Connect with us

Life

Explained: രണ്ടരലക്ഷം കോടി രൂപയുടെ വിവാഹമോചനം, കാരണമെന്ത്

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വിവാഹമോചനത്തിന്റെ ഭാഗമായി ഭാര്യ മക്കിന്‍സിക്ക് നല്‍കുന്നത് രണ്ടര ലക്ഷം കോടി രൂപ. എന്താണിതിന് കാരണം

Published

on

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വിവാഹമോചനത്തിന്റെ ഭാഗമായി ഭാര്യ മക്കിന്‍സിക്ക് നല്‍കുന്നത് രണ്ടര ലക്ഷം കോടി രൂപ. എന്താണിതിന് കാരണം

ജെഫ് ബെസോസ്…ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭമായ ആമസോണിന്റെ അധിപന്‍. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമ. കാലത്തിനും മുമ്പേ കുതിക്കുന്ന നിരവധി ബിസിനസുകള്‍ക്ക് പിന്നിലെ ചാലകശക്തി. സ്വഭാവികമായും അദ്ദേഹത്തിന്റെ വിവാഹമോചനവും വാര്‍ത്തയാകും. എന്നാല്‍ ജെഫ് ബെസോസും ഭാര്യ മക്കിന്‍സി ബെസോസും വിവാഹ മോചന കരാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ലോകം തന്നെ ഒന്നു ഞെ്ട്ടി.

ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനമാണിത്. കരാര്‍ പ്രകാരം മക്കിന്‍സിക്ക് ജെഫ് നല്‍കുന്നത് രണ്ടര ലക്ഷം കോടി രൂപയ്ക്കടുത്തുള്ള തുകയാണ്.

എന്തുകൊണ്ടിത്ര വലിയ തുക

മക്കിന്‍സി നോവലിസ്റ്റാണ്. ലോകത്തിലെ അതിസമ്പന്നന്റെ ഭാര്യയെന്ന നിലയിലുള്ള ആഘോഷങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇരുവരുടെയും ബിസിനസുകള്‍ ഇഴപിരിയാനാകത്ത തരം സങ്കീര്‍ണാവസ്ഥയിലുമായിരുന്നു. അതിനാലാണ് ജനുവരിയില്‍ ബന്ധം വേര്‍പെടുത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സ്വത്ത് എങ്ങനെ വീതം വെക്കുമെന്ന് ചിന്തിച്ചത്.

വിവാഹമോചനത്തോടെ മക്കിന്‍സി ലോകത്തെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമെത്തി.

എന്നാല്‍ ഏറ്റവും മാന്യമായ രീതിയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെയാണ് ഇരുവരും വിവാഹ മോചനകരാര്‍ സാധ്യമാക്കിയിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് വേര്‍പിരിയല്‍ എങ്കിലും അതിലും മാതൃക കാണിക്കാന്‍ ഇരുവര്‍ക്കുമായി.

ഇരുവരുടെയും പക്കലുള്ള ആമസോണ്‍ ഓഹരികളുടെ 75 ശതമാനം ജെഫ് ബെസോസ് കൈവശം വെക്കും. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പൂര്‍ണ ഉടമസ്ഥാവകാശവും ബെസോസിന് തന്നെ. ബഹിരാകാശത്ത് വിപ്ലവം തീര്‍ക്കനായി ബെസോസുണ്ടാക്കിയ ബ്ലൂ ഒറിജിന്‍ സ്‌പേസ് കമ്പനിയുടെ പൂര്‍ണാവകാശവും ബെസോസിന് തന്നെ. മക്കിന്‍സി കൈവശം വെക്കുക ഇരുവരുടെയും പേരില്‍ മുമ്പുണ്ടായിരുന്ന ഓഹരിയുടെ 25 ശതമാനമാണ്. എന്നാല്‍ ഏറ്റവും ശ്രദ്ധേയം ഈ ഓഹരിയുടെ വോട്ടിംഗ് അവകാശം ബെസോസിന് തന്നെ അവര്‍ നല്‍കിയെന്നതാണ്.

25 വര്‍ഷം നീണ്ട വിവാഹജീവിതത്തിനാണ് ഇരുവരും തിരശീലയിട്ടിരിക്കുന്നത്. ബെസോസിനെ നന്നായി അറിയാം മക്കിന്‍സിക്ക്. അതുകൊണ്ടുതന്നെയാകാം വലിയ വാദപ്രതിവാദങ്ങളൊന്നുമില്ലാതെ ബെസോസ് എന്ന സംരംഭകന് അതിയായ താല്‍പ്പര്യമുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിന് തന്നെ അവര്‍ നല്‍കിയത്. ബെസോസിന് 55 വയസും മക്കിന്‍സിക്ക് 48 വയസുമാണിപ്പോള്‍. നാല് കുട്ടികളുമുണ്ട് ഇവര്‍ക്ക്.

ആമസോണിന്റെ അഭൂതപൂര്‍വമായ കുതിപ്പാണ് ജെഫ് ബെസോസിനെ സമ്പന്ന പട്ടികയിലെ ഒന്നാമനാക്കിയത്. ഇന്ന് 150 ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്.

വിവാഹമോചനത്തോടെ മക്കിന്‍സി ലോകത്തെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമെത്തി.

Advertisement

Life

കിച്ചുവിന്റെ വീട്, കേരളത്തിന്റെയും; വാക്ക് പാലിച്ച് ഹൈബി

കൃപേഷിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു ഒരു വീട്. അതാണ് യാഥാര്‍ഥ്യമായത്, വെറും 46 ദിവസത്തിനുള്ളില്‍

Published

on

കൃപേഷിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു ഒരു വീട്. അതാണ് യാഥാര്‍ഥ്യമായത്, വെറും 46 ദിവസത്തിനുള്ളില്‍

കൃപേഷിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു ഒരു വീട്. അതാണ് ഇന്നലെ യാഥാര്‍ഥ്യമായത്. കേരളത്തെ മരവിപ്പിച്ച രാഷ്ട്രീയ കൊലപാതകത്തിന്റെ ഒടുവിലത്തെ ഇരകളായ കൃപേഷും ശരത് ലാലും വിട പറഞ്ഞിട്ട് രണ്ട് മാസം കഴിയുമ്പോഴാണ് എംഎല്‍എ ഹൈബി ഈഡിന്റെ സുമനസിന്റെ ഫലമായി വീട് യാഥാര്‍ത്ഥ്യമായത്.

കൃപേഷിന്റെ മരണം ആ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളായിരുന്നു തല്ലിക്കെടുത്തിയത്. കേറിക്കിടക്കാന്‍ നല്ലൊരു വീടു പോലുമില്ലാത്ത പെയിന്റിംഗ് തൊഴിലാളി കൃഷ്ണന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ നിശ്ചലമായി. കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടായിരുന്നു കൃപേഷ് എപ്പോഴും സ്വപ്‌നം കണ്ടത്.

അതാണ് ഇന്നലെ നടന്ന ശുഭഗൃഹപ്രവേശന ചടങ്ങോടെ യാഥാര്‍ത്ഥ്യമായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ കല്ല്യോട്ടെ ‘കിച്ചൂസ്’എന്ന കൃപേഷിന്റെ സ്വപ്ന ഭവനത്തിലേക്ക് ഒഴുകിയെത്തിയത്.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പഠിപ്പ് നിര്‍ത്തി അച്ഛന്റെ കൂടെ പെയിന്റിംഗ് പണിക്കു പോകേണ്ടി വന്ന കൃപേഷ് കൂട്ടുകാര്‍ക്കു അവസാനമായി അയച്ച മെസ്സേജുകളിലൊന്ന് പുതിയ വീട് പണിയുന്നതിനെക്കുറിച്ചായിരുന്നു. കല്യോട്ടെ യുവജന വാദ്യകലാസംഘത്തിലെ അംഗങ്ങളായിരുന്നു ശരത് ലാലും കൃപേഷും.

ഭൂമിക്കു പട്ടയം ലഭിച്ചതിനു ശേഷം, റേഷന്‍ കാര്‍ഡും കൂടി ലഭിച്ചതിന് ശേഷം വീട് നിര്‍മ്മിക്കാനുള്ള സഹായത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന അവസരത്തിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

ഹൈബിയുടെ ഇടപെടല്‍

മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ വീടിന്റെ അവസ്ഥ ഏതൊരാളുടെയും മനസ്സലിയിപ്പിക്കുന്നതായിരുന്നു. കൃപേഷും കുടുംബവും ചോര്‍ന്നൊലിക്കുന്ന ഒരു ഓലമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്നാണ് കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹൈബി ഈഡന്റെ ‘തണല്‍’ പദ്ധതിയിലൂടെ നിര്‍മിക്കുന്ന 50 വീടുകളില്‍ മുപ്പതാമത്തേതാണ് കൃപേഷിന്റെ വീട്.

ഹൈബി ഈഡെന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 19ന് വെള്ളിയാഴിച്ച കുടുംബത്തോടോപ്പം കിച്ചുവിന്റെ നാട്ടിലെത്തി വീടിന്റെ ഗ്രഹപ്രവേശന ചടങ്ങില്‍ എംഎല്‍എ പങ്കെടുക്കുകയും ചെയ്തു. ഭാര്യ അന്ന ഈഡനും മകള്‍ ക്ലാരയ്ക്കും വിഡി സതീശന്‍ എംഎല്‍എക്കും ഒപ്പമാണ് ഹൈബി എത്തിയത്.

മൂന്ന് കിടപ്പുമുറികള്‍, രണ്ട് അറ്റാച്ച്ഡ് ബാത്‌റൂം ഉള്‍പ്പെടെ മൂന്ന് ശുചിമുറികള്‍, ഹാള്‍, അടുക്കള, സിറ്റ് ഔട്ട് എന്നിവയുള്‍പ്പെടെ 1100 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 50 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയാണിത്. എന്നാല്‍ കിച്ചുവിന്റെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ 46 ദിവസങ്ങള്‍ കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കി.

Continue Reading

Kerala

കടുത്ത ചൂടില്‍നിന്ന് കന്നുകാലികളെ രക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്

വേനല്‍ച്ചൂട് ഏറ്റവുമധികം ബാധിക്കുക സങ്കരയിനം പശുക്കളെയാണ്. ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്

Published

on

കടുത്ത ചൂടില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ ഭക്ഷണക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ് അറിയിച്ചു.

അതികഠിനമായ വേനല്‍ച്ചൂട് മനുഷ്യരെപ്പോലെ തന്നെ വളര്‍ത്തു മൃഗങ്ങള്‍ക്കും വളരെയധികം ശാരീരികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത് സങ്കരയിനം പശുക്കളെയാണ്. ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്.

കടുത്ത ചൂടു മൂലമുണ്ടാകുന്ന രോഗങ്ങളും ആദ്യം പിടികൂടുന്നത് ഇത്തരത്തിലുള്ള കന്നുകാലികളെയാണ്. പോഷക സന്തുലിതമായ തീറ്റ നല്‍കുന്നതിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കേരളാ ഫീഡ്സ് അസിസ്റ്റന്റ് മാനേജരും ന്യൂട്രീഷനിസ്റ്റുമായ ഡോ. കെഎസ് അനുരാജ് അറിയിച്ചു.

പകല്‍ സമയങ്ങളില്‍ 11 മണി മുതല്‍ 5 മണി വരെ വളര്‍ത്തുമൃഗങ്ങളെ പുറത്ത് തുറസ്സായ ഇടങ്ങളില്‍ കെട്ടാതിരിക്കുന്നതാണ് പരിപാലനത്തിന്റെ ആദ്യപടി. ഇവയ്ക്ക് പകല്‍ സമയത്ത് ധാരാളം ശുദ്ധജലം ഉറപ്പാക്കണം.

കാലിതീറ്റ പോലുള്ള സമീകൃതാഹാരങ്ങള്‍ രാവിലെ 10 മണിക്ക് മുന്‍പും വൈകീട്ട് 5 മണിക്ക് ശേഷവുമാണ് നല്‍കേണ്ടത്. സാധാരണ അളവില്‍ നല്‍കുന്ന തീറ്റ പല തവണയായി ചെറിയ അളവില്‍ കാലികള്‍ക്ക് നല്‍കുന്നതാണ് നല്ലത്. ഇത് ദഹനപ്രക്രിയ മൂലം മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കും.

ചൂട് ലഘൂകരിക്കുന്നതിന് തീറ്റയില്‍ 20 ഗ്രാമോളം ബേക്കിങ് സോഡ അല്ലെങ്കില്‍ സോഡാ പൊടി ചേര്‍ക്കുന്നത് അത്യുത്തമമാണ്. ഇത് ദഹനപ്രക്രിയയുടെ ക്രമീകരണത്തിനും സഹായിക്കുന്നു. വേനല്‍ക്കാലത്ത് പശുവിന്റെ ശരീരത്തില്‍ നിന്നും ധാതുലവണങ്ങള്‍ പാലിലൂടെയും മറ്റും നഷ്ടമാകുന്നുണ്ട്. ഈ കുറവ് നികത്തുന്നതിന് 30 മുതല്‍ 50 ഗ്രാം വരെ ധാതുലവണ മിശ്രിതം ദിവസേന പശുവിന് തീറ്റയിലൂടെ നല്‍കേണ്ടത് അത്യാവശ്യമാണ്. കൂടതെ വൈക്കോല്‍, പിണ്ണാക്ക്, കാലിത്തീറ്റ മുതലായവ ചൂട് സമയങ്ങളില്‍ നല്‍കാതെ രാവിലെയോ വൈകീട്ടോ മാത്രം നല്‍കണം.

ആന്റിഓക്സിഡന്റ്സ് ആയ വൈറ്റമിന്‍ എ, സി, ഇ, സെലീനിയം എന്നിവ അടങ്ങിയ തീറ്റ വസ്തുക്കള്‍ നല്‍കാന്‍ ഇക്കാലത്ത് ശ്രദ്ധിക്കണം. ധാരാളം പച്ചപ്പുല്ല് ഈ സമയത്ത് നല്‍കുന്നത് ചൂടുകാലത്ത് പാലുല്പാദനത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുമെന്ന് ഡോ. അനുരാജ് ചൂണ്ടിക്കാട്ടി.
വേനല്‍ക്കാലത്ത് തൊഴുത്ത് പരിപാലിക്കുന്നതിലും വളരെയധികം ശ്രദ്ധ വേണം. ചൂട് തങ്ങിനില്‍ക്കാത്ത നല്ല വായുസഞ്ചാരമുള്ള അന്തരീക്ഷം തൊഴുത്തില്‍ അത്യന്താപേഷിതമാണ്.

ആര്‍ദ്രത കുറയ്ക്കുന്നതിന് ഫാന്‍ ഘടിപ്പിക്കുകയും ചെയ്യാം കൂടാതെ എപ്പോഴും ദാഹജലം തൊഴുത്തില്‍ ഉണ്ടായിരിക്കണം ഓട്ടോമാറ്റിക് ഡ്രിങ്കിങ് സിസ്റ്റമാണ് ഇതിന് ഉത്തമ പരിഹാരം. ജീവകങ്ങളുടെ സ്രോതസ്സായ ഇലകളും ഈര്‍ക്കില്‍ മാറ്റിയ പച്ച ഓലയും പശുവിന് കൊടുക്കുന്നത് വളരെ നല്ലതാണ്. തൊഴുത്തിന്റെ മേല്‍ക്കൂരയിലും പശുവിന്റെ ദേഹത്തുമെല്ലാം നനഞ്ഞ ചണച്ചാക്ക് ഇടുന്നത് വേനല്‍ ചൂടില്‍ നിന്നു രക്ഷ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

അത്യുഷ്ണ സമയങ്ങളില്‍ പശുക്കളെ നേരിട്ട് കുളിപ്പിക്കുന്നത് നല്ലതല്ല. പെട്ടെന്നുള്ള ശരീരതാപമാറ്റം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രാവിലെ വെയില്‍ തുടങ്ങുന്ന സമയത്തും വൈകീട്ട് വെയില്‍ കുറയുന്ന സമയത്തും കുളിപ്പിക്കുന്നതാണ് നല്ലത്. പകല്‍ സമയങ്ങളില്‍ തൊഴുത്തിലെ ചൂട് കൂടുതലാണെങ്കില്‍ തണല്‍ മരങ്ങള്‍ക്ക് കീഴെ പശുക്കളെ കെട്ടുന്നത് ചൂട് മൂലമുള്ള സമ്മര്‍ദ്ദം കുറയ്ക്കും

Continue Reading

Kerala

കേരളത്തിലെ സ്വയം പര്യാപ്ത കാര്‍ഷിക ഗ്രാമമാകാന്‍ കിഴക്കമ്പലം

നെല്ലും പച്ചക്കറികളും വിളയുന്ന പാടങ്ങളും ഫലവൃക്ഷങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന പറമ്പുകളും കോഴിയും ആടും വളര്‍ത്തുന്നു വീടുകളുമായി ഈ ഗ്രാമം…

Published

on

നെല്ലും പച്ചക്കറികളും വിളയുന്ന പാടങ്ങളും ഫലവൃക്ഷങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന പറമ്പുകളും കോഴിയും ആടും വളര്‍ത്തുന്നു വീടുകളുമായി ഈ ഗ്രാമം…

മാതൃകയാകുന്ന തരത്തിലുള്ള സ്വയം പര്യാപ്ത ഗ്രാമമായി മാറുകയാണ് കിഴക്കമ്പലമെന്നാണ് റിപ്പോര്‍ട്ട്. കിഴക്കമ്പലത്തിന്‍ഫെ പുതിയ മുഖത്തെ കുറിച്ച് അവിടുത്തുകാര്‍ക്ക് പറയാനുള്ളതും വലിയ കഥകള്‍ തന്നെ.

എറണാകുളം ജില്ലയിലെ ആലുവയ്ക്ക് അടുത്തുള്ള കിഴക്കമ്പലമെന്ന ഗ്രാമത്തിലെത്തിയാല്‍ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമത്തെ കാണാമെന്നാണ് കിഴക്കമ്പലത്തുകാര്‍ പറയുന്നത്. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവില്ലാതെ സമ്പത്തിന്റെ ഉയര്‍ച്ച താഴ്ചയില്ലാതെ സ്വയം പര്യാപ്തമായൊരു ഗ്രാമമാണ് ഇവിടെ വികസിച്ചിരിക്കുന്നതെന്ന് കിഴക്കമ്പലം വികസനത്തിന്റെ പുതിയ മുഖം എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നു.

നെല്ലും പച്ചക്കറികളും വിളയുന്ന പാടങ്ങളും ഫലവൃക്ഷങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന പറമ്പുകളും കോഴിയും ആടും വളര്‍ത്തുന്നു വീടുകളുമായി സ്വയം പര്യാപ്തമായൊരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുകയാണ് കിഴക്കമ്പലം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

ELECTION SPECIAL6 days ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 month ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion2 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment2 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment4 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment5 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral7 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics7 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion9 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral10 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Opinion

Business4 weeks ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business2 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion5 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion6 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion7 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion7 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion8 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 days ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 week ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 week ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto2 weeks ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto3 weeks ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto4 weeks ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto4 weeks ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Auto1 month ago

ദേ…ഷെല്‍ബി വരുന്നു, വില 2 കോടി രൂപ; കലക്കും ട്ടാ..

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലൂടെ പ്രസിദ്ധനായ കാറാണിവന്‍, ഫോഡ് ഷെല്‍ബി

Auto1 month ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Trending