Connect with us

Kerala

സംരംഭകരെ സ്‌നേഹിച്ച, പിന്തുണച്ച മാണി സാര്‍

കേരളം സംരംഭകത്വ വിപ്ലവത്തിന്റെ പാതിയിലെത്തണമെന്ന് അതിയായി ആഗ്രഹിച്ച മന്ത്രിയായിരുന്നു കെ എം മാണി

Published

on

കേരളം സംരംഭകത്വ വിപ്ലവത്തിന്റെ പാതിയിലെത്തണമെന്ന് അതിയായി ആഗ്രഹിച്ച മന്ത്രിയായിരുന്നു കെ എം മാണി

അന്തരിച്ച മുന്‍ധനകാര്യമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുായിരുന്ന കെ എം മാണി സംരംഭകത്വകേരളത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ വ്യക്തി കൂടിയായിരുന്നു.

ധനകാര്യമന്ത്രിയായിരുന്ന സമയത്ത് കേരള ഫൈനാന്‍സ് കോര്‍പ്പറേഷനെ (കെഎഫ്‌സി) സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്ന മുന്‍നിര സ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതിന് ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിലെ ഏറ്റവും മികച്ച സംരംഭകത്വ സൗഹൃദ സ്ഥാപനമായി കെഎഫ്‌സിയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചു.

ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ ധനകാര്യമന്ത്രിയായിരുന്ന വ്യക്തിയാണ് കെ എം മാണി തന്നെയാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും, 13 തവണ.

1964ല്‍ പാല മണ്ഡലം രൂപീകൃതമായതു മുതല്‍ അവിടുത്തെ എംഎല്‍എയായിരുന്നു.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30-നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മാണി സാറിന്റെ ജനനം.

അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കൂടിയായിരുന്നു അദ്ദേഹം. 1978ലായിരുന്നു അധ്വാനവര്‍ഗ സിദ്ധാന്തം രചിച്ചത്. ജനങ്ങളെ വേര്‍തിരിക്കാതെ അധ്വാനവര്‍ഗമായി കണ്ടുകൊണ്ടുള്ളതായിരുന്നു സിദ്ധാന്തം. മുതലാളിത്വത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് വ്യക്തമായ ചിന്താഗതിയുള്ള അദ്ദേഹത്തിന് ജനാധിപത്യത്തില്‍ ്അധിഷ്ഠിതമായ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടിനോട് പ്രത്യേക പ്രതിപത്തി തന്നെയുണ്ടായിരുന്നു.

Advertisement

Kerala

‘ഇത്തവണ കനാലുകള്‍ വെറുതെ മോടി പിടിപ്പിക്കയല്ല, വൃത്തിയാക്കിയിട്ടേ മോടി പിടിപ്പിക്കൂ’

എന്തായാലും ഇത്തവണ കനാലുകള്‍ വെറുതെ മോടി പിടിപ്പിക്കയല്ല, വൃത്തിയാക്കിയിട്ടേ മോടി പിടിപ്പിക്കൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്: മന്ത്രി തോമസ് ഐസക്ക്

Published

on

എന്തായാലും ഇത്തവണ കനാലുകള്‍ വെറുതെ മോടി പിടിപ്പിക്കയല്ല, വൃത്തിയാക്കിയിട്ടേ മോടി പിടിപ്പിക്കൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്: മന്ത്രി തോമസ് ഐസക്ക്

ഉപ്പൂറ്റി കനാല്‍ ഏതാണ്ട് ശുചിയായി കഴിഞ്ഞുവെന്ന മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇത്തവണ കനാലുകള്‍ വെറുതെ മോടി പിടിപ്പിക്കയല്ല, വൃത്തിയാക്കിയിട്ടേ മോടി പിടിപ്പിക്കൂ എന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം (ചിത്രങ്ങള്‍ക്ക് കടപ്പാട്; തോമസ് ഐസക്ക് ഫേസ്ബുക് പോസ്റ്റ്)

ഉപ്പൂറ്റി കനാല്‍ ഏതാണ്ട് ശുചിയായി കഴിഞ്ഞു. വെള്ളം വറ്റിച്ചതോടെ കനാലിന്റെ റീറ്റെയിനിങ് വാളുകള്‍ ഒക്കെ പലയിടത്തും മറിഞ്ഞു അവ പൂര്‍ണ്ണമായി പുതുക്കി പണിയണം. ഇപ്പോള്‍ കിഴക്ക് -പടിഞ്ഞാറ് ഒഴുകുന്ന വാടകനാലിലേക്കും കൊമേഴ്‌സ്യല്‍ കനാലിലേക്കും ശുചീകരണം പ്രവേശിച്ചിരിക്കുകയാണ്. വാടകനാലിലെ ചെളിയുടെ ആഴം എല്ലാവരെയും അല്‍ഭുതപ്പെടുത്തുകയാണ്.

60 സെ മീ ചെളി നീക്കം ചെയ്താല്‍ പഞ്ചാരമണല്‍ അടിത്തറയില്‍ എത്തും എന്നാണ് കണക്കാക്കിയിരുന്നത് . എന്നാല്‍ വാടകനാലിന്റെ അറ്റത്ത് ഒന്നര മീറ്റര്‍ പൊക്കത്തില്‍ ആണ് ചെളിയും അഴുക്കും കുന്നു കൂടി കിടക്കുന്നത്. പ്രവര്‍ത്തന രീതിയില്‍ ഒരു മാറ്റം ഇപ്പോള്‍ വരുത്തിയിട്ടുണ്ട് .

ഏതാണ്ട് 50 മീ നീളത്തില്‍ കനാലില്‍ വേര്‍തിരിച്ച് വെള്ളം ചോര്‍ന്ന് പോകാവുന്ന ചാക്കു കൊണ്ടുള്ള മട കെട്ടിയിരിക്കുകയാണ് അതിലേക്കു സ്ലറി പമ്പ് വഴി ചെളി പമ്പ് ചെയ്യുകയാണ് . അതില്‍ സെറ്റില്‍ ചെയ്യുന്ന ചെളി വൈകുന്നേരം കോരി മാറ്റുന്നു . ഇങ്ങനെ ചെയ്യുന്നത് മൂലം ഭാരമേറിയ ലോങ് ആം ജെ സി ബി കനാല്‍ക്കരയിലൂടെ ഓടിക്കുന്നത് പരിമിതപ്പെടുത്താം. റീറ്റെയിനിങ് വാളുകള്‍ക്ക് ഉണ്ടാകുന്ന തകര്‍ച്ചയും പരമാവധി ഒഴിവാക്കാം . മുറിക്കേണ്ടി വരുന്ന മരങ്ങളുടെ എണ്ണവും കുറയ്ക്കാം . കനാലിലേക്ക് ചാഞ്ഞുവീണു കിടക്കുന്ന മരങ്ങളും കുറ്റിച്ചെടികളും എല്ലാം പിഴുതുമാറ്റാന്‍ ത്തന്നെയാണ് തീരുമാനം. പക്ഷേ വേഗം പോര.

എത്ര ശ്രമിച്ചാലും നാലഞ്ചു മാസം വേണ്ടി വരും . എന്തായാലും ഇത്തവണ കനാലുകള്‍ വെറുതെ മോടി പിടിപ്പിക്കയല്ല, വൃത്തിയാക്കിയിട്ടേ മോടി പിടിപ്പിക്കൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്.

Continue Reading

Kerala

ഏഷ്യൻ അത്‌ലറ്റിക് മീറ്റ്: 1500 മീറ്ററിൽ പി യു ചിത്രക്ക് സ്വർണം

ചിത്രയുടെ സ്വര്‍ണനേട്ടം 4.14.56 സെക്കന്‍ഡിലായിരുന്നു .

Published

on

ദോഹയിൽ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് അഭിമാനതാരമായി കേരളത്തിന്റെ പി.യു.ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിൽ ചിത്ര രാജ്യത്തിനായി സ്വർണം നേടി. ചിത്രയുടെ സ്വര്‍ണനേട്ടം 4.14.56 സെക്കന്‍ഡിലായിരുന്നു .

ഏറെ പ്രതീക്ഷയോടെ തന്നെയായിരുന്നു താരം ട്രാക്കിൽ ഇറങ്ങിയത്. എന്നാല്‍, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. തുടക്കത്തിൽ പിന്നിലായിരുന്നു ചിത്ര അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം സ്വന്തമാക്കിയത്.

2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരും ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയിട്ടുണ്ട്. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്.

Continue Reading

Business

കേരളത്തിലെ ഈ സംരംഭത്തെ തേടി ഇത്തിഹാദ് എത്തിയത് എന്തിന്

യുഎഇ ദേശീയ വിമാനകമ്പനി ഇത്തിഹാദിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള കരാര്‍ കേരളത്തിലെ ഐബിഎസിന്

Published

on

യുഎഇ ദേശീയ വിമാനകമ്പനി ഇത്തിഹാദിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള കരാര്‍ കേരളത്തിലെ ഐബിഎസിന്

മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനും യുഎഇ-യുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് ആഗോള ഗതാഗത മേഖലയിലെ പ്രമുഖ സോഫ്‌റ്റ്വെയര്‍ കമ്പനിയായ ഐബിഎസ് സോഫ്‌റ്റ്വെയറുമായി കരാറിലേര്‍പ്പെട്ടു.

ഐബിഎസ് വികസിപ്പിച്ചെടുത്ത രണ്ട് സോഫ്‌റ്റ്വെയറുകള്‍ അടിസ്ഥാനപ്പെടുത്തി ഇത്തിഹാദിന്റെ സമയനിഷ്ഠയും കാര്യശേഷിയും പ്രവര്‍ത്തന ക്ഷമതയും മെച്ചപ്പെടുത്താനും വിമാനശൃംഖല സമന്വയിപ്പിക്കാനും ഹബ് കണക്ടിവിറ്റി കൂട്ടാനും ഇത്തിഹാദിനെ സഹായിക്കും. ഇതിലൂടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിലടക്കം യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. വിമാനങ്ങളെ കൃത്യതയോടെ നിയോഗിക്കാനും ഇത്തിഹാദിന്റെ ആഗോള ശൃംഖലയില്‍ അവയെ കൃത്യമായി നിരീക്ഷിക്കാനും സാധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓപ്പറേഷന്‍ കണ്‍ട്രോള്‍ ടീമിന് ജാഗ്രതാ സന്ദേശങ്ങളടക്കം നല്‍കി സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനും ധൃതഗതിയില്‍ തീരുമാനങ്ങളെടുക്കാനും ഈ സോഫ്‌റ്റ്വെയറുകളിലൂടെ കഴിയും. ഐഫ്‌ളൈറ്റ് നിയോ ഓപ്‌സ്, ഐഫ്‌ളൈറ്റ് നിയോ ഹബ്‌സിസ്റ്റംസ് എന്നിവയാണ് ഈ സോഫ്‌റ്റ്വെയറുകള്‍.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ആദ്യകാല കമ്പനികളിലൊന്നായി തുടക്കമിട്ട് ആഗോള തലത്തിലേയ്ക്ക് വളര്‍ന്ന ഐടി സ്ഥാപനമാണ് ഐബിഎസ്. ഇന്ന് കേരളത്തില്‍ കൊച്ചിയടക്കം ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ ഐബിഎസിന് ഓഫീസുകളുണ്ട്. ലോകപ്രശസ്തമായ നിരവധി കമ്പനികള്‍ ഐബിഎസിന്റെ സോഫ്‌റ്റ്വെയര്‍ ഉപയോക്താക്കളാണ്.

ഈ പങ്കാളിത്തത്തിലൂടെ ആധുനിക ഐബിഎസ് സാങ്കേതികവിദ്യ തങ്ങളുടെ കണ്‍ട്രോള്‍ സെന്ററുകളുമായി സംയോജിപ്പിച്ച് ഏറ്റവും മികച്ച സേവനം യാത്രക്കാര്‍ക്ക് നല്‍കാനുള്ള കടമ നിറവേറ്റാനാവുമെന്ന് ഇത്തിഹാദിന്റെ എയര്‍പോര്‍ട്‌സ് ആന്‍ഡ് നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ജോണ്‍ റൈറ്റ് പറഞ്ഞു. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കിട്ടാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനും സമയനിഷ്ഠ ഉറപ്പാക്കാനും തടസങ്ങളുണ്ടാകുമ്പോള്‍ സര്‍വീസുകള്‍ കാര്യക്ഷമമാക്കാനും കഴിയും. അബുദാബിയില്‍ രണ്ട് റണ്‍വെകള്‍ക്കിടയില്‍ നിര്‍മിക്കുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുമ്പോള്‍ സര്‍വീസുകളുടെ കണക്ഷന്‍ സമയം വീണ്ടും കുറയ്ക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐബിഎസിന് ഇത്തിഹാദുമായി മികച്ച ബന്ധമാണുള്ളതെന്നും സുശിക്ഷിതമായ ബിസിനസ് രീതികള്‍ക്ക് പേരുകേട്ട ഒരു വിമാനക്കമ്പനി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തങ്ങളുടെ സോഫ്‌റ്റ്വെയര്‍ സൊല്യൂഷനുകളെ സ്വീകരിക്കുന്നത് വലിയ അംഗീകാരമാണെന്നും ഐബിഎസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വി.കെ മാത്യൂസ് പറഞ്ഞു. ഇത്തിഹാദിന് സര്‍വീസ് ക്ഷമത കൈവരിക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും അതിലൂടെ കൂടുതല്‍ വളര്‍ച്ച നേടാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമയാന മേഖലയില്‍ ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഐഫ്‌ളൈറ്റ് നിയോ വിമാനക്കമ്പനികളുടെ വിമാനങ്ങളും ഹബ്ബുകളും കൈകാര്യം ചെയ്യുന്നതില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വിവിധ സാഹചര്യങ്ങളില്‍ തത്സമയ വിവരങ്ങള്‍ സംയോജിപ്പിക്കാനും അതിലൂടെ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും തടസങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഏകോപനം ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

ELECTION SPECIAL6 days ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 month ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion2 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment2 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment4 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment5 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral7 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics7 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion9 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral10 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Opinion

Business4 weeks ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business2 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion5 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion6 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion7 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion7 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion8 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 days ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 week ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 week ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto2 weeks ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto3 weeks ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto4 weeks ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto4 weeks ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Auto1 month ago

ദേ…ഷെല്‍ബി വരുന്നു, വില 2 കോടി രൂപ; കലക്കും ട്ടാ..

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലൂടെ പ്രസിദ്ധനായ കാറാണിവന്‍, ഫോഡ് ഷെല്‍ബി

Auto1 month ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Trending