Connect with us

Gulf

മോദിക്ക് അഭിനന്ദനമറിയിച്ച് ദുബായ് ഭരണാധികാരി

ജനങ്ങളുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

Published

on

ജനങ്ങളുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ചരിത്രം തിരുത്തിയ ജനവിധിയിലൂടെ രണ്ടാമതും ഇന്ത്യയില്‍ അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് ആശംസകളും അഭിനന്ദനങ്ങളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

തെരഞ്ഞെടുപ്പ് ജയത്തില്‍ പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാം നമുക്ക്. ഒപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുകയും ചെയ്യാം-ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

Advertisement

Business

3 ആഴ്ച്ച, ജിയോയെ തേടിയെത്തിയത് 60,000 കോടി; ഇനി സൗദിയും

സൗദി അറേബ്യയും അമേരിക്കയിലെ ജനറല്‍ അറ്റ്‌ലാന്റിക്കും ജിയോയെ നോട്ടമിട്ടുകഴിഞ്ഞു. വന്‍നിക്ഷേപം വരുന്നു

Published

on

മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ ജിയോയുടെ മാതൃകമ്പനി ജിയോ പ്ലാറ്റ്‌ഫോംസില്‍ അടുത്ത വന്‍ നിക്ഷേപം ഉടനെത്തും. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ജിയോ നേടിയത് 60,596.37 കോടി രൂപയുടെ നിക്ഷേപമാണ്. കമ്പനിയില്‍ അടുത്ത നിക്ഷേപകരായി എത്തുന്നത് വന്‍കിടക്കാര്‍ തന്നെയാകും.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ പരമോന്നത നിക്ഷേപക സ്ഥാപനമായ പബ്ലിക് ഇന്‍വെസ്റ്റ്മന്റ് ഫണ്ട്(പിഐഎഫ്) ജിയോയില്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെന്ന എംബിഎസിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പിഐഎഫ്.

ജിയോയില്‍ ന്യൂനപക്ഷ ഓഹരി നേടാനാണ് സൗദി അറേബ്യന്‍ സ്ഥാപനം ശ്രമിക്കുന്നത്. അതേസമയം ജനറല്‍ അറ്റ്‌ലാന്റ് 95 കോടി രൂപയോളം ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചേക്കും.

നിലവില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്കാണ് ജിയോയിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമ. 9.99 ശതമാനം ഓഹരിക്കായി ഫേസ്ബുക്ക് 43,574 കോടി രൂപയാണ് ജിയോയില്‍ നിക്ഷേപിച്ചത്. അതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ജിയോയില്‍ 5656 കോടി രൂപയുടെ നിക്ഷേപം നടത്തി.

ഏറ്റവും ഒടുവിലായി നിക്ഷേപം നടത്തിയത് യുഎസ് ആസ്ഥാനമായി തന്നെ പ്രവര്‍ത്തിക്കുന്ന സ്വകാര്‍ നിക്ഷേപ സ്ഥാപനമായ വിസ്റ്റ ഇക്വിറ്റിയാണ്. ഇവര്‍ 11,367 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ധൃതി പിടിച്ചുള്ള ഐപിഒ കൂടാതെ തന്നെ കമ്പനിയുടെ അടിസ്ഥാനം ശക്തമാക്കാനുള്ള മുകേഷ് അംബാനിയുടെ തന്ത്രമാണ് തന്ത്രപരമായ ഓഹരി വില്‍പ്പനയെന്നു വേണം കരുതാന്‍.

Continue Reading

Business

ലുലുവിൽ 7600 കോടി നിക്ഷേപിച്ച് അബുദാബി രാജകുടുംബാംഗം

യൂസഫ് അലിയുടെ ലുലു ഗ്രൂപ്പിൽ 20 ശതമാനം ഓഹരിയാണ് അബുദാബി രാജകുടുംബാംഗം നിക്ഷേപിച്ചത്

Published

on

യൂസഫ് അലിയുടെ ലുലു ഗ്രൂപ്പിൽ 20 ശതമാനം ഓഹരിയാണ് അബുദാബി രാജകുടുംബാംഗം നിക്ഷേപിച്ചത്

പ്രമുഖ പ്രവാസി സംരംഭകൻ എം എ യൂസഫ് അലയുടെ ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബാംഗം പിന്തുണക്കുന്ന കമ്പനി 7600 കോടി രൂപ നിക്ഷേപിക്കുന്നു. ലുലുവിന്റെ 20 ശതമാനം ഓഹരിയാണ് ഇവർ ഏറ്റെടുക്കുന്നത്. ബ്ലൂംബെർഗ് ആണ് വാർത്ത റിപ്പോർട് ചെയ്തത്.

ഷെയ്ഖ് തഹനൂൻ ബിൻ സയ്ദ് അൽ നഹ്യാൻ നയിക്കുന്ന കമ്പനി ആണ് ലുലുവിൽ നിക്ഷേപം നടത്തിയതെന്ന് ഗള്ഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഗൾഫിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ചെയിൻ ആണ്.

റോയൽ ഗ്രൂപ്പിന്റെ ചെയർമാൻ ആണ് ഷെയ്ഖ് തഹനൂൻ. യുഎഇ യിലെ ഏറ്റവും വലിയ ബാങ്ക് ആയ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ ആണ് അദ്ദേഹം.

Continue Reading

Gulf

വികസനത്തിന് ഊന്നല്‍ നല്‍കുന്ന സന്തുലിത ബജറ്റെന്ന് ആസാദ് മൂപ്പന്‍

പ്രവാസി സമൂഹത്തെയും ബജറ്റ് ശ്രദ്ധിക്കുന്നുവെന്ന് ആസാദ് മൂപ്പന്‍

Published

on

പ്രവാസി സമൂഹത്തെയും ബജറ്റ് ശ്രദ്ധിക്കുന്നുവെന്ന് ആസാദ് മൂപ്പന്‍

സംസ്ഥാനം നേരിടുന്ന വളരെ പ്രയാസകരമായ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സന്തുലിതമായ ബജറ്റ് അവതരിപ്പിക്കുന്നതിനായി കേരള ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍.

കൊച്ചി കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കായി നല്ല വിഹിതം നീക്കിവെച്ചിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ക്കായി മതിയായ ഫണ്ട് ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

നോര്‍ക്കയ്ക്കും കേരളത്തിലെ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് മേഖലകള്‍ക്കും 90 കോടി വകയിരുത്തിയതിലൂടെ പ്രവാസി സമൂഹത്തെയും ബജറ്റ് ശ്രദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ലോക കേരളസഭയ്ക്ക് 13 കോടി വകയിരുത്തിയിട്ടുണ്ട്, മുന്‍പ് നടന്ന രണ്ട് പതിപ്പുകളും വിജയകരമായി നടത്തപ്പെട്ട ലോക കേരളസഭ, പ്രവാസികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനും ഫലപ്രദമായി അവരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുമുളള ഒരു വേദിയൊരുക്കുന്നു. കേരളത്തില്‍ നിന്നുളള പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചതും, എന്‍.ആര്‍.കെ അസോസിയേഷനുകള്‍ക്ക് നല്‍കുന്ന പിന്തുണയും പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യം വ്യക്തമാക്കുന്നു.

തൊഴിലവസരങ്ങളിലും നൈപുണ്യവികസനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികള്‍ വളരെ മികച്ച നീക്കമാണ്.

ആരോഗ്യസംരക്ഷണമാണ് ബജറ്റ് ഊന്നല്‍ നല്‍കിയ മറ്റൊരു മേഖല. 9651 കോടി രൂപ വകയിരുത്തിക്കൊണ്ട് നിലവിലുള്ള വിവിധ പദ്ധതികള്‍ക്ക് മികച്ച ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപ വകയിരുത്തിയതിലൂടെ താഴ്ന്ന വരുമാനക്കാരായ ധാരാളം രോഗികളെ സഹായിക്കാന്‍ സാധിക്കും. ഒപ്പം പാലിയേറ്റീവ് കെയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, കീമോതെറാപ്പിക്ക് സഹായം നല്‍കുകയും വേണം. ഭിന്നശേഷിക്കാരുടെ ചികിത്സക്ക് 40 കോടി രൂപ അനുവദിച്ചിരിക്കുന്നു. മൊത്തത്തില്‍, ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാനങ്ങളുടെ ഇടയില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് ബജറ്റ് ഉറപ്പാക്കിയിട്ടുണ്ട്.

രാജ്യ ശരാശരിയായ 5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിഡിപിയുടെ 7.5 ശതമാനമുളള കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വളരെ നന്നായി വളരുകയാണെന്നത് ശ്രദ്ധിക്കേണ്ടതുതന്നെയാണ്. കേരളത്തില്‍ നിന്നുളള പ്രവാസികളാണ് ഇതില്‍ മുഖ്യപങ്കുവഹിച്ചതെന്ന കാര്യം സര്‍ക്കാര്‍ അംഗീകരിച്ചതിന് തെളിവാണ് ബജറ്റില്‍ അവരുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച പരിഗണനയെന്നതും ശ്രദ്ധേയമാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life2 weeks ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 month ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics3 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala10 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

National3 days ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 weeks ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Auto

Auto2 weeks ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto1 month ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto4 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending