Connect with us

Auto

ദേ…ഷെല്‍ബി വരുന്നു, വില 2 കോടി രൂപ; കലക്കും ട്ടാ..

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലൂടെ പ്രസിദ്ധനായ കാറാണിവന്‍, ഫോഡ് ഷെല്‍ബി

Published

on

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലൂടെ പ്രസിദ്ധനായ കാറാണിവന്‍, ഫോഡ് ഷെല്‍ബി

അങ്ങനെ ഫോഡ് ഷെല്‍ബി ഇന്ത്യയിലെത്തുന്നു. അറിയില്ലേ ഈ മിടുക്കനെ. കാര്‍ ചേസിംഗ് രംഗങ്ങളിലൂടെ ലോകത്തെ ത്രസിപ്പിച്ച ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ മിന്നും താരം. ഈ കാറായിരുന്നു അവന്‍. ഫോഡ് ഷെല്‍ബി.

ഈ വര്‍ഷം തന്നെ കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയേക്കും. വില ഏകദേശം രണ്ട് കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോഡ് പ്ലാറ്റ്‌ഫോമില്‍ ഈ കാറുകള്‍ നിര്‍മിക്കപ്പെടുന്നത് എ ജെ പെര്‍ഫോമന്‍സ് സ്റ്റുഡിയോവിലാണ്.

പൂനെ കേന്ദ്രമാക്കിയ എജെപി ഗ്രൂപ്പാണ് ഷെല്‍ബി മസ്താംഗ് ജിടി 500 ഇന്ത്യയിലെത്തിക്കുക. ഫോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് സാധാരണ ഷെല്‍ബി റേസിംഗ് കാറുകള്‍ നിര്‍മിക്കപ്പെടാറുള്ളത്.

Advertisement

Auto

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി ലഭ്യമാകും

Published

on

ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ, വിപണിയിൽ ഹെൽമെറ്റിന്റെ വിൽപന കുതിച്ചുയരുകയാണ്. ഒപ്പം ഹെൽമറ്റ് മോഷണവും വര്ധിക്കുന്നുണ്ട്. എന്നാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പോകുമ്പോൾ പിന്നിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് ധരിച്ചിരിക്കുക എന്നത് അത്ര സുഖകരമായി തോന്നില്ല. ചക്രത്തിന് നേരെ മുകളിൽ ഇരിക്കുന്നതിനാൽ ചാട്ടവും കുലുക്കവും മൂലം ഹെൽമറ്റ് ഇളകി ഇളകി പെടലി വേദന വന്നു തുടങ്ങി പലർക്കും. ബ്രെക് ഇടുമ്പോൾ മുന്നിൽ ഇരിന്നു വണ്ടിയോടിക്കുന്ന ആളുടെ പുറത്തിടിക്കും എന്നത് മറ്റൊരു കാര്യം. ഇങ്ങനെ ഏറെ അസ്വസ്ഥതകളോടെ ഹെൽമറ്റ് ചുമക്കാക്കുന്നവർക്ക് ഇതാ ഒരു അടിപൊളി സമ്മാനം. ഹെല്‍മെറ്റ് കൂളര്‍ ബ്ലൂ 3 ഇ 20 .

ഈ ഹെൽമെറ്റിൽ ഇല്ലാത്തതായി ഒന്നുമില്ല. ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ? ബെംഗളൂരു ആസ്ഥാനമായുള്ള ആപ്റ്റ്‌നെര്‍ മെക്കാട്രോണിക്സ് ഇരുചക്ര വാഹന യാത്രകര്‍ക്കായി നേരത്തെ അവതരിപ്പിച്ച ഹെല്‍മറ്റ് കൂളര്‍ പരിഷ്കരിച്ചാണ് ഹെല്‍മെറ്റ് കൂളര്‍ ബ്ലൂ 3 ഇ 20 അവതരിപ്പിക്കുന്നത്. ജനുവരിയില്‍ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പുതിയ ഹെല്‍മെറ്റ് ഉപഭോക്താക്കൾക്കായി എത്തിക്കും.

എസി തന്നെയാണ് പ്രധാന ആകർഷണം. വെയില്‍ കത്തി നില്‍ക്കുന്ന സമയത്തും ചൂടുകാലത്തും ഇരുചക്ര വാഹന യാത്ര ഹെല്‍മറ്റ് കൂളറുകള്‍ രസകരമാക്കുന്നു.എത്ര കൊടും ചൂടാണെങ്കിലും സഹിച്ച് യാത്ര ചെയ്തേ പറ്റൂ എന്ന അവസ്ഥക്ക് ഇതോടെ പരിഹാരമാകും. ബ്ലീസ്നാപ്പ്, ബ്ലൂസ്നാപ്പ് 2 എന്നീ ഹൈല്‍മറ്റ് കൂളറുകള്‍ക്ക് പിന്നാലെയാണ് പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. പ്രവര്‍ത്തനം വ്യക്തമാക്കുന്ന ഒരു വീഡിയോ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. അന്തരീക്ഷ താപനില മനസിലാക്കി ഹെല്‍മറ്റിനുള്ളിലെ താപനില കുറയ്ക്കാന്‍ കൂളറിന് സ്വയം കഴിയും.

ഹെല്‍മറ്റിന്റെ ചിന്‍ ഭാഗത്താണിത് ഘടിപ്പിക്കുക.ഫുള്‍ഫെയ്സ് ഹെല്‍മറ്റുകളില്‍ മാത്രമെ ഈ കൂളര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയൂ.റൂം കൂളറിന്റെ അതേ അടിസ്ഥാനത്തിലാണ് ഈ മിനി കൂളറിന്റെയും പ്രവര്‍ത്തനം.അന്തരീക്ഷത്തിൽ നിന്നും പൊടിപടലങ്ങള്‍ പൂര്‍ണമായും അകറ്റിയാണ് വായു ഹെല്‍മറ്റിനുള്ളിലേക്കെത്തുന്നത്.മെയ്ന്‍ യൂണിറ്റ്, ഫില്‍റ്റര്‍ എന്നിവയ്ക്ക് പുറമേ ഒരു ഹെഡ്സെറ്റ് പാര്‍ട്ട്സും പുതിയ കൂളറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ ഹെൽമെറ്റിന്റെ ആദ്യ മോഡൽ ഏറെ ചർച്ചയാവുകയും പത്തോളം രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയും ചെയ്തിരുന്നു.

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി ലഭ്യമാകും.

Continue Reading

Auto

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Published

on

ശക്തമായ മഴക്കാലത്തിനു ശേഷം വീണ്ടും ചൂട് കാലം വന്നെത്തിയിരിക്കുന്നു. ഇത്തവണ വേനൽ നേരത്തെയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നവംബർ മാസത്തിലെ ചൂട്. തണുക്കുന്ന ഡിസംബർ ഇനി ഓർമയാകുന്ന മട്ടാണ്. ഇത്തരത്തിൽ കൊടുംചൂടിൽ അന്തരീക്ഷം കടത്തി നിൽക്കുമ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ച വാഹനം അപകടം ക്ഷണിച്ചു വരുത്തുമോ? ഇത്തരം വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ഇതിന്റെ യാഥാർത്ഥ്യമെന്തെന്നു പരിശോധിക്കേണ്ടത്.

ചൂടുകാലത്ത് ഫുൾടാങ്ക് ഇന്ധനം നിറച്ചാൽ എന്താണ് കുഴപ്പം? എത്ര ചൂടാണ് എങ്കിലും ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ. വാഹനങ്ങൾ വിപണിയിൽ എത്തുന്നതിനു മുൻപ് വാഹന നിർമാതാക്കൾ ഇത് സംബന്ധിച്ച എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് വാഹനത്തിന്റെ ഓരോ മോഡലുകളും പുറത്തിറക്കുന്നത്.

മാറിമാറി വരുന്ന ഓരോ താപനിലയിലും വാഹനത്തിന്സു വരുന്ന മാറ്റങ്ങൾ ഇവർ വിലയിരുത്തുന്നു . അതിനാൽ സുരക്ഷിതമല്ലത്ത വാഹനങ്ങൾ കമ്പനികൾ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല.

Continue Reading

Auto

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Published

on

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

സുസ്ഥിരവും കാര്യക്ഷമവുമായ വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഈ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ പരിസ്ഥിതി സൗഹൃദമായ 150 മുതല്‍ 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയുള്ള വാഹനവുമായി മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. ഷെല്ലിന്റെ മേക്ക് ദ ഫ്യൂച്ചര്‍ ലൈവ് ഇന്ത്യ 2019-ന്റെ ഭാഗമായി ഷെല്‍ ഇക്കോ മാരത്തണില്‍ തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ ടീം പ്രാവേഗയ്ക്കു കീഴില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപം നല്കിയതാണ് പുതിയ വാഹനം.

നവംബര്‍ 19 മുതല്‍ 22 വരെ ബംഗളുരുവിലെ ഷെല്‍ ടെക്‌നോളജി സെന്ററിലാണ് ഷെല്‍ ഇക്കോ മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമാണ് ഷെല്‍ ഇക്കോ മാരത്തണ്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജക്ഷമതയുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനും ഓടിക്കുന്നതിനും ലോകത്തിനു മുന്നില്‍ കൂടുതല്‍ ശുദ്ധമായ ഊര്‍ജ്ജരീതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ്.

ഇക്കോ മാരത്തണിന്റെ മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍നിന്നും രണ്ട് ടീമുകള്‍ പങ്കെടുത്തിരുന്നു. പ്രോട്ടോടൈപ് വിഭാഗത്തില്‍ ഇതാദ്യമായാണ് ടീം പ്രവേഗ പങ്കെടുക്കുന്നത്. എയ്‌റോഡൈനാമിക് രൂപകല്‍പ്പനയില്‍ പരിസ്ഥിതി സൗഹൃദമായ വാഹനത്തിനാണ് ടീം രൂപം നല്കിയത്. 75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് വാഹനം നിര്‍മ്മിച്ചത്. ആന്തരിക ജ്വലന യന്ത്രം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തില്‍ ഹൈബ്രിഡ് കോംപൗണ്ട് ഗിയര്‍ സംവിധാനം ഉപയോഗിച്ചാണ് ജനറല്‍ പര്‍പ്പസ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമൂലമാണ് ഇന്ധന ക്ഷമത വര്‍ദ്ധിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Entertainment2 days ago

നാടിനിണങ്ങുന്ന ഡിസൈനുമായി നീതു, പ്രചോദനമാകുന്നത് പ്രകൃതിയുടെ നിശ്വാസം

Tech2 days ago

സാംസംഗ് ഇന്നോവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഐഐടി ഗുവഹാട്ടിയുമായി പങ്കുചേരുന്നു

Business2 days ago

ടിവിഎസ് എക്സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി

Tech3 days ago

പൊതുജനങ്ങള്‍ക്കും ടൈല്‍ ഡിസൈന്‍ ചെയ്യാം: മൊബീല്‍ ആപ്പ് ഇതാ

Business4 days ago

അസറ്റിന്റെ 96 ച അടി ഫ്ളാറ്റ് പാര്‍പ്പിട മേഖലയിലെ പൊളിച്ചടുക്കുന്ന മാറ്റമാകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

National4 days ago

ഉപഭോക്തൃ സൗഹൃദ രൂപകല്‍പ്പനകള്‍ക്ക് ഇന്ത്യ മികച്ച ഇടം

Business4 days ago

ഡിസൈന്‍ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Viral

Kerala4 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life4 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf4 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business8 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL8 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video9 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion10 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment10 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment12 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business9 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business10 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion10 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion10 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto5 days ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto3 weeks ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto4 weeks ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto1 month ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto2 months ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto3 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto3 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto3 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto4 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto4 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Trending