Connect with us

Business

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Published

on

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ലോക തൊഴിലാളി ദിനത്തില്‍ ഇന്ത്യയിലെ പ്രമുഖ സംരംഭകനും ടാറ്റ ഗ്രൂപ്പ് സാരഥിയുമായ രത്തന്‍ ടാറ്റയുടെ പേരിലുള്ള ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രം വൈറലാകുകയാണ്. തൊഴിലാളികള്‍ക്കായി ഒരു നൂറ്റാണ്ട് മുമ്പ് ടാറ്റ ഗ്രൂപ്പ് ചെയ്ത കാര്യത്തെക്കുറിച്ചാണ് ചിത്രം.

1914ല്‍ ഐസ് ഒരു ആഡംബര വസ്തു ആയിരുന്നു. എന്നാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ കടുത്ത വേനല്‍ ചൂട് ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റിലെ തൊഴിലാളികളെ കുറച്ചൊന്നുമല്ല കുഴക്കിയിരുന്നത്. ഈ ചൂടിനെ തോല്‍പ്പിക്കാന്‍ ഐസ് ആന്‍ഡ് സോഡ മെഷീന്‍ തങ്ങളുടെ സ്റ്റീല്‍ പ്ലാന്റില്‍ സ്ഥാപിച്ച ചിത്രമാണ് രത്തന്‍ ടാറ്റയുടെ പേര് വെച്ചുള്ള എക്കൗണ്ടിലൂടെ പങ്കുവച്ചത്.

ടാറ്റയുടെ തൊഴിലാളികള്‍ക്കായാണ് ഐസ്, സോഡ മെഷീന്‍ സ്ഥാപിച്ചതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഡോ, ദിസ് ഈസ് ടാറ്റ എന്നീ ടാഗുകളുടെ അകമ്പടിയോടെയാണ് പോസ്റ്റ്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യത്തെ കുറിച്ചും തൊഴിലാളി സ്‌നേഹത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പോസ്റ്റിന് കമന്റായി വരുന്നത്.

Advertisement

Business

ടിവിഎസ് എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി

പുതുതലമുറ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ടച്ച്സ്റ്റാര്‍ട്ട് ലക്ഷ്യമിടുന്നു

Published

on

കൊച്ചി: രാജ്യത്തെ പ്രമുഖ ഇരു-ത്രിചക്ര വാഹന നിര്‍മാണക്കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പ് വിപണിയിലിറക്കി. മെച്ചപ്പെടുത്തിയ സ്‌റ്റൈലോടെയാണ് ടച്ച്സ്റ്റാര്‍ട്ട് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഗംഭീരവും അഴകുള്ളതുമായ ഹെഡ്ലാമ്പ്, നീളത്തില്‍, സുഖപ്രദമായ ഇരട്ടനിറങ്ങളോടുകൂടിയ സീറ്റ്, കുഷന്‍ ബാക്ക് റെസ്റ്റ്, ക്രോം ലെഗ് ഗാര്‍ഡ്, ക്രോം സൈലന്‍സര്‍ ഗാര്‍ഡ്, മുന്‍വശത്തെ ഹൈഡ്രോളിക് സസ്പെന്‍ഷന്‍ തുടങ്ങിയവയെല്ലാം യാത്ര സുഖകരമാക്കുന്നു. ”ഉപഭോക്താക്കളുടെ സംതൃപ്തി എന്ന കമ്പനിയുടെ വിശ്വാസത്തിന്റെ വിപുലീകരണമാണ് ടിവിഎസ് എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പ്. പുതുതലമുറ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ടച്ച്സ്റ്റാര്‍ട്ട് ലക്ഷ്യമിടുന്നു. ഒതുക്കവും കുറഞ്ഞ ഭാരവും ഓട്ടോമാറ്റിക് ഗിയറും മെച്ചപ്പെട്ട യാത്രാസുഖം പ്രദാനം ചെയ്യന്നതിനൊപ്പം വിപണിയില്‍ലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇരുചക്രവാഹനവുമാണ്,” ടിവിഎസ് മോട്ടോര്‍ കമ്പനി യൂട്ടിലിറ്റി പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് എസ്. വൈദ്യനാഥന്‍ പറഞ്ഞു.

    ''യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ട്രാഫിക് ആണ്. തെരക്കേറിയ റോഡിലൂടെ വളരെയേറെ സമയം യാത്രയ്ക്കു വേണ്ടി വരുന്നുണ്ട്. അതേപോലെ തന്നെ വാഹനം പാര്‍ക്കു ചെയ്യുകയെന്നതും പ്രശ്നമാണ്. ഇത്തരക്കാര്‍ക്ക് അവരുടെ യാത്രാസമയം ലാഭിക്കാനും പ്രയാസമില്ലാതെ താങ്ങാവുന്ന ചെലവില്‍ ചെറിയ ദൂരങ്ങള്‍ താണ്ടാനും സഹായിക്കുംവിധമാണ് ടച്ച്സ്റ്റാര്‍ട്ടിന്റെ രൂപകല്‍പ്പന.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ട് ടെക്നോളജിയാണ് ടിവിഎസ് എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ടില്‍ ഉപയോഗിച്ചിട്ടുള്ളത്. മൊബൈല്‍ റീച്ചാര്‍ജര്‍, മോട്ടോര്‍ സൈക്കിളിന്റേതുപോലുള്ള ഫ്രണ്ട് ഹൈഡ്രോളിക് സസ്പെന്‍ഷന്‍, ഏതൊരു റോഡ് അവസ്ഥയ്ക്കും യോജിച്ച 16 ഇഞ്ച് ലാര്‍ജ് വീല്‍സ്, ലളിതമായ സെന്‍ട്രല്‍ സ്റ്റാന്‍ഡ്, മെച്ചപ്പെടുത്തിയ ബ്രേക്കിംഗ് സാങ്കേതിക വിദ്യ, ആകര്‍ഷകമായ ബോഡി ഗ്രാഫിക് തുടങ്ങിയവ ഐ-ടച്ച്സ്റ്റാര്‍ട്ടിന്റെ പ്രത്യേകതകളാണ്. ഹൈ സ്പാര്‍ക്ക് എനര്‍ജി എന്‍ജിന്‍ (99.7 സിസി ഫോര്‍ സ്ട്രോക് എന്‍ജിന്‍) മികച്ച പിക് അപ് നല്‍കുന്നു.

    കൂള്‍ മിന്റ് ബ്ലൂ, ലസ്റ്റര്‍ ഗോള്‍ഡ്, സ്പാര്‍ക്കിംഗ് സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും. കേരളത്തിലെ എക്സ്ഷോറൂം വില 43865 രൂപ മുതലാണ്.

    നിലവില്‍ ടിവിഎസ് എക്സ്എല്‍ 100-ന് അഞ്ചു പതിപ്പുകള്‍ ലഭ്യമാണ്. എക്സ്എല്‍ 100, എക്സ്എല്‍ കംഫര്‍ട്ട്, എക്സ്എല്‍ 100 ഹെവി ഡ്യൂട്ടി, എക്സ്എല്‍ ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട്, ഏറ്റവും പുതിയ എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് എന്നിവയാണിത്.
Continue Reading

Business

അസറ്റിന്റെ 96 ച അടി ഫ്ളാറ്റ് പാര്‍പ്പിട മേഖലയിലെ പൊളിച്ചടുക്കുന്ന മാറ്റമാകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ഭവനനിര്‍മാണ രംഗത്തെ നമ്മുടെ പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതാനും ഈ പുതിയ രൂപകല്‍പ്പന വഴിതുറക്കുമെന്നും സ്പീക്കര്‍ പറഞ്ഞു

Published

on

കൊച്ചി: അസറ്റ് ഹോംസ് അവതരിപ്പിച്ച 96 ച അടി മാത്രം വിസ്തൃതിയുള്ള ഫ്ളാറ്റ് പാര്‍പ്പിട മേഖലയെ പൊളിച്ചടുക്കുന്ന മാറ്റമാകുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കൊച്ചിയിലാരംഭിച്ച കൊച്ചി ഡിസൈന്‍ വീക്കിന്റെ ഭാഗമായി എറണാകുളം എംജി റോഡിലെ രവിപുരത്ത് കൊച്ചി ഡിസൈന്‍ വീക്ക് പങ്കാളി കൂടിയായ അസറ്റ് ഹോംസ് അവതരിപ്പിച്ച 96 ച അടിയിലെ സെല്‍ഫി ഫ്ളാറ്റിന്റെ രൂപമാതൃക ഇന്‍ഫോസിസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാലുമായിച്ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. കിടപ്പുമുറി, പഠന മേശ, പൂര്‍ണ സജ്ജീകരണങ്ങളുള്ള ബാത്റൂം, പാചകത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും മനോഹരമായ ഉള്‍പ്പെടുത്താന്‍ അതുല്യമായ ഈ ഡിസൈനില്‍ സാധിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ഭവനനിര്‍മാണ രംഗത്തെ നമ്മുടെ പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതാനും ഈ പുതിയ രൂപകല്‍പ്പന വഴിതുറക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

96 ച അടിയിലെ ഫ്ളാറ്റെന്നു കേട്ടപ്പോള്‍ ഇതൊരു വിഷമം പിടിച്ച സംഗതിയാകുമെന്നു വിചാരിച്ചെന്നും എന്നാല്‍ അകത്തു കയറി നേരിട്ടു കണ്ടപ്പോള്‍ അതിന്റെ ഡിസൈനിന്റെ വ്യത്യസ്തത മൂലം ധാരാളം സ്ഥലമുള്ളതായി അനുഭവപ്പെട്ടെന്നും ചടങ്ങില്‍ സംബന്ധിച്ച എസ് ഡി ഷിബുലാല്‍ പറഞ്ഞു. പാര്‍പ്പിടങ്ങള്‍ക്ക് വിലയേറിവരുന്ന ഇക്കാലത്ത് ഒരുപാടാളുകള്‍ക്ക് സ്വന്തം പാര്‍പ്പിടമെന്നത് താങ്ങാനാകാത്ത അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. ഈ പശ്ചാത്തലത്തില്‍ എല്ലാ സംവിധാനങ്ങളുമുള്‍പ്പെട്ട ഇങ്ങനെയൊരു ഡിസൈന്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നും ഷിബുലാല്‍ പറഞ്ഞു.

ഡിസെന്‍ വീക്ക് നടക്കുന്ന ഡിസംബര്‍ 12, 13, 14 തിയതികളില്‍ അസറ്റ് ഹോംസിന്റെ രവിപുരത്ത് എംജി റോഡിലുള്ള അസറ്റ് മൂണ്‍ഗ്രേസ് പദ്ധതിയുടെ സൈറ്റില്‍ നിര്‍മിച്ചിരിക്കുന്ന ഈ രൂപമാതൃക പൊതുജനങ്ങള്‍ക്ക് സൗജന്യമായി വന്ന് കാണാവുന്നതാണെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവിവാഹിതരായ ജോലിക്കാര്‍ തുടങ്ങി നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

12 അടി നീളവും 8 അടി വീതിയുമുള്ള ഈ ഫ്ളാറ്റില്‍ മടക്കി വെയ്ക്കാവുന്ന രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഐടി പാര്‍ക്കുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ ഡിസെന്‍. കുറഞ്ഞ ചെലവില്‍ ഇത് ലഭ്യമാക്കാന്‍ കഴിയുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Continue Reading

Business

ഡിസൈന്‍ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ജനങ്ങളുടെ പങ്കാളിത്തം കൂടി ഡിസൈനില്‍ കൊണ്ടു വന്നാല്‍ മാത്രമേ അതില്‍ പൂര്‍ണതയുണ്ടാവുകയുള്ളൂ

Published

on

കൊച്ചി: ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ഡിസൈന്‍ രംഗത്ത് ജനാധിപത്യ സ്വഭാവം കൊണ്ടുവരണമെന്ന് നിയമസഭ സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡിസൈന്‍ എന്നത് കേവലം ഒരു പ്രമേയത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി അത് മാറേണ്ടതാണ്. അതു കൊണ്ടു തന്നെ ഡിസൈനിന്റെ പ്രാഥമിക ഉപഭോക്താക്കള്‍ പൊതുജനങ്ങളാണ്. ജനങ്ങളുടെ പങ്കാളിത്തം കൂടി ഡിസൈനില്‍ കൊണ്ടു വന്നാല്‍ മാത്രമേ അതില്‍ പൂര്‍ണതയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

തന്റെ നിയോജക മണ്ഡലമായ പൊന്നാനിയില്‍ പാലം പണിത സമയത്ത് കേവലം ആര്‍ക്കിടെക്ടുകളുടെ മാത്രമല്ല, അതിന്റെ ഗുണഭോക്താക്കളാകുന്ന എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നൂതനാശയങ്ങളാണ് ഭാവിയിലേക്കുള്ള വഴിയെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ ശ്രീ എസ് ഡി ഷിബുലാല്‍ പറഞ്ഞു. മികച്ച ആശയങ്ങള്‍ക്ക് മികച്ച ഡിസൈന്‍ നല്‍കുമ്പോഴാണ് അത് പൂര്‍ണതയിലെത്തുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതില്‍ കൊച്ചി ഡിസൈന്‍ വീക്ക് സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് ഡിസൈന്‍ എന്ന ആശയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിച്ചതെന്ന് സംസ്ഥാന ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. വിവിധ മേഖലകളിലെ സര്‍ക്കാര്‍ നയം രൂപീകരിക്കുന്ന വേളയില്‍ ഡിസൈന്‍ വീക്കിലൂടെ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ ഏറെ ഗുണം ചെയ്യയുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയുടെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ ശ്രീ അരുണ്‍ ബാലചന്ദ്രന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ഐടി പാര്‍ക്ക്‌സ് കേരള സിഇഒ ശ്രീ ശശി പി എം, അസെറ്റ് ഹോംസ് എം ഡി ശ്രീ വി സുനില്‍ കുമാര്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ് എന്ന നിലയിലേയ്ക്ക് കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ മൂവായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Entertainment2 days ago

നാടിനിണങ്ങുന്ന ഡിസൈനുമായി നീതു, പ്രചോദനമാകുന്നത് പ്രകൃതിയുടെ നിശ്വാസം

Tech2 days ago

സാംസംഗ് ഇന്നോവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഐഐടി ഗുവഹാട്ടിയുമായി പങ്കുചേരുന്നു

Business2 days ago

ടിവിഎസ് എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി

Tech3 days ago

പൊതുജനങ്ങള്‍ക്കും ടൈല്‍ ഡിസൈന്‍ ചെയ്യാം: മൊബീല്‍ ആപ്പ് ഇതാ

Business4 days ago

അസറ്റിന്റെ 96 ച അടി ഫ്ളാറ്റ് പാര്‍പ്പിട മേഖലയിലെ പൊളിച്ചടുക്കുന്ന മാറ്റമാകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

National4 days ago

ഉപഭോക്തൃ സൗഹൃദ രൂപകല്‍പ്പനകള്‍ക്ക് ഇന്ത്യ മികച്ച ഇടം

Business4 days ago

ഡിസൈന്‍ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Viral

Kerala4 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life4 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf4 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business8 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL8 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video9 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion10 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment10 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment12 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business9 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business10 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion10 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion10 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto5 days ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto3 weeks ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto4 weeks ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto1 month ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto2 months ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto3 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto3 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto3 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto4 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto4 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Trending