Connect with us

Tech

റിയല്‍മി സി2 ഫോണ്‍; ബജറ്റ് വിലയില്‍ ആകര്‍ഷകം

5,999 രൂപ മുതല്‍ സ്‌റ്റൈലിഷ് മോഡലായ റിയല്‍മി സി2 ലഭ്യമാണ്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് ചെയ്യാതെ നില്‍ക്കും

Published

on

5,999 രൂപ മുതല്‍ സ്‌റ്റൈലിഷ് മോഡലായ റിയല്‍മി സി2 ലഭ്യമാണ്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് ചെയ്യാതെ നില്‍ക്കും

ഒപ്പോയുടെ കീഴിലുള്ള പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ സി2 മോഡല്‍ ഓഫ്ലൈനിലും ലഭ്യമായിത്തുടങ്ങി. ദേശത്തിന്റെ യഥാര്‍ഥ ചോയ്സ് എന്ന പേരില്‍ പുറത്തിറക്കുന്ന ഫോണ്‍ ജൂണ്‍ 15 മുതലാണ് രാജ്യത്തുടനീളം 8000 സ്റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങിയത്.

2ജിബി റാം+16ജിബി റോം, 2ജിബി റാം+32ജിബി റോം, 3ജിബി റാം+32ജിബി റോം എന്നീ വ്യത്യസ്തകളില്‍ 5,999 രൂപ മുതല്‍ സ്‌റ്റൈലിഷ് മോഡലായ റിയല്‍മി സി2 ലഭ്യമാണ്. 2ജിബി റാം+32ജിബി റോം, 3ജിബി റാം+32ജിബി റോം എന്നിവ നിലവിലും 2ജിബി റാം+16ജിബി റോം ജുലൈ മുതലും ലഭ്യമായിരിക്കും. രാജ്യത്താകെ ഇപ്പോള്‍ 283 സര്‍വിസ് സെന്ററുകളുള്ള റിയല്‍മി ഉപഭോക്താക്കള്‍ക്കു മികച്ച സേവനം വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാനിരിക്കുകയാണ്. ഡല്‍ഹിയിലും മുംബൈയിലും ഭോപാലിലും എക്സ്‌ക്ലൂസിവ് സര്‍വിസ് സെന്ററുകളുള്ള റിയല്‍മി ഈ വര്‍ഷം അവസാനത്തോടെ ഇത്തരത്തിലുള്ള പുതിയ 25 കേന്ദ്രങ്ങള്‍കൂടി തുറക്കും.

വീഡിയൊ കാണുമ്പോഴും ഗെയിമുകള്‍ കളിക്കുമ്പോഴും അതില്‍ മുഴുകാന്‍ പാകത്തില്‍ മികച്ച 6.1 ഇഞ്ച് എച്ച്ഡി+ഡ്യൂഡ്രോപ്പ് ഫുള്‍സ്‌ക്രീനുമായാണ് റിയല്‍മി സി2വിന്റെ വരവ്. എച്ച്ഡി+സ്‌ക്രീനിന്റെ ഉറപ്പ് കോര്‍ണിങ് ഗ്ലാസ് 3 ഉറപ്പു നല്‍കുന്നു. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്.

ചാര്‍ജ് ചെയ്യാതെ ഒരു ദിവസം ഉപയോഗം ഉറപ്പു നല്‍കുന്ന തരത്തില്‍ 4000 എംഎഎച്ച് ബാറ്ററിയാണു ഫോണില്‍ ഉപയോഗിക്കുന്നത്. സുദീര്‍ഘ ബാറ്ററിയും മികച്ച പ്രകടനവും നല്‍കുന്നതാണു ഫോണിലെ 2.0 ജിഎച്ച്സെഡ്, 12 എന്‍എം ഒക്റ്റ കോര്‍ ഹീലിയൊ പി22 പ്രൊസസര്‍. വികസിപ്പിക്കാവുന്ന 156ജിബി സ്റ്റോറേജ് കപ്പാസിറ്റിയും 4ജി ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന മൂന്ന് കാര്‍ഡ് സ്ലോട്ടുകളും ഉണ്ട്.

Advertisement

Tech

ടെക് പ്രേമികള്‍ക്കായി ഇതാ മോട്ടോറോള എഡ്ജ് പ്ലസ്

മോട്ടോറോള എഡ്ജ് പ്ലസ് ഇന്ത്യയില്‍ എത്തി. 74,999 രൂപയാണ് ഫോണിന്റെ വില

Published

on

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ മല്‍സരത്തിന് തിരികൊളുത്താന്‍ മോട്ടോറോള. ഉപഭോക്താക്കള്‍ ഒരു ഡിവൈസില്‍ ആഗ്രഹിക്കുന്ന സകലതും ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ് മോട്ടോറോള.

മറ്റ് വിപണികളില്‍ വലിയ വിജയം നേടിയ മോട്ടോറോളയുടെ പതാകവാഹക മോഡലയാ മോട്ടോറോള എഡ്ജ് പ്ലസാണ് ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ശേഷമാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. പവര്‍ഹൌസ് 5ജി പെര്‍ഫോമന്‍സ്, ഡൈനാമിക്, ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, സമാനതകളില്ലാത്ത ഫോട്ടോഗ്രഫി അനുഭവം, മികച്ച ഓഡിയോ, വിപണിയിലുള്ള 5ജി ഫോണുകളില്‍ ഏറ്റവും വലിയ ബാറ്ററി എന്നിവയാണ് സവിശേഷതകളെന്ന് മോട്ടോറോള അവകാശപ്പെടുന്നു.

സ്‌മോക്കി സാന്‍ഗ്രിയ, തണ്ടര്‍ ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 12 ജിബി റാമും 256 ജിബി മെമ്മറിയുമാണ് എഡ്ജ് പ്ലസിനുള്ളത്. മോഡലിന്റെ പ്രി ബുക്കിംഗ് ഫ്‌ളിപ്പ്ക്കാര്‍ട്ടിലും പ്രമുഖ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ചൊവ്വാഴ്ച്ച മുതല്‍ ആരംഭിച്ചു. 74,999 രൂപയാണ് ഫോണിന്റെ വില. 2020 മെയ് 26 മുതല്‍ വില്‍പ്പന തുടങ്ങും.

Continue Reading

Tech

യുഎസ് ടിഗ്ലോബലിന്റെ സൈബര്‍പ്രൂഫ്മാനേജ്ഡ് സെക്യൂരിറ്റി സേവനങ്ങളെ ഉടച്ചുവാര്‍ക്കുന്നതായിഐ എസ് ജി

കമ്പനികളില്‍ സുരക്ഷിതമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതാണ് സൈബര്‍പ്രൂഫിന്റെ എംഎസ്എസ്

Published

on

യുഎസ്ടി ഗ്ലോബലിനു കീഴിലുള്ള സൈബര്‍പ്രൂഫിന് ആഗോള സാങ്കേതിക ഗവേഷണ, ഉപദേശക സ്ഥാപനമായ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസ് ഗ്രൂപ്പിന്റെ (ഐ എസ് ജി ) ഉന്നത ബഹുമതി. മാനേജ്ഡ് സെക്യൂരിറ്റി സര്‍വീസസ് മേഖലയില്‍ കൊണ്ടുവന്ന നൂതനമായ സാങ്കേതിക സേവന മികവിനാണ് അംഗീകാരം ലഭിച്ചത്.

ബോര്‍ഡ്-തല ചര്‍ച്ചകളില്‍ ഇടം പിടിക്കും വിധത്തില്‍ സൈബര്‍ സുരക്ഷ മാറിത്തീരുന്നതായി ഐ എസ് ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റിസ്‌ക് എത്രത്തോളമാകാം എന്നത് (റിസ്‌ക് ടോളറന്‍സ് ലെവലുകള്‍) മുന്‍കൂട്ടി നിര്‍ണയിക്കേണ്ടി വരും. നേരത്തേ നിശ്ചയിച്ച ഇത്തരം അതിരുകള്‍ക്കുള്ളില്‍ അപായ സാധ്യത ഒതുങ്ങി നില്ക്കുന്നുണ്ടെന്ന് മാനേജ്മെന്റ് ഉറപ്പു വരുത്തണം എന്ന ആവശ്യമാണ് കോര്‍പറേറ്റ് നേതൃത്വം മുന്നോട്ടു വെയ്ക്കുന്നത്.

സൈബര്‍ സുരക്ഷാ രംഗത്തെ അതിവേഗ വെല്ലുവിളികളെ നേരിടാന്‍ കമ്പനികള്‍ക്ക് സാങ്കേതിക വിദ്യയിലും വൈദഗ്ധ്യത്തിലും ഇന്റലിജന്‍സിലും ആനുപാതിക ലാഭത്തോടെയുള്ള മേല്‍ക്കൈ വേണം. ഇവിടെയാണ് തേഡ് പാര്‍ട്ടി സുരക്ഷാ സേവനദാതാക്കളുടെ, പ്രത്യേകിച്ച് മാനേജ്ഡ് സെക്യൂരിറ്റി സര്‍വീസ് പ്രൊവൈഡര്‍മാരുടെ (എംഎസ്എസ്പി) സേവനം പ്രധാനമാകുന്നത്.സൈബര്‍പ്രൂഫിന്റെ ഫലാധിഷ്ഠിതവും (ഔട്ട്കം-ബേസ്ഡ്) വാണിജ്യ മാതൃകയിലുള്ളതുമായ എംഎസ്എസ് സേവനങ്ങള്‍ ഈ മൂന്ന് ഘടകങ്ങളും കണക്കിലെടുക്കുന്നതാണ്.

ഉന്നതതല മാനേജ്മെന്റിന്റെ പ്രതീക്ഷകള്‍ക്കനുസൃതമായാണ് അതിന്റെ പ്രവര്‍ത്തനം.ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍, ട്രാവല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക്‌സൈബര്‍പ്രൂഫിനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാമെന്നും അതിലൂടെ കമ്പനി ബോര്‍ഡും മാനേജ്മെന്റും ഉപയോക്താക്കളും പ്രതീക്ഷിക്കുന്ന ഫലം കൈവരിക്കാമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ലോകത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ സൈബര്‍ സുരക്ഷാ പ്ലാറ്റ്ഫോമും മിറ്റിഗേഷന്‍ സേവനങ്ങളും ഒരുക്കുകയും അവ പരിപാലിക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷിതമായ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയാണ് സൈബര്‍പ്രൂഫ് ഉറപ്പു നല്‍കുന്നത്.മൈക്രോസോഫ്റ്റ് അസ്യൂര്‍ സെന്റിനെല്‍ എസ്ഐഇഎം ഉള്‍പ്പെടെ ആഭ്യന്തരവും ബാഹ്യവുമായ ഉപയോക്തൃ ഡാറ്റ ഉറവിടങ്ങളില്‍ നിന്നുള്ള സെക്യൂരിറ്റി അലര്‍ട്ടുകള്‍, സംശയാസ്പദ ഈവന്റുകള്‍ എന്നിവ സൈബര്‍പ്രൂഫ് നിരന്തരം നിരീക്ഷിക്കുന്നു. ഒരേ സമയം ക്ലൗഡിലും ഓണ്‍- പ്രിമൈസിലും ഉയര്‍ന്നു വരുന്ന സുരക്ഷാ വെല്ലുവിളികളെ അതിവേഗം കണ്ടെത്തുന്നു.

ഐ എസ് ജിഅംഗീകാരം ലഭിച്ചതില്‍ അതിയായആഹ്ളാദമുണ്ടെന്ന് സൈബര്‍പ്രൂഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും യുഎസ് ടിഗ്ലോബല്‍ ചീഫ് ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായ (സി ഐ എസ്ഒ) ടോണി വെല്ലാക്ക അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിലുള്ള മേല്‍ക്കൈ, വ്യത്യസ്തമായ ശേഷികള്‍ മുന്നോട്ടു വെയ്ക്കുന്നതിലെ പ്രാഗത്ഭ്യം എന്നിവയ്ക്കുള്ള സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ വരും തലമുറ എംഎസ്എസ് സേവനങ്ങളിലൂടെയാണ് കമ്പനി ഈ രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ളത്. ഹൈജീനുമായി ബന്ധപ്പെട്ട സെക്യൂരിറ്റി സേവനങ്ങളോടൊപ്പം വള്‍നറബിലിറ്റി മാനേജ്മെന്റ്, ഓട്ടോമേറ്റഡ് റസ്പോണ്‍സുകള്‍, ഡിജിറ്റല്‍ ഫോറന്‍സിക്സ്, ത്രെട്ട് ഹണ്ടിംഗ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. സ്ഥാപനത്തില്‍ നിലവിലുള്ള സുരക്ഷാ ടീമുകളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച്, പരസ്പര പൂരകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നസഹ-ഡെലിവറി മോഡലാണ് സൈബര്‍പ്രൂഫ് മുന്നോട്ടു വെയ്ക്കുന്നത്.

സൈബര്‍ വെല്ലുവിളികളില്‍ അതിവേഗം പൂര്‍വസ്ഥിതി പ്രാപിക്കാനും അപകടങ്ങള്‍ ബിസിനസിനെ ഒരു തരത്തിലും ബാധിക്കാതിരിക്കാനും പര്യാപ്തമായ സേവനങ്ങളിലൂടെ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിലുള്ള കമ്പനിയുടെ മികവാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നതെന്ന്‌സൈബര്‍പ്രൂഫ് പ്രസിഡണ്ട് യുവാള്‍ വോള്‍മാന്‍ അഭിപ്രായപ്പെട്ടു.

Continue Reading

Tech

സൂമിന് ഫേസ്ബുക്കിന്റെ ചെക്ക്; പുതിയ വിഡിയോ കോണ്‍ഫറന്‍സ് ടൂള്‍ വരുന്നു

മെസഞ്ചര്‍ ആപ്പിന്റെ വിഡിയോ കോണ്‍ഫറന്‍സ് വേര്‍ഷന്‍ വരുന്നു. പേര് മെസഞ്ചര്‍ റൂംസ്

Published

on

കോവിഡ് കാലത്ത് വിഡിയോ കോണ്‍ഫറന്‍സാണ് സകലരും സ്വീകരിക്കുന്നത്. പ്രത്യേകിച്ച് കമ്പനികളും വിവിധ സര്‍ക്കാര്‍ ഓഫീസുകളും. സൂം വിഡിയോ പ്ലാറ്റ്‌ഫോമാണ് ഇതിന് മിക്കവരും ഉപയോഗിക്കുന്നത്. എന്നാല്‍ സൂം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടും ആപ്പിന്റെ വളര്‍ച്ച മുകളിലേക്ക് തന്നെയാണ്.

സൂമിന് വെല്ലുവിളി സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക്. തങ്ങളുടെ മെസഞ്ചര്‍ ആപ്പിന്റെ വിഡിയോ കോണ്‍ഫറന്‍സ് പതിപ്പ് പുറത്തിറക്കുമെന്നാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യകമാക്കിയത്.

പരമാവധി 50 പേരുള്ള മീറ്റിംഗ് മെസഞ്ചര്‍ റൂംസ് എന്ന് പേരിട്ടിരിക്കുന്ന ഫേസ്ബുക്കിന്റെ വിഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമിലൂടെ നടത്താം. അതേസമയം സൂമില്‍ 100 പേരെ വരെ പരമാധി മീറ്റിംഗുകളില്‍ ഉള്‍ക്കൊള്ളിക്കാം. പരമാവധി 40 മിനിറ്റേ മീറ്റിംഗ് ദൈര്‍ഘ്യം പാടുള്ളൂ.

എഫ്ബി യൂസര്‍മാര്‍ക്ക് മീറ്റിംഗില്‍ പങ്കെടുക്കേണ്ടവരെ മെസഞ്ചര്‍ റൂമിലേക്ക് ക്ഷണിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫേസ്ബുക്കിന്റെ സംവിധാനം. ക്ഷണിക്കപ്പെടുന്നവര്‍ക്ക് ഫേസ്ബുക്ക് എക്കൗണ്ട് വേണമെന്ന നിര്‍ബന്ധവുമില്ല.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life1 week ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 weeks ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics2 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala9 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

Business7 days ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion2 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Auto

Auto6 days ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto4 weeks ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto3 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending