Connect with us

Gulf

എന്തുകൊണ്ടാണ് യൂസഫലി മോദിയെ പിന്തുണയ്ക്കുന്നത്

മോദിയുടെ വന്‍വിജയം അദ്ദേഹത്തിന്റെ വികസന സൗഹൃദ നയങ്ങളുടെ സാക്ഷ്യപ്പെടുത്തലാണെന്ന് സംരംഭകന്‍ യൂസഫലി എം എ

Published

on

മോദിയുടെ വന്‍വിജയം അദ്ദേഹത്തിന്റെ വികസന സൗഹൃദ നയങ്ങളുടെ സാക്ഷ്യപ്പെടുത്തലാണെന്ന് സംരംഭകന്‍ യൂസഫലി എം എ

അഭൂതപൂര്‍വമായ ജനവിധിയിലൂടെ വീണ്ടും രാജ്യത്ത് അധികാരമേല്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ലുലു ഗ്രൂപ്പ് സ്ഥാപകന്‍ യൂസഫലി എം എ ഫേസ്ബുക് പോസ്റ്റിട്ടത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്തുകൊണ്ടാണ് യൂസഫലി മോദിയെ പിന്തുണയ്ക്കുന്നത്?

മോദിയുടെ വികസന സൗഹൃദ നയങ്ങളുടെ മികച്ച സാക്ഷ്യപ്പെടുത്തലാണ് അദ്ദേഹത്തിന് ലഭിച്ച വന്‍വിജയമെന്നാണ് യൂസഫലി വ്യക്തമാക്കിയത്. വിവിധ മേഖലകളില്‍ അവതരിപ്പിച്ച പദ്ധതികള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും അതില്‍ അടിസ്ഥാനവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതികളെല്ലാം ശ്രദ്ധേയമായെന്നുമാണ് ലുലു ഗ്രൂപ്പ് സ്ഥാപകന്‍ പറഞ്ഞത്.

ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രവാസി എന്ന നിലയില്‍ പോയ അഞ്ച് വര്‍ഷമായിരുന്നു ഇന്ത്യ-ഇസ്ലാമിക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും മികച്ച കാലഘട്ടമെന്ന് തന്നെ പറയാം. വിവിധ അറബ് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് മോദിയോട് വലിയ ബഹുമാനമുണ്ട്. അവര്‍ പ്രധാനമന്ത്രിയുമായി മികച്ച ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ഈ ബന്ധം ഇനിയും ശക്തിപ്പെടും-യൂസഫലി കുറിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായയില്‍ വലിയ കുതിപ്പാണുണ്ടായത്-യൂസഫലി കൂട്ടിച്ചേര്‍ത്തു.

Advertisement

Business

5 വര്‍ഷം; 1,000 കോടി വിറ്റുവരവ് നേടാന്‍ അദീബ് അഹമ്മദ്

2020 ആകുമ്പോഴേക്കും വരുമാനം 400 കോടി രൂപയിലെത്തിക്കാനാണ് അദീബ് അഹമ്മദിന്റെ ലക്ഷ്യം

Published

on

2020 ആകുമ്പോഴേക്കും വരുമാനം 400 കോടി രൂപയിലെത്തിക്കാനാണ് അദീബ് അഹമ്മദിന്റെ ലക്ഷ്യം

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ റീട്ടെയ്ല്‍ വിഭാഗമായ ടേബിള്‍സ് ലക്ഷ്യമിടുന്നത് 2020 ആകുമ്പോഴേക്കും 400 കോടി രൂപയുടെ വരുമാനം നേടാന്‍. കളിപ്പാട്ടങ്ങള്‍, ഫാഷന്‍, ഫുഡ് ആന്‍ഡ് ബെവറേജസ് തുടങ്ങിയ മേഖലകളിലാണ് ടേബിള്‍സ് ശ്രദ്ധ വെച്ചിരിക്കുന്നത്.

2020 ആകുമ്പോഴേക്കും ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ടേബിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയുടെ വിറ്റുവരവാണ് ടേബിള്‍സ് ലക്ഷ്യമിടുന്നത്. നിലവില്‍ കളിപ്പാട്ട വിഭാഗമാണ് കമ്പനിയുടെ വരുമാനത്തിലേക്ക് കൂടുതലും സംഭാവന ചെയ്യുന്നത്. അതിന് ശേഷം അപ്പാരല്‍ വിഭാഗവും ഫുഡ് ആന്‍ഡ് ബെവറേജസ് വിഭാഗവും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 470 കോടി രൂപ നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു. അടുത്തിടെയാണ് ഫ്രഞ്ച് സ്‌പോര്‍ട്ട് ബ്രാന്‍ഡായ ഗോ സ്‌പോര്‍ട്ടിന്റെ സ്‌റ്റോര്‍ ടേബിള്‍സ് ഇന്ത്യയില്‍ തുറന്നത്. സ്‌പോര്‍ട്ട്‌സ് ഗുഡ് മാര്‍ക്കറ്റില്‍ പരമാവധി നേട്ടമുണ്ടാക്കാനും ടേബിള്‍സ് ശ്രമിക്കുന്നുണ്ട്.

Continue Reading

Gulf

മോദിക്ക് അഭിനന്ദനമറിയിച്ച് ദുബായ് ഭരണാധികാരി

ജനങ്ങളുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

Published

on

ജനങ്ങളുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ചരിത്രം തിരുത്തിയ ജനവിധിയിലൂടെ രണ്ടാമതും ഇന്ത്യയില്‍ അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് ആശംസകളും അഭിനന്ദനങ്ങളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

തെരഞ്ഞെടുപ്പ് ജയത്തില്‍ പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാം നമുക്ക്. ഒപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുകയും ചെയ്യാം-ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

Continue Reading

Business

കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കളെ കാണാന്‍ ഷാരൂഖ് ഖാന്‍ ദുബായിലെത്തി

കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളെ ദുബായിലേക്ക് എല്ലാ ചെലവുകളും സഹിതം കല്യാണ്‍ ജൂവലേഴ്‌സ് വിമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു

Published

on

കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളെ ദുബായിലേക്ക് എല്ലാ ചെലവുകളും സഹിതം കല്യാണ്‍ ജൂവലേഴ്‌സ് വിമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു

ഇന്ത്യയിലെയും മധ്യപൂര്‍വദേശങ്ങളിലേയും പ്രമുഖ ആഭരണബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് യുഎഇ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ അവസരമൊരുക്കി. ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ കല്യാണ്‍ ഉപയോക്താക്കളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ആവേശം അലതല്ലിയ ചടങ്ങില്‍ ഷാരൂഖ് ആരാധകരോട് ദീര്‍ഘനേരം സംസാരിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും അവരോടൊപ്പം സെല്‍ഫികള്‍ക്കായി നിന്ന് കൊടുക്കുകയും ചെയ്തു.

ഷാരൂഖ് ഖാനെ കാണാനും പരിചയപ്പെടാനുമുള്ള ഈ അവസരം വിശ്വസ്തരായ ഉപയോക്താക്കള്‍ക്കുള്ള ഞങ്ങളുടെ എളിയ സമ്മാനമാണ്. എന്നും പിന്തുണ നല്കുകയും കല്യാണ്‍ ജൂവലേഴ്‌സില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള അവസരമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടി എസ് കല്യാണരാമന്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉപയോക്താക്കളുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ ആഹ്ലാദവാനാണെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. ആരാധകരുടെ അടുത്തേക്ക് എന്നെ എത്തിച്ച കല്യാണ്‍ ജൂവലേഴ്‌സ് മാനേജ്‌മെന്റിന് നന്ദി പറയുന്നു. ദുബായ്, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലെ ആരാധകരെ ഒരുമിച്ച് കാണാനായതില്‍ സന്തോഷമുണ്ട്-സൂപ്പര്‍ താരം പറഞ്ഞു.

തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ എന്നും ഒപ്പം നിന്ന ആരാധകരെ നേരില്‍ കാണാന്‍ കഴിഞ്ഞ ഒരു അപൂര്‍വ്വ അവസരമായാണ് ഈ ദിവസത്തെ കാണുന്നതെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ 1300 ലധികം ഉപയോക്താക്കള്‍ക്കാണ് ബോളിവുഡ് ഐക്കണും സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാനെ കാണാനുള്ള അവസരം ലഭിച്ചത്. കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളെ ദുബായിലേയ്ക്ക് എല്ലാ ചെലവുകളും സഹിതം കല്യാണ്‍ ജൂവലേഴ്‌സ് വിമാനത്തില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും കല്യാണ്‍ ജൂവലേഴ്‌സ് 800 ഉപയോക്താക്കള്‍ക്ക് ഷാറൂഖ് ഖാനെ നേരിട്ട് കാണാനും ആശംസകള്‍ അറിയിക്കാനും അവസരമൊരുക്കിയിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business2 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video3 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion4 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment4 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment6 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment7 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral9 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics9 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion11 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business3 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business4 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion4 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion4 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion7 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion8 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion9 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion9 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National9 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion10 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 week ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 week ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 week ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 week ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto2 weeks ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 weeks ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Auto3 weeks ago

ഒടുവില്‍ കള്ളിനന്‍ ഇന്ത്യയിലെത്തി; റോള്‍സ് റോയ്സിന്റെ ആഡംബര എസ്‌യുവി

ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിര്‍വചനങ്ങള്‍ തീര്‍ത്താണ് റോള്‍സ് റോയ്സിന്റെ പുതിയ കിരീടവകാശിയും എത്തുന്നത്

Auto1 month ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto1 month ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Trending