Connect with us

National

അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മൂന്നാം ആക്രമണമേത്?

മോദി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ ഇന്ത്യ അതിര്‍തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്

Published

on

മോദി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ ഇന്ത്യ അതിര്‍തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്

മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ കാലയളവിനുള്ളില്‍ അതിര്‍ത്തി കടന്ന് മൂന്ന് തവണ ഭാരതം ആക്രമണങ്ങള്‍ നടത്തിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന സജീവ ചര്‍ച്ചയാവുകയാണ്. ഉറിയിലെ തീവ്രവാദ ആക്രമണത്തിന് തിരിച്ചടിയായി നല്‍കിയ സര്‍ജിക്കല്‍ സ്‌ട്രൈക്, പുല്‍വാമയില്‍ 40 ജവാന്മാരെ കൊല ചെയ്ത ഭീകരതയ്‌ക്കെതിരെ നടത്തിയ വ്യോമാക്രമണം എന്നിവയാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ഇതിന് പുറമെ മൂന്നാമതൊരു തവണ കൂടി ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയായാണ് ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

2016ലാണ് ഉറി ഭീകരാക്രമണം നടന്നത്. 19 സൈനികരായിരുന്നു രാഷ്ട്രത്തിന് വേണ്ടി ആഹുതിയായത്. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണം ഭീകരക്യാമ്പുകള്‍ക്ക് വന്‍തിരിച്ചടിയായിരുന്നു.

ഫെബ്രുവരി 26ന് വ്യോമസേന പാക്കിസ്ഥാനില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദിന് ഇതുവരെയേറ്റ വലിയ ആഘാതങ്ങളിലൊന്നായിരുന്നു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

2015 ജൂണ്‍ 5ന് മ്യാന്‍മര്‍ കേന്ദ്രമാക്കിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തില്‍ 50ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്. പ്രസംഗത്തിനിടെ രാജ്‌നാഥ് സിംഗ് ഇത് കണക്കിലെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ല.

Advertisement

Life

വൃക്ഷമാതാവ് രാഷ്ട്രപതിയെ അനുഗ്രഹിച്ചപ്പോള്‍; തിമ്മക്കയെ നമ്മളറിയണം

ഓരോ ഇന്ത്യക്കാരനും അറിയണം സാലുമരദ തിമ്മക്കയെന്ന 106 വയസുള്ള അമ്മയെ. പത്മശ്രീ കൂടുതല്‍ മഹത്തരമാകുന്ന കഥയാണ് വൃക്ഷ മാതാവിന്റെ ജീവിതം

Published

on

ഓരോ ഇന്ത്യക്കാരനും അറിയണം സാലുമരദ തിമ്മക്കയെന്ന 106 വയസുള്ള അമ്മയെ. പത്മശ്രീ കൂടുതല്‍ മഹത്തരമാകുന്ന കാഴ്ച്ചയാണിത്

അത്യപൂര്‍വ നിമിഷങ്ങള്‍ക്കായിരുന്നു ശനിയാഴ്ച്ച രാഷ്ട്രപതി ഭവന്‍ സാക്ഷ്യം വഹിച്ചത്. പ്രോട്ടോകളുകള്‍ക്കപ്പുറം മാതൃവാല്‍സല്യത്തിന്റെ, കടാക്ഷത്തിന്റെ മൂല്യങ്ങള്‍ പ്രകടമായപ്പോള്‍ എല്ലാവര്‍ക്കും മനസില്‍ അനുഗ്രഹം ചൊരിയാനേ സാധിക്കൂ.

106 വയസുള്ള സാലുമരദ തിമ്മക്കയെന്ന അമ്മ പത്മശ്രീ പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തലയില്‍ കൈവച്ച് അനുഗ്‌രഹം ചൊരിഞ്ഞപ്പോള്‍ ഭാരതസംസ്‌കൃതിയുടെ ശ്രേഷ്ഠതയുടെ അപൂര്‍വ നിമിഷങ്ങളിലൊന്നായി മാറി അത്.

കര്‍ണാടകയില്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടതിനാണ് തിമ്മക്കയ്ക്ക് പത്മശ്രീ ലഭിച്ചത്. നിസ്വാര്‍ത്ഥമായി നടത്തിയ സേവനം. ഇതില്‍ 400 ആല്‍മരങ്ങളും അവര്‍ വെച്ചുപിടിപ്പിച്ചു. ഹൈവേയുടെ ഓരത്ത് ജനതയ്ക്ക് തണല്‍ നല്‍കുന്നു അത്. ഇന്ന് ലോകം അവരെ വിളിക്കുന്ന പേര് വൃക്ഷ മാതാവെന്നാണ്. വൃക്ഷങ്ങളിലൂടെ ഒരു നാടിന്റെ രക്ഷയ്ക്കായുള്ള മുന്നേറ്റമാണ് തിമ്മക്ക നടത്തുന്നത്.

ഒരു കുട്ടിക്ക് ജന്മം നല്‍കാനാകാത്തതിന്റെ പേരില്‍ 40ാം വയസില്‍ ആത്മഹത്യക്കൊരുങ്ങിയ കഥയാണ് തിമ്മക്കയുടേതെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെ അവര്‍ വൃക്ഷങ്ങള്‍ നട്ടുള്ള വലിയ മുന്നേറ്റത്തിന് പിന്നീടിറങ്ങിപ്പുറപ്പെട്ടു.

ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത അതിസാധാരണ സ്ത്രീയായിരുന്നു തിമ്മക്ക. കര്‍ണാടകയിലെ തുമുക്കുരു ജില്ലയിലെ ഗബ്ബി താലുക്കിലായിരുന്നു ജനനം. ക്വാറിയില്‍ പണിയെടുത്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. അതിനിടയിലാണ് അവര്‍ വൃക്ഷങ്ങള്‍ക്ക് ജന്മമേകുന്ന മഹത്തായ ഉദ്യമത്തിന് തുടക്കമിട്ടത്.

Continue Reading

Business

യുഎസ് നടപടി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കില്ല

ശീതീകരിച്ച ചെമ്മീന്‍, ഞണ്ട് എന്നിവ ജി.എസ്.പിയുടെ പരിഗണനയില്‍ വരുന്നവയല്ല. അതിനാല്‍ തന്നെ ആവശ്യക്കാരേറെയുള്ള ഈ കയറ്റുമതി ഉത്പന്നങ്ങളെ തീരുമാനം ബാധിക്കുകയില്ല

Published

on

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് നല്‍കി വന്നിരുന്ന പ്രത്യേക പരിഗണന യുഎസ് സര്‍ക്കാര്‍ നിറുത്തലാക്കിയ നടപടി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കില്ലെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി വ്യക്തമാക്കി. കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങള്‍ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്(ജി.എസ്.പി) വിഭാഗത്തില്‍ വരുന്നതല്ലെന്നും ഇവയ്ക്ക് നിലവില്‍ ഇറക്കുമതിച്ചുങ്കം ഈടാക്കുന്നില്ലെന്നും എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ. എസ് ശ്രീനിവാസ് അറിയിച്ചു.

ജി.എസ്.പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ സമുദ്രോത്പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട വിശദമായ വിശകലനം എം.പി.ഇ.ഡി.എ നടത്തി. സമീപഭാവിയില്‍ തിരിച്ചടികളൊന്നും ഉണ്ടാകില്ലെന്നാണ് എം.പി.ഇ.ഡി.എയുടെ നിഗമനം.

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇന്ത്യന്‍ സമുദ്രോത്പന്നമായ ചെമ്മീന്‍ ജി.എസ്.പി വിഭാഗത്തില്‍ വരുന്നതല്ലെന്ന് എം.പി.ഇ.ഡി.എ അറിയിച്ചു. ജി.എസ്.പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം സമുദ്രോത്പന്ന കയറ്റുമതി മേഖലയെ ബാധിക്കുമെന്ന ആശങ്ക പൊതുവെ പരന്നിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഈ ആശങ്ക അസ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശീതീകരിച്ച ചെമ്മീന്‍, ഞണ്ട് എന്നിവ ജി.എസ്.പിയുടെ പരിഗണനയില്‍ വരുന്നവയല്ല. അതിനാല്‍ തന്നെ ആവശ്യക്കാരേറെയുള്ള ഈ കയറ്റുമതി ഉത്പന്നങ്ങളെ തീരുമാനം ബാധിക്കുകയില്ല. 2,300 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ അമേരിക്കയിലേക്ക് നടത്തുന്നത്. ഇതിലെ പ്രധാന ഇനം ശീതീകരിച്ച ചെമ്മീനാണ്. ഇതിന് നിലവില്‍ ഇറക്കുമതി ചുങ്കമില്ലെന്നു മാത്രമല്ല ജി.എസ്.പി പരിധിയില്‍ വരുന്നുമില്ല. ശീതീകരിച്ച മത്സ്യം, കണവ ഇനങ്ങളും ജി.എസ്.പി പരിധിയില്‍ വരുന്നില്ല. അതിനാല്‍ സമുദ്രോത്പന്ന കയറ്റുമതിയെ ഈ തീരുമാനം ബാധിക്കില്ലെന്നും എം.പി.ഇ.ഡി.എ ചെയര്‍മാന്‍ പറഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷം 7.08 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 13,77,244 ടണ്‍ സമുദ്രോത്പന്നം ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ശീതീകരിച്ച ചെമ്മീനും മത്സ്യവുമായിരുന്നു ഇതിലെ പ്രധാന ഇനങ്ങള്‍. അമേരിക്കയാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന കയറ്റുമതിയുടെ ലക്ഷ്യസ്ഥാനം. ഇന്ത്യയില്‍ നിന്നും 2,320.05 ദശലക്ഷം ഡോളറിന്റെ സമുദ്രോത്പന്ന ഇറക്കുമതിയാണ് അമേരിക്ക നടത്തിയത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍, 4,848.19 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 5,65,980 ടണ്‍ ചെമ്മീനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ശീതീകരിച്ച ചെമ്മീനിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക(2,25,946 ടണ്‍). അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി ഡോളര്‍ വരുമാനത്തിന്റെ 95.03 ശതമാനവും ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നാണ്, ഇന്ത്യയില്‍ നിന്നുള്ള വനാമി ചെമ്മീന്‍ കയറ്റുമതിയുടെ 53 ശതമാനവും അമേരിക്കയിലേക്കാണ്.

വികസ്വര രാജ്യങ്ങള്‍ക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1974 ലാണ് അമേരിക്കന്‍ സര്‍ക്കാര്‍ ജി.എസ്.പിയ്ക്ക് രൂപം നല്‍കിയത്. പദ്ധതിയിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നല്‍കാതെ നിരവധി ഉത്പന്നങ്ങള്‍ അമേരിക്കയില്‍ വിറ്റഴിക്കാന്‍ സാധിക്കുമായിരുന്നു.

Continue Reading

Entertainment

അഭിമാനമുഹൂര്‍ത്തം: പത്മഭൂഷന്‍ ഏറ്റുവാങ്ങി മോഹന്‍ലാല്‍

രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്നും പത്മഭൂഷന്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ സ്വീകരിച്ചു

Published

on

2019ലെ പത്മഭൂഷന്‍, പത്മശ്രീ അവരാര്‍ഡുകള്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷന്‍ ഏറ്റുവാങ്ങി.

ഈ വര്‍ഷം 112 പത്മ അവാര്‍ഡുകളാണ് നല്‍കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭര്‍ക്കാണ് പുരസ്‌കാരങ്ങള്‍. നാല് പത്മവിഭൂഷന്‍, 14 പത്മ ഭൂഷന്‍, 94 പത്മശ്രീ പുരസ്‌കാരങ്ങളാണ് ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചത്.

കല, സാമൂഹ്യ സേവനം, പൊതുജന കാര്യം, ശാസ്ത്രം, വ്യവസായം, വ്യാപാരം, ആരോഗ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങി നിരവധി വിഭാഗങ്ങളിള്‍ പ്രതിഭ തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Video1 week ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 month ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 month ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment3 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment4 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral6 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics6 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion8 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral9 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral9 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Opinion

Business1 month ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 month ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion4 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion5 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion6 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion6 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National7 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion7 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion7 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Auto2 weeks ago

ഉബറിനെയും ഒലയെയും മലര്‍ത്തിയടിക്കാന്‍ മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ടാക്‌സി സര്‍വീസായ ഗ്ലിഡ് വിപണിയില്‍ ചലനമുണ്ടാക്കുമോ

Auto2 weeks ago

എന്തുകൊണ്ടാണ് വാഹനവില്‍പ്പന കുറയുന്നത്?

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

Auto3 weeks ago

ചുട്ടു പൊള്ളുന്ന വേനലിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

കൊടുംചൂടിൽ അന്തരീക്ഷം കടത്തി നിൽക്കുമ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ച വാഹനനാണ് അപകടം ക്ഷണിച്ചു വരുത്തുമോ? ഇത്തരം വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാദ്യത കൂടുതലാണ് എന്ന രീതിയിൽ വാർത്തകൾ...

Auto3 weeks ago

കുഞ്ഞൻ എസ്‌യുവിയുമായി ടൊയോട്ട; നിസാൻ ജൂക്സ് മുഖ്യ എതിരാളി

വാഹനവിപണിയിൽ നിലവിലെ പോരാട്ടം കൂടുതൽ ശക്തമാക്കി ടോയോട്ടയുമെത്തുന്നു. രാജ്യാന്തര വിപണിയെ ലക്ഷ്യം വച്ച് പുതിയ എസ്‌യുവിയുമായിട്ടാണ് ടൊയോട്ടയുടെ വരവ്. ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെ നിൽക്കുന്ന എസ്‌യുവി...

Auto3 weeks ago

അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 യുദ്ധ യുദ്ധ വിമാനം ഇങ്ങനെയായിരുന്നു

മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര) എന്നാണ്

Auto3 weeks ago

ഹാരിയറിന് ശേഷം വിപണിയിലെ കൊടുങ്കാറ്റാകാൻ ടാറ്റയുടെ ‘അൾട്രോസ്’

സ്പീഡിലും, കാര്യക്ഷമതയിലും, ക്യാബിൻ സ്‌പേസിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ലോകോത്തര സവിഷേതകളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ അൾട്രോസ്

Auto3 weeks ago

വിജയക്കുതിപ്പിൽ ടാറ്റ ടിയാഗോ ; വില്പന 2ലക്ഷം കവിഞ്ഞു

ഉല്‍പ്പാദനം തുടങ്ങി മൂന്നാം വര്‍ഷം എത്തിനില്‍ക്കുമ്പോഴും ഹാച്ച് ബാക്ക് സെഗ്മെന്റില്‍ ഇപ്പോഴും വളര്‍ച്ച തുടരുന്ന ചുരുക്കം മോഡലുകളിലൊന്നാണ് ടാറ്റ ടിയാഗോ

Auto1 month ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto1 month ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Trending