Connect with us

Life

വിഡിയോ: ജീവിതത്തില്‍ വിജയിക്കുകയാണോ ലക്ഷ്യം…

മറ്റുള്ളവര്‍ എന്തു വിചാരിച്ചാലും യാതൊരു കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലെത്തണം നിങ്ങള്‍

Published

on

മറ്റുള്ളവര്‍ എന്തു വിചാരിച്ചാലും യാതൊരു കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലെത്തണം നിങ്ങള്‍

ചെയ്യുന്ന കാര്യം മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലെങ്കില്‍, ആ കാര്യത്തെ കുറിച്ച് മറ്റുള്ളവര്‍ എന്തു വിചാരിച്ചാലും യാതൊരു കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലെത്തണം നിങ്ങള്‍. അതാണ് വിജയത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിലൊന്ന്.

ഒരു മിനിറ്റ് സമയം മാത്രമുള്ള ഈ വിഡിയോ കണ്ട് നോക്കൂ. സംസാരിക്കുന്നത് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബു

Advertisement

Life

ഋഷികളായിത്തീരുവാന്‍ വേദങ്ങള്‍ ഉപദേശിക്കുന്നു: ആചാര്യശ്രീ രാജേഷ്

ഗൃഹസ്ഥാശ്രമത്തെ വെടിയാതെ സര്‍വസൗഭാഗ്യങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെ ഋഷിത്വമാകുന്ന ജീവിതവിജയം നേടാനുള്ള സൂത്രവാക്യങ്ങള്‍ വേദങ്ങളിലുണ്ട്

Published

on

ഗൃഹസ്ഥാശ്രമത്തെ വെടിയാതെ സര്‍വസൗഭാഗ്യങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെ ഋഷിത്വമാകുന്ന ജീവിതവിജയം നേടാനുള്ള സൂത്രവാക്യങ്ങള്‍ വേദങ്ങളിലുണ്ട്

എല്ലാ മനുഷ്യരും ഋഷികളായിത്തീരണമെന്നാണ് വേദങ്ങളുടെ സന്ദേശമെന്ന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതിയുമായ ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. വേദം നവസമൂഹസൃഷ്ടിക്ക്’ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന ജാതി-ലിംഗഭേദമന്യേയുള്ള 1008 അഗ്നിഹോത്രികളുടെ അതിവിശിഷ്ടമായ സമൂഹ അഗ്നിഹോത്രത്തിന് നേതൃത്വം നല്‍കിക്കൊണ്ട് അനുഗ്രഹഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഋഷി എന്നാല്‍ ദീര്‍ഘവീക്ഷണമുള്ളവന്‍ എന്നാണ് അര്‍ഥം. സമൂഹത്തെ പിന്നോട്ട് നയിക്കുന്നവനല്ല, മുന്നോട്ട് നയിക്കുന്നവനാണ് ഋഷി.

ഗൃഹസ്ഥാശ്രമത്തെ വെടിയാതെ സര്‍വസൗഭാഗ്യങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെ ഋഷിത്വമാകുന്ന ജീവിതവിജയം നേടാനുള്ള സൂത്രവാക്യങ്ങള്‍ വേദങ്ങളിലുണ്ട്. ജാതി-മത-ലിംഗവ്യത്യാസമില്ലാതെ എല്ലാവരും വേദം പഠിച്ച് വേദങ്ങളിലെ അറിവുകള്‍ കുടുംബജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1008 അഗ്നിഹോത്രത്തിനു ശേഷം ജസ്റ്റിസ് ആര്‍.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സദസ്സില്‍വെച്ച് ആചാര്യശ്രീ രാജേഷ് എഴുതിയ മൂന്ന് പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ‘സരമപണി സംവാദം: ആര്യദ്രാവിഡ സംഘട്ടനത്തിന്റെ നേര്‍തെളിവോ?’ എന്ന പുസ്തകം രാഷ്ട്രീയ സ്വയം സേവക സംഘം മുന്‍ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരി എറണാകുളം ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

പ്രസ്തുത പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘SaramaPani Debate: Evidence of AryaDravida conflict?’ എറണാകുളം ശ്രീശാരദാമഠത്തിന്റെ പ്രവാചിക സുമേധപ്രാണാ മാതാജി സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി ഡോ. താരാ സി.പിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ‘വേദമന്ത്രമാല’ എന്ന പുസ്തകം നോവലിസ്റ്റ് കെ.എല്‍.മോഹനവര്‍മ്മ ന്യൂഡല്‍ഹി നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇ.എന്‍.നന്ദകുമാറിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

കലൂര്‍ ശ്രീരാമകൃഷ്ണസേവാശ്രമം ട്രസ്റ്റി സി.എസ്.മുരളീധരന്‍, ജി.കെ.ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. സി.എന്‍.മോഹനന്‍ നായര്‍, ശ്രീകാരം പ്രസിഡന്റ് ആര്‍.പ്രകാശ്, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി ഡോ.കെ.രാധ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുകൃതം ഭാഗവതയജ്ഞസമിതി സെക്രട്ടറി പി.വി.അതികായന്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കൃഷ്ണകുമാര്‍ കെ.വി.പി, സുധ ദിലീപ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ. പ്രകാശ് സിറ്റാഡല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.ജി.വേണുഗോപാല്‍ സ്വാഗതവും മീര ജയകുമാര്‍ നമസ്‌കാരവും പറഞ്ഞു.

Continue Reading

Business

ദേ..കള്ളപ്പവും കോയിന്‍ പൊറോട്ടയുമായി ആ വണ്ടിയെത്തി…

കള്ളപ്പം, ഇറച്ചി പത്തിരി, പച്ചക്കറി വെള്ള കുറുമ, കോയിന്‍ പൊറോട്ട, ബീഫ് റോസ്റ്റ്, അവല്‍ മില്‍ക്ക് തുടങ്ങിയ സ്വാദേറിയ വിഭവങ്ങള്‍ ഫുഡ് ട്രാക്കിലുണ്ടേ…

Published

on

കള്ളപ്പം, ഇറച്ചി പത്തിരി, പച്ചക്കറി വെള്ള കുറുമ, കോയിന്‍ പൊറോട്ട, ബീഫ് റോസ്റ്റ്, അവല്‍ മില്‍ക്ക് തുടങ്ങിയ സ്വാദേറിയ വിഭവങ്ങള്‍ ഫുഡ് ട്രാക്കിലുണ്ടേ…

മാരിയറ്റ് ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ ആദ്യത്തെ ഫുഡ് ട്രക്ക് ‘മരിയറ്റ് ഓണ്‍ വീല്‍സ്’ കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നും യാത്ര ആരംഭിച്ച ഫുഡ് ട്രക്ക് രാജ്യത്തെ വിവിധ നഗരങ്ങളില്‍ എത്തിയ ശേഷമാണ് കൊച്ചിയിലെത്തിയത്. ഹോട്ടല്‍ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നും കൊച്ചിയിലെ യാത്രയാരംഭിച്ച ഫുഡ് ട്രക്ക് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസ്, ലുലു മാള്‍ എന്നിവിടങ്ങളിലെത്തും.

കേരളത്തിന്റെ തനതായ പ്രാദേശിക വിഭവങ്ങള്‍ അടങ്ങിയ മെനു ഭക്ഷണ പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമാകും. കള്ളപ്പം, ഇറച്ചി പത്തിരി, പച്ചക്കറി വെള്ള കുറുമ, കോയിന്‍ പൊറോട്ട, ബീഫ് റോസ്റ്റ്, അവല്‍ മില്‍ക്ക് തുടങ്ങിയ സ്വാദേറിയ വിഭവങ്ങള്‍ ഫുഡ് ട്രാക്കില്‍ നിന്നും ആസ്വദിക്കാം.

മേയ് അഞ്ചിനായിരുന്നു വണ്ടി ലുലു മാളിലെത്തിയത്. മേയ് 6ന് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസില്‍ രാവിലെ 10മുതല്‍ രാത്രി പത്തുവരെ ഫുഡ് ട്രക്കില്‍ ഭക്ഷണങ്ങള്‍ ലഭ്യമാകും. ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഫുഡ് ട്രക്ക് കൊച്ചിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡായ മാരിയറ്റിലെ രുചിയേറും വിഭവങ്ങള്‍ അതെ ഗുണമേന്മയില്‍ വളരെ വിലക്കുറവില്‍ ഫുഡ് ട്രക്കിലൂടെ ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

രാജ്യത്തുടനീളം 6761കിലോമീറ്റര്‍ സഞ്ചരിച്ച് മെയ് 15ന് പൂനയില്‍ ഫുഡ് ട്രക്ക് യാത്ര അവസാനിപ്പിക്കും.

Continue Reading

Life

‘വേദം സാമൂഹ്യനവോത്ഥാനത്തിന്’; 1008 അഗ്നിഹോത്രികളുടെ അഗ്നിഹോത്രയജ്ഞം എറണാകുളത്ത്

ആചാര്യ രാജേഷിന്റെ ശിഷ്യരായ 1008 അഗ്നിഹോത്രികള്‍ ജാതി-ലിംഗ-ഭേദമന്യേ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് 1008 അഗ്നികുണ്ഡങ്ങളില്‍ അഗ്നിഹോത്രയജ്ഞം നടത്തും

Published

on

ആത്മശുദ്ധിയ്ക്കും അന്തരീക്ഷശുദ്ധിയ്ക്കും അഗ്നിഹോത്രം വിശേഷപ്പെട്ടതാണ്

‘വേദം സാമൂഹ്യനവോത്ഥാനത്തിന്’ എന്ന സന്ദേശവുമായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മേയ് 12ന് കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ എറണാകുളത്തെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരായ 1008 അഗ്നിഹോത്രികള്‍ ജാതി-ലിംഗ-ഭേദമന്യേ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് 1008 അഗ്നികുണ്ഡങ്ങളില്‍ ശ്രേഷ്ഠയജ്ഞമായ അഗ്നിഹോത്രയജ്ഞം നടത്തും.

ആധുനികകാല ഹിന്ദുജീവിതരീതിയിലെ ദേവതാസങ്കല്‍പം യഥാര്‍ഥത്തില്‍ ഉണ്ടായിട്ടുള്ളത് അഗ്‌നിയില്‍നിന്നാണ്. അനേകങ്ങളായ നമ്മുടെ ദേവതകളുടെയെല്ലാം സ്വരൂപമിരിക്കുന്നത് ദേവയജ്ഞം എന്നു പേരുള്ള അഗ്‌നിഹോത്രത്തിലാണ്. ജരാമര്യസത്രം എന്നും പേരുള്ള അഗ്‌നിഹോത്രം ദുരിതങ്ങളില്‍നിന്നും ദുഃഖങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷിയ്ക്കും എന്ന് ഋഷിമാര്‍ പറയുന്നു.

ആത്മശുദ്ധിയ്ക്കും അന്തരീക്ഷശുദ്ധിയ്ക്കും അഗ്നിഹോത്രം വിശേഷപ്പെട്ടതാണ്. സനാതനധര്‍മത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ വേദങ്ങളും ഉപനിഷത്തുക്കളും ഭാഗവതാദി പുരാണങ്ങളും അഗ്നിഹോത്രത്തിന്റെ വൈശിഷ്ട്യത്തെ പാരാട്ടുന്നു.

ശ്രീരാമനെയും ശ്രീകൃഷ്ണനെയും പോലുള്ള ദിവ്യഗുണശാലികള്‍ മുടങ്ങാതെ ചെയ്ത ആചരണമാണ് അഗ്നിഹോത്രം. ശ്രീശങ്കരാചര്യസ്വാമികളും ,മഹര്‍ഷി ദയാനന്ദ സരസ്വതിയും അഗ്നിഹോത്രം ചെയ്യേണ്ടതിന്റെ പ്രധാന്യം എടുത്തു പറയുന്നുണ്ട്.

വേദപ്രസിദ്ധവും അതിവിശിഷ്ടവുമായ ആ അഗ്‌നിഹോത്രയജ്ഞമാണ് ആചാര്യശ്രീ രാജേഷിന്റെ മഹാസങ്കല്‍പ്പത്തില്‍ മേയ് 12ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 weeks ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 month ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video2 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion3 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment3 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment5 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment6 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral8 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics8 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion10 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business2 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business3 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion6 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion7 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion8 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion8 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion9 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto5 days ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto2 weeks ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Auto4 weeks ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 weeks ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 month ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 month ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto1 month ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto2 months ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto2 months ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto2 months ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Trending