Connect with us

World

83,000 കോടിയുടെ വിമാനത്താവളം; ഏറ്റവും വലുത്

തുര്‍ക്കിയിലെ ഇസ്താന്‍ബുളിലെ വിമാനത്താവളത്തിന് ചെലവ് 83,000 കോടി രൂപ. അമ്പരപ്പിക്കുമിത്

Published

on

തുര്‍ക്കിയിലെ ഇസ്താന്‍ബുളിലെ വിമാനത്താവളത്തിന് ചെലവ് 83,000 കോടി രൂപ. അമ്പരപ്പിക്കുമിത്

ഏപ്രില്‍ ആറിനാണ് തുര്‍ക്കിയിലെ പുതിയ ഇസ്താന്‍ബുള്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു പ്രത്യേകതയുണ്ട് ഈ വിമാനത്താവളത്തിന്. ഇതിന് വേണ്ടി വന്ന ചെലവ് 83,000 കോടി രൂപയാണ്. കേട്ടിട്ട് അമ്പരക്കേണ്ട, സത്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം കൂടിയാണ് തുര്‍ക്കിയിലേത്. തുര്‍ക്കിയുടെ പതാകവാഹക വിമാനമായ തുര്‍ക്കിഷ് എയര്‍ലൈന്‍സിന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് ഈ വിമാനത്താവളം വഴിവെക്കുമത്രെ.

ആറ് മാസം മുമ്പേ തന്നെ ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ പ്രതിദിനം 20 വിമാനങ്ങള്‍ മാത്രമേ കൈകാര്യം ചെയ്തിരുന്നുള്ളൂ. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായത് ഇപ്പോഴാണെന്ന് മാത്രം.

Image: Istanbul Airport’s Website

Advertisement

Entertainment

ആരാധകരെ ത്രസിപ്പിക്കാന്‍ ടോപ് ഗണ്‍ രണ്ടാം ഭാഗം

ടോം ക്രൂസിനെ സൂപ്പര്‍ താര പദവിയിലെത്തിച്ച ചിത്രങ്ങളിലൊന്നായിരുന്നു ടോപ് ഗണ്‍

Published

on

ടോം ക്രൂസിനെ സൂപ്പര്‍ താര പദവിയിലെത്തിച്ച ചിത്രങ്ങളിലൊന്നായിരുന്നു ടോപ് ഗണ്‍

ഹോളിവുഡിനെ മാത്രമല്ല ആഗോള തലത്തില്‍ സിനിമാ പ്രേമികളെയൊന്നാകെ ത്രസിപ്പിച്ച ചിത്രമായിരുന്നു ടോപ് ഗണ്‍. 1986ല്‍ പുറത്തിറങ്ങിയ ഈ അതിഗംഭീര ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്, ടോപ് ഗണ്‍ മാവറിക്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായക ചിത്രമായിരുന്നു ടോപ് ഗണ്‍.

34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോപ് ഗണ്ണിന് രണ്ടാം ഭാഗമെത്തുന്നത്. ടോം ക്രൂസിന്റെ പൈലറ്റ് വേഷം അന്ന് ഹോളിവുഡിനെ ആകെ ഇളക്കി മറിച്ചിരുന്നു. ജോസഫ് കൊസിന്‍സ്‌കിയാണ് ടോപ്ഗണ്‍ മാവറിക് സംവിധാനം ചെയ്യുന്നത്. ടോപ് ഗണ്‍ സ്‌കൂളിലെ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്റ്ററായാണ് രണ്ടാം ഭാഗത്തില്‍ ക്രൂസ് എത്തുന്നത്.

2020 ജൂണ്‍ 26ന് ചിത്രം റിലീസാകും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോപ് ഗണ്‍ മാവറിക് ട്രെയ്‌ലറിന് കിടിലന്‍ പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

Continue Reading

Sport

ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞ് സിംബാബ്‌വെ

രാഷ്ട്രീയക്കാര്‍ ക്രിക്കറ്റ് ഭരണത്തിലും ആവശ്യമില്ലാതെ കൈകടത്തുന്നുവെന്ന് ചൂണ്ടാക്കാട്ടിയാണ് ഐസിസി സിംബാബ്‌വെക്ക് വിലക്കേര്‍പ്പെടുത്തിയത്

Published

on

രാഷ്ട്രീയക്കാര്‍ ക്രിക്കറ്റ് ഭരണത്തിലും ആവശ്യമില്ലാതെ കൈകടത്തുന്നുവെന്ന് ചൂണ്ടാക്കാട്ടിയാണ് ഐസിസി സിംബാബ്‌വെക്ക് വിലക്കേര്‍പ്പെടുത്തിയത്

ഐസിസി നടത്തുന്ന ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഇനി സിംബാബ്‌വെക്ക് കളിക്കാനാകില്ല. കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന രാജ്യത്തിന് ഇത് വലിയ തിരിച്ചടിയായി. രാഷ്ട്രീയക്കാര്‍ സിംബാബ്‌വെയുടെ ക്രിക്കറ്റ് ഭരണത്തിലും കയറി ഇടപെടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഐസിസിയുടെ സുപ്രധാന നടപടി.

2020ല്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പുകളുടെ യോഗ്യതാ മല്‍സരങ്ങള്‍ സിംബാബ്വെക്ക് നഷ്ടമായേക്കും. ഏറെ പ്രയാസപ്പെട്ടാണ് ഈ തീരുമാനമെടുക്കുന്നതെന്നും അതേസമയം ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പറഞ്ഞു.

ക്രിക്കറ്റ് ബോര്‍ഡുകള്‍ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്നകന്ന് സ്വതന്ത്രമായി നിലനില്‍ക്കണമെന്നാണ് ഐസിസി നിലപാട്. ഇതോടെ ഐസിസി നല്‍കുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും സിംബാബ്വെക്ക് നഷ്ടമായി. ഐസിസി നല്‍കുന്ന ധനസഹായം രാഷ്ട്രീയക്കാര്‍ വക മാറ്റി ചെലവഴിച്ചേക്കുമോയെന്ന ഭയവും ക്രിക്കറ്റ് സംഘടനയ്ക്കുണ്ടായിരുന്നു.

Continue Reading

Video

അന്ന് പട്ടിണി കിടന്നു, ഇന്ന് നെതര്‍ലന്‍ഡ്സ് ഭക്ഷ്യോല്‍പ്പാദനത്തിലെ നേതാവാണ്

കര്‍ഷകരും ശാസ്ത്രജ്ഞരും ബിസിനസുകാരും സര്‍ക്കാരും ഒന്നിച്ചതാണ് ഡച്ച് നാടിന്റെ കാര്‍ഷിക വിപ്ലവത്തിന് വഴിവെച്ചത്

Published

on

തിരിച്ചടികളില്‍ തളരാതെ നെതര്‍ലന്‍ഡ്സ് എന്ന കൊച്ചുരാജ്യം കീഴടക്കിയ ഉയരങ്ങള്‍ സമാനതകളില്ലാത്തതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ഷിക കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് നെതര്‍ലന്‍ഡ്സ്

നെതര്‍ലന്‍ഡ്സില്‍ ഭൂമി പരിമിതപ്പെട്ടുകിടക്കുന്നെങ്കിലും അവര്‍ കൃഷിയിലൂടെ ലോകത്തെ ഊട്ടുന്നു.
കാര്‍ഷികോല്‍പ്പാദനം കൂട്ടുകയെന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നെതര്‍ലന്‍ഡ്സിന്റെ നയം തന്നെയായി മാറി

കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള കൃഷിയിടങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ പിന്തുണ നല്‍കി. 1963ല്‍ സര്‍ക്കാര്‍ ഒരു ഫണ്ടുണ്ടാക്കി. യുവകര്‍ഷകര്‍ക്ക് പുതിയ സംരംഭം തുടങ്ങാനുള്ള സഹായം നല്‍കാനായിരുന്നു അത്.

ക്ഷീരോല്‍പ്പാദനത്തില്‍ വന്‍കുതിപ്പാണുണ്ടായത്. 1960ല്‍ ഒരു പശുവില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി ലഭിച്ചിരുന്ന പാല്‍ 4,200 കി.ഗ്രാം2007ല്‍ ഇത് 7,880 കി.ഗ്രാം ആയി വര്‍ധിച്ചു, അതായത് ഇരട്ടി. കുക്കുമ്പര്‍, ചിലി പെപ്പര്‍, തക്കാളി തുടങ്ങി നിരവധി വിളകള്‍ക്ക് ഹെക്റ്റര്‍കണക്കില്‍ ലോകത്ത് ഏറ്റവുമധികം വിളവ് ലഭിക്കുന്നത് നെതര്‍ലന്‍ഡ്സിലാണ്.

കര്‍ഷകരും ശാസ്ത്രജ്ഞരും ബിസിനസുകാരും സര്‍ക്കാരും ഒന്നിച്ചതാണ് ഡച്ച് നാടിന്റെ കാര്‍ഷിക വിപ്ലവത്തിന് വഴിവെച്ചത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL3 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video4 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion5 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment5 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment7 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment8 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral10 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics10 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion12 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business4 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business5 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion5 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion6 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion8 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion9 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion10 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion10 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National10 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion11 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto4 weeks ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 weeks ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto1 month ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto1 month ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 month ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 month ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 month ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 month ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto1 month ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 months ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Trending