Connect with us

Auto

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Published

on

അബദ്ധത്തിൽ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?വാഹനം ഓടിക്കുന്ന സമയത്തെല്ലാം ഡ്രൈവിംഗ് ലൈസന്‍സ് ഒറിജിനല്‍ തന്നെ കൈയ്യില്‍ കുരുതണമെന്ന നിയമമുള്ളതിനാല്‍ നഷ്ടപ്പെടാൻ സാധ്യതയും കൂടുതലാണ്. ലൈസൻസ് എടുക്കാൻ തന്നെ പാടാണ്. അതിനേക്കൾ പാടാണ് ഡൂപ്ലിക്കേറ്റിന് അപേക്ഷിക്കുക എന്നത്. എന്നാൽ ആവശ്യം വന്നാൽ ചെയ്യാതെ പറ്റില്ലല്ലോ. വിചാരിക്കുന്നത്ര ബുദ്ധിമുട്ടില്ലാതെ ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് നേടാം.

  1. ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ MVD ഇ സേവാകേന്ദ്രങ്ങള്‍ വഴിയോ ലൈസന്‍സ് നമ്പര്‍ കൊടുത്ത് ഓണ്‍ലൈനായി 550 രൂപ അടച്ച് അപേക്ഷ പ്രിന്റെടുക്കണം.

2 പിന്നീട് ഈ അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം . ഇതോടൊപ്പം ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് കൂടി ഹാജരാക്കണം

3.ലൈസന്‍സിന്റെ നമ്പര്‍ മറന്നു പോയിട്ടുണ്ടെങ്കിൽ നിങ്ങള്‍ ലൈസന്‍സ് എടുത്ത ആര്‍ടി ഓഫീസില്‍ പോയ ശേഷം ജനന തീയതിയും പേരും പറഞ്ഞാല്‍ അവര്‍ക്ക് സെക്കന്റുകള്‍ കൊണ്ട് ലൈസന്‍സ് നമ്പര്‍ പറഞ്ഞു തരാന്‍ കഴിയും.

4. ലൈസന്‍സിനു കേടുപാടു പറ്റുകയോ നഷ്ടപ്പെടുകയോ ചെയ്താലും ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ RT ഓഫീസില്‍ വേണം അപേക്ഷ നല്‍കാന്‍. അഡ്ഡ്രസ്സ് പ്രൂഫിനൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നല്‍കുകയാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് ലഭിക്കും. ലൈസന്‍സ് നഷ്ടപ്പെട്ടതാണെങ്കിലോ ലൈസന്‍സിംഗ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലം നല്‍കണം. ലൈസന്‍സിന് കേടുപാടു പറ്റിയെങ്കില്‍ അത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

Advertisement

Auto

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Published

on

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

ഓട്ടോ, ടാക്‌സി മേഖലയില്‍ വിപ്ലവകരമെന്ന് അവകാശപ്പെടുന്ന ആശയം അവതരിപ്പിക്കുകയാണ് മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി. പിയു എന്ന, ജി.പി.എസ് മുഖേന പ്രവര്‍ത്തിക്കുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഈ സംരംഭം അസംഘടിതരായ ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമീടാക്കി സേവനം സാധ്യമാക്കുന്നതാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പിയുവെന്ന് ഇതിന് പിന്നിലുള്ളവര്‍ പറയുന്നു.

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ ഉയര്‍ന്ന കമ്മീഷനാണ് ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. ദിവസം 3000 രൂപ ഓടികിട്ടിയാല്‍ 780 രൂപ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവിന് നല്‍കണം. ഒരു വര്‍ഷം 2,34,000 രൂപ ഇത്തരത്തില്‍ നല്‍കണം. ഇന്ധനച്ചെലവ്, മാസ അടവ്, മെയിന്റനന്‍സ് ചെലവ്, മറ്റ് നിത്യചെലവുകള്‍ എന്നിവ കിഴിച്ച് വളരെ തുച്ഛമായ സഖ്യയാണ് (21% മാത്രം) ഡ്രൈവര്‍ക്ക് ലഭിക്കുന്നത്.

പിയു പക്ഷേ, കമ്മീഷന്‍ ഈടാക്കുന്നേയില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം ആകെ 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് 2,14,800 രൂപ അധികം. അതായത് ഡ്രൈവര്‍ ഓടി സമ്പാദിക്കുന്നതിന്റെ 46% ഡ്രൈവര്‍ക്ക് തന്നെ ലഭിക്കുന്നു.

പിയുവിന്റെ മാത്രം പ്രത്യേകതയായ ആര്‍.പി.എസ് (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം നേടാം. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റു അഞ്ച് പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ്‌ചെയ്യുകയും ചുരുങ്ങിയത് പിയുവില്‍ ഒരു യാത്ര നടത്തുകയും ചെയ്താല്‍ ആ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍.പി.എസ് ആനുകൂല്യത്തിന് അര്‍ഹനാകും.

ഗവ. അംഗീകൃത നിരക്ക്

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്‌സി നിരക്കാണ് പിയു പിന്തുടരുന്നത്. പെട്ടെന്നുള്ള ഉയര്‍ന്ന ചാര്‍ജോ അതുപോലുള്ള മറ്റ് കാണാമറയത്തെ തുകയോ ഈടാക്കുന്നില്ല. പിയു ആപ്പ് യാത്രകള്‍ സുരക്ഷിതവും എളുപ്പവും ചെലവ് കുറഞ്ഞതും കൂടുതല്‍ കാര്യക്ഷമതയുമുള്ളതാക്കി മാറ്റും.

അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ (സി. എച്ച്.ആര്‍.ഒ) അനില്‍ നായര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍ (സി.ടി.ഒ) ആനന്ദ് നായര്‍, റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവരാണ് മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജിക്ക് പിന്നിലുള്ളത്.

Continue Reading

Auto

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Published

on

ഇന്ത്യയില്‍ സ്‌കൂട്ടര്‍വല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്ന ഹോണ്ട ടൂ വീലറിന്റെ യുവ മോട്ടോ സ്‌കൂട്ടറായ ഡിയോയുടെ വില്‍പ്പന 30 ലക്ഷം കടന്നു. 2002ല്‍ അവതരിപ്പിച്ച ഡിയോ യുവജനങ്ങളുടെ ട്രെന്‍ഡ് സെറ്ററായി തുടരുകയാണ്.

14 വര്‍ഷം കൊണ്ട് 15 ലക്ഷം വില്‍പ്പന നടന്ന ഡിയോ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടാണ് മറ്റൊരു 15 ലക്ഷം കൂടി വില്‍പ്പന കൈവരിച്ചിരിക്കുന്നത്. അഞ്ചിരട്ടി വേഗത്തിലുള്ള വളര്‍ച്ച. ഇതോടെ വില്‍പ്പനയില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ.

ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ മാത്രമല്ല ആഗോള തലത്തില്‍ തന്നെ അംഗീകാരം നേടിയിരിക്കുകയാണ് ഡിയോ. സ്‌കൂട്ടര്‍ വിഭാഗത്തില്‍ കയറ്റുമതിയില്‍ 44 ശതമാനം പങ്കാളിത്തം സ്വന്തമാക്കികൊണ്ട് രാജ്യത്തു നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന സ്‌കൂട്ടര്‍ എന്ന പദവിയും ഡിയോയ്ക്ക് സ്വന്തമായിരിക്കുകയാണ്.

11 ദക്ഷിണേഷ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്. ഹോണ്ട ഇന്ത്യയുടെ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന മോഡല്‍ കൂടിയാണ് ഡിയോ. 17 വര്‍ഷം പിന്നിടുമ്പോഴും ഹോണ്ട ഡിയോ പുതുമ നിലനിര്‍ത്തുകയാണെന്നും സൗകര്യപ്രദമായ ഫീച്ചറുകളും സ്‌റ്റൈലും ഡിയോയെ യുവജനങ്ങളുടെ മികച്ച പങ്കാളിയാക്കുന്നുവെന്നും ഡിയോയെ ട്രെന്‍ഡിയാക്കുന്നതില്‍ സഹകരിച്ച എല്ലാ ഉപഭോക്താക്കളോടും നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

എല്‍ഇഡി ഹെഡ്ലാമ്പും, എല്‍ഇഡി പൊസിഷന്‍ ലാപ്പും, ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍ ഡിസിയോടുകൂടിയ ഡിയോ, സ്റ്റാന്‍ഡേര്‍ഡ് & ഡീലക്സ് എന്നീ രണ്ടു വേരിയന്റുകളിലായി 9 ആകര്‍ഷണീയമായ നിറങ്ങളില്‍ ലഭ്യമാണ്. ഡിയോയുടെ വില 52,938 (എക്സ്ഷോറൂം, ഡെല്‍ഹി).

Continue Reading

Auto

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Published

on

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൈദ്യുതി വാഹനങ്ങള്‍ക്കായി രാജ്യത്തെ ആദ്യത്തെ ‘ഗ്രീന്‍ കാര്‍ വായ്പ’ (ഇലക്ട്രിക് വെഹിക്കിള്‍)യ്ക്ക് ലോക ഭൗമദിനത്തില്‍ തുടക്കം കുറിച്ചു.

വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീന്‍ കാര്‍ വായ്പയുടെ പലിശ, നിലവിലുള്ള വാഹന വായ്പയുടേതിനേക്കാള്‍ 20 ബിപിഎസ്സ് (0.2 ശതമാനം) കുറച്ചു നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതേപോലെ എട്ടു വര്‍ഷം വരെ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട കാലാവധിയുള്ള വാഹന വായ്പയാണ് എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ.

ഗ്രീന്‍ കാര്‍ വായ്പ തുടങ്ങി ആറു മാസത്തേക്കു പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള 84 മാസത്തെ വായ്പയില്‍ ഒരു ലക്ഷം രൂപയുടെ പ്രതിമാസ ഗഡുവായ 1622 രൂപ, ഗ്രീന്‍ കാര്‍ വായ്പയില്‍ 96 മാസക്കാലത്ത് 1468 രൂപയാകും.

‘ഗ്രീന്‍ കാര്‍ വായ്പ’ എന്ന ആശയം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കു അതിയായ സന്തോഷമുണ്ട്. ഈ കാലത്ത് കാര്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതില്‍ മോശമല്ലാത്ത പങ്കു വഹിക്കുന്നുവെന്നു പരക്കേ കണക്കാക്കുന്ന സാഹചര്യത്തില്‍. എസ്ബിഐയുടെ ഗ്രീന്‍ കാര്‍ വായ്പ മാറ്റത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുവാന്‍ ഇടപാടുകാര്‍ക്കു ഇതു പ്രോത്സാഹനമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകയും കാര്‍ബണ്‍ പ്രസരണം കുറയ്ക്കുകയും ചെയ്യും-എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (ആര്‍ & ഡി) പി. കെ. ഗുപ്ത പറഞ്ഞു.

2030-ഓടെ രാജ്യത്തെ നിരത്തുകളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ഉറപ്പാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമെ് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 weeks ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 month ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video2 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion3 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment3 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment5 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment6 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral8 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics8 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion10 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business2 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business3 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion6 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion7 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion8 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion8 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion9 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto5 days ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto2 weeks ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Auto4 weeks ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 weeks ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 month ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 month ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto1 month ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto2 months ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto2 months ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto2 months ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Trending