Connect with us

Business

നഷ്ടത്തിലായിരുന്ന കെഎസ്‌ഐഇ രണ്ട് വര്‍ഷത്തിനിടെ 2.67 കോടി ലാഭം നേടി

2015-16 ല്‍ 4.34 കോടിയായിരുന്നു കെഎസ്‌ഐഇയുടെ നഷ്ടം. എന്നാല്‍ 2018-19 ല്‍ 1.13 കോടിയാണ് ലാഭം കൈവരിച്ചത്

Published

on

2015-16 ല്‍ 4.34 കോടിയായിരുന്നു കെഎസ്‌ഐഇയുടെ നഷ്ടം. എന്നാല്‍ 2018-19 ല്‍ 1.13 കോടിയാണ് ലാഭം കൈവരിച്ചത്

സംസ്ഥാനസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്‌ഐഇ) കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ 2.67 കോടി രൂപ ലാഭം നേടിയെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍.

2018-19 ല്‍ 1.13 കോടിയാണ് കമ്പനിയുടെ ലാഭം. 2017-18 ല്‍ 1.54 കോടി രൂപയും ലാഭമുണ്ടാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി നഷ്ടത്തിലായിരുന്നു കെഎസ്‌ഐഇയെന്ന് മന്ത്രി പറഞ്ഞു. 2015-16 ല്‍ 4.34 കോടിയായിരുന്നു നഷ്ടം. ഈ സര്‍ക്കാരിന്റെ വികസന നയങ്ങള്‍ കമ്പനിയെ ലാഭത്തിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സോപ്പ്‌സ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. വിദേശരാജ്യങ്ങളിലടക്കം കൂടുതല്‍ വിപണി കണ്ടെത്തി. ഉല്‍പന്നങ്ങള്‍ ഖത്തറിലേക്കും മറ്റും കയറ്റുമതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 20 ടണ്‍ സോപ്പ് കയറ്റി അയച്ചു. നേരത്തെ തന്നെ ദുബായിലേക്ക് കൊണ്ടുപോകുന്നുണ്ട്. വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരള സോപ്‌സിനുള്ള വലിയ അംഗീകാരമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി.

തിരുവനന്തപുരം എയര്‍ കാര്‍ഗോ ടെര്‍മിനല്‍, കേരള സോപ്‌സ്, കോഴിക്കോട് എയര്‍ കാര്‍ഗോ കോംപ്ലക്‌സ് തുടങ്ങിയവ എല്ലാം കെഎസ്‌ഐഇയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

Advertisement

Business

ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ്’ ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’

ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന് (ടിക്യുഎം) നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ശ്രീനിവാസന് ഈ അവാര്‍ഡ് സമ്മാനിച്ചത്

Published

on

കൊച്ചി: ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ് ‘ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’ ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.

ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന് (ടിക്യുഎം) നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ശ്രീനിവാസന് ഈ അവാര്‍ഡ് സമ്മാനിച്ചത്. ഡെമിംഗ് രാജ്യാന്തര അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വ്യവസായികൂടിയാണ് ശ്രീനിവാസന്‍.

ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന് (ടിക്യുഎം) നല്‍കുന്ന സംഭാവനകള്‍ക്കു ലോകത്തെ ഏറ്റവും ബഹുമതിയുള്ള അവാര്‍ഡിന്റെ സ്പോണ്‍സര്‍മാര്‍ ജാപ്പനീസ് യൂണിയന്‍ ഓഫ് സയന്റിസ്റ്റ് ആന്‍ഡ് എന്‍ജിനീയേഴ്സ് (ജെയുഎസ്ഇ) ആണ്.   ജപ്പാനു പുറത്തു മുഖ്യപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ളതാണ് ഈ അവാര്‍ഡ്.

''പ്രശസ്ത ഡെമിംഗ് കമ്മിറ്റിയും ജെയുഎസ്ഇയും എനിക്ക് നല്‍കിയ ഈ അംഗീകാരത്തില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു. 1989 മുതല്‍ സുന്ദരം-ക്ലേട്ടണ്‍, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവിടങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കാന്‍ കഠിനമായി പരിശ്രമിച്ച എനിക്കും എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, സഹകാരികള്‍ക്കും ഉളള ആംഗീകാരമാണിത്,'' ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം-ക്ലേട്ടന്റെയും ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു,

സിഐഐയുടെ മുന്‍ പ്രസിഡന്റും ഗുണമേന്‍മ ദേശീയ കമ്മിറ്റി ചെയര്‍മാനുമാണ് വേണു ശ്രീനിവാസാന്‍. ഇതുവരെ ഒരു ലക്ഷത്തിലധികം മാനേജര്‍മാര്‍ക്ക് ടിക്യുഎം പരിശീലനം നല്‍കിയിട്ടുണ്ട്. മുപ്പത്തിയാറ് ഇന്ത്യന്‍ കമ്പനികള്‍  ഡെമിംഗ് പ്രൈസ് നേടുകയും ചെയ്തിട്ടുണ്ട്.
Continue Reading

Business

കിച്ചന്‍ ട്രഷേഴ്സിന് 80 കോടി രൂപയുടെ വിദേശ നിക്ഷേപം

ബഹ്‌റൈന്‍ ആസ്ഥാനമായ ഇന്‍വെസ്റ്റ് കോര്‍പ്പാണ് മലയാളിയുടെ സംരംഭത്തില്‍ 80 കോടി രൂപയിറക്കിയത്

Published

on

ബഹ്‌റൈന്‍ ആസ്ഥാനമായ ഇന്‍വെസ്റ്റ് കോര്‍പ്പാണ് മലയാളിയുടെ സംരംഭത്തില്‍ 80 കോടി രൂപയിറക്കിയത്

കേരളം ആസ്ഥാനമായ സിന്തൈറ്റ് ഗ്രൂപ്പിനു കീഴിലുള്ള കറിപ്പൊടി, മസാല നിര്‍മാതാക്കളായ കിച്ചന്‍ ട്രഷേഴ്സിന് 80 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചു. ആഗോള നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്റ്റ്കോര്‍പ് ആണ് മൂലധന നിക്ഷേപം നടത്തിയത്. കിച്ചന്‍ ട്രഷേഴ്സിനു പുറമെ പ്രീമിയം ഗ്രീന്‍ ടീ, സോസുകള്‍, സ്പ്രെഡുകള്‍ എന്നിവ വിപണനം ചെയ്യുന്ന സ്പ്രിഗ് എന്ന ബ്രാന്‍ഡും വിപണിയിലെത്തിക്കുന്ന ഇന്റര്‍ഗ്രോ ബ്രാന്‍ഡ്സ് എന്ന കമ്പനിക്കാണ് ഈ ഫണ്ട് ലഭിക്കുക.

കിച്ചന്‍ ട്രഷേഴ്സിനേയും സ്പ്രിഗിനേയും ദേശീയ തലത്തിലേക്ക് വികസിപ്പിക്കാനായിരിക്കും ഈ ഫണ്ട് വിനിയോഗിക്കുക എന്ന് ഇന്റര്‍ഗ്രോ ബ്രാന്‍ഡ്സ് എംഡിയും സിഇഒയുമായ അശോക് മാണി പറഞ്ഞു. ബഹ്റൈന്‍ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് ഇന്‍വെസ്റ്റ്കോര്‍പ്.

ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ കിച്ചന്‍ ട്രഷേഴ്സ് നടപ്പു സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ ഇതു 350 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ആശോക് മാണി പറഞ്ഞു. 70 വിവിധ ഉല്‍പ്പന്നങ്ങളാണ് കിച്ചന്‍ ട്രഷേഴ്സിനുള്ളത്. കേരളത്തിനു പുറമെ യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യമുള്ള കിച്ചന്‍ ട്രഷേഴ്സ് സൗദി അറേബ്യ, കുവൈത്ത് വിപണികളിലേക്കും വികസിപ്പിക്കും.

ഇതിനു പുറമെ നവീനമായ പാചക ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന സ്പ്രിഗ് പ്രവര്‍ത്തനം വിപുലപ്പെടുത്തും. വെള്ളത്തില്‍ വളരെ വേഗത്തില്‍ ലയിപ്പിക്കാവുന്ന മുന്തിയ 25 ഇനം ഗ്രീന്‍ ടീ വകഭേദങ്ങള്‍, ഹോട്ട് സോസുകള്‍, പ്രീമിയം സ്പ്രെഡുകള്‍ എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് സ്പ്രിഗ് ബ്രാന്‍ഡില്‍ കമ്പനി വിപണനം ചെയ്യുന്നത്. പ്രീമിയം വിഭാഗത്തില്‍ വരുന്ന ഈ ഉല്‍പ്പന്നങ്ങള്‍ മുവ്വായിരം മുതല്‍ അയ്യായിരം വരെ സൂപ്പര്‍ മാര്‍ക്കെറ്റുകളിലൂടെ ലഭ്യമാക്കാനാണ് പദ്ധതി.

Continue Reading

Business

ഇതാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂള്‍!

രാജ്യത്തിന്റെ അഭിമാനമായി ഐഐഎം കല്‍ക്കത്ത. ആഗോള റാങ്കിംഗില്‍ 17ാം സ്ഥാനം. ഇന്ത്യയില്‍ ഒന്നാമത്

Published

on

രാജ്യത്തിന്റെ അഭിമാനമായി ഐഐഎം കല്‍ക്കത്ത. ആഗോള റാങ്കിംഗില്‍ 17ാം സ്ഥാനം. ഇന്ത്യയില്‍ ഒന്നാമത്

മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച സ്ഥാപനം ഐഐഎം കല്‍ക്കത്ത. ആഗോള മാധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റാങ്കിംഗിലാണ് ഐഐഎം കല്‍ക്കത്ത മുന്നിലെത്തിയത്. ആഗോളതലത്തില്‍ 17ാം റാങ്ക് നേടിയ ഐഐഎം-സി ഇന്ത്യയില്‍ ഒന്നാമതാണ്.

മുമ്പ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് എന്നും ഇപ്പോള്‍ മാസ്‌റ്റേഴ്‌സ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നും അറിയപ്പെടുന്ന കോഴ്‌സാണ് ഐഐഎം കല്‍ക്കത്തയ്ക്ക് നേട്ടം സമ്മാനിച്ചത്.

കോഴ്‌സിന്റെ മികച്ച ഗുണനിലവാരമാണ് പുതിയ നേട്ടത്തിന് പിന്നിലെന്ന് ഐഐഎമ്മിലെ പ്രൊഫസറും ഡീനുമായ പ്രശാന്ത് മിശ്ര പറഞ്ഞു. 1961 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ഐഐഎം കല്‍ക്കത്ത മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്ത് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Health3 days ago

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

Business3 days ago

ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ്’ ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’

Entertainment1 week ago

രാജ്യത്തെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റിന് ഡിസൈന്‍ വീക്ക് ആതിഥ്യമരുളും

Education1 week ago

ടിസിഎസ് ഐടി വിസ് 2019: ചിന്മയ വിദ്യാലയലത്തിലെ കെ. ആദിത്യ കൃഷ്ണനും-അഭിമന്യു രാജീവ് മേനോനും ജേതാക്കള്‍

Entertainment1 week ago

യു എസ് ടി ഗ്ലോബല്‍ യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്

Kerala1 week ago

എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു

Kerala2 weeks ago

ഐടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട വനിതകള്‍ക്ക് ഐസിഫോസ് പരിശീലനം

Business2 weeks ago

കിച്ചന്‍ ട്രഷേഴ്സിന് 80 കോടി രൂപയുടെ വിദേശ നിക്ഷേപം

Business4 weeks ago

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍: കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഒക്ടോ. 19 ന്

Business3 weeks ago

പ്രധാമന്ത്രി മോദിക്ക് കത്തെഴുതി വാള്‍മാര്‍ട്ട് സിഇഒ, കാരണം?

Business3 weeks ago

ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ വിദേശത്തേക്ക് അയച്ചത് ഏഴ് ലക്ഷം കിലോ നൂല്‍

Business3 weeks ago

സര്‍വേ സ്പാരോ സ്ഥാപകന്‍ ഷിഹാബ് മുഹമ്മദിന് ടൈകൂണ്‍ സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Auto3 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

Business4 weeks ago

ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Viral

Kerala3 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life3 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf3 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business7 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL7 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video8 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion9 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment9 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment11 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment12 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business1 month ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business8 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business9 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion9 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion9 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion12 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto1 month ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto2 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto2 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto3 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto4 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto5 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto5 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Trending