Connect with us

Business

ജെഎസ്ഡബിള്‍യു പെയിന്റ് കച്ചോടത്തിലേക്കും; ലക്ഷ്യം വന്‍ബിസിനസ്

ഏതു നിറത്തിലുള്ള പെയിന്റിനും ഒരേ വിലയെന്നാണ് കമ്പനി അവകാശപ്പെടുന്നത്

Published

on

ഏതു നിറത്തിലുള്ള പെയിന്റിനും ഒരേ വിലയെന്നാണ് കമ്പനി അവകാശപ്പെടുന്നത്

ഇന്ത്യയിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ ജെഎസ്ഡബിള്‍യു പെയിന്റ് കച്ചോടത്തിലേക്കിറങ്ങുന്നു. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ബിസിനസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മേഖലയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. മികച്ച ഗുണനിലവാരത്തിലുള്ള സ്റ്റീല്‍, സിമന്റ്, ഫര്‍ണീച്ചര്‍ എന്നിവയോടൊപ്പം പെയിന്റ് കൂടി ലഭ്യമാക്കി സമഗ്രമായ ഉല്‍പ്പന്ന ശ്രേണി ഒരുക്കുകയാണ് കമ്പനി.

ഇന്‍ഡസ്ട്രിയല്‍ കോട്ടിങ് കൂടാതെ ഡെക്കറേറ്റീവ് പെയിന്റുകളും ജെഎസ്ഡബിള്‍യു പുറത്തിറക്കുന്നു. ഇന്‍ഡസ്ട്രിയല്‍ കോട്ടിങുകളില്‍ കോയില്‍ കോട്ടിങുകള്‍ പുറത്തിറക്കിയാണ് കമ്പനി പെയിന്റ് വിപണിയിലേക്ക് ഇറങ്ങുന്നതെങ്കില്‍ ഡെക്കറേറ്റീവ് പെയിന്റുകളില്‍ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഭിത്തികള്‍ക്കുള്ള ജലാധിഷ്ഠിത പെയിന്റുകളാണ് പുറത്തിറക്കുന്നത്. ഒരേ ഉല്‍പ്പന്ന ശ്രേണിയിലുള്ള വിവിധ നിറത്തിലുള്ള പെയിന്റുകള്‍ക്ക് ഒരേ വിലയാണ് ഈടാക്കുന്നത്.

2020 ഓടെ 50,000 കോടി രൂപയുടെ ബിസിനസാണ് ഇന്ത്യന്‍ പെയിന്റ് വിപണി പ്രതീക്ഷിക്കുന്നത്. ആഗോള ട്രെന്‍ഡുകളും ഉപഭോക്താക്കളുടെ മാറിവരുന്ന താല്‍പര്യങ്ങളും വ്യക്തമായി പഠിച്ച ശേഷമാണ് ജെഎസ്ഡബിള്‍യു ഈ മേഖലയിലേക്ക് ഇറങ്ങിയിരിക്കുന്നത്.

ഏതു നിറത്തിലുള്ള പെയിന്റിനും ഒരേ വില ഈടാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായിരിക്കും ജെഎസ്ഡബ്ലിയു എന്നും ഇന്ത്യന്‍ വീടുകള്‍ക്ക് നിറം നല്‍കുന്ന ഭാവിയിലെ നിറവും പെയിന്റുമാകുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

Advertisement

Business

100 ശതമാനം ഏജന്റുമാരെയും മൊബൈല്‍ ആപ്പിലൂടെ നിയമിച്ച് ബജാജ് അലയന്‍സ് ലൈഫ്

100 ശതമാനം ഏജന്റുമാരെയും മൊബൈല്‍ ആപ്പിലൂടെ നിയമിച്ച് ബജാജ് അലയന്‍സ് ലൈഫ്

Published

on

ഇതോടെ കമ്പനിയുടെ സെയില്‍സ് മാനേജര്‍മാര്‍ക്ക് കടലാസ്രഹിതമായി, ഏവിടെ വച്ചും ഏതു സമയത്തും കസള്‍ട്ടന്റുമാരെ റിക്രൂട്ട് ചെയ്യാം

രാജ്യത്തെ പ്രമുഖ സ്വകാര്യലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഏജന്റുമാരെ (ഇന്‍ഷുറന്‍സ് കസള്‍ട്ടന്റ്) റിക്രൂട്ട് ചെയ്യു നടപടിക്രമങ്ങള്‍ പൂര്‍ണമായും മൊബൈല്‍ ആപ്പ് വഴിയാക്കി. കമ്പനിയുടെ ഐ-റിക്രൂട്ട് ആപ്പ് ഉപയോഗിച്ചാണ് റിക്രൂട്ടിംഗ്. ഇത്തരത്തില്‍ റിക്രൂട്ടിംഗ് നടത്തു ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികൂടിയാണ് ബജാജ് അലയന്‍സ് ലൈഫ്.

ഇതോടെ കമ്പനിയുടെ സെയില്‍സ് മാനേജര്‍മാര്‍ക്ക് കടലാസ്രഹിതമായി, ഏവിടെ വച്ചും ഏതു സമയത്തും കസള്‍ട്ടന്റുമാരെ റിക്രൂട്ട് ചെയ്യാം. ഏജന്റാകാന്‍ നല്‍കുന്ന അപേക്ഷ മുതല്‍ കെവൈസി പരിശോധന, പരിശീലനം, പരീക്ഷ നടത്തിപ്പ് തുടങ്ങി ലൈസന്‍സ് വരെയുള്ളവ എല്ലാ കാര്യങ്ങളും ഈ ആപ്പ് വഴി സെയില്‍സ് മാനേജര്‍മാര്‍ക്ക് നിര്‍വഹിക്കാം.

ഇതോടെ ഏജന്റ് നിയമനത്തിന് 30 ദിവസം വേണ്ടിയിരു കാലയളവ് 14 ദിവസത്തിലേക്ക് ചുരുക്കാന്‍ കമ്പനിക്കു സാധിച്ചി’ുണ്ട്.
2018 ഏപ്രിലില്‍ ആരംഭിച്ച ആപ്പില്‍ കമ്പനിയുടെ 15,700 ഇന്‍ഷുറന്‍സ് കസള്‍ട്ടന്റുമാരേയും കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

ഐ-റിക്രൂട്ട് ആപ്പ് സംവിധാനം സെയില്‍സ് മാനേജര്‍മാരുടേയും ഇന്‍ഷുറന്‍സ് കസള്‍ട്ടന്റുമാരുടേയും കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. ഈ ലളിതമായ ആപ്പ് വഴി ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ കമ്പനി പുതിയ ബഞ്ച്മാര്‍ക്ക് രൂപപ്പെടുത്തിയിരിക്കുകയാണ്-ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ (റീട്ടെയില്‍) മനീഷ് സന്‍ഗാല്‍ പറഞ്ഞു.

Continue Reading

Business

സൂപ്പര്‍; കേരളത്തിന്റെ ഐബിഎസ് വമ്പന്‍ കനേഡിയന്‍ കമ്പനിയെ ഏറ്റെടുത്തു

മലയാളി സംരംഭകന്റെ ഐബിഎസ് നടത്തുന്നത് ഏഴാമത്തെ ഏറ്റെടുക്കല്‍. വ്യോമയാനരംഗത്തെ മലയാളി വീരഗാഥ തുടരുന്നു

Published

on

ചിത്രം: ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണനും ക്രോണോസ് വൈസ് പ്രസിഡന്റ് ഗ്രെഗ് എക്‌സ്‌ട്രോമും.

മലയാളി സംരംഭകന്റെ ഐബിഎസ് നടത്തുന്നത് ഏഴാമത്തെ ഏറ്റെടുക്കല്‍. വ്യോമയാനരംഗത്തെ മലയാളി വീരഗാഥ തുടരുന്നു

ആഗോള വ്യോമയാന മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനമായി മുന്നേറുന്ന തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ് വെയര്‍ കമ്പനിയെ ഏറ്റെടുത്തു.

ആഡ് ഓപ്റ്റിന്റെ ഉടമസ്ഥരായ ക്രോണോസ് ഇന്‍കോര്‍പറേറ്റഡ് എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര മനുഷ്യശേഷി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ സ്ഥാപനവുമായാണ് ഏറ്റെടുക്കലിനുള്ള കോടികള്‍ വില മതിക്കുന്ന കരാര്‍ ഐബിഎസ് ഒപ്പിട്ടത്.

ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്‌സ്, ഫെഡ്എക്‌സ്, ഗരുഡ, ലയണ്‍ എയര്‍, ക്വന്റാസ് തുടങ്ങിയവയുടെതടക്കം ക്രൂ മാനേജമെന്റ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നത് കാനഡയിലെ മോണ്‍ട്രോള്‍ ആസ്ഥാനമായ ആഡ് ഓപ്റ്റാണ്. മാസച്ചുസെറ്റ്‌സ് ആസ്ഥാനമാക്കി ആഗോളവ്യാപകമായി ആറായിരത്തോളം വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്ന ക്രോണോസ് 2004ലാണ് ആഡ് ഓപ്റ്റിനെ കൈവശപ്പെടുത്തിയത്. ഒരു സംഘം ഗണിതശാസ്ത്രജ്ഞരും ഓപ്പറേഷന്‍സ് റിസര്‍ച്ച് വിദഗ്ധരും ചേര്‍ന്ന് 1987ല്‍ തുടങ്ങി പടിപടിയായി വളര്‍ന്ന് ആഡ് ഓപ്റ്റ് മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ സ്ഥാപനമായി വളരുകയായിരുന്നു.

ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന്റെ നിരയില്‍ 20 വിമാനക്കമ്പനികള്‍ കൂടിയെത്തും. വടക്കെ അമേരിക്കയില്‍ ശക്തമായ സാന്നിധ്യമാണ് ഇത് നല്‍കുക. 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള വിദഗ്ധരടക്കം പ്രവര്‍ത്തിക്കുന്ന ആഡ് ഓപ്റ്റ് ടീമിന്റെ അനുഭവ പരിചയം ഐബിഎസിന് വ്യോമയാന സാങ്കേതികവിദ്യയില്‍ മികച്ച മുതല്‍ക്കൂട്ടാകും.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി തുടക്കമിട്ട് 21 വര്‍ഷം കൊണ്ട് മൂവായിരത്തോളം ജീവനക്കാരുള്ള ലോകോത്തര കമ്പനിയായി വളര്‍ന്ന ഐബിഎസിന്റെ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റെടുക്കലാണിത്. അമേരിക്കയിലെ മൂന്നും യൂറോപ്പിലെ രണ്ടും കമ്പനികളെയും ഇന്ത്യയിലെ ഒരു കമ്പനിയെയും നേരത്തെ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സ്, കെഎല്‍എം, എമിറേറ്റ്‌സ് തുടങ്ങിയ വമ്പന്‍ വിമാനക്കമ്പനികളുടെ ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നത് ഐബിഎസ് ആണ്. ഫ്‌ളൈറ്റ്ക്രൂ മാനേജ്‌മെന്റ് മേഖലകളില്‍ കൂടി ആധിപത്യം സ്ഥാപിക്കാന്‍ ആഡ് ഓപ്റ്റ് ഏറ്റെടുക്കല്‍ ഐബിഎസിനെ സഹായിക്കും. ഇതോടെ ക്രൂ പ്ലാനിങ്, പെയറിങ്, റോസ്റ്ററിങ്, ഓപ്റ്റിമൈസിങ്, ട്രാക്കിങ് എന്നിങ്ങനെ വന്‍വിമാനക്കമ്പനികളുടെ ബൃഹത്തും സങ്കീര്‍ണവുമായ മുഴുവന്‍ പ്രവൃത്തികളും ഏറ്റെടുക്കാന്‍ ഐബിഎസിനു കഴിയും. ഏറ്റെടുക്കലിലൂടെ ആഡ് ഓപ്റ്റിന്റെ മോണ്‍ട്രോള്‍ ആസ്ഥാനത്തെ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി ഐബിഎസ് വികസിപ്പിക്കും. ഫ്‌ളീറ്റ്ക്രൂ മാനേജ്‌മെന്റില്‍ ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ് വെയര്‍ സൃഷ്ടിക്കാനാണ് ഏറ്റെടുക്കലിലൂടെ ഐബിഎസ് ലക്ഷ്യമിടുന്നത്.

ഈയിടെയാണ് ഐബിഎസ് യുഎഇയിലെ ഇത്തിഹാദ് എയര്‍വെയ്‌സ്, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ചരക്ക് വിമാനക്കമ്പനികളിലൊന്നായ കൊറിയന്‍ എയര്‍, ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ഗ്രൂപ്പുകളിലൊന്നായ ചിലെയിലെ ലറ്റാം എയര്‍വെയ്‌സ് എന്നിവയുമായി സഹകരിക്കാനുള്ള കരാറിലേര്‍പ്പെട്ടത്.

വ്യോമയാന മേഖലയില്‍ തങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്ന തരത്തില്‍ നൂതന സാങ്കേതികവിദ്യാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നത് ഐബിഎസിന്റെ നയത്തിന്റെ ഭാഗമാണെന്ന് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വി.കെ മാത്യൂസ് പറഞ്ഞു. ആഡ് ഓപ്റ്റ് നല്‍കുന്നത് മികച്ച ഉല്പന്നങ്ങളാണ്. രണ്ടു സ്ഥാപനങ്ങളും കൂടിച്ചേരുമ്പോള്‍ സര്‍വീസ് നടത്തുന്നതിലും ജീവനക്കാരുടെ ക്രമീകരണത്തിലും ഏറ്റവും ആധുനികവും സമ്പൂര്‍ണവുമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കാന്‍ കഴിയുക. ഇതേ നയം പിന്തുടര്‍ന്ന് വ്യോമയാന മേഖലയില്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യോമയാന മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ ഐബിഎസ് ആഡ് ഓപ്റ്റിനെ ഏറ്റെടുക്കുന്നതോടെ സാങ്കേതികവിദ്യയില്‍ വിപ്ലവാത്മകമായ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ക്രോണോസ് ചീഫ് കസ്റ്റമര്‍ ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ ബോബ് ഹ്യൂഗ്‌സ് പറഞ്ഞു. ഇത് രണ്ടു സ്ഥാപനങ്ങളുടെയും ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Business

കിടിലന്‍ പ്രകടനം;മണപ്പുറം ഫിനാന്‍സിന് 920 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തിലെ അറ്റാദായം 43 ശതമാനം വര്‍ധനവോടെ 256 കോടിയായി കുതിച്ചു

Published

on

നാലാം പാദത്തിലെ അറ്റാദായം 43 ശതമാനം വര്‍ധനവോടെ 256 കോടിയായി കുതിച്ചു

2018-2019 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വച്ച് മണപ്പുറം ഫിനാന്‍സ്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം മണപ്പുറം ഗ്രൂപ്പിന്റെ അറ്റാദായം 36 ശതമാനം ഉയര്‍ന്ന് 919.87 കോടിയായി. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. 2019 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ മണപ്പുറം ഗ്രൂപ്പിന്റെ അറ്റാദായം 255.59 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 179.05 കോടിയേക്കാള്‍ 43 ശതമാനം വര്‍ധനവാണ് മണപ്പുറം നേടിയിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൊത്തം വരുമാനം 4116 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ 3421 കോടിയേക്കാള്‍ 20.33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ നാലാം പാദത്തിലെ മൊത്തം ലാഭം 380 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 276 കോടിയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ ആകെ ലാഭം ഈ സാമ്പത്തിക വര്‍ഷം 37.65 ശതമാനത്തിന്റെ കുതിപ്പോടെ 1427 കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 1037 കോടി രൂപയായിരുന്നു.

കമ്പനിയുടെ രണ്ടുരൂപ മുഖവിലയുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് നല്‍കാന്‍ തൃശൂര്‍ വലപ്പാട് ബുധനാഴ്ച്ച ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതോടെ ഈ വര്‍ഷം മൊത്തം 2.20 രൂപ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കി.

കമ്പനി ഈ വര്‍ഷം മുഴുവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും മികച്ച നേട്ടം കൈവരിക്കാനായി. ഇതിലുപരി ഞങ്ങളുടെ പുതിയ ബിസിനസ് മേഖലകളില്‍ നിന്നുള്ള വരുമാനവും മൊത്തം ലാഭത്തില്‍ പ്രധാന പങ്കു വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കുതിപ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തിലും ആവര്‍ത്തിക്കുമെന്ന ഉറച്ചു വിശ്വസമുണ്ട്-കമ്പനി എം.ഡിയും, സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 weeks ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 month ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video2 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion3 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment3 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment5 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment6 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral8 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics8 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion10 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business2 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business3 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion6 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion7 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion8 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion8 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion9 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto5 days ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto2 weeks ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Auto4 weeks ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 weeks ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 month ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 month ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto1 month ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto2 months ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto2 months ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto2 months ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Trending