ടുപോകൂ” എന്ന് ആത്മസംഘര്‍ഷത്തോടെ കൈകള്‍ കൂപ്പി വായനക്കാരന്‍ കഥാപാത്രത്തോട് അപേക്ഷിക്കുന്നു. അസ്വസ്ഥത വായനക്കാരന്റെ ഉറക്കം കെടുത്തുന്നു. ആനന്ദം അവനെ ശാന്തതയോടെ ഉറക്കത്തിലേക്ക് നയിക്കുന്നു.

ആനന്ദത്തിനായുള്ള വായന അവനെ ഒരു വേശ്യയെപ്പോലെ പ്രലോഭിപ്പിക്കും. ഓരോ വായനയും തന്നെ ആനന്ദിപ്പിക്കണം എന്ന ലക്ഷ്യത്തിലേക്കവന്‍ എത്തിച്ചേരുന്നു. ഇതൊരു കെണിയാണ്. തന്റെ മനസ്സിന്റെ പൂന്തോട്ടത്തില്‍ ആനന്ദത്തിന്റെ വിത്തുകള്‍ മാത്രം മതി എന്നവന്‍ തീരുമാനിക്കുന്നു. അസ്വസ്ഥതകളില്‍ നിന്നും അകന്നുനിക്കാന്‍ ഇതവനെ പ്രേരിപ്പിക്കുന്നു. അവന്റെ വായനയെ ഇത് സ്വാധീനിക്കുന്നു.

വായനക്കാരന്റെ വളര്‍ച്ച ഇവിടെ മുരടിക്കുകയാണ്. ഒരു ബോണ്‍സായ് വൃക്ഷം പോലെ വായനക്കാരന്‍ പരിണമിക്കുന്നു. കേവലാനന്ദത്തില്‍ മാത്രമായി വായന ചുറ്റിത്തിരിഞ്ഞു നില്ക്കുന്നു. ”എന്നെ നീ അസ്വസ്ഥനാക്കരുത്” എന്നവന്‍ കഥാപാത്രങ്ങളോട് ആവശ്യപ്പെടുന്നു. തന്നെ നിരന്തരം ആനന്ദിപ്പിക്കുന്ന പാവകളെപ്പോലെ അവന്‍ കഥാപാത്രങ്ങളെ കരുതുന്നു. വായന ആനന്ദത്തിനുള്ള ഉപാധി മാത്രമായി മാറുന്നു. എന്തിന് വായനയിലൂടെ അസ്വസ്ഥതകളുടെ ഗര്‍ഭം താന്‍ പേറണം? എന്തിന് ആ വേദന സഹിക്കണം? അവന്റെ ചിന്തകള്‍ ലളിതവും മനസിലാക്കുവാന്‍ വളരെ എളുപ്പവുമാണ്.

അസ്വസ്ഥത വായനക്കാരനെ ഭ്രാന്തനാക്കുന്നു. ആടുജീവിതത്തിലെ നജീബിനേയും ഖസാക്കിലെ രവിയേയും അവന് മനസ്സില്‍ നിന്നും അത്രയെളുപ്പം ഇറക്കിവിടുവാന്‍ കഴിയുന്നില്ല. സ്വയം നജീബായും രവിയായും അവന്‍ സങ്കല്‍പ്പിക്കുന്നു. അവര്‍ നടന്ന വഴിയിലൂടെ അവന്‍ നടന്നു നോക്കുന്നു. അനുഭവങ്ങള്‍ അവനെ പൊള്ളിക്കുകയും പരുവപ്പെടുത്തുകയും ചെയ്യുന്നു. കടമ്മനിട്ടയുടെ വരികള്‍ അവനില്‍ ആത്മസംഘര്‍ഷം നിറക്കുന്നു. രോഷാകുലനാക്കുന്നു. അസ്വസ്ഥതകള്‍ അവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ആനന്ദം ഇതുവരെ തുറക്കാത്ത അനുഭവങ്ങളുടെ പുതുകവാടങ്ങള്‍ അസ്വസ്ഥതകള്‍ അവനു മുന്നില്‍ തുറന്നിടുന്നു. ജീവിതത്തെ പുതിയൊരു ഉള്‍ക്കാഴ്ചയോടെ അവന്‍ സമീപിച്ചു തുടങ്ങുന്നു.

വായനക്കാരനില്‍ ഉരുണ്ടുകൂടുന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങളാണ് അവനില്‍ പരിവര്‍ത്തനത്തിന്റെ മഴ പെയ്യിക്കുന്നത്. അസ്വസ്ഥതകളെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങുന്നതോടെ വായനക്കാരന്റെ വളര്‍ച്ച ത്വരിതപ്പെടുന്നു. അസ്വസ്ഥതകളെ തടുക്കാന്‍ ശ്രമിച്ചാലോ അവനൊരു കൂട്ടില്‍ അകപ്പെടുന്നു പോകുന്നു. എന്നാല്‍ അസ്വസ്ഥതകള്‍ അവനെ ആ കൂട്ടില്‍ നിന്നും മോചിപ്പിക്കുന്നു. വായനക്കാരനെന്ന നിലയില്‍ എന്തുകൊണ്ട് ഞാന്‍ വളരുന്നില്ല എന്ന് ചിന്തിക്കുമ്പോള്‍ അസ്വസ്ഥതകളെ സ്വീകരിക്കുവാന്‍ നിനക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. സ്വനിര്‍മ്മിത തടവറ പൊളിക്കുകയും സ്വതന്ത്രനാവുകയും ചെയ്യുക. യഥാര്‍ത്ഥ വായനക്കാരന്റെ പിറവിയും വളര്‍ച്ചയും അവിടെ തുടങ്ങുന്നു.

Continue Reading

Books

വായനയിലെ അനുഭൂതിയുടെ തലങ്ങള്‍

സുധീര്‍ ബാബു

Published

on

”താങ്കള്‍ പറഞ്ഞിട്ടാണ് സാപിയന്‍സ് എന്ന പുസ്തകം ഞാന്‍ വാങ്ങിയത്. പക്ഷെ വായിച്ചു തുടങ്ങിയിട്ട് ഒരിഞ്ചു പോലും മുന്നോട്ട് പോകുവാന്‍ സാധിക്കുന്നില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളോ ഖസാക്കിന്റെ ഇതിഹാസമോ വായിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതി ഈ വായനയില്‍ നിന്നും ലഭിക്കുന്നില്ല. വരണ്ട ഭൂമിയിലൂടെയുള്ള ഒരു യാത്രയായി എനിക്കിത് തോന്നുന്നു. എന്തുകൊണ്ടാണത്?” മെസ്സഞ്ചറില്‍ ഈ ദുഃഖം അറിയിച്ചത് സുഹൃത്ത് അഷ്റഫാണ്.

നമ്മുടേയും ചോദ്യം

Advertisement

അഷ്റഫിന് മാത്രമല്ല നമുക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒരു ചോദ്യമാണിത്. എല്ലാ വായനകളും ഒരേപോലെ നമ്മില്‍ അനുഭൂതി സൃഷ്ട്ടിക്കുന്നില്ല. ചില പുസ്തകങ്ങള്‍ വായിക്കാനെടുത്താല്‍ ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കും. മറ്റു ചിലവ എത്ര ശ്രമിച്ചിട്ടും എത്ര സമയമെടുത്തിട്ടും വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്നില്ല. എന്താണ് തടസം എന്ന് നാം അത്ഭുതപ്പെടുന്നു. ഇത് എഴുത്തുകാരന്റെ കുഴപ്പമാണോ? അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ക്ക് നമ്മെ ആകര്‍ഷിക്കുവാന്‍ സാധിക്കുന്നില്ലേ? അല്ലെങ്കില്‍ ഇത് വായനക്കാരന്റെ തന്നെ പ്രശ്‌നമാണോ?

വായനക്കാരന്റെ ലക്ഷ്യം

”ഒരു സങ്കീര്‍ത്തനം പോലെ” വായിച്ചു തീര്‍ക്കുന്ന ലാഘവത്തോടെ എനിക്ക് ”മരുഭൂമികള്‍ ഉണ്ടാകുന്നത്” വായിച്ചു തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. ആടുജീവിതം ഒറ്റയിരുപ്പിന് ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിച്ചു തീര്‍ത്ത പുസ്തകമാണ്. പക്ഷെ അത്ര ലളിതമായി ആരാച്ചാര്‍ വായിക്കാന്‍ കഴിഞ്ഞില്ല. വായനക്കാരനില്‍ വായന രൂപപ്പെടുത്തുന്ന തലങ്ങള്‍ വ്യത്യസ്തമാണ്. എനിക്കു തോന്നുന്നു വായനക്കാരന്‍ സ്വയം രൂപീകരിക്കുന്ന അവന്റെ ലക്ഷ്യത്തിന് വായനയില്‍ വലിയൊരു പങ്കുണ്ട്.

ലക്ഷ്യവും പ്രവൃത്തിയും

ഞാന്‍ ഓടുകയാണ്. ഓടുക എന്നത് ഒരു പ്രവൃത്തിയാണ്. ഞാന്‍ ഓടുന്നതിന് ഒരു ലക്ഷ്യമുണ്ടാകണം. ഒരു സ്ഥലത്ത് പെട്ടെന്നെത്തിച്ചേരണം. എനിക്ക് ഓടിയേ തീരൂ. എന്നാല്‍ ഞാന്‍ ആരോഗ്യ പരിപാലത്തിനായാണ് ഓടുന്നതെങ്കില്‍ എന്റെ വേഗത ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ലക്ഷ്യമാണ് എന്റെ വേഗത എന്തായിരിക്കണമെന്ന് നിര്‍ണ്ണയിക്കുന്നത്. മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതില്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഓടുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി, എന്റെ ആരോഗ്യം, കാലാവസ്ഥ ഇങ്ങനെയുള്ള ഘടകങ്ങള്‍ കൂടി എന്റെ ഓട്ടത്തെ സ്വാധീനിക്കുന്നു.

നൂറു മീറ്റര്‍ സ്പ്രിന്റ് ഓടുന്ന പോലെയല്ല പത്ത് കിലോമീറ്റര്‍ മാരത്തോണ്‍ ഓടുന്നത് എന്ന് സാരം. ലക്ഷ്യമാണ് എന്റെ വേഗതയെ സാധൂകരിക്കുന്നത്. വായനയും അതുപോലുള്ള ഒരു പ്രവര്‍ത്തിയായി എനിക്ക് തോന്നുന്നു. എന്തിനാണ് വായിക്കുന്നത് എന്നതാണ് പ്രാധാന്യം. വായിക്കുക എന്ന പ്രവര്‍ത്തിയെ സാധൂകരിക്കേണ്ടത് അതിന്റെ ലക്ഷ്യം തന്നെയാണ്. ലക്ഷ്യം സുവ്യക്തമാണ് എങ്കില്‍ വായനക്കായി പുസ്തകം തിരഞ്ഞെടുക്കുന്നതിനെ അത് സ്വാധീനിക്കും.

പുസ്തകം നല്‍കുന്ന ആനന്ദം

എന്നെ ആഹ്‌ളാദിപ്പിക്കുകയും കേവലമായ അനുഭൂതി പ്രദാനം ചെയ്യുകയുമാണ് എല്ലാ പുസ്തകങ്ങളുടേയും ധര്‍മ്മമായി ഞാന്‍ കാണുന്നതെങ്കില്‍ എനിക്ക് തെറ്റുപറ്റും. ഓരോ പുസ്തകങ്ങള്‍ക്കും ഓരോ ഉദ്ദേശ്യമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഉദ്ദേശിക്കുന്ന അനുഭൂതി ഒരു പുസ്തകത്തിന് നല്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ വായനക്കാരന്‍ എന്ന നിലയില്‍ എനിക്കും അതില്‍ ഉത്തരവാദിത്വം ഉണ്ടാകാം. അനുഭൂതി ആനന്ദം മാത്രമല്ല അത് അസ്വസ്ഥതകളും കൂടിയാകാം. എന്റെ വികാരങ്ങളെ, ചിന്തകളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല എന്ന് എഴുത്തുകാരനോട് പറയുന്നതിന് മുന്‍പേ ഒരു ആത്മപരിശോധന ആവശ്യമായി വരുന്നു.

ഒരു കട്ടന്‍ചായയുമായി ചാരുകസേരയില്‍ മലര്‍ന്നു കിടന്ന് വിശ്രമിച്ച് ഒരു ഹ്രസ്വവായന പകര്‍ന്നു നല്‍കുന്ന അനുഭവത്തിനായി ഞാന്‍ ആനന്ദിന്റെ ”മരുഭൂമികള്‍ ഉണ്ടാകുന്നത്” കയ്യിലെടുക്കുകയാണ് എന്നു കരുതുക. ഞാന്‍ ആഗ്രഹിച്ച അനുഭൂതിയെ ആ സന്ദര്‍ഭത്തില്‍, ആ മാനസികാവസ്ഥയില്‍ ആ പുസ്തകം എനിക്ക് നല്കുന്നില്ല. അങ്ങിനെ വായിക്കേണ്ട ഒന്നല്ല ആ പുസ്തകം എന്നത് തിരിച്ചറിയേണ്ട ഒന്നാകുന്നു. ഇവിടെ തെറ്റുപറ്റിയത് ഞാന്‍ എന്ന വായനക്കാരനാണ് എന്റെ തിരഞ്ഞെടുക്കലിനാണ്. മറ്റൊരു സന്ദര്‍ഭത്തില്‍, തികച്ചും വിഭിന്നമായ മറ്റൊരു മാനസികാവസ്ഥയില്‍ ആ പുസ്തകത്തിന് എന്നില്‍ അനുഭൂതികള്‍ നിറക്കുവാന്‍ ചിലപ്പോള്‍ സാധിക്കാം.

പുസ്തകത്തിന്റെ തിരഞ്ഞെടുപ്പ്

പ്രേമലേഖനത്തിനോ നാലുകെട്ടിനോ സൂസന്നയുടെ ഗ്രന്ഥപ്പുരക്കോ പ്രതി പൂവന്‍ കോഴിക്കോ ആ നിമിഷങ്ങളെ സുരഭിലമാക്കുവാന്‍ കഴിയും. പക്ഷേ അഷ്റഫിന്റെ ദുഃഖം പോലെ സാപിയന്‍സ് എന്ന പുസ്തകത്തിന് ആ ലക്ഷ്യത്തെ കണ്ടെത്താന്‍ സാധിക്കണമെന്നില്ല. ഇവിടെ പുസ്തകത്തിന്റെ തിരഞ്ഞെടുക്കലിന് വായനക്കാരന്റെ ലക്ഷ്യത്തിനും ആസ്വാദനശേഷിക്കും വലിയൊരു പങ്കുണ്ട്.

ചരിത്രത്തേയും മാനവരാശിയുടെ പരിണാമത്തേയും നരവംശ ശാസ്ത്രത്തേയും ഇഷ്ട്ടപ്പെടുന്ന അത്തരം വായനയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരാളാണ് ഞാനെങ്കില്‍ സാപിയന്‍സ് എന്ന പുസ്തകത്തോടുള്ള എന്റെ സമീപനം വളരെ വ്യത്യസ്തമായിരിക്കും. എന്താണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് തീര്‍ച്ചയുണ്ട്. ആ ലക്ഷ്യം പ്രാപ്തമാക്കുന്ന പുസ്തകങ്ങളാണ് എന്റെ ലക്ഷ്യം. അങ്ങനെയുള്ള എന്നില്‍ അനുഭൂതി ഉണര്‍ത്താന്‍ സാപിയനസിനു കഴിയുന്നു. ഒരു സാധാരണ വായനക്കാരനില്‍ ”ടോട്ടോചാന്‍” പകരുന്ന അനിര്‍വ്വചനീയമായ ആനന്ദം ഇവിടെ എനിക്ക് സാപിയന്‍സ് നല്കുന്നു.

വായനയുടെ തലം

വായനയുടെ തലം ഉയര്‍ത്തുകയാണ് എന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ മാരത്തോണ്‍ ഓടുന്ന സമീപനവും തന്ത്രവും സ്വീകരിക്കണം. അവിടെ ലളിതമായി മുന്നോട്ടു പോകുന്ന സുഗമമായ ഒരു പ്രവര്‍ത്തിയല്ല വായന. വായനയുടെ തലം ഉയര്‍ത്താന്‍ എനിക്കിന്നുവരെ പരിചിതമല്ലാത്ത തികച്ചും അന്യമായ ഒരു പ്രദേശം കടന്നു പോയേ തീരൂ. അത് അല്പ്പം സങ്കീര്‍ണ്ണമാണ്. തുടക്കത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന അനുഭവമോ അനുഭൂതിയോ വായന ഉളവാക്കണമെന്നില്ല. നിരന്തരമായ മടുപ്പുകള്‍ക്ക് ശേഷം കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം മാത്രമേ അനുഭൂതി എന്നെത്തേടി എത്തുകയുള്ളൂ.

എന്റെ ലക്ഷ്യമെന്താണ്?

വിശ്രമവേളകളില്‍ കൂട്ടിനായുള്ള പ്രിയ സുഹൃത്തുക്കള്‍ മാത്രമല്ല പുസ്തകങ്ങള്‍. തീഷ്ണമായ അനുഭവങ്ങള്‍ നമുക്കുള്ളിലേക്ക് ഉരുക്കിയൊഴിക്കാന്‍ അവയ്ക്ക് സാധിക്കും. നമ്മിലെ മനുഷ്യനെ രൂപപ്പെടുത്താനും രൂപാന്തരപ്പെടുത്താനും പുസ്തകങ്ങള്‍ക്ക് കഴിവുണ്ട്. ഓരോ വായനയും നല്‍കുന്ന അറിവും ആനന്ദവും ചിന്തകളിലെ സ്‌ഫോടനവും വ്യത്യസ്തമാണ്. എപ്പോഴും വായനക്കാരന്റെ പ്രതീക്ഷകള്‍ പോലെയാകണം അവ എന്നില്ല. ഞാന്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ല എന്നത് ചിലപ്പോള്‍ എഴുത്തുകാരന്റെ കുറവല്ല. മറ്റ് ചില വായനക്കാരില്‍ അനുഭൂതി സൃഷ്ട്ടിക്കാന്‍ ആ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ടാകാം. എന്റെ ലക്ഷ്യവുമായി എന്റെ വായനകള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. ആ ബന്ധം കണ്ടെത്താന്‍ എനിക്ക് മാത്രമേ കഴിയൂ.

എന്റെ ലക്ഷ്യങ്ങളെ ഭേദിക്കുന്ന അസ്വസ്ഥതകള്‍ ചില വായനകള്‍ ഉളവാക്കുന്നുണ്ട്. ഈ അസ്വസ്ഥതകള്‍ എന്നെ പരിഭ്രമിപ്പിക്കുന്നു. മറ്റു ചിലപ്പോള്‍ അതെന്നെ ചകിതനാക്കുന്നു. പുസ്തകം ആനന്ദം മാത്രമല്ല നല്‍കുന്നത് എന്ന തിരിച്ചറിവ് എന്നെ പൊതിയുന്നു. വായന നമുക്കന്യമായ പ്രദേശങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാം. അപരിചിതമായ ആ യാത്രകള്‍ നമ്മില്‍ അസ്വസ്ഥതകള്‍ തീര്‍ക്കുന്നു. ലക്ഷ്യം പോലും ചില വായനകള്‍ ഭേദിക്കും. വായനക്കാരന്‍ ആനന്ദത്തേയും അസ്വസ്ഥതകളെയും സ്വീകരിക്കേണ്ടി വരും.

വായനയെ പിന്തുടരുക. വിസ്മയകരങ്ങളായ മാറ്റങ്ങള്‍ നമ്മില്‍ ഉടലെടുക്കും. ജീവശാസ്ത്രപരമായ പരിണാമം മാത്രം പൂര്‍ണ്ണനായ ഒരു മനുഷ്യനെ സൃഷ്ട്ടിക്കുന്നില്ല. അറിവും അനുഭവങ്ങളും പരിണാമത്തിന്റെ വിടവുകളെ ഇല്ലാതെയാക്കും. വായന നമ്മെ പുതിയ മനുഷ്യരാക്കട്ടെ.

Continue Reading

Books

സുധീര്‍ ബാബുവിന്റെ ‘മഴനനഞ്ഞ ബുദ്ധന്‍’ പ്രകാശനം ചെയ്തു

ഡോ ശശി തരൂരാണ് മാനേജ്‌മെന്റ് വിദഗ്ധന്‍ സുധീര്‍ ബാബുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തത്

Media Ink

Published

on

ഡോ ശശി തരൂരാണ് മാനേജ്‌മെന്റ് വിദഗ്ധന്‍ സുധീര്‍ ബാബുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തത്

മാനേജ്‌മെന്റ് വിദഗ്ധനും പ്രമുഖ എഴുത്തുകാരനും കവിയുമായ സുധീര്‍ ബാബു എഴുതിയ ലേഖന സമാഹാരം ‘മഴ നനഞ്ഞ ബുദ്ധന്‍ ‘ പ്രകാശനം ചെയ്തു. അടുത്തിടെ സമാപിച്ച കൃതി പുസ്തകോത്സവത്തില്‍വച്ച് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും എംപിയുമായ ഡോ ശശി തരൂരാണ് പുസ്തകം പ്രകാശനം ചെയ്തത്.

Advertisement

സുധീര്‍ ബാബുവിന്റെ നാലാമത്തെ പുസ്തകമായ ”മഴ നനഞ്ഞ ബുദ്ധന്‍ ” കവി നാലപ്പാടം പത്മനാഭനാണ് തരൂരില്‍ നിന്നും സ്വീകരിച്ചത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍. എന്‍ബിഎസ് സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാകും.

ആദ്യപുസ്‌കമായ വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business2 hours ago

അറേബ്യന്‍ വിപണിയിലേക്കും സ്റ്റോറിയോ; നിക്ഷേപകരുമായി ചര്‍ച്ച

Business2 weeks ago

ഉല്‍സവ കാലത്തിന് ആവേശം പകരാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്റെജ്

Auto3 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

Business3 weeks ago

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

Entertainment3 weeks ago

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്

Entertainment3 weeks ago

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്യുന്നു

Business3 weeks ago

ഫെറേറോ റോഷര്‍ മൊമെന്റ്സ് പുറത്തിറക്കി

Viral

Life2 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health4 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala6 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 years ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education1 month ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business2 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion2 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business2 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion2 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life3 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life3 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion4 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto3 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto4 weeks ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 month ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto2 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto3 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto3 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto3 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending