Connect with us

Auto

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Published

on

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

കേരളത്തിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോ മൊബീല്‍സ് ലിമിറ്റഡിന് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോ നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. ഇതിന്റെ ആവേശത്തിലാണ് സര്‍ക്കാര്‍. അടുത്തിടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ കേരളത്തിലുമെത്തിയതെന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നതെന്നും കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ദ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എആര്‍എഐ) യില്‍ ആണ് അംഗീകാരത്തിനുള്ള പരിശോധനകള്‍ നടന്നത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കെഎഎഎല്ലിന്റെ പ്ലാന്റില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വ്യവസായവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഓണത്തിന് ഇ-ഒട്ടോ വിപണിയിലിറക്കാനാണ് ലക്ഷ്യ മിടുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജനും വ്യക്തമാക്കിയിരുന്നു. ഇ-ഒട്ടോ നിര്‍മാണം തുടങ്ങുന്നതോടെ പ്രതിസന്ധിയിലുള്ള കെഎഎല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറുമാസം മുമ്പ് തന്നെ ഇ-ഓട്ടോയുടെ പ്രോട്ടോ ടൈപ്പ് കെഎഎല്‍ വികസിപ്പിച്ചിരുന്നു. ംസ്ഥാന സര്‍ക്കാരിന്റെ ഇ-വെഹിക്കിള്‍ നയം അനുസരിച്ചായിരുന്നു നിര്‍മാണം. വരും കാലത്ത് അന്തരീക്ഷ മലിനികരണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ ശക്തമാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളത്-മന്ത്രി വ്യക്തമാക്കി.

‘കരളാ നീം ജി’ എന്നതാണ് കെഎഎല്ലിന്റെ ഓട്ടോയുടെ പേര്. കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഏകദേശം രണ്ടര ലക്ഷം രൂപ വില വരുമെന്ന് കണക്കാക്കുന്നത്. ഇ-ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശിയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും. സങ്കീര്‍ണ്ണമായ യന്ത്രഭാഗങ്ങള്‍ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണിയും കുറവായിരിക്കും. വര്‍ഷം ഏഴായിരം വാഹനങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങിയാല്‍ വിവിധ ജില്ലകളില്‍ വില്‍പ്പനശാലകളും സര്‍വീസ് സെന്ററുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സര്‍വീസ് സെന്ററുകളിലേക്ക് ആവശ്യമായ ജീവനക്കാര്‍ക്ക് കെഎഎല്‍ തന്നെ പരിശീലനം നല്‍കും.

Advertisement

Auto

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Published

on

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

സുസ്ഥിരവും കാര്യക്ഷമവുമായ വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഈ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ പരിസ്ഥിതി സൗഹൃദമായ 150 മുതല്‍ 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയുള്ള വാഹനവുമായി മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. ഷെല്ലിന്റെ മേക്ക് ദ ഫ്യൂച്ചര്‍ ലൈവ് ഇന്ത്യ 2019-ന്റെ ഭാഗമായി ഷെല്‍ ഇക്കോ മാരത്തണില്‍ തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ ടീം പ്രാവേഗയ്ക്കു കീഴില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപം നല്കിയതാണ് പുതിയ വാഹനം.

നവംബര്‍ 19 മുതല്‍ 22 വരെ ബംഗളുരുവിലെ ഷെല്‍ ടെക്‌നോളജി സെന്ററിലാണ് ഷെല്‍ ഇക്കോ മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമാണ് ഷെല്‍ ഇക്കോ മാരത്തണ്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജക്ഷമതയുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനും ഓടിക്കുന്നതിനും ലോകത്തിനു മുന്നില്‍ കൂടുതല്‍ ശുദ്ധമായ ഊര്‍ജ്ജരീതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ്.

ഇക്കോ മാരത്തണിന്റെ മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍നിന്നും രണ്ട് ടീമുകള്‍ പങ്കെടുത്തിരുന്നു. പ്രോട്ടോടൈപ് വിഭാഗത്തില്‍ ഇതാദ്യമായാണ് ടീം പ്രവേഗ പങ്കെടുക്കുന്നത്. എയ്‌റോഡൈനാമിക് രൂപകല്‍പ്പനയില്‍ പരിസ്ഥിതി സൗഹൃദമായ വാഹനത്തിനാണ് ടീം രൂപം നല്കിയത്. 75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് വാഹനം നിര്‍മ്മിച്ചത്. ആന്തരിക ജ്വലന യന്ത്രം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തില്‍ ഹൈബ്രിഡ് കോംപൗണ്ട് ഗിയര്‍ സംവിധാനം ഉപയോഗിച്ചാണ് ജനറല്‍ പര്‍പ്പസ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമൂലമാണ് ഇന്ധന ക്ഷമത വര്‍ദ്ധിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Continue Reading

Auto

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Published

on

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടുത്ത തലമുറ 125 സിസി മോട്ടോര്‍ സൈക്കിള്‍ എസ്പി 125 ബിഎസ് 6 പുറത്തിറക്കി. സാങ്കേതിക മേന്മയും രൂപഭംഗിയും ഒത്തു ചേര്‍ന്ന എസ്പി 125 ഹോണ്ടയുടെ ആദ്യത്തെ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ ആണ്.

രാജ്യത്തെ ആദ്യത്തെ ബിഎസ് 6 ഇരുചക്രവാഹനമായ ആക്ടീവ 125-ന് ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹം ഞങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. ഞങ്ങളുടെ ഇടപാടുകാരുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ഹോണ്ടയോടുള്ള വിശ്വാസവും ഹോണ്ട ബ്രാന്‍ഡിലുള്ള ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കുന്ന തരത്തിലുമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ഈ നിശബ്ദ വിപ്ലവയാത്ര മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഞങ്ങള്‍ മറ്റൊരു മൗലിക ഉത്പന്നം പുറത്തിറക്കുകയാണിന്ന്. എസ്പി 125 ബിഎസ് 6, 125 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ സാങ്കേതികവിദ്യയുടേയും രൂപഭംഗിയുടേയും പ്രകടനത്തിന്റേയും പുതിയൊരു നിലവാരം സൃഷ്ടിക്കുകയാണ്.”ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മിനോറു കാറ്റോ എസ്പി 125 മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിക്കൊണ്ടു പറഞ്ഞു.

ഹോണ്ടയുടെ മികവുറ്റ സാങ്കേതികവിദ്യ എസ്പി 125 ബിഎസ് ആറിന് മികച്ച റൈഡിംഗ് അനുഭവവും 16 ശതമാനമധികം ഇന്ധനക്ഷമതയും നല്‍കുന്നു. എസ്പി 125 ബിഎസ് 6-ലൂടെ ഈ ‘നിശബ്ദ ശക്തി’ അനുഭവിക്കാന്‍ തായാറാവുക-ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

പരിവര്‍ത്തനത്തിന്റെ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുന്ന വിധത്തിലാണ് പുതിയ എസ്പി 125 ബിഎസ് 6-ന്റെ രൂപകല്‍പ്പനയും നിര്‍മാണവും. നല്‍കുന്ന പണത്തിലധികം മൂല്യം നല്‍കുന്ന സവിശേഷതകലാണ് ഇതിനുള്ളത്. ഭാരത് സ്റ്റേജ് ആറ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള 125 സിസി പിജിഎം-എഫ്‌ഐ എച്ച്ഇടി (ഹോണ്ട ഇക്കോ സാങ്കേതിക വിദ്യ) എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) വഴി ഇതിന്റെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ചുരുക്കത്തില്‍ ആഗോളനിലവാരത്തോടു കിടപിടിക്കുന്ന ഭാവി സാങ്കേതിക വിദ്യ ഇന്നേ ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ്.എസ്പി 125 ബിഎസ് 6 രണ്ട് രൂപഭേദങ്ങളിലും ( ഡ്രം, ഡിസ്‌ക് എന്നിവ) നാലു നിറങ്ങളിലും ( പച്ച, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിവ) ലഭിക്കും. ഡല്‍ഹി എക്‌സ് ഷോറൂം വില 72,900 രൂപ മുതല്‍.

Continue Reading

Auto

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Published

on

കൊച്ചി: നിസ്സാന്റെ ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമായ അരിയയുടെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചു. 46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍, ശക്തമായ ആക്സിലറേഷന്‍, ഡ്രൈവര്‍ സഹായ സാങ്കേതികവിദ്യ, മികച്ച ഡിസൈന്‍ തുടങ്ങിയ പ്രത്യേകതകളോടെയാണ് നിസ്സാന്‍ അരിയയുടെ കണ്‍സെപ്റ്റ്. ഇലക്ട്രിക് ഓട്ടോമൊബൈല്‍ രംഗത്തേക്കുള്ള നിസ്സാന്റെ പരിണാമ ഘട്ടമാണ് പുതിയ നിസ്സാന്‍ അരിയ കണ്‍സെപ്റ്റ്.

2017 ടോക്കിയോ നിസ്സാന്‍ ഐഎംഎക്സ് മോട്ടോര്‍ ഷോയിലാണ് അരിയ കണ്‍സെപ്റ്റ് ആശയം ആദ്യമായി അവതതരിപ്പിച്ചത്.കണ്‍സെപ്റ്റ് വാഹനമാണെങ്കിലും, ക്രോസ്ഓവര്‍ ഇ.വി(ഇലക്ട്രോണിക് വെഹിക്കിള്‍)ഉടന്‍ തന്നെ ഉല്‍പാദനത്തിലേക്ക് മാറും.ഹൈടെക് സവിശേഷതകളുള്ള വിശാലമായ പ്രീമിയം കാബിന്‍ ഉള്‍പ്പെടെ ഇലക്ട്രിക് കാറുകളുടെ ശുദ്ധമായ സ്വഭാവം എടുത്തറിയിക്കുന്ന ബോഡി ഡിസൈനാണ് ആര്യ കണ്‍സെപ്റ്റിന്റെത്.നിസ്സാന്റെ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതിക വിദ്യയാണ് വാഹനത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതീകരണവും വെഹിക്കിള്‍ ഇന്റലിജന്‍സും അപകടങ്ങള്‍ ഇല്ലാതെയും തടസ്സമില്ലാത്തതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നു.

നിസ്സാന്റെ ഡ്രൈവര്‍ സഹായ സംവിധാനമായ പ്രോപൈലോട്ട് 2.0ന്റെ ഏറ്റവും പുതിയ പതിപ്പാണ് അരിയ കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നത്. നാവിഗേറ്റഡ് ഹൈവേ ഡ്രൈവിംഗില്‍ ഹാന്‍ഡ്സ് ഓഫ് സിംഗിള്‍ലേണ്‍ ഡ്രൈവിങ് അനുഭവം ഇത് പ്രദാനം ചെയ്യുന്നു.റിമോട്ട് പാര്‍ക്കിങ് സംവിധാനവും പ്രൈപൈലറ്റ് 2.0ന്റെ പ്രത്യേകതയാണ്. നിര്‍ദ്ദിഷ്ട പാതയില്‍ സഞ്ചരിക്കുമ്പോള്‍ പ്രോപൈലറ്റ് 2.0 ഹാന്‍ഡ്സ്ഓഫ് ഡ്രൈവിങും പ്രാപ്തമാക്കുന്നു. വിശാലമായ ഫ്രണ്ട് ഫെന്‍ഡര്‍ ഡിസൈനില്‍ സൂപ്പര്‍ തിന്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഷീല്‍ഡ് ബെസ്പോക്ക് ഗ്രില്ലില്‍ പ്രകാശിക്കുന്ന നിസ്സാന്‍ ചിഹ്നവും ഉണ്ട്. ആര്യ കണ്‍സെപ്റ്റിന്റെ സ്യൂസി ബ്ലൂ പെയിന്റ് സ്‌കീം രണ്ട് വ്യത്യസ്ത നിറങ്ങളാണ് സൃഷ്ടിക്കുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ കടും നീല മാറ്റ് നിറമാണ് തോന്നിപ്പിക്കുക. അടുത്തേക്ക് എത്തുമ്പോള്‍ ഉള്‍ച്ചേര്‍ത്ത വലിയ ഗ്ലാസ് അടരുകളില്‍ പ്രകാശ റിഫ്രാക്ഷനുകള്‍ ഉല്‍പാദിപ്പിക്കുന്നത് അല്‍പം നിറവ്യത്യാസമുണ്ടാക്കുന്നു. ഇലക്ട്രിക് ആശയത്തെ ഉള്‍കൊണ്ട് കോപ്പര്‍ നിറമാണ് അരിയ കണ്‍സെപ്റ്റിന്റെ റൂഫിനും വീലിനും നല്‍കിയിരിക്കുന്നത്.

ഹ്യൂമന്‍മെഷീന്‍ ഇന്റര്‍ഫേസ് സവിശേഷതയിലൂടെ സ്മാര്‍ട്ട്ഫോണില്‍ ഒരു ലക്ഷ്യസ്ഥാനം സജ്ജീകരിക്കാനും അത് അരിയ കണ്‍സെപ്റ്റിലേക്ക് കൈമാറി വാഹനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. ഡ്രൈവര്‍ വാഹനത്തിന് അകത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍, വെര്‍ച്വല്‍ പേഴ്സണല്‍ അസിസ്റ്റന്റ് സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങും. പാര്‍ക്കിങ്ങിനും മറ്റും ഇത് സഹായകമാകുന്നു. ഡ്രൈവര്‍ക്ക് കണ്ണുകള്‍ റോഡില്‍ നിന്ന് മാറ്റാതെ തന്നെ ഇത് സാധ്യമാക്കുന്നു എന്നതാണ് പ്രത്യേകത. മികച്ച പവര്‍ സ്റ്റോറേജ് മാനേജ്മെന്റ് ദീര്‍ഘനേരം ചാര്‍ജ് ചെയ്യാതെ തന്നെ തടസ്സമില്ലാത്ത ദീര്‍ഘദൂര യാത്രകള്‍ പ്രദാനം ചെയ്യുന്നു. ചാര്‍ജ്ജ് ചെയ്യേണ്ട സമയമാകുമ്പോള്‍, ബാറ്ററിയെ വേഗത്തിലും സൗകര്യപ്രദമായും ശക്തിപ്പെടുത്തുന്നതിന് ദ്രുത ചാര്‍ജിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

ഡിസൈനും എഞ്ചിനീയറിങും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനത്തെയാണ് അരിയ കണ്‍സെപ്റ്റ് പ്രതിനിധീകരിക്കുന്നതെന്ന് നിസ്സാന്‍ മോട്ടോര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രതിനിധി യാസുഹിരോ യമാച്ചി പറഞ്ഞു.കസ്റ്റം ടയറുകളുള്ള അഞ്ച് ബ്ലേഡ്, 21 ഇഞ്ച് അലുമിനിയം വീലുകളാണ് വാഹനത്തിന്റെത്. താഴ്ന്നതും നേര്‍ത്തതുമായ റൂഫിങ്, പിന്‍ഭാഗത്തെ സ്റ്റൈലിംഗ് എന്നിവ അരിയ കണ്‍സെപ്റ്റിന്റെ മറ്റ് പ്രത്യേകതകളാണ്. പരമ്പരാഗത വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബട്ടണുകളും സ്വിച്ചുകളും ഓഴിവാക്കി മിനിമലിസ്റ്റ് ഡാഷ്ബോര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്.ഇന്‍സ്ട്രുമെന്റ് പാനലിനൊപ്പം സംയോജിത ഹപ്റ്റിക് ടച്ച് നിയന്ത്രണങ്ങളാണ് പകരം ഉപയോഗിച്ചിരിക്കുന്നത്. കാര്‍ ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. സ്റ്റാര്‍ട്ട് ബട്ടണ്‍, 12.3 ഇഞ്ച് ഡിസ്പ്ലേ മോണിറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നോബ്, കാലാവസ്ഥാ നിയന്ത്രണങ്ങള്‍ എന്നിവ മാത്രമാണ് വാഹനത്തില്‍ പ്രത്യക്ഷമായ മറ്റ് നിയന്ത്രണ സംവിധാനങ്ങള്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Books2 days ago

ശിശുദിനത്തിന് സ്‌പെഷ്യല്‍ കോമിക് ബുക്കുമായി ഫോര്‍ഡ്; ഇന്ത്യയില്‍ ഉടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ കുട്ടികള്‍ക്കായി ഫണ്‍ ഡേയും സംഘടിപ്പിച്ചു

National2 days ago

ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്ന് ആപ്പ്

Auto3 days ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

Auto5 days ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

Business5 days ago

സാംസംഗ് നൂതനമായ ഡിജിറ്റല്‍ വിന്‍ഡോ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു

Health1 week ago

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

Business1 week ago

ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ്’ ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’

Viral

Kerala3 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life3 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf3 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business7 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL7 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video8 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion9 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment9 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment11 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business1 month ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business8 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business9 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion9 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion10 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 days ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto5 days ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto4 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto2 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto2 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto2 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto3 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto4 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto4 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Trending