Connect with us

Business

സ്വർണം നല്ല നിക്ഷേപമോ? വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച മാർഗ്ഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്(എസ്ജിബി)

Published

on

സ്വർണം എന്നും ഒരു മികച്ച സമ്പാദ്യമാർഗമായാണ് എല്ലാവരും കരുതുന്നത്. അതിനാൽ തന്നെ സ്വർണത്തിൽ പണം നിക്ഷേപിക്കാൻ ആർക്കും ഒരു മടിയുമില്ല. എപ്പോൾ വിട്ടാലും പണം ലഭിക്കും എന്ന് കരുതി, സ്വർണം വാങ്ങുമ്പോൾ ബില്ല് വാങ്ങാതിരിക്കുന്നതും, ബില്ല് കളയുന്നതും അത്ര നല്ലതല്ല. ഏത് വസ്തു വാങ്ങുമ്പോഴും ബില്ല് നിർബന്ധമാണ്.

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരുപാടു കൊത്തുപണികൾ ഉള്ളതു വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഇവയ്ക്കു പണിക്കൂലി കൂടുതലാണ്എന്നതാണ് പ്രധാന കാരണം. എന്നാൽ നാം നൽകുന്ന പണിക്കൂലി ഒരിക്കലും സ്വർണം വിൽക്കുമ്പോൾ ലഭിക്കുകയില്ല. പിന്നീട് സ്വർണം വിൽക്കേണ്ടി വന്നാൽ നഷ്ടവും ഉണ്ടാകും.

സ്വർണം ആഭരണമായോ നാണയങ്ങളായോ വാങ്ങാതെ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച മാർഗ്ഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്(എസ്ജിബി).വ്യക്തികൾ, ഹിന്ദു കൂട്ടുകുടുംബങ്ങൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നീ റസിഡന്റ് സ്ഥാപനങ്ങൾക്കാണ് സ്വർണ ബോൻഡ് വാങ്ങാൻ യോഗ്യത.

ട്രസ്റ്റുകൾക്കും സമാനമായ സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം ആണ് നിക്ഷേപത്തിന്റെ ഏറ്റവും ഉയർന്ന പരിധി. എട്ട് വർഷമാണ് മെച്യൂരിറ്റി കാലയളവെങ്കിലും അഞ്ച് മുതല്‍ ഏഴ് വരെയുളള വർഷങ്ങളിൽ ബോണ്ട് പിൻവലിക്കാനും നിക്ഷേപകർക്ക് അവസരമുണ്ട്. ഇതിനു രണ്ടര ശതമാനം പലിശയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.

ഇത്തരത്തിൽ സ്വർണത്തിൽ നിക്ഷേപം നടത്തണമെങ്കിൽ ഉപഭോക്താവിന്റെ കെവൈസി രേഖകൾ നൽകിയാണ് ബോണ്ട് വാങ്ങേണ്ടത്.24 കാരറ്റ് സ്വർണ്ണവില അടിസ്ഥാനമാക്കി എക്‌സ്‌ചേഞ്ചുകളിൽ വിപണനം നടത്തുന്ന ഫണ്ടുകളാണ് സ്വർണഫണ്ടുകൾ. ഡീമാറ്റ് അകൗണ്ട് ഉള്ളവർക്കാണ് ഇത് ചെയ്യാൻ കഴിയുന്നത്.

Advertisement

Business

ആപ്പിളിനോടും സാംസംഗിനോടും ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ കേന്ദ്രം

ആപ്പിളും സാംസംഗും ഉള്‍പ്പടെയുള്ള ഭീമന്മാര്‍ക്ക് വമ്പന്‍ ഇളവുകള്‍ വരുന്നു. ഇലക്ട്രോണിക്‌സ് ഹബ്ബാകാന്‍ ഇന്ത്യ

Published

on

ആപ്പിളും സാംസംഗും ഉള്‍പ്പടെയുള്ള ഭീമന്മാര്‍ക്ക് വമ്പന്‍ ഇളവുകള്‍ വരുന്നു. ഇലക്ട്രോണിക്‌സ് ഹബ്ബാകാന്‍ ഇന്ത്യ

ഐഫോണ്‍ നിര്‍മാതാക്കളായ ടെക് ഭീമന്‍ ആപ്പിളിനോട് ഇന്ത്യയിലെ ഉല്‍പ്പാദന പദ്ധതികള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആപ്പിളിന്റെ കയറ്റുമതി ഹബ്ബാക്കി മാറ്റണമെന്നാണ് യുഎസ് ടെക് കമ്പനിയോട് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇതിനായി നിരവധി ആനുകൂല്യങ്ങളും ഇളവുകളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് മേഖലയ്ക്കായി നല്‍കും.

ഉല്‍പ്പാദനരംഗത്ത് ഇന്ത്യയില്‍ നിലവിലെ ആപ്പിളിന്റെ നിക്ഷേപം വളരെ ചെറുത് മാത്രമാണെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആപ്പിളിനെയും സാംസംഗിനെയും പോലുള്ള ആഗോള ഭീമന്മാര്‍ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മനുഷ്യവിഭവ ശേഷിയും നിക്ഷേപ സൗഹൃദ നയങ്ങളും മറ്റ് ആനുകൂല്യങ്ങളും ഇന്ത്യ നിങ്ങള്‍ക്ക് നല്‍കും-50 ഇലക്ട്രോണിക്‌സ്-ഫോണ്‍ കമ്പനികളുടെ സിഇഒമാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

2025 ആകുമ്പോഴേക്കും 28.43 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക് ഉല്‍പ്പാദന ആവാസവ്യവസ്ഥ രാജ്യത്ത് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.

Continue Reading

Business

യുഎഇയിലെ ഡാനൂബ് പ്രോപ്പര്‍ട്ടീസ് കേരളത്തിലുമെത്തി

25 വര്‍ഷത്തെ വിശ്വാസ്യതയുള്ള സ്ഥാപനമാണ് ഡാനൂബ് എന്നും അവരുടെ അഭിമാനകരമായ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സണ്ണി ലിയോണ്‍

Published

on

25 വര്‍ഷത്തെ വിശ്വാസ്യതയുള്ള സ്ഥാപനമാണ് ഡാനൂബ് എന്നും അവരുടെ അഭിമാനകരമായ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സണ്ണി ലിയോണ്‍

യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡാനൂബ് പ്രോപ്പര്‍ട്ടീസ് കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഓഫീസാണ് ഇപ്പോള്‍ കൊച്ചിയില്‍ തുറന്നിരിക്കുന്നത്. മുംബൈയിലും ഡല്‍ഹിയിലുമാണ് മറ്റ് ഓഫീസുകള്‍.

യുഎഇയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവും അധികം നിക്ഷേപം നടത്തുന്നത്. ഇത്തരം നിക്ഷേപങ്ങളുടെ ആക്കം കൂട്ടുന്നതിനായാണ് പുതിയ ഓഫീസ് തുറന്നിരിക്കുന്നതെന്ന് ഡാനൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്‍ പറഞ്ഞു.

2013-18 വരെയുള്ള സമയത്ത് 94.45 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം ഇന്ത്യക്കാര്‍ ദുബായിയില്‍ നടത്തിയിട്ടുണ്ടെന്നാണ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പറയുന്നതെന്ന് ഡാനൂബ് ഡയറക്ടറും പാര്‍ട്ണറുമായ ആതിഫ് റഹ്മാന്‍ പറഞ്ഞു. മറ്റാരേക്കാളും വേഗത്തിലും ഗുണമേന്മയിലും പ്രോപ്പര്‍ട്ടികള്‍ ഡെലിവറി ചെയ്യാന്‍ തങ്ങള്‍ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുത്തു.

25 വര്‍ഷത്തെ വിശ്വാസ്യതയുള്ള സ്ഥാപനമാണ് ഡാനൂബ് എന്നും അവരുടെ അഭിമാനകരമായ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

Continue Reading

Business

‘ഫിന്‍ടെക് യാത്ര 2019’ അവതരിപ്പിച്ച് എന്‍പിസിഐ

പതിനായിരം കിലോമീറ്റര്‍ റോഡ് യാത്രയിലൂടെ ഇന്ത്യന്‍ ഫിന്‍ടെക് ആവാസ വ്യവസ്ഥയെ മനസിലാക്കുകയും ഈ മേഖല നേരിടുന്ന വെല്ലുവിളികളെ നിര്‍ണയിക്കുകയും ചെയ്യുന്നതിനൊപ്പം സഹകരണത്തിനുള്ള അവസരങ്ങളും ഈ യാത്ര ലക്ഷ്യമിടുന്നു.

Published

on

കൊച്ചി: ഫിന്‍ടെക് മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനായി നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഫിന്‍ടെക് മീറ്റപ്പുമായി ചേര്‍ന്ന് ‘ഫിന്‍ടെക് യാത്ര’യുടെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു.
പതിനായിരം കിലോമീറ്റര്‍ റോഡ് യാത്രയിലൂടെ ഇന്ത്യന്‍ ഫിന്‍ടെക് ആവാസ വ്യവസ്ഥയെ മനസിലാക്കുകയും ഈ മേഖല നേരിടുന്ന വെല്ലുവിളികളെ നിര്‍ണയിക്കുകയും ചെയ്യുന്നതിനൊപ്പം സഹകരണത്തിനുള്ള അവസരങ്ങളും ഈ യാത്ര ലക്ഷ്യമിടുന്നു. അടുത്ത വന്‍ ഫിന്‍ടെക് ആശയത്തെ കണ്ടെത്തുകയെന്നതും ഈ യാത്രയുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോമേഷന്‍ ടെക്നോളജി മന്ത്രാലയം (മെയ്റ്റ് വൈ) സെക്രട്ടറി അജയ് പ്രകാശ് സ്വാനെയാണ് ഫിന്‍ടെക് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഡിജിറ്റല്‍ ഇന്ത്യ, മെയ്റ്റ് വൈ സ്റ്റാര്‍ട്ടപ്പ് ഹബ്ബ്, ഫിന്‍ടെക്സ് സിഒഇ, ഡിജിറ്റല്‍ ധന്‍ മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ മന്ത്രാലയം ഈ മേഖലയില്‍ രാസത്വരകമായി പ്രവര്‍ത്തിക്കുകയാണെന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് അജയ് പ്രകാശ് സ്വാനെ പറഞ്ഞു. ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിന്‍ടെക് ഇടത്തില്‍ നവീന ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരുവാനുള്ള ശരിയായ പ്ലാറ്റ്ഫോമാണ് ഈ യാത്രയൊരുക്കുന്നതെന്ന് എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു. നാസിക്, ചണ്ഡീഗഡ്, ലക്നോ, മുംബൈ, ഡല്‍ഹി, കൊച്ചി, ബംഗളരൂ, ചെന്നൈ, തിരുവന്തപുരം, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ 19 നഗരങ്ങളില്‍ ഫിന്‍ടെക് യാത്ര സന്ദര്‍ശനം നടത്തുമെന്നും പ്രവീണ റായ് അറിയിച്ചു.
ഫിന്‍ടെക്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി പ്രാപ്യതയ്ക്കുള്ള സൗകര്യമാണ് ഫിന്‍ടെക് യാത്ര ലഭ്യമാക്കുന്നതെന്ന് ഫിന്‍ടെക് മീറ്റപ്പ് സ്ഥാപകന്‍ അഭിഷാന്ത് പന്ത് പറഞ്ഞു.

പേമെന്റ്, വായ്പ, ഇന്‍ഷുറന്‍സ്, ധനകാര്യ ഉള്‍പ്പെടുത്തല്‍, ബ്ലോക്ക്ചെയിന്‍ തുടങ്ങിയ മേഖലകളിലാണ് ഈ യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫിന്‍ടെക് യാത്ര 2019 അവസാനിക്കുന്നതോടെ 10 ആശയങ്ങള്‍ (പ്രൂഫ് ഓഫ് കണ്‍സെപ്റ്റ്സ്) കൂടുതല്‍ ഇന്‍കുബേഷനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ്, വിദ്യാര്‍ത്ഥികള്‍. കമ്പനികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 month ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 month ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 month ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business5 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL5 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video6 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion7 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment7 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment9 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment10 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business6 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business7 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion10 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 year ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 weeks ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto1 month ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto1 month ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto2 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto3 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto3 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto3 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto3 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto3 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Trending