Connect with us

ELECTION SPECIAL

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Media Ink

Published

on

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്തിച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് പ്രമുഖ നടന്‍ ബിജു മേനോന്‍ നേരിട്ടത്. സൈബര്‍ ആക്രമണം നടത്തുന്നവരെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ബിജു മേനോന് പിന്തുണ നല്‍കിയ താരം അഭിപ്രായസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പിനെ കണക്കറ്റ് വിമര്‍ശിക്കുന്നുമുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…

പ്രമുഖ നടന്‍ ബിജു മേനോന്‍ സര്‍ തന്റെ കൂട്ടുകാരനും, സഹപ്രവര്‍ത്തകനുമായ പ്രമുഖ നടനു വേണ്ടി ഇലക്ഷന്‍ കാംപെയ്‌നില്‍ പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചിലര്‍ ചെറുതായ് എതിര്‍ത്തു കമന്റ്‌സ് ഇടുന്നത് ശ്രദ്ധയില് പെട്ടു..

നമ്മള് ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…
നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു etc, etc എന്നീ ചിന്തകള് ശരിയാണോ?

കേരള ചരിത്രത്തില് ഇതിനൂ മുമ്പും, ഇപ്പോഴും എത്രയോ താരങ്ങള് പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..
അന്ന് അവരോടൊന്നും കാണിക്കാത്ത ‘അസഹിഷ്ണുത’ ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര്യ രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?

അദ്ദേഹത്തെ എതിര്‍ക്കുന്നവരോട് ഒരു ചോദ്യം …നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ?

ഇതാണോ ആവിഷ്‌കാര സ്വതന്ത്ര്യം ?
ഇതാണോ നമ്പര്‍ വണ്‍ കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത്…സാധാരണ പ്രേക്ഷകര്‍ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത് . പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നടന്‍/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്‌നവുമില്ല.

ബിജു മേനോന്‍ സര്‍ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ട്രീയ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം…..ഇപ്പോഴത്തെ ചെറിയ എതിര്‍പ്പ് കാര്യമാക്കേണ്ട…

എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്… അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ….
നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്….

ആര്‍ക്കും ഏത് രാഷ്ട്രീയവും തെരെഞ്ഞെടുക്കാം …
ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയുടെയും അതിന്റെ സ്ഥാനാര്‍ത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.

(വാല് കഷ്ണം.. ഞാന്‍ ഇഷ്ടപ്പെടുന്ന പല ഫിലിം, ക്രിക്കറ്റ്, പ്ലെയേഴ്‌സ് എനിക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടികളില് പ്രവര്‍ത്തിക്കുന്നു… ഒരല്പം വിഷമം തോന്നിയെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്‌നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വതന്ത്രമാണ്…
പിന്നെ നമ്മള് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനര്‍ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവര്‍ക്കും വികാരം, വിചാരം, സംസ്‌കാരം, ചിന്താ ശേഷിയുണ്ട്…)

Advertisement

ELECTION SPECIAL

മാതൃകയാണവന്‍; കേജ്രിവാളിനെ പുകഴ്ത്തി ശിവസേന

നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ശിവസേനയുടെ പ്രശംസ

Media Ink

Published

on

നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ശിവസേനയുടെ പ്രശംസ

ഡെല്‍ഹി തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രശംസിച്ച് ശിവസേന. കഴിഞ്ഞ 5 വര്‍ഷമായി ഡെല്‍ഹിയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി കേജ്രിവാള്‍ നടത്തുന്നതെന്നും ഡെല്‍ഹി മാതൃക മറ്റ് സംസ്ഥാനങ്ങള്‍ പകര്‍ത്തണമെന്നും ശിവസേന പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കോ ഡെല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അഭിനന്ദിക്കാമായിരുന്നുവെന്നും സേനയുടെ മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

Continue Reading

ELECTION SPECIAL

‘ഞാനിവിടെ ഉള്ളിടത്തോളം കാലം വെള്ളവും വൈദ്യുതിയും സൗജന്യമാണ്’

വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവുമുള്‍പ്പടെ നിരവധി കാര്യങ്ങള്‍ താനുള്ളിടത്തോളം കാലം സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കേജ്രിവാള്‍

Media Ink

Published

on

വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവുമുള്‍പ്പടെ നിരവധി കാര്യങ്ങള്‍ താനുള്ളിടത്തോളം കാലം സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കേജ്രിവാള്‍

ശനിയാഴ്ച്ച പോളിംഗ് ബൂത്തില്‍ പോകാനിരിക്കുകയാണ് ഡെല്‍ഹി. എന്നാല്‍ ഒരിക്കല്‍ കൂടി നയം വ്യക്തമാക്കുകയാണ് നിലവിലെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. താന്‍ ഭരണത്തിലിരിക്കുന്നിടത്തോളം കാലം വെള്ളവും വൈദ്യുതിയും ആരോഗ്യസേവനവും വനിതകള്‍ക്കുള്ള യാത്രയുമെല്ലാം സൗജന്യമായി തന്ന നല്‍കുമെന്ന് എഎപി നേതാവ് വ്യക്തമാക്കി.

അധികാരത്തിലേറിയാല്‍ കുറച്ച് കാലത്തേക്ക് മാത്രമേ കേജ്രിവാള്‍ സൗജന്യങ്ങള്‍ നല്‍കൂവെന്ന ബിജെപി വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ഡെല്‍ഹി മുഖ്യമന്ത്രി. ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കേജ്രിവാള്‍ നിലപാട് വ്യക്തമാക്കിയത്.

മതപരവും ജാതിപരവുമായ രാഷ്ട്രീയം ഇവിടെ വിലപ്പോകില്ലെന്നും വിദ്യാഭ്യാസവും ആരോഗ്യസേവനവും നോക്കിയാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുകയെന്നും കേജ്രിവാള്‍ പറഞ്ഞു.

വെറുപ്പിന്റെ അടിസ്ഥാനത്തിലല്ല പുതിയ ഇന്ത്യ സൃഷ്ടിക്കപ്പെടുകയെന്നും ആംആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞു.

Continue Reading

ELECTION SPECIAL

സൗജന്യ യാത്ര, വെള്ളം…കെജ്രിവാളിന്റെ മാസ്റ്റര്‍സ്‌ട്രോക്ക്

5 വര്‍ഷത്തിനുള്ളില്‍ ഉറപ്പായും നടപ്പാക്കുന്ന 10 കാര്യങ്ങള്‍ കെജ്രിവാള്‍ പ്രഖ്യാപിച്ചു

Media Ink

Published

on

5 വര്‍ഷത്തിനുള്ളില്‍ ഉറപ്പായും നടപ്പാക്കുന്ന 10 കാര്യങ്ങള്‍ കെജ്രിവാള്‍ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് വിജയത്തില്‍ കുറഞ്ഞൊന്നും ഡെല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആഗ്രഹിക്കുന്നില്ല. അത് കണക്കാക്കി അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധമായും നടപ്പാക്കുന്ന 10 കാര്യങ്ങളുടെ ഗ്യാരന്റി കാര്‍ഡ് പുറത്തിറക്കി.

സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര തുടങ്ങി നിരവധി കാര്യങ്ങളാണ് ഇതിലുള്ളത്. നിലവില്‍ 20,000 ലിറ്റര്‍ സൗജന്യ വെള്ളം നല്‍കുന്ന പദ്ധതി തുടരുമെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡെല്‍ഹിയിലെ ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുമെന്നും കെജ്രിവാള്‍ പറയുന്നു. ഭൂഗര്‍ഭ കേബിളുകളിലൂടെയാണ് ഓരോ വീട്ടിലും വൈദ്യുതി എത്തിക്കുമെന്ന് എഎപി പറയുന്നത്. ഡെല്‍ഹിയെ മാലിന്യമുക്തമാക്കുമെന്നും വാഗ്ദാനമുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto58 mins ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 week ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Trending