Connect with us

Auto

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Published

on

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

റേഞ്ച് റോവര്‍ വേലാറിന്റെ വില 72.47 ലക്ഷം രൂപയാണ്. 2019 മേയ് മുതല്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. ബ്രിട്ടീഷ് ഡിസൈന്‍, അത്യാഡംബര ഫീച്ചേഴ്‌സ്, മികച്ച സാങ്കേതികവിദ്യ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകത.

ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാറില്‍ ടച്ച്‌പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380W), ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതുള്‍പ്പെടുന്നു.

പ്രീമിയം ലെഥര്‍ ഇന്റീരിയറുകള്‍, ഫുള്‍ സൈസ് സ്‌പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്‌സ്, സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.

Advertisement

Auto

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Published

on

അബദ്ധത്തിൽ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?വാഹനം ഓടിക്കുന്ന സമയത്തെല്ലാം ഡ്രൈവിംഗ് ലൈസന്‍സ് ഒറിജിനല്‍ തന്നെ കൈയ്യില്‍ കുരുതണമെന്ന നിയമമുള്ളതിനാല്‍ നഷ്ടപ്പെടാൻ സാധ്യതയും കൂടുതലാണ്. ലൈസൻസ് എടുക്കാൻ തന്നെ പാടാണ്. അതിനേക്കൾ പാടാണ് ഡൂപ്ലിക്കേറ്റിന് അപേക്ഷിക്കുക എന്നത്. എന്നാൽ ആവശ്യം വന്നാൽ ചെയ്യാതെ പറ്റില്ലല്ലോ. വിചാരിക്കുന്നത്ര ബുദ്ധിമുട്ടില്ലാതെ ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് നേടാം.

  1. ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ MVD ഇ സേവാകേന്ദ്രങ്ങള്‍ വഴിയോ ലൈസന്‍സ് നമ്പര്‍ കൊടുത്ത് ഓണ്‍ലൈനായി 550 രൂപ അടച്ച് അപേക്ഷ പ്രിന്റെടുക്കണം.

2 പിന്നീട് ഈ അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം . ഇതോടൊപ്പം ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് കൂടി ഹാജരാക്കണം

3.ലൈസന്‍സിന്റെ നമ്പര്‍ മറന്നു പോയിട്ടുണ്ടെങ്കിൽ നിങ്ങള്‍ ലൈസന്‍സ് എടുത്ത ആര്‍ടി ഓഫീസില്‍ പോയ ശേഷം ജനന തീയതിയും പേരും പറഞ്ഞാല്‍ അവര്‍ക്ക് സെക്കന്റുകള്‍ കൊണ്ട് ലൈസന്‍സ് നമ്പര്‍ പറഞ്ഞു തരാന്‍ കഴിയും.

4. ലൈസന്‍സിനു കേടുപാടു പറ്റുകയോ നഷ്ടപ്പെടുകയോ ചെയ്താലും ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ RT ഓഫീസില്‍ വേണം അപേക്ഷ നല്‍കാന്‍. അഡ്ഡ്രസ്സ് പ്രൂഫിനൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നല്‍കുകയാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് ലഭിക്കും. ലൈസന്‍സ് നഷ്ടപ്പെട്ടതാണെങ്കിലോ ലൈസന്‍സിംഗ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലം നല്‍കണം. ലൈസന്‍സിന് കേടുപാടു പറ്റിയെങ്കില്‍ അത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

Continue Reading

Auto

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Published

on

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൈദ്യുതി വാഹനങ്ങള്‍ക്കായി രാജ്യത്തെ ആദ്യത്തെ ‘ഗ്രീന്‍ കാര്‍ വായ്പ’ (ഇലക്ട്രിക് വെഹിക്കിള്‍)യ്ക്ക് ലോക ഭൗമദിനത്തില്‍ തുടക്കം കുറിച്ചു.

വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീന്‍ കാര്‍ വായ്പയുടെ പലിശ, നിലവിലുള്ള വാഹന വായ്പയുടേതിനേക്കാള്‍ 20 ബിപിഎസ്സ് (0.2 ശതമാനം) കുറച്ചു നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതേപോലെ എട്ടു വര്‍ഷം വരെ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട കാലാവധിയുള്ള വാഹന വായ്പയാണ് എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ.

ഗ്രീന്‍ കാര്‍ വായ്പ തുടങ്ങി ആറു മാസത്തേക്കു പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള 84 മാസത്തെ വായ്പയില്‍ ഒരു ലക്ഷം രൂപയുടെ പ്രതിമാസ ഗഡുവായ 1622 രൂപ, ഗ്രീന്‍ കാര്‍ വായ്പയില്‍ 96 മാസക്കാലത്ത് 1468 രൂപയാകും.

‘ഗ്രീന്‍ കാര്‍ വായ്പ’ എന്ന ആശയം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കു അതിയായ സന്തോഷമുണ്ട്. ഈ കാലത്ത് കാര്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതില്‍ മോശമല്ലാത്ത പങ്കു വഹിക്കുന്നുവെന്നു പരക്കേ കണക്കാക്കുന്ന സാഹചര്യത്തില്‍. എസ്ബിഐയുടെ ഗ്രീന്‍ കാര്‍ വായ്പ മാറ്റത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുവാന്‍ ഇടപാടുകാര്‍ക്കു ഇതു പ്രോത്സാഹനമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകയും കാര്‍ബണ്‍ പ്രസരണം കുറയ്ക്കുകയും ചെയ്യും-എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (ആര്‍ & ഡി) പി. കെ. ഗുപ്ത പറഞ്ഞു.

2030-ഓടെ രാജ്യത്തെ നിരത്തുകളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ഉറപ്പാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമെ് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

Auto

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Published

on

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

മോട്ടോര്‍ സൈക്കിള്‍ ഇതിഹാസമായ ജാവയുടെ പുതിയ ഷോറൂം കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജാവയുടെ സംസ്ഥാനത്തെ ഏഴാമത്തെ ഷോറൂമാണിത്. കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ലെജെന്‍ഡ്‌സ് ജാവയുടെ പുതിയ ഷോറൂം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് ഡീലര്‍ഷിപ്പുകള്‍.

100 ഡീലര്‍ഷിപ്പുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ഉള്‍പ്പെടെ ഇപ്പോള്‍ 96 ഡീലര്‍ഷിപ്പുകളായി.
ജാവാ മോട്ടോര്‍സൈക്കിള്‍ നവംബറിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ ജാവ നേടിയ ജനപ്രീതി അമ്പരിപ്പിക്കുന്നതാണെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സിഇഒ ആഷിഷ് ജോഷി പറഞ്ഞു. പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ കേരളത്തിലെ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ഹരമാണ്.

ജാവയും ജാവ 42-ഉം ബ്രാന്‍ഡിന്റെ ദീപശിഖാ വാഹകരാണ്. ഏറ്റവും പുതിയ 293 സിസി, ലിക്വിഡ് കൂള്‍സ്, സിംഗിള്‍ സിലിണ്ടര്‍, ഡി ഒ എച്ച് സി എന്‍ജിന്‍ പുതിയ ജാവയെ അക്ഷരാര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മോഡേണ്‍ ക്ലാസിക് ആക്കി മാറ്റുന്നു.ഡബിള്‍ ക്രാഡില്‍ ചേസിസ് റൈഡിങ്ങിന് നവ്യാനുഭൂതിയാണ് പകരുക.

167,000 രൂപയാണ് ജാവയുടെ വില. ജാവ 42-ന്റെ വില 158,000 രൂപയും. ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന്റെ വില യഥാക്രമം 175,942 രൂപയും 166,942 രൂപയും. ഡീലര്‍ഷിപ്പില്‍ ബുക്കിംഗ് സൗകര്യവുമുണ്ട്.
ഇറ്റാലിയന്‍ സാങ്കേതിക വിദ്യയുടെ മികവുറ്റ മിശ്രണമാണ് പുതിയ ജാവ എഞ്ചിന്‍. 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഡി ഒ എച്ച് സി എഞ്ചിന്‍ ഒരു ക്ലാസിക് ജാവാ അനുഭവമാണ് നല്‍കുക.

27 ബിച്ച്പിയും 28 എന്‍ എം ടോര്‍ക്കും അടങ്ങുന്ന പായ്ക്ക് പുതിയ ജാവയെ വ്യത്യസ്തമാക്കുന്നു. ജി എസ് ഢക ചട്ടങ്ങള്‍ അനുസരിച്ചാണ് എഞ്ചിന്‍ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

ELECTION SPECIAL6 days ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 month ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion2 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment2 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment4 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment5 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral7 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics7 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion9 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral10 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Opinion

Business4 weeks ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business2 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion5 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion6 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion7 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion7 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion8 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 days ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 week ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 week ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto2 weeks ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto3 weeks ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto4 weeks ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto4 weeks ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Auto1 month ago

ദേ…ഷെല്‍ബി വരുന്നു, വില 2 കോടി രൂപ; കലക്കും ട്ടാ..

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലൂടെ പ്രസിദ്ധനായ കാറാണിവന്‍, ഫോഡ് ഷെല്‍ബി

Auto1 month ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Trending