Connect with us

Politics

വടക്ക്കിഴക്കന്‍ മേഖലയില്‍ മോദിയുടെ വമ്പന്‍ വികസന പദ്ധതികള്‍

ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി 6.48 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ 491 പദ്ധതികള്‍ നടപ്പാക്കും

Published

on

ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി 6.48 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ 491 പദ്ധതികള്‍ നടപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍. ത്രിപുരയില്‍ നിന്നുള്ള ലോക്സഭാംഗം പ്രതിമ ബൗമിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയ്ല്‍ മന്ത്രി പിയുഷ് ഗോയലിനെ ഉദ്ധരിച്ചായിരുന്നു പ്രതിമയുടെ പ്രസ്താവന.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണന നല്‍കുന്നുണ്ട്. ബിജെപി അടുത്തിടെയായി മേഖലയില്‍ മികച്ച രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് ബലമേകുന്ന തരത്തില്‍ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശ്യം. 189 പുതിയ റെയ്ല്‍വേ ലൈനുകളും 247 പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളും വികസന അജണ്ടയിലുണ്ട്.

Advertisement

Business

അന്ന് സെയ്ല്‍സ്‌വുമന്‍; ഇന്ന് ഇന്ത്യയുടെ ധനകാര്യമന്ത്രി

സെയ്ല്‍സ് വുമനായും പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ സീനിയര്‍ മാനേജരായുമെല്ലാം ജോലി ചെയ്തിട്ടുണ്ട് നിര്‍മല സീതാരാമന്‍. പ്രചോദിപ്പിക്കുന്ന വിജയകഥ

Published

on

സെയ്ല്‍സ് വുമനായും പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ സീനിയര്‍ മാനേജരായുമെല്ലാം ജോലി ചെയ്തിട്ടുണ്ട് നിര്‍മല സീതാരാമന്‍. പ്രചോദിപ്പിക്കുന്ന വിജയകഥ

രാജ്യത്തിന്റെ പുതിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമനെകുറിച്ച് അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്. ഭാരതത്തിന്റെ ആദ്യ മുഴുനീള വനിതാ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തിളങ്ങിയ ശേഷമാണ് നരേന്ദ്ര മോദി രണ്ടാം മന്ത്രിസഭയില്‍ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യവകുപ്പിന്റെ ചുമതലയിലേക്ക് നിര്‍മല എത്തുന്നത്.

ലണ്ടനിലെ റീജന്റ് സ്ട്‌റീറ്റിലെ ഹോം ഡെക്കര്‍ സ്‌റ്റോറില്‍ സെയ്ല്‍സ് വുമനായി ജോലി ചെയ്തിട്ടുണ്ട് നിര്‍മല. 2008ല്‍ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് യുകെയില്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷം ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിലെ ഗവേഷണ വിഭാഗത്തില്‍ സീനിയര്‍ മാനേജരായി ജോലി നോക്കിയ നിര്‍മല ബിബിസി വേള്‍ഡ് സര്‍വീസിലും ഒരു കൈ നോക്കിയിട്ടുണ്ട്.

ജെഎന്‍യുവിലായിരുന്നു നിര്‍മലയുടെ ഉന്നത പഠനം. നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയില്‍ വാണിജ്യ വ്യവസായ സഹമന്ത്രിയായിട്ടുണ്ട് നിര്‍മല. 2017 സെപ്റ്റംബറിലാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി നിര്‍മല ചുമതലയേറ്റത്.

2010 മുതല്‍ 2014 വരെ ബിജെപിയുടെ വക്തവായി പ്രവര്‍ത്തിച്ച നിര്‍മല ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടല്‍ ബിഹാരി വാജ്പയുടെ ഭരണകാലത്ത് ദേശീയ വനിത കമ്മീഷനിലും അംഗമായിരുന്നു അവര്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമുണ്ട്. ജഹവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. തമിഴ്‌നാട്ടിലെ മധുരയാണ് സ്വദേശം.

Continue Reading

Business

ഇലക്ഷന്‍ കഴിഞ്ഞു; പെട്രോള്‍ വിലയില്‍ 83 പൈസ വര്‍ധന

അവസാനഘട്ട വോട്ടിംഗ് കഴിഞ്ഞത് മേയ് 19ന്. മേയ് 20 മുതല്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കയറാന്‍ തുടങ്ങി

Published

on

അവസാനഘട്ട വോട്ടിംഗ് കഴിഞ്ഞത് മേയ് 19ന്. മേയ് 20 മുതല്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കയറാന്‍ തുടങ്ങി

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ സ്ഥിരമായ വര്‍ധന. അവസാനഘട്ട വോട്ടിംഗ് കഴിഞ്ഞത് മേയ് 19ന്. മേയ് 20 മുതല്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കയറാന്‍ തുടങ്ങി. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായത് 70-80 പൈസയുടെ വര്‍ധനയാണ്.

പെട്രോള്‍ വിലയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഉണ്ടായത് 83 പൈസയുടെ വര്‍ധനയാണ്, ഡീസല്‍ വിലയില്‍ 73 പൈസയുടെയും. ഏപ്രില്‍-മേയ് മാസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടിയിട്ട് പോലും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായിരുന്നില്ല. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന സമയവുമായിരുന്നു അത്.

Continue Reading

National

മാതാവും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠം; അമ്മയെ വന്ദിച്ച് മോദി

ഗുജറാത്തില്‍ അതിഗംഭീര സ്വീകരണമാണ് മോദി ഏറ്റുവാങ്ങിയത്. ഭരണ വിരുദ്ധതയല്ല, ഭരണാനുകൂല വികാരമാണുണ്ടായതെന്ന് മോദി

Published

on

ഗുജറാത്തില്‍ അതിഗംഭീര സ്വീകരണമാണ് മോദി ഏറ്റുവാങ്ങിയത്. ഭരണ വിരുദ്ധതയല്ല, ഭരണാനുകൂല വികാരമാണുണ്ടായതെന്ന് മോദി

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിഗംഭീര വിജയം നേടിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഗുജറാത്തിലെത്തിയത്.

ബിജെപി പ്രസിഡന്റ് അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയാനെത്തിയ മോദിക്ക് കിടിലന്‍ സ്വീകരണമാണ് ലഭിച്ചത്. സംസ്ഥാനത്തെ 26 ലോക്‌സഭാ സീറ്റുകളിലും ബിജെപി മികച്ച വിജയം നേടി റെക്കോഡിട്ടിരുന്നു.

മോദിയുടെ ഇളയ സഹോദരനോടൊപ്പമാണ് അമ്മ ഹീരാബ കഴിയുന്നത്. അമ്മയുടെ അടുത്തെത്തി അനുഗ്രഹം നേടി പ്രധാനമന്ത്രി. ഗുജറാത്തിലെ ജനങ്ങളെ കാണാനാണ് എത്തിയതെന്നും അവരുടെ അനുഗ്രഹം എപ്പോഴും തനിക്ക് പ്രിയപ്പെട്ടതും വിശേഷപ്പെട്ടതുമാണെന്നും മോദി പറഞ്ഞു.

ഭരണ വിരുദ്ധ വികാരമല്ല ഇത്തവണ അലയടിച്ചത്, മറിച്ച് ഭരണ അനുകൂല വികാരമായിരുന്നു-ബിജെപിയുടെ വമ്പന്‍ വിജയത്തെക്കുറിച്ച് മോദി പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL3 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video4 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion5 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment5 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment7 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment8 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral10 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics10 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion12 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business4 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business5 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion5 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion6 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion8 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion9 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion10 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion10 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National10 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion11 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto4 weeks ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 weeks ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto1 month ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto1 month ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 month ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 month ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 month ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 month ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto1 month ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 months ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Trending