Connect with us

Auto

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Published

on

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

ഒല കാബ്‌സ്…അതിവേഗം വളരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്ന്. ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസിലൂടെ ലോകത്ത് യുബര്‍ വിപ്ലവം കുറിച്ചപ്പോള്‍, അതേ മാതൃകയില്‍ ഇന്ത്യയില്‍ തുടങ്ങിയ സംരംഭം. ഭവീഷ് അഗര്‍വാളിന്റെ ഒല അതിര്‍ത്തികള്‍ പിന്നിട്ട് മുന്നേറ്റം തുടരുകയാണ്.

ഒല ബ്രിട്ടനില്‍ കാറുവെച്ച് മാത്രമല്ല ബിസിനസ് കൊയ്യാന്‍ പോകുന്നത്. ഓട്ടോറിക്ഷകള്‍ വെച്ചും കൂടിയാണ്. ഞെട്ടേണ്ട, ടുക് ടുക് സര്‍വീസ് എന്ന് പേരിട്ട് ബ്രിട്ടനില്‍ ആപ്പ് അധിഷ്ഠിത ഓട്ടോറിക്ഷാ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്.

ബജാജ് ഓട്ടോയും പിയാജിയോയുമാണ് ഒലയ്ക്കായി മുച്ചക്ര വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ലിവര്‍പൂള്‍ സിറ്റി സെന്ററിലാണ് ഒല ഓട്ടോറിക്ഷകള്‍ ചീറിപ്പായുക. ഏപ്രിലിന് മുമ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് 50 ശതമാനം നിരക്കിളവ് നല്‍കിയാണ് ഒല ബിസിനസ് പിടിക്കുന്നത്.

ഓട്ടോറിക്ഷയിറക്കി യുബറിനെ തറ പറ്റിക്കുമെന്ന വാശിയിലാണ് ഒല. എന്തായാലും ഇന്നൊവേറ്റിവ് സേവനങ്ങളിലൂടെ വിപണി പിടിക്കാനുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മല്‍സരം കൊഴുക്കുകയാണ്.

Advertisement

Auto

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Published

on

ലോകത്തെ പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവി.എസ്. മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ടി.വി.എസ്. റേഡിയോണിന്റെ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍ സെലിബ്രിറ്റി സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രോംബ്ലാക്ക്, ക്രോംബ്രൗണ്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

മുന്നിലെ ഡിസ്‌ക്ക് ബ്രെയ്ക്ക്, ‘ആര്‍’ എംബ്ലവുമായുള്ള പുതിയ പെട്രോള്‍ ടാങ്ക് കുഷ്യന്‍, പുതിയ മെറ്റാലിക് ലിവറുകള്‍, ക്രോം റിയര്‍ വ്യൂ മിററുകള്‍, ക്രോം കാര്‍ബറേറ്റര്‍ കവര്‍ തുടങ്ങിയ വിപുലമായ സവിശേഷതകളാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതുക്കിയ പ്രീമിയം ഗ്രാഫിക്കുകള്‍ ബൈക്കിന്റെ സ്‌റ്റൈല്‍ വീണ്ടും വര്‍ധിപ്പിക്കുന്നു.

നവീന സ്‌റ്റൈലും ഏറ്റവും മികച്ച സൗകര്യങ്ങളും സംയോജിപ്പിച്ചു നിര്‍മിച്ചിരിക്കുന്ന ടി.വി.എസ്. റേഡിയോണ്‍ ഇന്ത്യയിലെ മധ്യനിര യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. 2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്. രണ്ടു ലക്ഷത്തിലേറെ നീണ്ട ഉപഭോക്തൃ നിരയും ഇതിനുണ്ട്.

മുന്‍പൊന്നുമില്ലാത്ത വിധത്തില്‍ ഉപഭോക്താക്കളുടേയും വിദഗ്ദ്ധരുടേയും മനസു കവര്‍ന്ന അനുഭവമാണ് ടി.വി.എസ്. റേഡിയോണിനുള്ളതെന്ന് പ്രതികരിക്കവെ ടി.വി.എസ്. മോട്ടോര്‍ കമ്പനിയുടെ വിപണന വിഭാഗം (കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍സ്, സ്‌ക്കൂട്ടേഴ്‌സ് ആന്റ് കോര്‍പറേറ്റ് ബ്രാന്‍ഡ്) വൈസ് പ്രസിഡന്റ് അനിരുദ്ധ ഹാല്‍ദര്‍ ചൂണ്ടിക്കാട്ടി. വിപണിയിലിറക്കി ഒരു വര്‍ഷത്തിനകം തന്നെ രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കളെയാണിതിനു ലഭിച്ചത്. ഈ ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും തങ്ങള്‍ അവരിലര്‍പ്പിച്ച പ്രതിബദ്ധതയുടെ പ്രതിഫലനം ഒന്നു മാത്രമാണ്. വിദഗ്ദ്ധരുടെ പ്രശംസയ്ക്കു പാത്രമായ ടി.വി.എസ്. റേഡിയോണ്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടിയ മോട്ടോര്‍ സൈക്കിളായി മാറുകയും ചെയ്തു. ഇതിന്റെ എല്ലാ സവിശേഷതകളും ആഘോഷിച്ചു തന്നെയാണ് ടി.വി.എസ്. റേഡിയോണ്‍ സ്‌പെഷന്‍ എഡിഷന്‍ അവതരിപ്പിക്കുന്നത്.

പെട്രോള്‍ ടാങ്കിനോടു ചേര്‍ന്നുള്ള സ്‌റ്റൈലീഷ് തൈപാഡുകള്‍, ക്രോം ഫിനിഷിങോടു കൂടിയ സ്പീഡോ മീറ്റര്‍, ഷോക്ക് അബ്‌സോര്‍ബര്‍ ഷ്രൗഡ്, സൈലന്‍സര്‍ തുടങ്ങിയവ ടി.വി.എസ്. റേഡിയോണിന്റെ ക്ലാസിക് മികവു വര്‍ധിപ്പിക്കുകയാണ്. ഏറ്റവും അനുയോജ്യമായ രീതിയില്‍ ശക്തിയും ഇന്ധന ക്ഷമതയും പ്രദാനം ചെയ്യും വിധം നീണ്ടു നില്‍ക്കുന്ന 109.7 സി.സി. ഡ്യൂറ ലൈഫ് എഞ്ചിനാണ് ഇതിനുള്ളത്. 7000 ആര്‍.പി.എമ്മില്‍ 8.4 പി.എസ്. പവര്‍, 5000 ആര്‍.പി.എമ്മില്‍ 8.7 എന്‍.എം. ടോര്‍ക്ക് എന്നിവയും ഇതിനുണ്ട്. പത്തു ലിറ്റര്‍ ടാങ്കുള്ള ഇതിന്റെ ഇന്ധന ക്ഷമത ലിറ്ററിന് 69.3 കിലോമീറ്ററാണ്. ടി.വി.എസ്. റേഡിയോണ്‍ സെലബ്രിറ്റി സ്‌പെഷന്‍ എഡിഷന്‍ ക്രോം ബ്ലാക്ക്, ക്രോംബ്രൗണ്‍ നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

ടിവിഎസ് റേഡിയോണ്‍ ‘കമ്യൂട്ടര്‍ ഓഫ് ദി ഇയര്‍’ ആഘോഷത്തിന്റെ പ്രത്യേക പതിപ്പ് ഡിസ്‌കിന് 59042 രൂപയും ഡ്രമിന് 56942 രൂപയുമാണ് വില (എക്‌സ് ഷോറൂം വില കേരളം).

Continue Reading

Auto

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Published

on

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

എയ്‌സ് പെര്‍ക്കിന്‍സുമാസി ചേര്‍ന്ന് പുനെയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുതിയ റീട്ടെയ്‌ലര്‍ കേന്ദ്രം തുടങ്ങി. 3എസ് കേന്ദ്രമെന്നാണ് പേര്. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രാദേശിക നിര്‍മ്മാണ കേന്ദ്രമായ പുനെയില്‍, പുനെ-ബെംഗളൂരു ഹൈവേയില്‍ സയാജി ഹോട്ടലിനു സമീപമുള്ള തന്ത്രപ്രധാന കേന്ദ്രത്തിലാണ് റീട്ടെയ്‌ലര്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്താണ് കേന്ദ്രം. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ഐആര്‍എല്‍) പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരിയും എയ്‌സ് പെര്‍ക്കിന്‍സ് ഡയറക്ടര്‍ വിവേക് മോഡിയും ചേര്‍ന്ന് പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

4460 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഡീലര്‍ഷിപ്പ് കേന്ദ്രം ഉന്നത നിലവാരമുള്ള വില്‍പ്പന, വില്‍പ്പനാനന്തര സേവനം ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വാഹനങ്ങളുടെ വിശാലനിര പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ള കേന്ദ്രത്തില്‍ കസ്റ്റമൈസേഷനു വേണ്ടിയുള്ള ഡിജിറ്റല്‍ പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്.

കേന്ദ്രത്തിലെ സംയോജിത സര്‍വീസ് വര്‍ക്ക്‌ഷോപ്പില്‍ ഉന്നത നിലവാരമുള്ള ഉപകരണങ്ങളും ടെക്‌നീഷ്യന്‍മാരും മറ്റു സര്‍വീസ് ജീവനക്കാരുമടക്കം ഉന്നത പരിശീലനം നേടിയ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.

Continue Reading

Auto

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Published

on

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

ബുഗാറ്റി തങ്ങളുടെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍കാര്‍ അവതരിപ്പിച്ചു. 1,600 ഹോഴ്‌സ്പവര്‍ കരുത്തുമായാണ് ബുഗാറ്റി സെന്റോഡിയക്കൈ എത്തുന്നത്. കമ്പനിയുടെ 110ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. 71 കോടി രൂപയാണ് കാറിന്റെ വിലയെന്നാണ് സൂചന.

ഫ്രഞ്ച് വാഹനനിര്‍മാതാവായ ബുഗാറ്റിയുടെ ഈ സൂപ്പര്‍കാറിന്റെ പ്രത്യേകത അതിവേഗത തന്നെയാണ്. കേവലം 2.4 സെക്കന്‍ഡില്‍ 0-62 എംപിഎച്ച് കൈവരിക്കാം. അതായത് കേവലം 2.4 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താം. അവതാരപ്പിറവികളുടെ സകല രൗദ്രഭാവവും ആവാഹിക്കുന്ന ഈ കാര്‍ എത്ര യൂണിറ്റുകള്‍ നിര്‍മിക്കുമെന്നറിയേണ്ടേ…

കേവലം 10 കാറുകള്‍ മാത്രമാണ് കമ്പനി ഇപ്പോള്‍ നിര്‍മിക്കുന്നത്. ബുഗാറ്റിയുടെ പ്രശസ്ത സൂപ്പര്‍ കാറായ 1990കളിലെ ഇബി 110നോടുള്ള ആദരവെന്ന നിലയില്‍ കൂടിയാണ് പുതിയ മോഡലിന്റെ നിര്‍മാണം.

മണിക്കൂറില്‍ 236 മൈലുകളെന്ന നിലയില്‍ കാറിന്റെ വേഗത ഇലക്ട്രോണിക്കായി തന്നെ നിയന്ത്രിച്ചിട്ടുണ്ട് കമ്പനി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 month ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 month ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 month ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business5 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL5 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video6 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion7 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment7 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment9 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment10 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business6 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business7 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion10 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 year ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 weeks ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto1 month ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto1 month ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto2 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto3 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto3 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto3 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto3 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto3 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Trending