Connect with us

Politics

മോദിക്ക് ‘ജയ് വിളിച്ച്’ കാനഡയുടെ നിക്ഷേപ മാന്ത്രികന്‍

മോദിയുടെ നയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് കാനഡയുടെ ‘വാറന്‍ ബഫറ്റ്’ പ്രേം വറ്റ്സ

Published

on

കാനഡയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന നിക്ഷേപകന്‍ പ്രേം വറ്റ്സയുടെ ഉറച്ച പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മോദി കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യലിന്റെ സിഇഒയാണ് പ്രേം. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ ലോക ബാങ്ക് പട്ടികയില്‍ ഇന്ത്യ നടത്തിയ കുതിപ്പ് അദ്ദേഹം പരാമര്‍ശിച്ചു. 2016ന് ശേഷം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ 53 സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. ലോകബാങ്ക് ബിസിനസ് സൗഹൃദ പട്ടികയില്‍ ഇന്ന് 77 ആണ് ഇന്ത്യയുടെ സ്ഥാനം.

ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതാണെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും മോദി സര്‍ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിക്കുന്ന നിലപാടാണ് പ്രേം വാറ്റ്സ സ്വീകരിച്ചിരുന്നത്.

Advertisement

ELECTION SPECIAL

നീതി നിഷേധിക്കപ്പെട്ടവരുടെ അനുഗ്രഹാശിസുകള്‍ പോരാട്ടത്തിന് കരുത്തുപകരും: ഹൈബി ഈഡന്‍

പറവൂര്‍ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുന്‍പായി ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

on

നീതി നിഷേധിക്കപ്പെട്ടവരുടെ അനുഗ്രഹാശിസുകള്‍ പോരാട്ടത്തിന് കരുത്തുപകരുമെന്ന് എറണാകുളം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. പറവൂര്‍ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുന്‍പായി ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂര്‍ എംഎല്‍എ വിഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ഹൈബി ഈഡന്‍ പോലീസിന്റെ കിരാത വാഴ്ച്ചക്കെതിരായ നിയമ യുദ്ധത്തില്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അറിയിച്ചാണ് മടങ്ങിയത്.

‘എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേരളത്തിലാകമാനം നിരവധി പേര്‍ക്ക് പോലീസ് കിരാതവാഴ്ചയില്‍ ജീവന്‍ നഷ്ടപെട്ടിട്ടുണ്ട് കസ്റ്റഡി മരണങ്ങളും നീതി നിഷേധവും തുടര്‍ക്കഥയാണ്. ഇതില്‍ കേരള ജനത വിങ്ങിപ്പൊട്ടിയ ഒരു പ്രധാന സംഭവമാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം. ഇതുപോലെ കേരളത്തില്‍ നീതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്കായുള്ള പോരാട്ടത്തിന് കരുത്തേകുവാന്‍ ഈ കുടുംബത്തിന്റെ അനുഗ്രഹാശിസുകള്‍ ഞങ്ങള്‍ക്ക് കരുത്തേകും,’ ഹൈബി ഈഡന്‍ പറഞ്ഞു.

‘വരാപ്പുഴ ദേവസ്വം പാടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കൊലക്ക് സിപിഎം കണക്കു പറയേണ്ടി വരുമെന്ന് എംഎല്‍എ വി ഡി സതീശന്‍. നിരപരാധിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിപിഎം പോലീസ് ഗൂഢാലോചനയുടെ ബാക്കി പത്രമാണെന്ന്. കൊലക്കുപിന്നിലുള്ള ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണം സിപിഎമ്മിന്റെ അക്കാലത്തെ സുപ്രധാനരായ ജില്ലാ നേതാക്കളിലേക്കെത്തും എന്ന് ഭയപ്പെട്ടാണ് സര്‍ക്കാര്‍ അന്വേഷണം നിര്‍ത്തിയത്. ശ്രീജിത്തിനെ അകാരണമായി കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിക്കാന്‍ നിര്‍ദ്ദശം നല്‍കിയത് സിപിഎം നേതാക്കാളാണെന്നത് സുവ്യക്തമാണ്. കൃത്യമായ അന്വേഷണം ഉണ്ടായാല്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെടും. അത് സര്‍ക്കാര്‍ അട്ടിമറിച്ചു. കേരളത്തില്‍ ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു അനാഥത്വം ഉണ്ടാകാന്‍ പാടില്ല. അദ്ദേഹം വ്യക്തമാക്കി.

2018 ഏപ്രില്‍ 9നാണ് പോലീസ് കസ്റ്റഡിയില്‍ മൃഗീയ പീഡനം ഏറ്റുവാങ്ങിയ ശ്രീജിത്ത് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. ഒരു കേസില്‍ പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് എറണാകുളം റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് പോലീസ് പീഡനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സിപിഎമ്മിന്റെ അന്നത്തെ ജില്ലാ നേതാക്കളുടെ സമ്മര്‍ദ്ദ ഫലമായാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചത് എന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു.

കോട്ടയത്ത് കെവിന്റെ കൊലപാതകം, എടക്കാട് ഉനൈസിന്റെ കസ്റ്റഡി മരണം, തൃശൂര്‍ പാവറട്ടിയിലെ വിനായകന്റെ മരണം, കൊല്ലം കുണ്ടറയിലെ കുഞ്ഞുമോന്റെ മരണം, തമിഴ്‌നാട് സ്വദേശിയായ കാളിമുത്തുവിന്റെ കസ്റ്റഡി മരണം, വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലചെയ്യപ്പെട്ട അബ്ദുള്‍ ലത്തീഫ്, തുടങ്ങി അനവധി മനുഷ്യ ജീവനുകളാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ കേരളത്തില്‍ പൊലിഞ്ഞത്.

Continue Reading

Politics

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വരുമാനത്തില്‍ വന്‍ഇടിവ്

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വരുമാനം 35.6 മില്ല്യണ്‍ രൂപയില്‍ നിന്ന് കൂപ്പുകുത്തി 4.7 മില്ല്യണ്‍ രൂപയായി

Published

on

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വരുമാനം 35.6 മില്ല്യണ്‍ രൂപയില്‍ നിന്ന് കൂപ്പുകുത്തി 4.7 മില്ല്യണ്‍ രൂപയായി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വരുമാനത്തില്‍ മൂന്ന് വര്‍ഷം കൊണ്ടുണ്ടായത് വമ്പന്‍ ഇടിവ്. ഇമ്രാന്റെ വരുമാനം 35.6 മില്ല്യണ്‍ രൂപയില്‍ നിന്ന് കൂപ്പുകുത്തി 4.7 മില്ല്യണ്‍ രൂപയായി.

2016ല്‍ ഇമ്രാനുണ്ടായിരുന്നത് 12.9 മില്ല്യണ്‍ പാക്കിസ്ഥാന്‍ രൂപയായിരുന്നു. ഇതില്‍ 7.4 മില്ല്യണ്‍ രൂപ നേടിയത് വിദേശ സര്‍വീസുകളില്‍ നിന്ന് മാത്രമായിരുന്നു. അതേസമയം പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവിന്റെ വരുമാനത്തില്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

പ്രതിപക്ഷ നേതാവായ ഷഹ്ബാസ് ശരീഫിന്റെ വരുമാനം 2015ല്‍ 7.6 മില്ല്യണ്‍ പാക്കിസ്ഥാന്‍ രൂപയായിരുന്നത് 2017ല്‍ 10 മില്ല്യണ്‍ പാക്കിസ്ഥാന്‍ രൂപയായി മാറി.

Continue Reading

ELECTION SPECIAL

ദേശഭക്തി ആരുടെയും കുത്തക അവകാശമല്ല: ശിവസേന

ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല ദേശസ്നേഹമെന്ന് ശിവസേന. ലക്ഷ്യം ബിജെപിയോ?

Published

on

ദേശസ്നേഹം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകാവകാശമല്ലെന്ന് ശിവസേന. രാഷ്ട്രീയ എതിരാളികളായതിന്റെ പേരില്‍ വെറുതെ മറ്റുള്ളവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിന് തുല്യമാണെന്നും ശിവസേന അഭിപ്രായപ്പെട്ടു.

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുടെ പ്രസ്താവന.

വ്യോമാക്രമണത്തിന് തെളിവുകള്‍ ചോദിക്കുന്നതും വ്യോമാക്രമണത്തിന്റെ പേരില്‍ വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതും ഒരുപോലെ ശരിയല്ലെന്ന് ശിവസേന അഭിപ്രായപ്പെട്ടു. പട്ടാളക്കാരുടെ ധീരതയെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും ശിവസേന വ്യക്തമാക്കി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Video1 week ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 month ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 month ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment3 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment4 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral6 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics6 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion8 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral9 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral9 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Opinion

Business1 month ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 month ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion4 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion5 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion6 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion6 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National7 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion7 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion7 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Auto2 weeks ago

ഉബറിനെയും ഒലയെയും മലര്‍ത്തിയടിക്കാന്‍ മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ടാക്‌സി സര്‍വീസായ ഗ്ലിഡ് വിപണിയില്‍ ചലനമുണ്ടാക്കുമോ

Auto2 weeks ago

എന്തുകൊണ്ടാണ് വാഹനവില്‍പ്പന കുറയുന്നത്?

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

Auto3 weeks ago

ചുട്ടു പൊള്ളുന്ന വേനലിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

കൊടുംചൂടിൽ അന്തരീക്ഷം കടത്തി നിൽക്കുമ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ച വാഹനനാണ് അപകടം ക്ഷണിച്ചു വരുത്തുമോ? ഇത്തരം വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാദ്യത കൂടുതലാണ് എന്ന രീതിയിൽ വാർത്തകൾ...

Auto3 weeks ago

കുഞ്ഞൻ എസ്‌യുവിയുമായി ടൊയോട്ട; നിസാൻ ജൂക്സ് മുഖ്യ എതിരാളി

വാഹനവിപണിയിൽ നിലവിലെ പോരാട്ടം കൂടുതൽ ശക്തമാക്കി ടോയോട്ടയുമെത്തുന്നു. രാജ്യാന്തര വിപണിയെ ലക്ഷ്യം വച്ച് പുതിയ എസ്‌യുവിയുമായിട്ടാണ് ടൊയോട്ടയുടെ വരവ്. ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെ നിൽക്കുന്ന എസ്‌യുവി...

Auto3 weeks ago

അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 യുദ്ധ യുദ്ധ വിമാനം ഇങ്ങനെയായിരുന്നു

മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര) എന്നാണ്

Auto3 weeks ago

ഹാരിയറിന് ശേഷം വിപണിയിലെ കൊടുങ്കാറ്റാകാൻ ടാറ്റയുടെ ‘അൾട്രോസ്’

സ്പീഡിലും, കാര്യക്ഷമതയിലും, ക്യാബിൻ സ്‌പേസിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ലോകോത്തര സവിഷേതകളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ അൾട്രോസ്

Auto3 weeks ago

വിജയക്കുതിപ്പിൽ ടാറ്റ ടിയാഗോ ; വില്പന 2ലക്ഷം കവിഞ്ഞു

ഉല്‍പ്പാദനം തുടങ്ങി മൂന്നാം വര്‍ഷം എത്തിനില്‍ക്കുമ്പോഴും ഹാച്ച് ബാക്ക് സെഗ്മെന്റില്‍ ഇപ്പോഴും വളര്‍ച്ച തുടരുന്ന ചുരുക്കം മോഡലുകളിലൊന്നാണ് ടാറ്റ ടിയാഗോ

Auto1 month ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto1 month ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Trending