Connect with us

Business

മൈജി ഇനി തിരുവനന്തപുരത്തും, ആദ്യ ഷോറൂം ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിച്ചു

മൈജി ആറ്റിങ്ങൽ ഷോറൂം ഉണ്ണിമുകുന്ദനും മിയ ജോര്ജും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

Published

on

തലസ്ഥാന നഗരിക്ക് മാറ്റ് കൂട്ടാൻ മൈജി എത്തിയിരിക്കുന്നു.ഇനിമുതൽ മൈജി മൈ ജെനറേഷൻ ഡിജിറ്റൽ ഹബ് ആറ്റിങ്ങലിന്റെ മുഖമാകും. മൈജിയുടെ അറുപത്തിയൊൻപതാമത്തെ ഷോറൂമാണിത്. ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും മിയാ ജോർജും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ കേരളം മുഴുവൻ വ്യാപിക്കാനുള്ള മൈജിയുടെ ഉദ്യമം ഒരു പടി കൂടി പിന്നിട്ടു.തിരുവനന്തപുരം ജില്ലയിലെ മൈജിയുടെ ആദ്യ ഷോറൂമാണിത്.

മൈജിയുടെ ഉദ്‌ഘാടനചടങ്ങിൽ മൈജി സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്സൽ, സെയിൽസ് എ.ജി.എം ഫിറാസ് കെ.കെ, സോണൽ മാനേജർ സിബിൽ വിദ്യാധരൻ, ടെറിട്ടറി മാനേജർ മൻമോഹൻദാസ് തുടങ്ങി മാനേജ്മെന്റ് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ വിവിധ പ്രമുഖരും പങ്കെടുത്തു.

മൈജി ആറ്റിങ്ങൽ ഷോറൂം ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദനും മിയ ജോര്ജും ചേർന്ന്‌ നിർവഹിക്കുന്നു

മൊബൈൽ ഫോൺ, സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടാബ്ലെറ്റ്, സ്മാർട്ട് ടി.വി, ക്യാമറ, സ്മാർട്ട് വാച്ച്, എന്റർടെയ്ൻമെന്റ്സ്, സിം & റീച്ചാർജ്, ഗാഡ്ജറ്റ്സ് പ്രൊട്ടക്ഷൻ, ഡിജിറ്റൽ ആക്സസറികൾ, റിപ്പയർ, സർവീസിംഗ് തുടങ്ങി സേവനങ്ങളും ഉപഭോക്താക്കൾക്ക് സാമ്പത്തിക സൗകര്യങ്ങളും കൂടാതെ മൈജി കെയർ, മൈജി പ്രിവിലേജ് കാർഡ്, ജി ഡോട്ട് പ്രൊട്ടക്ഷൻ പ്ലസ്, എക്സ്ചേഞ്ച് സ്ക്രീം, എക്സ്പ്രസ്സ് ഹോം ഡെലിവറി (ഇതിന് പ്രത്യേക ഡെലിവറി ചാർജോ, സർവീസ് ചാർജോ നൽകേണ്ടതില്ല) പ്രിവിലേജ് കാർഡ് പദ്ധതി, മൈജി കെയർ പിക്ക് & ഡ്രോപ്പ് സംവിധാനം എന്നീ സേവനങ്ങളും ആറ്റിങ്ങൽ മൈജിയിൽ ലഭ്യമാണ്.മെയിൻ റോഡിൽ പ്രതിഭ ട്രേഡിംഗ് സെന്ററിലാണ് ഷേറൂം പ്രവർത്തിക്കുന്നത്.

ഉദ്ഘാടനം പ്രമാണിച്ച് വൻ ഓഫറുകളും സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ പർച്ചേസിനും റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽ.ഇ.ഡി ടിവി, എസി തുടങ്ങിയ സമ്മാനങ്ങൾ ലഭിക്കും. ഫോണുകൾക്ക് വൻ വിലക്കുറവുമുണ്ട്. പ്രൊസസ്സിങ് ഫീസില്ലാത അതിവേഗ വായ്പ, ജി ഡോട്ട് പ്രൊട്ടക്ഷൻ വഴി പൊട്ടിയ ഫോണുകൾ മാറ്റി വാങ്ങാം. എല്ലാ ആക്സസറികൾക്കും 50 ശതമാനം വിലക്കിഴിവ് തുടങ്ങിയ ഓഫറുകളുമുണ്ട്. ഷോറൂമിൽ നിന്നും വൈദ്യുതി ബില്ല് അടക്കാനും സൗകര്യവുമുണ്ടാവും.

മൈജി മണി ട്രാൻസ്ഫർ മുഖേന ബാങ്ക് അവധി ദിവസങ്ങളിലും ഇന്ത്യയിലെവിടേയ്ക്കും പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. .

2019ൽ കേരളത്തിലുടനീളം 100 ഷോറൂമുകളും 700 കോടിയുടെ വിറ്റുവരവുമാണ് ലക്ഷ്യം.

നിലവിൽ കോഴിക്കോട്, കണ്ണൂർ, കാസർക്കോട്, വയനാട്, മലപ്പുറം പാലക്കാട്, കൊച്ചി , തൃശ്ശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലാണ് മൈജിക്ക് ഷോറൂമുകളുള്ളത്

Advertisement

Business

ബിസിനസ് ഏതുമാകട്ടെ, റീട്ടെയ്ൽ കച്ചവടം വർധിപ്പിക്കാൻ ഈ ഒരൊറ്റ ആപ്പ് മതി

ബിസിനസിന്റെ വളർച്ചക്കും പുരോഗതിക്കും കറുത്ത പകരും എന്നവകാശപ്പെടുന്ന മെട്രോ പ്ലസ് ആപ്പ് നിർമിച്ചിരിക്കുന്നത് മലപ്പുറം സ്വദേശികളായ സംരംഭകരാണ്.

Published

on

ട്രെൻഡിനനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ എല്ലാമുണ്ട്, മികച്ച കസ്റ്റമർ സർവീസും ഓഫറുകളുമുണ്ട്. എന്നിട്ടും ബിസിനസിൽ കാര്യമായ പുരോഗതിയില്ല. ആളില്ലാത്ത കടകളിൽ നോക്കി മിക്ക റീട്ടെയ്ൽ വ്യാപാരികളും നെടുവീർപ്പിടുന്നത് ഇതെല്ലാമാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഓഫറുകളും കാര്യങ്ങളുമൊക്കെ ഉണ്ടായിട്ടും ബിസിനസ് വളരാത്തത്?

അതിനാകെ ഒരുത്തരമേയുള്ളൂ. ഓഫറുകൾ ഉണ്ടായാൽ പോരാ, അത് ഉപഭോക്താക്കളിലേക്ക് എത്തണം. പത്രപ്പരസ്യം ടിവി പരസ്യം തുടങ്ങിയ ചെലവ് കൂടിയ വഴികൾ ഒഴിവാക്കിക്കൊണ്ട് കുറഞ്ഞ ചെലവിൽ ഉപഭോക്താക്കളെ കടകളിലേക്ക് ആകര്ഷിക്കുന്നതിനുള്ള വഴിയാണ് ‘മെട്രോ പ്ലസ്’ എന്ന മൊബൈൽ ആപ്പിലൂടെ മലപ്പുറം സ്വദേശികളായ ഒരു കൂട്ടം സംരംഭകർ കണ്ടെത്തിയിരിക്കുന്നത്.

റീറ്റെയ്ൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ പ്രയോജനപ്രദമായ ആപ്പ് ഈ മേഖലയിലെ പുത്തൻ ആശയമാണ്. ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും അവരുടെ മൊബൈലിൽ ഈ ആപ്പ് സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്ത ഉപയോഗിക്കാം. ചെറുകിട വ്യപാരികൾക്ക് പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനും ഈ ആപ്പിന് സാധിക്കും എന്നാണ് മെട്രോപ്ലസ് മാനേജിംഗ് ഡയറക്ടറായ മുഹമ്മദ് ഷഹലും ഡയറക്ടർമാരായ ആഷിഖ്മോൻ കെ.കെ, നവാസ് കെ എന്നിവരാണ് ഈ പുതു ആശയത്തിന് പിന്നിൽ. ആപ്പ് മേയ് ആദ്യം പുറത്തിറക്കും.

പ്രവർത്തനം എളുപ്പം

എങ്ങനെയാണു ഒരു മൊബൈൽ ആപ്പ് കൊണ്ട് കച്ചവടം വർധിപ്പിക്കാനാകുന്നത് എന്ന ചിന്ത വരുന്നത് സ്വാഭാവികം മാത്രം. റിവാർഡ് പോയിന്റ് സംവിധാനത്തിലൂടെയാണ് മെട്രോ പ്ലസ് പ്രവർത്തിക്കുന്നത്. മെട്രോ പ്ലസ് ഒരു പ്രദേശത്തുനിന്ന് ഒരു വിഭാഗത്തിൽപ്പെട്ട ഒരു ഷോപ്പിനെ മാത്രമേ തെരഞ്ഞെടുക്കൂ. ഇത്തരത്തിൽ അവിടെയുള്ള പരമാവധി ഉപഭോക്താക്കളെ ഈ ഷോപ്പിലേക്കെത്തിക്കുകയും അതുവഴി അവരുടെ ബിസിനസ് മെച്ചപ്പെടുത്താനും മെട്രോപ്ലസിന് സാധിക്കും. മാത്രമല്ല മികച്ച ഉപഭോക്തൃ ശൃംഖല സൃഷ്ടിക്കാനും ആവും. റീറ്റെയ്ൽ മേഖലയിലുള്ള മറ്റ് സംരംഭകരുമായി ചേർന്ന് ബിസിനസ് കമ്മ്യൂണിറ്റി രൂപീകരിക്കാൻ ഈ ആപ്പ് മുൻകൈ എടുക്കുന്നു. മെട്രോപ്ലസ് ആപ്പുമായി സഹകരിക്കുന്ന കച്ചവടക്കാർക്ക് ‘ഹാപ്പിനസ് പ്രോഗ്രാ’മിലൂടെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗിഫ്റ്റുകളും വിദേശ യാത്രകളും ലഭിക്കും.ഇത്തരത്തിൽ നിരവധി സേവനങ്ങളാണ് റീട്ടെയ്ൽ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കുമായി മെട്രോ പ്ലസ് ഒരുക്കിയിരിക്കുന്നത്.

ആപ്പ് ആർക്കും സൗജന്യമായി ഉപയോഗിക്കാം. മെട്രോ പ്ലസ് ആപ്ളിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക . അതിനുശേഷം നിങ്ങളുടെ ലൊക്കേഷൻ തെരഞ്ഞെടുക്കുക . മെട്രോ പ്ലസ് സംവിധാനവുമായി സഹകരിക്കുന്ന ഷോപ്പുകളിൽ നിന്ന് സാധനം വാങ്ങിക്കഴിഞ്ഞാൽ ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ മൊബൈൽ നമ്പർ നൽകുകയോ ചെയ്യുക. റിവാർഡ് പോയ്ന്റുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അതിനാൽ ഉപഭോക്താക്കൾക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ല.

ഒരു ലൊക്കേഷനിലെ ഏറ്റവും മികച്ച ഓഫറുകൾ തെരഞ്ഞെടുക്കാനും ഈ ആപ്പ് ഉപയോഗിക്കാം. ഉത്പന്നങ്ങളെക്കുറിച്ചോ ഓഫറുകളെക്കുറിച്ചോ ഉപഭോക്താവിന് സംശയങ്ങളുണ്ടെങ്കിൽ ഷോപ്പിലെ ജീവനക്കാരുമായിചാറ്റ് ചെയ്യാനുള്ള അവസരവും മെട്രോ പ്ലസ് ഒരുക്കുന്നു.മെട്രോ പ്ലസ്സിലൂടെ ലഭിക്കുന്ന റിവാർഡുകൾ സുഹൃത്തുക്കളുമായോ വീട്ടുകാരുമൊയോ പങ്കിടുകയും ചെയ്യാം. ഈ റിവാർഡ് പോയ്ന്റുകൾ മൊബൈൽ, ഡിടിഎച്ച് റീചാർജിനോ ഉപയോഗിക്കുകയും ചെയ്യാം. ഇതിനെല്ലാമപ്പുറം പർച്ചേസിന് പോകുമ്പോൾ ആ ഷോപ്പിൽ വെച്ച് ഒരു സെൽഫി എടുത്ത് മെട്രോ പ്ലസ് വഴി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്താലും റിവാർഡ് പോയ്ന്റുകൾ നേടാം.

Info@metrobusinessgroup.com

9207046226, 9207246226, 9207646226

Continue Reading

Business

സംരംഭകനാണോ ? ഈ 10 പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണം

സംരംഭകര്‍ക്ക് പിന്തുണ നല്‍കേണ്ട ഇന്‍ക്യുബേഷന്‍ സെന്ററുകളും ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റുകളും ഒന്നുംതന്നെ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ അല്ല കാഴ്ചവയ്ക്കുന്നത്

Published

on

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഈ കാലഘട്ടത്തിലും, കേരളത്തില്‍ ബിസിനസ് ചെയ്യുക എന്നത് ഒട്ടും ഈസി അല്ല എന്ന് തെളിയിക്കുകയാണ്, കേരളത്തിലെ എംഎസ്എംഇ മേഖലയിൽ നിന്നും ഉയർന്നു വരുന്ന പരാതികൾ. പലപ്പോഴും വികസനമെന്നാൽ കടലാസിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാതെ മുന്നോട്ട് പോകാൻ കഴിയില്ല. തൊഴിലാളിക്ഷാമം മുതല്‍ അടിക്കടിയുണ്ടാകുന്ന നിയമ മാറ്റം വരെ , എം എസ് എം ഇ മേഖലയെ തളര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എംഎസ്എംഇ മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലത്തിൽ വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഈ അവസ്ഥയിൽ എംഎസ്എംഇ മേഖല നേരിടുന്ന പ്രധാനപ്പെട്ട 10 പ്രശാന്തനാണ് ഏതെല്ലമെന്നു നോക്കാം

  1. ലൈസൻസ് നേടുന്നതിനും മറ്റുമായി ഏകജാലക സംവിധാനം എന്ന് പറയുമ്പോഴും, സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സിനായി ഓരോ സംരംഭകനും കയറി ഇറങ്ങേണ്ടി വരുന്നത് പത്തോളം സര്‍ക്കാര്‍ ഓഫീസുകളില്‍ ആണ്. കാലങ്ങളായി ഈ അവസ്ഥക്ക് യാതൊരു മാറ്റവുമില്ല
  2. അടിസ്ഥാനസൗകര്യ ഇല്ലായ്മ ഒരു വിലങ്ങുതടിയാണ് . പല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും ആവശ്യത്തിന് വൈദ്യുതിയോ, ജലസൗകര്യമോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
  3. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് വേണ്ടത്ര ഭൂമിയോ കെട്ടിടമോ ഇല്ല. സംരംഭകര്‍ക്ക് പിന്തുണ നല്‍കേണ്ട ഇന്‍ക്യുബേഷന്‍ സെന്ററുകളും ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റുകളും ഒന്നുംതന്നെ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ അല്ല കാഴ്ചവയ്ക്കുന്നത്.
  4. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളിലേക്ക് ചെറുകിട സംരംഭകര്‍ക്ക് അടുക്കാനാവാത്ത അവസ്ഥയാണുള്ളത്. ഒരുമിച്ചു തുക നല്‍കി വലിയൊരു കാലയളവിലേക്ക് സ്ഥലം ഏറ്റെടുക്കുക എന്ന രീതിയാണുള്ളത്. ഇത് ചെറുകിടസംരംഭകർക്ക് വലിയ ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്.
  5. കാലഹരണപ്പെട്ട സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് മറ്റൊരു പ്രധാന പ്രശ്നമാണ്. കംപ്യൂട്ടറിന്റെ സഹായത്തോടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തോടെയും എംഎസ്എംഇ മേഖലയില്‍ മാറ്റം കൊണ്ട് വരണം.

6 . കായികാധ്വാനം വേണ്ടി ജോലികൾക്ക് ആളുകളെ ലഭിക്കുന്നില്ല. പല നിര്‍മാണ സംരംഭങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭാഷാപ്രശ്നം മൂലം ഉൽപ്പാദനക്ഷമത കുറയുന്നത് ഒരു പ്രധാന പ്രശ്നമാണ്. മാത്രമല്ല, വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എല്ലാ തൊഴില്‍ മേഖലകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. കൃഷിയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

7.ചെറുകിട മേഖലയിലെ നല്ലൊരു വിഭാഗം സംരംഭകര്‍ സംഘടിതരല്ല. അതുകൊണ്ട് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരുന്ന വസ്തയിലേക്ക് ഇത് നയിക്കുന്നു.

8 .ശരിയായ വിപണി പഠനത്തിന്റെ അഭാവം മറ്റൊരു പ്രധാനപ്രശ്നമാണ്. ഇതുമൂലം ശരിയായ ഉപഭോക്താക്കളെ കണ്ടെത്താനും വികസിപ്പിക്കാനും കഴിയുന്നില്ല.

  1. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ നൂലാമാലകൾ ഏറെയാണ് . നികുതി അടച്ച രസീത് മുതല്‍ ബിസിനസ് ആശയം ഇന്നത്തെ അവസ്ഥയില്‍ വിജയിക്കും എന്നത് സാധൂകരിക്കുന്ന തെളിവുകള്‍ വരെ വായ്പയ്ക്ക് അപേക്ഷിക്കേണ്ട സമയത്ത് നല്‍കേണ്ടി വരുന്നു. ഇതോടെ മൂലധന അസമാഹരണം തലവേദനയാകുന്നു. ഉപാധികള്‍ ഇല്ലാതെ എളുപ്പത്തില്‍ ലഭ്യമാകും എന്ന് പറഞ്ഞ മുദ്ര ലോണിന്റെ കാര്യത്തിലും ഈ പരാതി രൂക്ഷമാണ്.
  2. 32.സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ വന്‍ കാലതാമസമാണ് നേരിടുന്നത്. ഏകജാലക സംവിധാനത്തിലൂടെ ഒരൊറ്റ അപേക്ഷയില്‍ ലൈസന്‍സുകള്‍ ലഭ്യമാക്കുന്ന സംവിധാനം എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പ്രാബല്യത്തിലില്ല.
Continue Reading

Auto

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Published

on

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൈദ്യുതി വാഹനങ്ങള്‍ക്കായി രാജ്യത്തെ ആദ്യത്തെ ‘ഗ്രീന്‍ കാര്‍ വായ്പ’ (ഇലക്ട്രിക് വെഹിക്കിള്‍)യ്ക്ക് ലോക ഭൗമദിനത്തില്‍ തുടക്കം കുറിച്ചു.

വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീന്‍ കാര്‍ വായ്പയുടെ പലിശ, നിലവിലുള്ള വാഹന വായ്പയുടേതിനേക്കാള്‍ 20 ബിപിഎസ്സ് (0.2 ശതമാനം) കുറച്ചു നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതേപോലെ എട്ടു വര്‍ഷം വരെ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട കാലാവധിയുള്ള വാഹന വായ്പയാണ് എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ.

ഗ്രീന്‍ കാര്‍ വായ്പ തുടങ്ങി ആറു മാസത്തേക്കു പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള 84 മാസത്തെ വായ്പയില്‍ ഒരു ലക്ഷം രൂപയുടെ പ്രതിമാസ ഗഡുവായ 1622 രൂപ, ഗ്രീന്‍ കാര്‍ വായ്പയില്‍ 96 മാസക്കാലത്ത് 1468 രൂപയാകും.

‘ഗ്രീന്‍ കാര്‍ വായ്പ’ എന്ന ആശയം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കു അതിയായ സന്തോഷമുണ്ട്. ഈ കാലത്ത് കാര്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതില്‍ മോശമല്ലാത്ത പങ്കു വഹിക്കുന്നുവെന്നു പരക്കേ കണക്കാക്കുന്ന സാഹചര്യത്തില്‍. എസ്ബിഐയുടെ ഗ്രീന്‍ കാര്‍ വായ്പ മാറ്റത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുവാന്‍ ഇടപാടുകാര്‍ക്കു ഇതു പ്രോത്സാഹനമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകയും കാര്‍ബണ്‍ പ്രസരണം കുറയ്ക്കുകയും ചെയ്യും-എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (ആര്‍ & ഡി) പി. കെ. ഗുപ്ത പറഞ്ഞു.

2030-ഓടെ രാജ്യത്തെ നിരത്തുകളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ഉറപ്പാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമെ് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

ELECTION SPECIAL6 days ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 month ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion2 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment2 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment4 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment5 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral7 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics7 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion9 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral10 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Opinion

Business4 weeks ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business2 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion5 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion6 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion7 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion7 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion8 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 days ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 week ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 week ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto2 weeks ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto3 weeks ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto4 weeks ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto4 weeks ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Auto1 month ago

ദേ…ഷെല്‍ബി വരുന്നു, വില 2 കോടി രൂപ; കലക്കും ട്ടാ..

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലൂടെ പ്രസിദ്ധനായ കാറാണിവന്‍, ഫോഡ് ഷെല്‍ബി

Auto1 month ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Trending