Connect with us

Tech

ഓപ്പോയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് മൈജിക്ക്

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയുടെ 2018ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കേരളത്തിലെ നമ്പര്‍ വണ്‍ മൊബീല്‍ റീട്ടെയ്‌ലറായ മൈജിക്ക്

Published

on

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയുടെ 2018ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കേരളത്തിലെ നമ്പര്‍ വണ്‍ മൊബീല്‍ റീട്ടെയ്‌ലറായ മൈജിക്ക്

കേരളത്തിലെ മുന്‍നിര മൊബീല്‍ റീട്ടെയ്‌ലറായ മൈജി മൈജനറേഷന്‍ ഹബ്ബിനെ തേടി മറ്റൊരു പ്രമുഖ പുരസ്‌കാരം കൂടിയെത്തി. ചൈന കേന്ദ്രമാക്കിയ പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ 2018ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡാണ് കോഴിക്കോട് ആസ്ഥാനമായ മൈജിക്ക് ലഭിച്ചിരിക്കുന്നത്.

ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ ഷാജി അവാര്‍ഡ് ഏറ്റുവാങ്ങി. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറിന്റെ തട്ടകമായ കോഴിക്കാട് മാവൂര്‍ റോഡില്‍ ഒറ്റ ഷോറൂമിലാണ് അദ്ദേഹം മൈജിക്ക് തുടക്കമിടുന്നത്.

50 അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ 400 പരം ഉല്‍പന്നങ്ങള്‍ അണിനിരത്തി ഇന്ന് കേരളത്തിലേയും ഇന്ത്യയിലേയും തന്നെ ഡിജിറ്റല്‍ വന്‍ ബ്രാന്റായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ് മൈജി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം, പാലക്കാട്, കൊച്ചി, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് ഇപ്പോള്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

2019 ല്‍ കേരളത്തിലുടനീളം 100 ഷോറൂമുകളും, 700 കോടിയുടെ വിറ്റുവരവുമാണ് ലക്ഷ്യം. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈജി മാനേജ്‌മെന്റ്.

Advertisement

Business

മലയാളി സ്റ്റാര്‍ട്ടപ്പിന് കേന്ദ്രത്തിന്റെ 50 ലക്ഷം രൂപ ഗ്രാന്റ്

നൂതന സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ സഹായം നേടിയ കേരള സ്റ്റാര്‍ട്ടപ്പ് ഇതാ…

Published

on

നൂതന സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ സഹായം നേടിയ കേരള സ്റ്റാര്‍ട്ടപ്പ് ഇതാ…

നൂതനാശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി വികസനത്തെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 50 ലക്ഷം രൂപയുടെ ഗ്രാന്റിന് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ മേല്‍നോട്ടത്തിലുള്ള എംബ്രൈറ്റ് ഇന്‍ഫോടെക് അര്‍ഹമായി. നൂതന സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ സഹായമാണിത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ ബയോടെക്‌നോളജി ഇഗ്‌നിഷന്‍ ഗ്രാന്റാണ് (ബിറാക് ബിഗ് 15) എംബ്രൈറ്റ് ഇന്‍ഫോടെക് സ്വന്തമാക്കിയത്. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നിര്‍മ്മിതബുദ്ധി എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് എംബ്രൈറ്റ് ഇന്‍ഫോടെക്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ ഗ്രാന്റിനായി തിരഞ്ഞെടുത്ത 15 കമ്പനികളില്‍ ഒന്നാണ് എംബ്രൈറ്റ് കേരള. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ സംരംഭക വികസന ഫണ്ടിനും നിധി പ്രയാസ് ഗ്രാന്റിനും ശേഷം എംബ്രൈറ്റ് ഇന്‍ഫോടെക്കിന് ലഭിച്ച മൂന്നാമത്തെ സര്‍ക്കാര്‍ അംഗീകാരമാണിത്.

2019 ല്‍ ബിറാക് ബിഗ് 14 ന്റെ നാലാം റൗണ്ടിലെത്തിയ മികച്ച 20 കമ്പനികളില്‍ ഒന്നായിരുന്നു എംബ്രൈറ്റ് ഇന്‍ഫോടെക്. സത്യനാരായണന്‍ എ.ആര്‍ സിഇഒയും ബോബിന്‍ ചന്ദ്ര സിഎഫ്ഒയുമാണ്.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുള്ളവരുടെ പ്രത്യേക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി ഓട്ടികെയര്‍ എന്ന സാങ്കേതിക പഠനസഹായി എംബ്രൈറ്റ് ഇന്‍ഫോടെക് വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നു. ഇത്തരം കുട്ടികളുടെ വൈജ്ഞാനിക, സാമൂഹിക, സ്വയം പരിചരണ കഴിവുകളെ മെച്ചപ്പെടുത്താന്‍ ഓട്ടികെയര്‍ ഏറെ സഹായകമാണ്.

Continue Reading

National

കിടിലന്‍ സ്മാര്‍ട്ട് വാച്ചുമായി ടൈറ്റനും രംഗത്ത്

ടൈറ്റന്‍ കണക്ടഡ് എക്‌സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില്‍ അവതരിപ്പിച്ചു

Published

on

ടൈറ്റന്‍ കണക്ടഡ് എക്‌സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ വെയറബിള്‍ രംഗത്ത് ശക്തമായ മുന്നേറ്റത്തിനൊരുങ്ങുന്നു. ടൈറ്റന്‍ കണക്ടഡ് എക്‌സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ഇതോടൊപ്പം തന്നെ ടൈറ്റന്‍ കമ്പനി ഹൈദരാബാദിലെ ടെക്‌നോളജി കമ്പനിയായ ഹഗ് ഇന്നൊവേഷന്‍സിന്റെ 23 ജീവനക്കാരെ അക്വിഹയറിലൂടെ ഏറ്റെടുത്തു. ഹൈദരാബാദിലെ ഡവലപ്‌മെന്റ് സെന്ററായി ഇവര്‍ പ്രവര്‍ത്തിക്കും. ഹാര്‍ഡ് വെയര്‍, ഫേംവെയര്‍, സോഫ്റ്റ് വെയര്‍, ക്ലൗഡ് ടെക്‌നോളജി എന്നിവയില്‍ വൈദഗ്ധ്യം ലഭ്യമാക്കാന്‍ ഇവര്‍ക്കാകും. ഹഗ് ഇന്നോവേഷന്‍സിന്റെ സ്ഥാപകന്‍ രാജ് നേരാവതിയെ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ എവിപിയും വെയറബിള്‍സ് ടെക്‌നോളജി മേധാവിയുമായി നിയമിച്ചു.

പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ ടൈറ്റന്‍ കണക്ടഡ് എക്‌സ് പുറത്തിറക്കിയതോടെ കൂടുതല്‍ സ്മാര്‍ട്ടാവുകയാണ് ടൈറ്റന്‍. മൂന്ന് വ്യത്യസ്ത രൂപത്തില്‍ 13 ടെക് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവ വിപണിയിലെത്തുന്നത്. അനലോഗ് ഹാന്‍ഡിലുകളോടെ 1.2 ഇഞ്ച് ഫുള്‍ കളര്‍ ടച്ച് സ്‌ക്രീന്‍, ആക്ടിവിറ്റി ട്രാക്കിംഗ്, ഹാര്‍ട്ട്ബീറ്റ് മോനിട്ടറിംഗ്, ഫൈന്‍ഡ് ഫോണ്‍, കാമറ കണ്‍ട്രോള്‍, സ്ലീപ് ട്രാക്കിംഗ്, വെതര്‍, കലണ്ടര്‍ അലര്‍ട്ട്, കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫേയ്‌സുകള്‍, മ്യൂസിക്, സെല്‍ഫി കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ വാച്ചിനുണ്ട്.

Continue Reading

Auto

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Published

on

2025-ഓടെ ഇന്ത്യയിലെ ആമസോണ്‍ ഡെലിവറി വാഹനങ്ങളില്‍ 10,000 എണ്ണം ഇലക്ട്രിക് ആക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് കണ്ടെതിനാലാണ് ഇന്ത്യയിലൊട്ടാകെ ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യമാണ് ഈ പദ്ധതി കൊണ്ട് ആമസോണിന് ഉള്ളത്. നേരത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിന്ന് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്ന പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തോടെ പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പാക്കേജിംഗ് കേന്ദ്രങ്ങളില്‍ നിന്ന് തുടച്ച് നീക്കുകയാണ് ലക്ഷ്യം..

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala7 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life7 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf7 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business10 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL10 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video12 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Opinion22 hours ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion7 days ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion3 weeks ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business5 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business11 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Auto

Auto1 week ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 weeks ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto3 weeks ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto3 weeks ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 weeks ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto1 month ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto1 month ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto1 month ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto1 month ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 month ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Trending