Connect with us

Politics

മാണിസാര്‍ കേരള നിയമസഭയിലെ സര്‍വ്വവിജ്ഞാന കോശം:ഹൈബി ഈഡന്‍

യുവാക്കള്‍ക്ക് നിയമസഭക്ക് അകത്തും പുറത്തും ഒരുപോലെ പ്രചോദനവും, വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്ന് ഹൈബി

Published

on

യുവാക്കള്‍ക്ക് നിയമസഭക്ക് അകത്തും പുറത്തും ഒരുപോലെ പ്രചോദനവും, വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്ന് ഹൈബി

കേരള നിയമസഭയിലെ ഒരു സര്‍വ്വവിജ്ഞാന കോശമായിരുന്നു മാണിസാര്‍ എന്ന് ഹൈബി ഈഡന്‍. പാര്‍ലമെന്റേറിയനായും ധനകാര്യ മന്ത്രി എന്ന നിലയിലും യുവാക്കള്‍ക്ക് നിയമസഭക്ക് അകത്തും പുറത്തും ഒരുപോലെ പ്രചോദനവും, വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്ന് കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ പ്രമുഖനായ ഹൈബി പറഞ്ഞു.

മാണിസാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അവസാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ധനമന്ത്രിയുമായ കെ എം മാണി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 86 വയസായിരുന്നു.

Advertisement

Kerala

1 ലക്ഷം കോടി രൂപയുടെ ബിസിനസ്; കൊള്ളയടിക്കാത്ത കേരള ബാങ്ക് ഇതാ…

കേരള ബാങ്കിലൂടെ ഒരു ശതമാനമെങ്കിലും കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി

Published

on

കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ജില്ലാ ബാങ്കുകള്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ ഇനി ഏതാനും നാളുകള്‍ കൂടി മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിലൂടെ ഒരു ശതമാനമെങ്കിലും കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അത്രത്തോളം വിപുലമായ സാധ്യതകളാണുള്ളത്. ഒന്നാകുമ്പോള്‍ ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല. കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമായ ബാങ്കായി കേരള ബാങ്ക് മാറും. എല്ലാഘട്ടത്തിലും നല്ലതിന്റെ കൂടെ നില്‍ക്കാന്‍ കേരളത്തിലെ സഹകാരികള്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി അപേക്ഷ റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള മലയാളികള്‍ക്ക് ഇടപാട് നടത്താനും പണമയക്കാനുമുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ശ്രമിക്കും.

ഏകീകൃത കോര്‍ ബാങ്കിംഗ് കേരള ബാങ്കിന്റെ ഭാഗമായി ഏര്‍പ്പെടുത്തും. പ്രാഥമിക സര്‍വീസ് ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയന്റുകളാക്കും. അവര്‍ക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ളവര്‍ ബാങ്കിംഗ് ഇടപാട് നടത്തുന്നവരാണ്. ബാങ്കിംഗ് ഇടപാട് ജനകീയമാക്കിയത് സഹകരണമേഖലയും സഹകരണ ബാങ്കുകളുമാണ്.

സഹകരണ ബാങ്കുകളുടെ കരുത്ത് നാടാകെ വ്യാപിച്ചുകിടക്കുന്ന സര്‍വീസ് സഹകരണ ബാങ്കുകളാണ്. വലിയ നിക്ഷേപം, വായ്പാ ഇടപാട്, കൃഷിക്കാരെ ഫലപ്രദമായി സഹായിക്കല്‍ ഒക്കെ ഈ മേഖലയുടെ മുഖമുദ്രയാണ്. ഈ കരുത്തുമായാണ് ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ശക്തമായി പ്രവര്‍ത്തിച്ചുവന്നത്.

സഹകരണമേഖല പ്രധാനമായി ലക്ഷ്യമിട്ടത് കൃഷിക്കാരെ സഹായിക്കലാണ്. കേരളത്തിലെ സഹകരണമേഖലയുടെ ശക്തി കാരണം ഒരു ഘട്ടത്തില്‍ നബാര്‍ഡിന്റെ പണം കൈപ്പറ്റാതെ പോലും കര്‍ഷകര്‍ക്ക് വായ്പ നല്‍കാനായി. കാര്‍ഷിക വായ്പ രംഗത്തുനിന്ന് സംഘങ്ങള്‍ വ്യതിചലിക്കരുത്. വിവിധ മേഖലകളില്‍ സഹകരണമേഖല അനേകം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഒരു കുടുംബത്തിന് ആവശ്യമായ ഏതുകാര്യവും നിര്‍വഹിച്ചുനല്‍കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയുന്നുണ്ട്. കാലാനുസൃതമായ മാറ്റം ഓരോഘട്ടത്തിലും ഈരംഗത്ത് ഉണ്ടായിട്ടുണ്ട്. കൃഷിക്കാര്‍ക്ക് മാത്രമല്ല, ചെറുകിട കച്ചവടക്കാര്‍ക്കും വായ്പ നല്‍കാനായിട്ടുണ്ട്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെക്കൂടി കേരള ബാങ്കില്‍ ചേര്‍ക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ബാങ്ക് ജീവനക്കാര്‍ സമര്‍പ്പിച്ച നിവേദനവും മുഖ്യമന്ത്രി ഏറ്റുവാങ്ങി.
കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്നും അമിതമായ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും അദ്ദേഹം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ലയനത്തോടെ കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിതിപ്പോള്‍. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യമാണ് കേരള ബാങ്കിനുള്ളത്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ കേരള ബാങ്കിന് മാത്രമായി മൂന്നുലക്ഷം കോടിയുടെ ബിസിനസാണ്. കാര്‍ഷിക, കാര്‍ഷിക അനുബന്ധ വായ്പകളും ചെറുകിട, ഇടത്തര വായ്പകളും വര്‍ധിപ്പിക്കും. സഹകരണതത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അധിഷ്ഠിതമായിരിക്കും കേരള ബാങ്കിന്റെ പ്രവര്‍ത്തനം.

ജീവനക്കാരുടെ ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിച്ചായിരിക്കും ജീവനക്കാരുടെ ലയനം പൂര്‍ത്തീകരിക്കുക. ഒരുസുപ്രഭാതത്തില്‍ ചില തോന്നലുകളുടെ അടിസ്ഥാനത്തില്‍ പിറവികൊണ്ടതല്ല കേരള ബാങ്കെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Business

വിയര്‍പ്പൊഴുക്കണം; സാമ്പത്തികമാന്ദ്യത്തില്‍ നിന്നു കരകയറുക എളുപ്പമല്ല

സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം വിശദീകരിക്കുന്നു സഞ്ജയ് കിര്‍ലോസ്‌ക്കര്‍

Published

on

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അത്‌കൊണ്ട് തന്നെ ഇത് പരിഹരിപ്പിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കിര്‍ലോസ്‌കര്‍ ബ്രദേഴ്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കിര്‍ലോസ്‌കര്‍. സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ ചെറിയ മാറ്റങ്ങള്‍ പോലും ഉള്‍ക്കൊണ്ടു അതിനനുസരിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സി.ഇ.ഒ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കനത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. നാണയപ്പെരുപ്പവും ധനക്കമ്മിയും ആശാവഹമല്ല. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ നികുതി പിരിവും മെച്ചമല്ല. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തിന് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക സമ്പദ്വ്യവസ്ഥ അമേരിക്കയുടെയും ചൈനയുടെയും എതിരാളികളും ആശ്രിതരും എന്ന രീതിയില്‍ രണ്ടായി വിഭജിച്ചു നില്‍ക്കുകയാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ ചലനങ്ങള്‍ക്കൊപ്പം പിടിച്ചു നില്ക്കാന്‍ ഇന്ത്യക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ബാങ്കിങ്, ഫിനാന്‍സ്, ഓട്ടോ, ടെലികോം, ഏവിയേഷന്‍, എഫ്.എം.സി.ജി മേഖലകള്‍ അടിയന്തിര സഹായം ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കൂ. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പല തരത്തില്‍ സര്‍ക്കാര്‍ പരീക്ഷിക്കുന്നത് ആശാവഹമാണ്.

സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം പ്രവര്‍ത്തനവും നിക്ഷേപവും ക്രമീകരിക്കുക എന്നത് മാത്രമാണ്. പുതിയ ആശയങ്ങളും വിപണിയും സാങ്കേതികവിദ്യകളും കണ്ടെത്തണം. ബിസിനസിന്റെ പ്രധാന ഘട്ടത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. വിഷമ ഘട്ടങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്നും വളര്‍ച്ചയിലേക്ക് മത്സരബുദ്ധിയോടെ മുന്നേറണമെന്നും സഞ്ജയ് കിര്‍ലോസ്‌കര്‍ ഓര്‍മ്മിപ്പിച്ചു.

Continue Reading

National

അഗ്നിയുഗത്തിലെ പോരാളി; 18ാം വയസില്‍ തൂക്കിലേറിയ ഖുദിറാമിന്റെ കഥ

മഹര്‍ഷി അരവിന്ദന്റെയും സിസ്റ്റര്‍ നിവേദിതയുടെയും സചീന്ദ്രനാഥ ബോസിന്റെയുമെല്ലാം ദേശീയ ചിന്താധാരകളാണ് ഖുദിറാമിലെ ദേശസ്‌നേഹിയെ ഉണര്‍ത്തിയത്

Published

on

മഹര്‍ഷി അരവിന്ദന്റെയും സിസ്റ്റര്‍ നിവേദിതയുടെയും സചീന്ദ്രനാഥ ബോസിന്റെയുമെല്ലാം ദേശീയ ചിന്താധാരകളാണ് ഖുദിറാമിലെ ദേശസ്‌നേഹിയെ ഉണര്‍ത്തിയത്

ഭാരത സ്വാതന്ത്ര്യസമരത്തിലെ അഗ്‌നിയുഗത്തിന് തിരികൊളുത്തിയ യുവ വിപ്ലവകാരിയായിരുന്നു ഖുദിറാം ബോസ്. കയ്യില്‍ ഭഗവത് ഗീതയും ചുണ്ടില്‍ വന്ദേമാതരമന്ത്രവുമായി ഭാരതത്തിനുവേണ്ടി 18ാംവയസ്സില്‍ അവന്‍ പുഞ്ചിരിയോടെ തൂക്കുമരത്തിലേക്ക് നടന്നുകയറി. ഇന്ന് (ഡിസംബര്‍ 3 )വംഗാനടിന്റെ ധീരപുത്രനായ ഖുദിറാം ബോസിന്റെ 130ാമത് ജന്മദിനമാണ്‌.

1908 ഓഗസ്റ്റ് 11നായിരുന്നു ബംഗാളിന്റെ വിപ്ലവകാരി തൂക്കിലേറ്റപ്പെട്ടത്. അന്നവന് പ്രായം 18 വയസ്. എന്തിനാണ് ഇത്ര ഇളം പ്രായത്തില്‍ ഖുദിറാം ബോസ് സ്വജീവന്‍ രാഷ്ട്രത്തിനായി ഹോമിച്ചത്. ചോരത്തിളപ്പിലുള്ള വെറുമൊരു സാഹസം മാത്രമായിരുന്നില്ല അത്. മറിച്ച് തന്റെ സഹജീവികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ഖുദിറാമിനെ വിപ്ലവകാരിയാക്കിയത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ ബോംബെറിയാന്‍ അവനെ പ്രേരിപ്പിച്ചത് വൈദേശിക അധിനിവേശത്താല്‍ ഭാരതം ചങ്ങലകള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പ് മുട്ടുകയാണെന്ന ഉറച്ച ബോധ്യമായിരുന്നു. അധിനിവേശ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ കയ്യില്‍ ആയുധമെടുത്ത് പോരാടാനാണ് ഖുദിറാം ബോസ് തീരുമാനിച്ചത്.

അരവിന്ദനും സിസ്റ്റര്‍ നിവേദിതയും പ്രചോദനം

1889 ഡിസംബര്‍ മൂന്നിന് ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ ഹബീപൂര്‍ ഗ്രാമത്തിലായിരുന്നു ഖുദിറാം ബോസ് ജനിച്ചത്. മഹര്‍ഷി അരവിന്ദന്റെയും സിസ്റ്റര്‍ നിവേദിതയുടെയും സചീന്ദ്രനാഥ ബോസിന്റെയുമെല്ലാം ദേശീയ ചിന്താധാരകളാണ് ഖുദിറാമിലെ ദേശസ്‌നേഹിയെ ഉണര്‍ത്തിയത്.

സനതാന ധര്‍മത്തിലധിഷ്ഠിതമായ ദേശീയതയെക്കുറിച്ചുള്ള സിസ്റ്റര്‍ നിവേദിതയുടെ പ്രഭാഷണങ്ങളാണ് അവന്റെ നിയോഗം മാറ്റിയത്. മാതൃഭൂമിയുടെ മോചനത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ഖുദിറാം എത്തിയത് യുഗാന്തര്‍ എന്ന തീപ്പൊരി പ്രസ്ഥാനത്തിലാണ്. അവിടെനിന്നാണ് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമാനതകളില്ലാത്ത സമരത്തിന് ഖുദിറാം തന്റെ മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിക്കാന്‍ തീരുമാനിച്ചത്.

ടീനേജില്‍ തന്നെ ബോംബുണ്ടാക്കാനുള്ള വിദ്യകള്‍ ഖുദിറാം സ്വായത്തമാക്കി. 1908 ഏപ്രില്‍ 30നായിരുന്നു അവന്റെ വിധി നിര്‍ണയിച്ച ആ സംഭവം അരങ്ങേറിയത്. പ്രഫുല്ല ചൗക്കിയെന്ന വിപ്ലവകാരിയുമൊത്ത് ഖുദിറാം ബോസ് മുസാഫര്‍പൂര്‍ മജിസ്‌ട്രേറ്റായ കിംഗ്‌സ്‌ഫോഡിനെ കൊല്ലാന്‍ തീരുമാനമെടുക്കുന്നു.

ഇന്ത്യക്കാര്‍ക്കെതിരെയുള്ള മനുഷ്യത്വരഹിത നടപടികളിലൂടെ കുപ്രസിദ്ധനായ ഭരണാധികാരിയായിരുന്നു കിംഗ്‌സ്‌ഫോഡ്.

കിംഗ്‌സ്‌ഫോഡിന്റെ വാഹനത്തിന് നേരെ അവര്‍ ബോംബെറിഞ്ഞു. എന്നാല്‍ വാഹനത്തില്‍ കിംഗ്‌സ്‌ഫോഡ് ഉണ്ടായിരുന്നില്ല. ബാരിസ്റ്റര്‍ പ്രിംഗിള്‍ കെന്നഡിയുടെ ഭാര്യയും മകളുമായിരുന്നു പകരമുണ്ടായിരുന്നത്. ഇരുവരും സ്‌ഫോടനത്തില്‍ മരിച്ചു.

1908ന് മേയ് 21ന് തുടങ്ങിയ ചരിത്രപരമായ വിചാരണയ്‌ക്കൊടുവില്‍ ഖുദിറാമിന് തൂക്കുകയറായിരുന്നു ബ്രിട്ടീഷ് കോടതി വിധിച്ചത്. 1908 ഓഗസ്റ്റ് 11ന് ഖുദിറാമിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. എന്നാല്‍ ആയിരക്കണക്കിന് യുവവിപ്ലവകാരികള്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടന്‍ പ്രചോദനമേകി ഖുദിറാമിന്റെ ജീവിതം.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Entertainment2 days ago

നാടിനിണങ്ങുന്ന ഡിസൈനുമായി നീതു, പ്രചോദനമാകുന്നത് പ്രകൃതിയുടെ നിശ്വാസം

Tech2 days ago

സാംസംഗ് ഇന്നോവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഐഐടി ഗുവഹാട്ടിയുമായി പങ്കുചേരുന്നു

Business2 days ago

ടിവിഎസ് എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി

Tech3 days ago

പൊതുജനങ്ങള്‍ക്കും ടൈല്‍ ഡിസൈന്‍ ചെയ്യാം: മൊബീല്‍ ആപ്പ് ഇതാ

Business4 days ago

അസറ്റിന്റെ 96 ച അടി ഫ്ളാറ്റ് പാര്‍പ്പിട മേഖലയിലെ പൊളിച്ചടുക്കുന്ന മാറ്റമാകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

National4 days ago

ഉപഭോക്തൃ സൗഹൃദ രൂപകല്‍പ്പനകള്‍ക്ക് ഇന്ത്യ മികച്ച ഇടം

Business4 days ago

ഡിസൈന്‍ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Viral

Kerala4 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life4 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf4 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business8 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL8 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video9 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion10 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment10 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment12 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business9 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business10 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion10 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion10 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto5 days ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto3 weeks ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto4 weeks ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto1 month ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto2 months ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto3 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto3 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto3 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto4 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto4 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Trending