Connect with us

Kerala

ജപ്പാനില്‍ മാനേജ്‌മെന്റ് പരിശീലനത്തിന് മികച്ച അവസരം

ജപ്പാനില്‍ പരിശീലനം ലഭിക്കുന്നതിനായി വിമാനയാത്രക്കൂലി, താമസം, ഭക്ഷണം, മറ്റ് യാത്രകള്‍ എന്നിവയ്ക്കായി മൂന്നര ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും

Published

on

ജപ്പാനില്‍ പരിശീലനം ലഭിക്കുന്നതിനായി വിമാനയാത്രക്കൂലി, താമസം, ഭക്ഷണം, മറ്റ് യാത്രകള്‍ എന്നിവയ്ക്കായി മൂന്നര ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും

എഓടിഎസ് സ്‌കോളര്‍ഷിപ്പ് ഫോര്‍ മാനേജ്മെന്റ് ട്രെയിനിംഗ് ഇന്‍ ജപ്പാന്‍, എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഓണ്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റ് എന്നീ മാനേജ്മെന്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 മുതല്‍ 23 വരെ രണ്ടാഴ്ചക്കാലം ടോക്യോയിലാണ് പരിശീലനം. മുപ്പതിനും അറുപതിനും മദ്ധ്യേ പ്രായമുള്ള സീനിയര്‍ എക്‌സിക്യൂട്ടിവുമാര്‍ക്ക് പങ്കെടുക്കാം. അപേക്ഷ ലഭിക്കേണ്ട അവസാനദിവസം 2019 മെയ് 20.

പ്രഭാഷണങ്ങള്‍, കേസ് സ്റ്റഡി, ഗ്രൂപ്പ് ഡിസ്‌കഷന്‍, കമ്പനി സന്ദര്‍ശനം എന്നിവയടങ്ങിയതാണ് പരിശീലന പരിപാടി. ഓരോ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളും നേരിട്ട് അറിയുകയും അത് വഴി കോര്‍പ്പറേറ്റ് ഫിലോസഫി സ്ട്രാറ്റജി എന്നിവ വികസിപ്പിക്കുകയുമാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഡിഗ്രി അല്ലങ്കില്‍ തത്തുല്യ യോഗ്യതയും മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രൊഫഷണല്‍ പരിചയമുള്ളവര്‍ക്കും ആപേക്ഷിക്കാം.

ജപ്പാനില്‍ പരിശീലനം ലഭിക്കുന്നതിനായി വിമാനയാത്രക്കൂലി, താമസം, ഭക്ഷണം, പരിശീലനവുമായി ബന്ധപ്പെട്ട യാത്രകള്‍ എന്നിവയ്ക്കായി മൂന്നര ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ എ ഓ ടി എസ് സ്‌കോളര്‍ഷിപ്പ് ലഭിക്കും എന്നതിനാല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇതിന്റെ പകുതി തുക മാത്രം നല്‍കിയാല്‍ മതിയാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എ എസ് എ കേരളയില്‍ അംഗത്വം ലഭിക്കും. ഇതോടെ ഇവര്‍ രണ്ടുലക്ഷത്തോളം വരുന്ന എഞ്ചിനീയര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, സംരംഭകര്‍ എന്നിവരടങ്ങുന്ന ശ്രുംഖലയുടെ ഭാഗമാകും. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ 73 എ ഓ ടി എസ് അലുംനി സൊസൈറ്റികള്‍ നിലവില്‍ സജീവമാണ്.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷകള്‍ : എ എസ് എ കേരള, നിപ്പോണ്‍ കേരള സെന്റര്‍, കിന്‍ഫ്ര ഹൈടെക് പാര്‍ക്ക്, എച്ച്.എം.ടി കോളനി പി.ഓ, കളമശ്ശേരി – 683503 എന്ന വിലാസത്തില്‍ അയക്കണം. +91 484 2532263, +91 75580 81097

Advertisement

Business

ലോക്ഹീഡ് മാര്‍ട്ടിനുവേണ്ടി റോബോട്ടുണ്ടാക്കാന്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ്

ഒന്നു കൈയടിക്കാം. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിലുള്‍പ്പെടെ പങ്കാളിയാകാന്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്. ശാസ്ത്ര റോബോട്ടിക്‌സ് ലോക്ഹീഡ് മാര്‍ട്ടിനുമായി ധാരണാപത്രം ഒപ്പിട്ടു

Published

on

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പ്രതിനിധികളായ മെഗന്‍ റെയ്ന്‍, ഫില്‍ ഷോ, ഡോ. വിവേക് ലാല്‍,പ്രകാശ് ശേഷ എന്നിവരും ശാസ്ത്ര റോബോട്ടിക്‌സ് സിഇഒ അറോണിന്‍ പി യും

ഒന്നു കൈയടിക്കാം. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിലുള്‍പ്പെടെ പങ്കാളിയാകാന്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്. ശാസ്ത്ര റോബോട്ടിക്‌സ് ലോക്ഹീഡ് മാര്‍ട്ടിനുമായി ധാരണാപത്രം ഒപ്പിട്ടു

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്റ്റാര്‍ട്ടപ്പായ കൊച്ചി ശാസ്ത്ര റോബോട്ടിക്‌സ് യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിലുള്‍പ്പെടെ റോബോട്ടുകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആഗോള എയ്‌റോസ്‌പേസ്ഡിഫന്‍സ്‌സെക്യുരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായി ധാരണാപത്രം ഒപ്പുവച്ചു.

ലോക്ഹീഡ് അടക്കമുള്ള മുന്‍നിര കമ്പനികള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ധാരണാപത്രം ശാസ്ത്രയ്ക്ക് സഹായകമാകും. എഫ്21 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ ഇല്ക്‌ട്രോണിക്‌സ് ഡിസ്‌പ്ലേ സംവിധാനങ്ങള്‍ക്ക് വേണ്ടിവരുന്നതാണ് ഈ ഉല്പന്നങ്ങള്‍.

വ്യാവസായികാടിസ്ഥാനത്തില്‍ വ്യോമയാന ഇലക്‌ട്രോണിക്‌സ് മേഖലയില്‍ നിര്‍മിതബുദ്ധി അധിഷ്ഠിതമായ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുകയാണ് ശാസ്ത്ര റോബോട്ടിക്‌സ് ചെയ്യുന്നത്. റോബര്‍ട്ട് ബോഷ്, എച്ച്‌സിഎല്‍, ഓഡിയന്‍സസ്, നൗള്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ ടെസ്റ്റിംഗിന് ശാസ്ത്രയുടെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

ശാസ്ത്രയ്‌ക്കൊപ്പം െൈചയിലെ ടെറിറോ മൊബിലിറ്റിയും, ബെംഗളുരുവിലെ നോപോ ടെക്‌നോളജീസും ലോക്ഹീഡ് മാര്‍ട്ടിന് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിന് വെവ്വേറെ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ ആഗോള സംവിധാനങ്ങളുമായും പ്ലാറ്റ്‌ഫോമുകളുമായും സംയോജിപ്പിക്കാനുള്ള യത്‌നത്തിന്റെ ഭാഗമാണ് ഈ സഹകരണമെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ എയ്‌റോനോട്ടിക്‌സിലെ സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലാല്‍ പറഞ്ഞു.

ഇന്ത്യയില്‍ തങ്ങളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതു ലക്ഷ്യമാക്കി ചില സാങ്കേതികവിദ്യകള്‍ക്കുള്ള എന്‍ജിനീയറിംഗ് പിന്തുണ, മാര്‍ഗനിര്‍ദ്ദേശം, സഹകരണം എന്നിവ ലഭിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു.

ഉല്പന്നങ്ങളുടെ മേന്മ കാരണം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ വ്യവസായങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങിയതിന്റെയും കൂടുതല്‍ വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ് മേഖലയുടെ ഭാഗമായി മാറുന്നുവെന്നതിന്റെയും ഉദാഹരണമാണ് ശാസ്ത്രലോക്ഹീഡ് മാര്‍ട്ടിന്‍ ധാരണയെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ പറഞ്ഞു.

Continue Reading

Business

പുതിയ ബ്രാന്‍ഡ് അംബാസഡറുമായി കൂടുതല്‍ വിപണി പിടിക്കാന്‍ കല്യാണ്‍ ജൂവല്ലേഴ്‌സ്

മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാര്‍

Published

on

ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസഡര്‍മാരെ കൂടി നിയമിച്ചു.
മഹാരാഷ്ട്രയില്‍ പൂജ സാവന്ത്, ഗുജറാത്തില്‍ കിഞ്ചാല്‍ രാജ്പ്രിയ, പഞ്ചാബില്‍ വാമിക്വ ഗാബി, പശ്ചിമ ബംഗാളില്‍ റിത്താഭാരി ചക്രബര്‍ത്തി എന്നിവരെയാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാരായി നിയമിച്ചത്. മികച്ച കഴിവുകളുള്ള ഈ ജനപ്രിയ താരങ്ങള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്നത് കല്യാണ്‍ ജൂവലേഴ്‌സിന് വിപണിയില്‍ കൂടുതല്‍ നേട്ടം നല്‍കിയേക്കും.

കൂടുതല്‍ പ്രാദേശികമായ സാഹചര്യങ്ങളില്‍ വില്‍പ്പനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാണ്‍ ജൂവലേഴ്‌സ് ശ്രദ്ധിക്കുന്നത്. ബ്രാന്‍ഡിന്റെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ കരുത്തുപകരും. അതാത് വിപണികളിലെ പ്രചാരണപരിപാടികളിലും ഉപയോക്തൃകേന്ദ്രീകൃത പരിപാടികളിലും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ പങ്കാളികളാകും.
മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലെ പ്രമുഖ താരങ്ങള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി കല്യാണിനോപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാഗാര്‍ജുന, തമിഴ്‌നാട്ടില്‍ പ്രഭു, കര്‍ണാടകയില്‍ ശിവരാജ് കുമാര്‍, കേരളത്തില്‍ മഞ്ജു വാര്യര്‍ എന്നീ ബ്രാന്‍ഡ് അംബാസഡര്‍മാരിലൂടെ ദക്ഷിണേന്ത്യയില്‍ പ്രാദേശികബന്ധം ഊട്ടിയുറപ്പിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.

അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍മാരായി തുടരും.

ആഗോളതലത്തില്‍ 137 ഷോറൂമുകളുടെ വിപണന ശൃംഖലയും 650 മൈ കല്യാണ്‍ ഉപഭോക്തൃസേവന കേന്ദ്രങ്ങളുടെ ശൃംഖലയും കല്യാണ്‍ ജൂവലേഴ്‌സിന് ഉണ്ട്.

Continue Reading

Business

ദുരിതമനുഭവിക്കുന്ന ഗോശാല പശുക്കള്‍ക്ക് കേരള ഫീഡ്സ് ആശ്വാസമായപ്പോള്‍

സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമായിട്ടായിരുന്നു പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് എത്തിയത്

Published

on

തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമായി പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ് എത്തിയ വാര്‍ത്ത ശ്രദ്ധേയമാകുന്നു.

ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഗോശാലയിലെ പശുക്കള്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നുവെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് കേരള ഫീഡ്സ് കാലിത്തീറ്റ നല്‍കാന്‍ തയാറായത്.

ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ ഭൂരിഭാഗവും കിടാരികളായതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണെന്നു കണ്ട് വനംവന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കാലിത്തീറ്റ നല്‍കുന്നതെന്ന് സ്ഥാപനം പത്രക്കുറിപ്പില്‍ അറിയിച്ചു.

ബുധനാഴ്ച്ച ഗോശാല സന്ദര്‍ശിച്ച മന്ത്രിക്കൊപ്പമെത്തിയ കേരള ഫീഡ്സ് അധികൃതരാണ് കാലിത്തീറ്റ പരിപാലകരെ ഏല്‍പിച്ചത്. കന്നുകാലികള്‍ക്ക് ഇത് യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇപ്പോള്‍ അനുവദിച്ച മിടുക്കി കാലിത്തീറ്റ തികഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇനിയും നല്‍കാന്‍ തയാറാണെന്ന് കേരള ഫീഡ്സ് എംഡി ഡോ ബി. ശ്രീകുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഗോശാലയില്‍ ഈ സ്ഥിതി ഉണ്ടായതെന്ന് അറിയില്ലെന്നും മിണ്ടാപ്രാണികളോടുള്ള ദീനാനുകമ്പ കണക്കിലെടുത്തതാണ് കേരളഫീഡ്സ് ഈ നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL3 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video4 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion5 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment5 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment7 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment8 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral10 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics10 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion12 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business4 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business5 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion5 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion6 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion8 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion9 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion10 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion10 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National10 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion11 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto4 weeks ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 weeks ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto1 month ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto1 month ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 month ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 month ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 month ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 month ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto1 month ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 months ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Trending