Connect with us

ELECTION SPECIAL

മീനിന്റെ മണം ഓക്കാനമുണ്ടാക്കില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍

കുഞ്ഞുന്നാള്‍ മുതല്‍ അതനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം ഒന്‍പതാം വയസില്‍ ഉപജീവനത്തിനായി മീന്‍പിടിത്തം തൊഴിലാക്കിയ എനിക്കറിയാം നിങ്ങളുടെ വിഷമങ്ങള്‍

Published

on

കുഞ്ഞുന്നാള്‍ മുതല്‍ അതനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം ഒന്‍പതാം വയസില്‍ ഉപജീവനത്തിനായി മീന്‍പിടിത്തം തൊഴിലാക്കിയ എനിക്കറിയാം നിങ്ങളുടെ വിഷമങ്ങള്‍

മല്‍സ്യമാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയതിനോടനുബന്ധിച്ച് ചെയ്ത ട്വീറ്റില്‍ പുലിവാല് പിടിച്ചിരുന്നു തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇംഗ്ലീഷില്‍ അഗ്രകണ്യനായ തരൂര്‍ ഉപയോഗിച്ച സ്‌ക്വീമിഷ്‌ലി വെജിറ്റേറിയന്‍ എന്ന പ്രയോഗമായിരുന്നു വില്ലനായത്. അതിന് ശേഷം മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇതുമായി ബന്ധപ്പെട്ട പ്രചരണം തകൃതിയാക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. മീനിന്റെ മണമടിച്ചാല്‍ തനിക്ക് ഓക്കാനം വരില്ലെന്നാണ് വലിയ പ്രതിസന്ധികള്‍ നേരിട്ട് ഉയരങ്ങള്‍ കീഴടക്കിയ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.

കുഞ്ഞുന്നാള്‍ മുതല്‍ അതനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം ഒന്‍പതാം വയസില്‍ ഉപജീവനത്തിനായി മീന്‍പിടിത്തം തൊഴിലാക്കിയ എനിക്കറിയാം നിങ്ങളുടെ വിഷമങ്ങള്‍. നമുക്ക് ഒന്നിച്ച് മുന്നേറാം, ആലപ്പുഴയെ നമുക്ക് ഒന്നാമതാക്കണം-പിഎസ് സി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Advertisement

ELECTION SPECIAL

ഗൂഗിളിലും ഫേസ്ബുക്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവിട്ടത് 53 കോടി രൂപ

വെറും നാല് മാസത്തിനുള്ളിലാണ് പരസ്യങ്ങള്‍ക്കായി ഗൂഗിളിലും ഫേസ്ബുക്കിലും 53 കോടി രൂപ നമ്മുടെ പാര്‍ട്ടികള്‍ ചെലവഴിച്ചത്

Published

on

വെറും നാല് മാസത്തിനുള്ളിലാണ് പരസ്യങ്ങള്‍ക്കായി ഗൂഗിളിലും ഫേസ്ബുക്കിലും 53 കോടി രൂപ നമ്മുടെ പാര്‍ട്ടികള്‍ ചെലവഴിച്ചത്

ഫെബ്രുവരി മുതല്‍ മേയ് മാസംവരെ ഗൂഗിളിലും ഫേസ്ബുക്കിലുമെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചരണങ്ങള്‍ക്കായി ചെലവഴിച്ചത് 53 കോടി രൂപ. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ബിജെപി തന്നെയാണ്.

ഫേസ്ബുക്ക് ആഡ് ലൈബ്രറി റിപ്പോര്‍ട്ടിന്റെ കണക്ക് പ്രകാരം ഫെബ്രുവരിക്കും മേയ് 15നും ഇടയ്ക്ക് 1.21 ലക്ഷം രാഷ്ട്രീയ പരസ്യങ്ങളാണ് ഫേസ്ബുക്കിലൂടെ പാര്‍ട്ടികള്‍ ചെയ്തത്. ഏകദേശം 26.5 കോടി രൂപയാണ് ഇതിനുവേണ്ടി വന്ന ചെലവ്.

ഇതുപോലെ ഗൂഗിളിലും യൂട്യൂബിലും വ്യാപകമായി പരസ്യം ചെയ്യപ്പെ്ടടിട്ടുണ്ട്. 14,837 പരസ്യങ്ങളാണ് ഈ പ്ലാറ്റ്‌ഫോമുകളില്‍ വന്നത്. 27.36 കോടി രൂപയാണ് ഈ പ്ലാറ്റ്‌ഫോമിലൂടെയുള്ള പരസ്യങ്ങള്‍ക്കായി പാര്‍ട്ടികള്‍ ചെലവഴിച്ചത്.

Continue Reading

ELECTION SPECIAL

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Published

on

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്തിച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് പ്രമുഖ നടന്‍ ബിജു മേനോന്‍ നേരിട്ടത്. സൈബര്‍ ആക്രമണം നടത്തുന്നവരെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ബിജു മേനോന് പിന്തുണ നല്‍കിയ താരം അഭിപ്രായസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പിനെ കണക്കറ്റ് വിമര്‍ശിക്കുന്നുമുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…

പ്രമുഖ നടന്‍ ബിജു മേനോന്‍ സര്‍ തന്റെ കൂട്ടുകാരനും, സഹപ്രവര്‍ത്തകനുമായ പ്രമുഖ നടനു വേണ്ടി ഇലക്ഷന്‍ കാംപെയ്‌നില്‍ പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചിലര്‍ ചെറുതായ് എതിര്‍ത്തു കമന്റ്‌സ് ഇടുന്നത് ശ്രദ്ധയില് പെട്ടു..

നമ്മള് ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…
നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു etc, etc എന്നീ ചിന്തകള് ശരിയാണോ?

കേരള ചരിത്രത്തില് ഇതിനൂ മുമ്പും, ഇപ്പോഴും എത്രയോ താരങ്ങള് പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..
അന്ന് അവരോടൊന്നും കാണിക്കാത്ത ‘അസഹിഷ്ണുത’ ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര്യ രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?

അദ്ദേഹത്തെ എതിര്‍ക്കുന്നവരോട് ഒരു ചോദ്യം …നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ?

ഇതാണോ ആവിഷ്‌കാര സ്വതന്ത്ര്യം ?
ഇതാണോ നമ്പര്‍ വണ്‍ കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത്…സാധാരണ പ്രേക്ഷകര്‍ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത് . പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നടന്‍/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്‌നവുമില്ല.

ബിജു മേനോന്‍ സര്‍ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ട്രീയ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം…..ഇപ്പോഴത്തെ ചെറിയ എതിര്‍പ്പ് കാര്യമാക്കേണ്ട…

എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്… അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ….
നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്….

ആര്‍ക്കും ഏത് രാഷ്ട്രീയവും തെരെഞ്ഞെടുക്കാം …
ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയുടെയും അതിന്റെ സ്ഥാനാര്‍ത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.

(വാല് കഷ്ണം.. ഞാന്‍ ഇഷ്ടപ്പെടുന്ന പല ഫിലിം, ക്രിക്കറ്റ്, പ്ലെയേഴ്‌സ് എനിക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടികളില് പ്രവര്‍ത്തിക്കുന്നു… ഒരല്പം വിഷമം തോന്നിയെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്‌നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വതന്ത്രമാണ്…
പിന്നെ നമ്മള് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനര്‍ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവര്‍ക്കും വികാരം, വിചാരം, സംസ്‌കാരം, ചിന്താ ശേഷിയുണ്ട്…)

Continue Reading

ELECTION SPECIAL

ചേന്ദമംഗലം കൈത്തറിയെ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കും: ഹൈബി ഈഡന്‍

കൈത്തറി നവീകരണം എറണാകുളത്തിന്റെ വിഷന്‍ ഡോകുമെന്റില്‍ ഉള്‍പ്പെടുത്തുമെന്നും ഹൈബി

Published

on

ചേന്ദമംഗലം കൈത്തറിയെ അന്താരാഷ്ട വിപണിയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികള്‍ കേന്ദ്ര സഹായത്തോടെ ആവിഷ്‌കരിക്കുമെന്ന് ഹൈബി ഈഡന്‍. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎല്‍എ വിഡി സതീശനൊപ്പം ചേന്ദമംഗലം കരിമ്പാടത്തെ കൈത്തറി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഹൈബി ഇത് വ്യക്തമാക്കിയത്.

നാടിന്റെ തനിമ വിളിച്ചോതുന്ന പരമ്പരാഗത കൈത്തറി കേന്ദ്രമായ ചേന്ദമംഗലം കൈത്തറി സംരക്ഷിക്കപ്പെടേണ്ടത് കേരള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നൂറുകണക്കിന് തൊഴിലാളികള്‍ ഈ പരമ്പരാഗത കൈത്തറി മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. ഈ വ്യവസായത്തിലുണ്ടാകുന്ന തകര്‍ച്ച ഒരു ജനതയുടെ ജീവിത സ്വപ്നങ്ങളെ തന്നെ ഇല്ലാതാക്കും.

കൈത്തറി നവീകരണം എറണാകുളത്തിന്റെ വിഷന്‍ ഡോകുമെന്റില്‍ ഉള്‍പ്പെടുത്തുമെന്നും- ഹൈബി ഈഡന്‍ വ്യക്തമാക്കി. നവീകരണം മാത്രമല്ല ആധുനിക കാലഘട്ടത്തിനനുസൃതമായി കൃത്യമായ വിപണി കണ്ടെത്തേണ്ടതും വ്യവസായത്തിന്റെ വികസനത്തിന് പ്രധാനമാണ്. പരമ്പരാഗതമായ മേല്‍ത്തരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട വിപണിയില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്രളയകാലത്ത് പൂര്‍ണമായും തകര്‍ന്നിരുന്നു ചേന്ദമംഗലം കൈത്തറി ഗ്രാമം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business2 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video3 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion4 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment4 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment6 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment7 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral9 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics9 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion11 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business3 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business4 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion4 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion4 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion7 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion8 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion9 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion9 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National9 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion10 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 week ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 week ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 week ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 week ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto2 weeks ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 weeks ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Auto3 weeks ago

ഒടുവില്‍ കള്ളിനന്‍ ഇന്ത്യയിലെത്തി; റോള്‍സ് റോയ്സിന്റെ ആഡംബര എസ്‌യുവി

ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിര്‍വചനങ്ങള്‍ തീര്‍ത്താണ് റോള്‍സ് റോയ്സിന്റെ പുതിയ കിരീടവകാശിയും എത്തുന്നത്

Auto1 month ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto1 month ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Trending