Connect with us

National

200ഓളം ബിജെപി അനുകൂല ഫേസ്ബുക് പേജുകള്‍ക്ക് പൂട്ട്

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള മൈ നാഷന്‍ പോര്‍ട്ടലിന്റെ ഫേസ്ബുക് പേജും അപ്രത്യക്ഷമായി

Published

on

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള മൈ നാഷന്‍ പോര്‍ട്ടലിന്റെ ഫേസ്ബുക് പേജും അപ്രത്യക്ഷമായി

ശുദ്ധിയാക്കല്‍ പ്രക്രിയയെന്ന് പറഞ്ഞ് ഫേസ്ബുക് തിങ്കളാഴ്ച്ച കൈക്കൊണ്ട നടപടിയില്‍ ഏറ്റവും ആഘാതമേറ്റത് ബിജെപി അനുകൂല സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക്. കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക് പേജുകള്‍ ഡിലീറ്റ് ചെയ്‌തെന്നായിരുന്നു ആദ്യം വാര്‍ത്ത വന്നതെങ്കിലും അതിന് പുറകില്‍ വലിയ വാര്‍ത്ത ഉണ്ടായിരുന്നു.

ഗുജറാത്ത് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന 680ഓളം ഫേസ്ബുക് പേജുകളും ഗ്രൂപ്പുകളുമാണ് ഡിലീറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ഇതിനെല്ലാം കൂടെ ആകെയുള്ള യൂസേഴ്‌സിന്റെ എണ്ണം കേവലം 200,000 മാത്രമാണ്. ഡിലീറ്റ് ചെയ്യപ്പെട്ട ബിജെപി അനുകൂല പേജുകളില്‍ സില്‍വര്‍ ടച്ചിന് മാത്രം 26 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണുണ്ടായിരുന്നത്. ഇതുപോലെയുള്ള 200ഓളം പേജുകളാണ് ഫേസ്ബുക് ഡിലീറ്റ് ചെയ്തത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രശസ്ത വാര്‍ത്താ പോര്‍ട്ടലായ മൈ നാഷന്റെ ഫേസ്ബുക് പേജും ഫേസ്ബുക് വിലക്കിയെന്നതാണ്. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന് കീഴിലുള്ള വാര്‍ത്താധിഷ്ഠിത പോര്‍ട്ടലാണ് മൈ നാഷന്‍. ദേശീയതലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന മാധ്യമമാണിത്.

കൃത്യമായ കാരണങ്ങളോ മുന്നറിയിപ്പോ നല്‍കാതെയാണ് ഫേസ്ബുക് തങ്ങളുടെ പേജ് അണ്‍പബ്ലിഷ് ചെയ്തിരിക്കുന്നതെന്ന് മൈനാഷന്‍ എഡിറ്റര്‍ അഭിജിത് മജുംദാര്‍ പറഞ്ഞു. ഫേസ്ബുക്കിലെ വെരിഫൈഡ് പേജാണ് മൈനാഷന്‍ എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.

ഫേസ്ബുക്കുമായി ബന്ധപ്പെട്ടപ്പോള്‍ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാമെന്ന സന്ദേശം മാത്രമാണ് ലഭിച്ചതെന്നും അഭിജിത് മജുംദാര്‍ പറഞ്ഞു.

Advertisement

ELECTION SPECIAL

പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ ; എങ്ങനെ നടപ്പാക്കം

മോദിയുടെ കര്‍ഷക സഹായ പദ്ധിക്ക് മറുപടിയായാണ് രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പദ്ധതി. പക്ഷേ…

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാന്‍ നിധിക്ക് ബദലായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തുറുപ്പ്ചീട്ട്. മോദിയുടെ പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് 6,000 രൂപ. എന്നാല്‍ രാഹുല്‍ വാഗ്ദാനം ചെയ്യുന്നത് പ്രതിവര്‍ഷം 72,000 രൂപ.

രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനം പാവപ്പെട്ടവര്‍ക്കാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെക്കുന്ന പദ്ധതി ധനസഹായം നല്‍കുന്നത്. അടിസ്ഥാന വരുമാനം ഇവര്‍ക്ക് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

അഞ്ച് കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പദ്ധതി ഉപകാരപ്രദമാകുമെന്നാണ് രാഹുലിന്റെ അവകാശവാദം. എന്നാല്‍ പ്രധാനമായും ഉയരുന്ന ചോദ്യം ഇത്രയും തുക കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ടാകുമോ എന്നതാണ്.

പ്രതിവര്‍ഷം ഒരു കുടുംബത്തിന് 6,000 രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. ഇന്ത്യയിലെ 25 കോടി കുടുംബങ്ങളിലെ അഞ്ചിലൊരു വിഭാഗത്തിന് ഇത് ലഭ്യമാക്കണമെങ്കില്‍ ഏകദേശം 360,000 കോടി രൂപ വേണ്ടി വരും. കേന്ദ്ര ബജറ്റിന്റെ 13 ശതമാനത്തോളം വരും ഇത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും രാജ്യം നടപ്പിലാക്കുന്ന മൊത്തം സബ്സിഡികളുടെയും തുക ചേര്‍ത്ത് വയ്ക്കേണ്ടി വരും.

അതായത് ഇത്രയും കുടുംബങ്ങള്‍ക്കുള്ള എല്ലാ സബ്സിഡികളും കൂടി ഒന്നാക്കിയാല്‍ മാത്രമേ സര്‍ക്കാരിന് ബാധ്യതയില്ലാതെ ഇത് നടപ്പിലാക്കാന്‍ സാധിക്കൂ. ഈ തുക കിട്ടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സബ്സിഡിയോ ഇന്ധന സബ്സിഡിയോ മറ്റ് സബ്സിഡികളോ ലഭ്യമാക്കേണ്ടതുണ്ടോ എന്നതാകും സര്‍ക്കാരിന് മുന്നില്‍ ഉയരുന്ന വലിയ ചോദ്യം.

Continue Reading

Life

വൃക്ഷമാതാവ് രാഷ്ട്രപതിയെ അനുഗ്രഹിച്ചപ്പോള്‍; തിമ്മക്കയെ നമ്മളറിയണം

ഓരോ ഇന്ത്യക്കാരനും അറിയണം സാലുമരദ തിമ്മക്കയെന്ന 106 വയസുള്ള അമ്മയെ. പത്മശ്രീ കൂടുതല്‍ മഹത്തരമാകുന്ന കഥയാണ് വൃക്ഷ മാതാവിന്റെ ജീവിതം

Published

on

ഓരോ ഇന്ത്യക്കാരനും അറിയണം സാലുമരദ തിമ്മക്കയെന്ന 106 വയസുള്ള അമ്മയെ. പത്മശ്രീ കൂടുതല്‍ മഹത്തരമാകുന്ന കാഴ്ച്ചയാണിത്

അത്യപൂര്‍വ നിമിഷങ്ങള്‍ക്കായിരുന്നു ശനിയാഴ്ച്ച രാഷ്ട്രപതി ഭവന്‍ സാക്ഷ്യം വഹിച്ചത്. പ്രോട്ടോകളുകള്‍ക്കപ്പുറം മാതൃവാല്‍സല്യത്തിന്റെ, കടാക്ഷത്തിന്റെ മൂല്യങ്ങള്‍ പ്രകടമായപ്പോള്‍ എല്ലാവര്‍ക്കും മനസില്‍ അനുഗ്രഹം ചൊരിയാനേ സാധിക്കൂ.

106 വയസുള്ള സാലുമരദ തിമ്മക്കയെന്ന അമ്മ പത്മശ്രീ പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തലയില്‍ കൈവച്ച് അനുഗ്‌രഹം ചൊരിഞ്ഞപ്പോള്‍ ഭാരതസംസ്‌കൃതിയുടെ ശ്രേഷ്ഠതയുടെ അപൂര്‍വ നിമിഷങ്ങളിലൊന്നായി മാറി അത്.

കര്‍ണാടകയില്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടതിനാണ് തിമ്മക്കയ്ക്ക് പത്മശ്രീ ലഭിച്ചത്. നിസ്വാര്‍ത്ഥമായി നടത്തിയ സേവനം. ഇതില്‍ 400 ആല്‍മരങ്ങളും അവര്‍ വെച്ചുപിടിപ്പിച്ചു. ഹൈവേയുടെ ഓരത്ത് ജനതയ്ക്ക് തണല്‍ നല്‍കുന്നു അത്. ഇന്ന് ലോകം അവരെ വിളിക്കുന്ന പേര് വൃക്ഷ മാതാവെന്നാണ്. വൃക്ഷങ്ങളിലൂടെ ഒരു നാടിന്റെ രക്ഷയ്ക്കായുള്ള മുന്നേറ്റമാണ് തിമ്മക്ക നടത്തുന്നത്.

ഒരു കുട്ടിക്ക് ജന്മം നല്‍കാനാകാത്തതിന്റെ പേരില്‍ 40ാം വയസില്‍ ആത്മഹത്യക്കൊരുങ്ങിയ കഥയാണ് തിമ്മക്കയുടേതെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെ അവര്‍ വൃക്ഷങ്ങള്‍ നട്ടുള്ള വലിയ മുന്നേറ്റത്തിന് പിന്നീടിറങ്ങിപ്പുറപ്പെട്ടു.

ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത അതിസാധാരണ സ്ത്രീയായിരുന്നു തിമ്മക്ക. കര്‍ണാടകയിലെ തുമുക്കുരു ജില്ലയിലെ ഗബ്ബി താലുക്കിലായിരുന്നു ജനനം. ക്വാറിയില്‍ പണിയെടുത്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. അതിനിടയിലാണ് അവര്‍ വൃക്ഷങ്ങള്‍ക്ക് ജന്മമേകുന്ന മഹത്തായ ഉദ്യമത്തിന് തുടക്കമിട്ടത്.

Continue Reading

Business

യുഎസ് നടപടി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കില്ല

ശീതീകരിച്ച ചെമ്മീന്‍, ഞണ്ട് എന്നിവ ജി.എസ്.പിയുടെ പരിഗണനയില്‍ വരുന്നവയല്ല. അതിനാല്‍ തന്നെ ആവശ്യക്കാരേറെയുള്ള ഈ കയറ്റുമതി ഉത്പന്നങ്ങളെ തീരുമാനം ബാധിക്കുകയില്ല

Published

on

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് നല്‍കി വന്നിരുന്ന പ്രത്യേക പരിഗണന യുഎസ് സര്‍ക്കാര്‍ നിറുത്തലാക്കിയ നടപടി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കില്ലെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി വ്യക്തമാക്കി. കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങള്‍ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്(ജി.എസ്.പി) വിഭാഗത്തില്‍ വരുന്നതല്ലെന്നും ഇവയ്ക്ക് നിലവില്‍ ഇറക്കുമതിച്ചുങ്കം ഈടാക്കുന്നില്ലെന്നും എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ. എസ് ശ്രീനിവാസ് അറിയിച്ചു.

ജി.എസ്.പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ സമുദ്രോത്പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട വിശദമായ വിശകലനം എം.പി.ഇ.ഡി.എ നടത്തി. സമീപഭാവിയില്‍ തിരിച്ചടികളൊന്നും ഉണ്ടാകില്ലെന്നാണ് എം.പി.ഇ.ഡി.എയുടെ നിഗമനം.

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇന്ത്യന്‍ സമുദ്രോത്പന്നമായ ചെമ്മീന്‍ ജി.എസ്.പി വിഭാഗത്തില്‍ വരുന്നതല്ലെന്ന് എം.പി.ഇ.ഡി.എ അറിയിച്ചു. ജി.എസ്.പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം സമുദ്രോത്പന്ന കയറ്റുമതി മേഖലയെ ബാധിക്കുമെന്ന ആശങ്ക പൊതുവെ പരന്നിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഈ ആശങ്ക അസ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശീതീകരിച്ച ചെമ്മീന്‍, ഞണ്ട് എന്നിവ ജി.എസ്.പിയുടെ പരിഗണനയില്‍ വരുന്നവയല്ല. അതിനാല്‍ തന്നെ ആവശ്യക്കാരേറെയുള്ള ഈ കയറ്റുമതി ഉത്പന്നങ്ങളെ തീരുമാനം ബാധിക്കുകയില്ല. 2,300 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ അമേരിക്കയിലേക്ക് നടത്തുന്നത്. ഇതിലെ പ്രധാന ഇനം ശീതീകരിച്ച ചെമ്മീനാണ്. ഇതിന് നിലവില്‍ ഇറക്കുമതി ചുങ്കമില്ലെന്നു മാത്രമല്ല ജി.എസ്.പി പരിധിയില്‍ വരുന്നുമില്ല. ശീതീകരിച്ച മത്സ്യം, കണവ ഇനങ്ങളും ജി.എസ്.പി പരിധിയില്‍ വരുന്നില്ല. അതിനാല്‍ സമുദ്രോത്പന്ന കയറ്റുമതിയെ ഈ തീരുമാനം ബാധിക്കില്ലെന്നും എം.പി.ഇ.ഡി.എ ചെയര്‍മാന്‍ പറഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷം 7.08 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 13,77,244 ടണ്‍ സമുദ്രോത്പന്നം ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ശീതീകരിച്ച ചെമ്മീനും മത്സ്യവുമായിരുന്നു ഇതിലെ പ്രധാന ഇനങ്ങള്‍. അമേരിക്കയാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന കയറ്റുമതിയുടെ ലക്ഷ്യസ്ഥാനം. ഇന്ത്യയില്‍ നിന്നും 2,320.05 ദശലക്ഷം ഡോളറിന്റെ സമുദ്രോത്പന്ന ഇറക്കുമതിയാണ് അമേരിക്ക നടത്തിയത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍, 4,848.19 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 5,65,980 ടണ്‍ ചെമ്മീനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ശീതീകരിച്ച ചെമ്മീനിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക(2,25,946 ടണ്‍). അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി ഡോളര്‍ വരുമാനത്തിന്റെ 95.03 ശതമാനവും ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നാണ്, ഇന്ത്യയില്‍ നിന്നുള്ള വനാമി ചെമ്മീന്‍ കയറ്റുമതിയുടെ 53 ശതമാനവും അമേരിക്കയിലേക്കാണ്.

വികസ്വര രാജ്യങ്ങള്‍ക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1974 ലാണ് അമേരിക്കന്‍ സര്‍ക്കാര്‍ ജി.എസ്.പിയ്ക്ക് രൂപം നല്‍കിയത്. പദ്ധതിയിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നല്‍കാതെ നിരവധി ഉത്പന്നങ്ങള്‍ അമേരിക്കയില്‍ വിറ്റഴിക്കാന്‍ സാധിക്കുമായിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

ELECTION SPECIAL6 days ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 month ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion2 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment2 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment4 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment5 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral7 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics7 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion9 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral10 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Opinion

Business4 weeks ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business2 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion5 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion6 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion7 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion7 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion8 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 days ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 week ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 week ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto2 weeks ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto3 weeks ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto4 weeks ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto4 weeks ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Auto1 month ago

ദേ…ഷെല്‍ബി വരുന്നു, വില 2 കോടി രൂപ; കലക്കും ട്ടാ..

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലൂടെ പ്രസിദ്ധനായ കാറാണിവന്‍, ഫോഡ് ഷെല്‍ബി

Auto1 month ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Trending