Connect with us

Business

ഏഷ്യാവില്‍; പുതിയ മാധ്യമസംരംഭവുമായി ശശികുമാര്‍ വീണ്ടും..

ഏഷ്യാനെറ്റ് സ്ഥാപിച്ച ശശികുമാര്‍ പുതിയൊരു മാധ്യമസംരംഭവുമായി വീണ്ടുമെത്തി, ഏഷ്യാവില്‍

Published

on

ഏഷ്യാനെറ്റ് സ്ഥാപിച്ച ശശികുമാര്‍ പുതിയൊരു മാധ്യമസംരംഭവുമായി വീണ്ടുമെത്തി, ഏഷ്യാവില്‍

മാധ്യമ മേഖലയിലെ സംരംഭകത്വത്തിന് പുതുനിര്‍വചനം നല്‍കിയ സംരംഭമായിരുന്നു ഏഷ്യാനെറ്റ്. മലയാളിയുടെ പ്രിയപ്പെട്ട ഈ ടെലിവിഷന്‍ സംരംഭത്തിന് തുടക്കമിട്ട ശശികുമാര്‍ വീണ്ടുമൊരു മാധ്യമസംരംഭവുമായി എത്തിയിരിക്കുന്നു. ഇവിടെയും പേരില്‍ ഏഷ്യയുണ്ട്.

ഏഷ്യാവില്‍ എന്ന പുതുതലമുറ ബഹുമുഖമാധ്യമസംരംഭത്തിലൂടെ മാധ്യമപ്രവര്‍ത്തനത്തെ വീണ്ടും പുനര്‍നിര്‍വചിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഏഷ്യന്‍ കോളെജ് ഓഫ് ജേണലിസത്തിന്റെ സ്ഥാപകന്‍ കൂടിയായ ശശികുമാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഏഷ്യാവില്‍ 18നും 35നും വയസിനിടയില്‍ പ്രായമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.

മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ നാല് ഭാഷകളിലായാണ് ടെക്സ്റ്റിനും വിഡിയോയ്ക്കും ഓഡിയോയ്ക്കും തുല്യപ്രാധാന്യം നല്‍കിയുള്ള ഏഷ്യാവില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതുതലമുറയെ പിടിച്ചിരുത്താന്‍ കഴിയുന്ന തരത്തില്‍ വാര്‍ത്താ അവതരണ രീതിയെ പുനരാവിഷ്‌കരിക്കാനാണ് ഏഷ്യാവില്‍ ലക്ഷ്യമിടുന്നതെന്ന് ഏഷ്യാവിലിന്റെ എഡിറ്റര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), യന്ത്രപഠനം (മഷീന്‍ ലേണിംഗ്) തുടങ്ങിയ ആധുനിക സങ്കേതകങ്ങളുടെ സാധ്യതകള്‍ പരമവാധി ഉപയോഗപ്പെടുത്തി വാര്‍ത്താവതരണത്തെ പുതിയ തലത്തിലെത്തിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇതിനായി ഐഐടി മദ്രാസുമായി ഏഷ്യാവില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്.

കള്‍ച്ചര്‍ മഷീന്‍, ബിബിസി തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള തുഹിന്‍ മേനോനാണ് ഏഷ്യാവില്ലിന്റെ സിഇഒ.

Advertisement

Business

ലോക്ഹീഡ് മാര്‍ട്ടിനുവേണ്ടി റോബോട്ടുണ്ടാക്കാന്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ്

ഒന്നു കൈയടിക്കാം. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിലുള്‍പ്പെടെ പങ്കാളിയാകാന്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്. ശാസ്ത്ര റോബോട്ടിക്‌സ് ലോക്ഹീഡ് മാര്‍ട്ടിനുമായി ധാരണാപത്രം ഒപ്പിട്ടു

Published

on

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പ്രതിനിധികളായ മെഗന്‍ റെയ്ന്‍, ഫില്‍ ഷോ, ഡോ. വിവേക് ലാല്‍,പ്രകാശ് ശേഷ എന്നിവരും ശാസ്ത്ര റോബോട്ടിക്‌സ് സിഇഒ അറോണിന്‍ പി യും

ഒന്നു കൈയടിക്കാം. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിലുള്‍പ്പെടെ പങ്കാളിയാകാന്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്. ശാസ്ത്ര റോബോട്ടിക്‌സ് ലോക്ഹീഡ് മാര്‍ട്ടിനുമായി ധാരണാപത്രം ഒപ്പിട്ടു

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്റ്റാര്‍ട്ടപ്പായ കൊച്ചി ശാസ്ത്ര റോബോട്ടിക്‌സ് യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിലുള്‍പ്പെടെ റോബോട്ടുകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആഗോള എയ്‌റോസ്‌പേസ്ഡിഫന്‍സ്‌സെക്യുരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായി ധാരണാപത്രം ഒപ്പുവച്ചു.

ലോക്ഹീഡ് അടക്കമുള്ള മുന്‍നിര കമ്പനികള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ധാരണാപത്രം ശാസ്ത്രയ്ക്ക് സഹായകമാകും. എഫ്21 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ ഇല്ക്‌ട്രോണിക്‌സ് ഡിസ്‌പ്ലേ സംവിധാനങ്ങള്‍ക്ക് വേണ്ടിവരുന്നതാണ് ഈ ഉല്പന്നങ്ങള്‍.

വ്യാവസായികാടിസ്ഥാനത്തില്‍ വ്യോമയാന ഇലക്‌ട്രോണിക്‌സ് മേഖലയില്‍ നിര്‍മിതബുദ്ധി അധിഷ്ഠിതമായ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുകയാണ് ശാസ്ത്ര റോബോട്ടിക്‌സ് ചെയ്യുന്നത്. റോബര്‍ട്ട് ബോഷ്, എച്ച്‌സിഎല്‍, ഓഡിയന്‍സസ്, നൗള്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ ടെസ്റ്റിംഗിന് ശാസ്ത്രയുടെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

ശാസ്ത്രയ്‌ക്കൊപ്പം െൈചയിലെ ടെറിറോ മൊബിലിറ്റിയും, ബെംഗളുരുവിലെ നോപോ ടെക്‌നോളജീസും ലോക്ഹീഡ് മാര്‍ട്ടിന് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിന് വെവ്വേറെ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ ആഗോള സംവിധാനങ്ങളുമായും പ്ലാറ്റ്‌ഫോമുകളുമായും സംയോജിപ്പിക്കാനുള്ള യത്‌നത്തിന്റെ ഭാഗമാണ് ഈ സഹകരണമെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ എയ്‌റോനോട്ടിക്‌സിലെ സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലാല്‍ പറഞ്ഞു.

ഇന്ത്യയില്‍ തങ്ങളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതു ലക്ഷ്യമാക്കി ചില സാങ്കേതികവിദ്യകള്‍ക്കുള്ള എന്‍ജിനീയറിംഗ് പിന്തുണ, മാര്‍ഗനിര്‍ദ്ദേശം, സഹകരണം എന്നിവ ലഭിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു.

ഉല്പന്നങ്ങളുടെ മേന്മ കാരണം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ വ്യവസായങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങിയതിന്റെയും കൂടുതല്‍ വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ് മേഖലയുടെ ഭാഗമായി മാറുന്നുവെന്നതിന്റെയും ഉദാഹരണമാണ് ശാസ്ത്രലോക്ഹീഡ് മാര്‍ട്ടിന്‍ ധാരണയെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ പറഞ്ഞു.

Continue Reading

Business

വാഴകര്‍ഷകര്‍ക്ക് സംഘടന നിലവില്‍ വന്നു

വാഴകൃഷി പ്രോല്‍സാഹിപ്പിക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമായി എത്തുന്ന സംരംഭകരെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യം

Published

on

സംസ്ഥാനത്ത് ആദ്യമായി വാഴകര്‍ഷകര്‍ സംഘടിക്കാന്‍ തീരുമാനിച്ച നല്ല വാര്‍ത്തയും എത്തിയിരിക്കുന്നു. വാഴക്കൃഷിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിത്. ഇതുവരെ ഒരുതരത്തിലുള്ള സംഘടനാ രൂപവും ഇവര്‍ക്കില്ലായിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍(സിസ്സ) ആണ് ഇതിനായി ശ്രമിച്ചത്.

വാഴ കര്‍ഷക സംഘത്തിന്റെ (ബനാന ഫാര്‍മേഴ്‌സ് അസോസിയേഷന്‍ – ബി എഫ് എ) പ്രഥമ പ്രസിഡന്റായി കൃഷിശാസ്ത്രജ്ഞനും കര്‍ഷകനുമായ എന്‍ ശ്രീകുമാറിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എംരാജേന്ദ്രകുമാര്‍, പി ടിഗോപിനാഥന്‍ നായര്‍(വൈസ് പ്രസിഡന്റുമാര്‍); ജി പവിത്രകുമാര്‍(ജനറല്‍സെക്രട്ടറി); പി ശ്രീധരന്‍ നായര്‍, പി വി പദ്മകുമാരന്‍ നായര്‍, എ ശ്രീകണ്ഠന്‍(സെക്രട്ടറിമാര്‍); പി കെ പദ്മകുമാര്‍(ഖജാന്‍ജി) എന്നിവരാണ്സംഘടനാ ഭാരവാഹികള്‍.

സംസ്ഥാനത്തുടനീളമുള്ളവാഴക്കര്‍ഷകരെകൂട്ടിയിണക്കിസംഘംശക്തിപ്പെടുത്തുമെന്നുംവര്‍ഷങ്ങളായിഅവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സംഘടന അറിയിച്ചു. സിസ്സയുടെ മുന്‍കൈയില്‍ സംസ്ഥാനത്ത് ആദ്യമായികഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച വാഴമഹോത്സവം വലിയ വിജയമായിരുന്നു.

വാഴയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളത്. ഇത് മുതലെടുക്കുകയാണ് ലക്ഷ്യം. ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടു വരുന്നവരെ പിന്തുണയ്ക്കാന്‍ സിസ്സ പ്രതിജ്ഞാബദ്ധമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

സിസ്സയുടെമറ്റൊരു നൂതനമായചുവടുവെപ്പായികല്ലിയൂര്‍ പഞ്ചായത്തില്‍ ബനാന റിസോഴ്‌സ്സെന്ററും (ബി ആര്‍ സി) സ്ഥാപിച്ചു. വാഴക്കൃഷി ലാഭകരമാക്കാനുള്ള ആധുനികവിജ്ഞാനവുംശാസ്ത്രീയ പരിശീലനവുംകര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ബി ആര്‍ സിയുടെലക്ഷ്യം. പ്രാദേശികമായ പ്രത്യേകതകള്‍ക്കുംകാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനം കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയുംഅതിന്റെ പ്രയോജനങ്ങള്‍ അവര്‍ക്ക്എത്തിക്കുകയുമാണ്ലക്ഷ്യം.

Continue Reading

Business

ചെറുകിട സംരംഭകര്‍ക്കായി ഐസിഐസിഐ ബാങ്കിന്റെ ‘ഇന്‍സ്റ്റാബിസ്’ പ്ലാറ്റ്‌ഫോം

ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് സന്ദര്‍ശിക്കാതെ തന്നെ സൗകര്യപ്രദമായി ഇനി ഇടപാടുകള്‍ നടത്താം

Published

on

ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് സന്ദര്‍ശിക്കാതെ തന്നെ സൗകര്യപ്രദമായി ഇനി ഇടപാടുകള്‍ നടത്താം

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ”ഇന്‍സ്റ്റാബിസ്” എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ചെറുകിട സംരംഭങ്ങളള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും അവരുടെ ബാങ്കിങ് ഇടപാടുകള്‍ ഡിജിറ്റലായും അതിവേഗവും സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

ഇന്‍സ്റ്റാബിസിലൂടെ ഉപയോക്താക്കള്‍ക്ക് 115 ബാങ്കിങ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായും സുരക്ഷിതമായും മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നു. ഇതില്‍ പല സേവനങ്ങളും ഈ രംഗത്ത് ആദ്യത്തേതാണ്. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് സന്ദര്‍ശിക്കാതെ തന്നെ സൗകര്യപ്രദമായി ഇനി ഇടപാടുകള്‍ നടത്താം.

ഉടനടി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, ബിസിനസ് വായ്പകള്‍, ഒന്നിലധികം ഡിജിറ്റല്‍ മോഡുകള്‍ വഴി വേഗത്തിലും എളുപ്പത്തിലും ഉളള ബള്‍ക്ക് ശേഖരണവും ഫണ്ടുകളുടെ പേയ്‌മെന്റും, കയറ്റുമതി-ഇറക്കുമതി ഇടപാടുകളുടെ പേയ്‌മെന്റുകള്‍, ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് തുടങ്ങിയവയെല്ലാം ഇന്‍സ്റ്റാബിസിലൂടെ ലഭ്യമാകും. നികുതി പേയ്‌മെന്റിന്റെ ഇ-ചലാന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ അപ്ലിക്കേഷനില്‍ നിന്ന് ജിഎസ്ടി തല്‍ക്ഷണം അടയ്ക്കാന്‍ സാധിക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമാണിത്. ഉടനടി മറൈന്‍ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കുന്ന ആദ്യ സേവനവുമാണിത്.

ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്ത എംഎസ്എംഇകള്‍ക്കും ഇന്‍സ്റ്റാബിസ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ബാങ്ക് സ്റ്റേറ്റ്‌മെന്റും കെവൈസി വിവരങ്ങളും അപ്‌ലോഡ് ചെയ്ത് അവര്‍ക്കും 10 ലക്ഷം രൂപവരെ അടിയന്തരമായി ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുന്നതാണ്. കറണ്ട് അക്കൗണ്ടിനായും അവര്‍ക്ക് അപേക്ഷിക്കാം.

ഒരു പ്ലാറ്റ്‌ഫോമില്‍ ഇത്രയും ബൃഹത്തായ സേവനങ്ങള്‍ ലഭ്യമാകുന്ന ആദ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായിരിക്കും ഇന്‍സ്റ്റാബിസ്. എംഎസ്എംഇകളും സ്വയം തൊഴില്‍ സംരംഭകരുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതെന്നും ഇവരാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്നും എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്ക് വേണ്ടത് അവരുടെ ബിസിനസ് എളുപ്പമാക്കുകയാണെന്നും ഇതെല്ലാം മനസില്‍ കണ്ടാണ് ഇന്‍സ്റ്റാബിസ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഐസിഐസി ബാങ്ക് സെല്‍ഫ് എംപ്ലോയിഡ് വിഭാഗം മേധാവി പങ്കജ് ഗാഡ്ഗില്‍ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL3 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video4 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion5 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment5 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment7 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment8 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral10 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics10 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion12 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business4 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business5 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion5 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion6 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion8 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion9 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion10 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion10 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National10 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion11 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto4 weeks ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 weeks ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto1 month ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto1 month ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 month ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 month ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 month ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 month ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto1 month ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 months ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Trending