Connect with us

Life

പ്ലാസ്റ്റിക്ക് ചേർത്ത ഇഡലി കൊല്ലം ജില്ലയിൽ ; വയറ്റിലെത്തിയാൽ മരണം ഉറപ്പ്

ഇഡലി വേവുന്നതിനു അനുസൃതമായി ഈ പ്ലാസ്റ്റിക്ക് ഇഡലിയുമായി ചേരുകയും ഇഡലി വിഷമയമായി മാറുകയും ചെയ്യുന്നു

Published

on

അരിയിലെ പ്ലാസ്റ്റിക്കിന്റെ അംശത്തെ കണ്ടുപിടിക്കുകയും അത് വർത്തയാകുകയും ചെയ്തിട്ട് അധിക നാളുകൾ ആയിട്ടില്ല. ഇപ്പോഴിതാ ഒരു പടി കൂടി മുന്നിൽ കയറി ഇഡലിയിലും മായം കലർന്നിരിക്കുന്നു. ഇന്നലെ ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് കൊല്ലം ജില്ലയിൽ ഭക്തർക്കായി നിർമിച്ച ഇഢലിയിലാണ് ഇത്തരത്തിൽ മായം കണ്ടെത്തിയത്.

ഷിബു കെ എൻ എന്ന വ്യക്തിയാണ് പ്ലാസ്റ്റിക്ക് ഇഡ്ലിയുടെ വിവരം തന്റെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. സാധാരണയായി അരിയും ഉഴുന്നും ഉലുവയും ചേർത്തരച്ച് ഒരു പ്രത്യേക ഊഷ്മാവിൽ പുളിപ്പിച്ചു നിർമിക്കുന്ന പലഹാരമാണ് ഇഡലി. ഇത് തെക്കേ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണ്. വളരെ മൃദുവും രുചികരവുമാണ് ഇഡലി.

ഇഡ്ലിപാചകം ചെയ്യുമ്പോൾ സാധാരണയായി ഇഡലി തട്ടിൽ ഒരു തുണി വിരിക്കുകയോ വാഴയില വയ്ക്കുകയോ ചെയ്യും. ഇത് ചെയ്യാത്തവർ ഇഡലി വേഗത്തിൽ വിട്ടുപോരുന്നതിനായി എണ്ണ തേക്കും. എന്നാൽ കൊല്ലം ജില്ലയിൽ ഷിബു കണ്ടത് മറ്റൊരു കാഴ്ചയാണ്. ചൂടുള്ള വെള്ളത്തിൽ പുഴുങ്ങി വരുന്ന ഇഡലികൾക്ക് ബേസ് ആയി വച്ചിരിക്കുന്നത് തുണിയും വാഴയിലയുമല്ല. മറിച്ച്, പ്ലാസ്റ്റിക്ക് ഷീറ്റ് ആണ്.

ഇഡലി വേവുന്നതിനു അനുസൃതമായി ഈ പ്ലാസ്റ്റിക്ക് ഇഡലിയുമായി ചേരുകയും ഇഡലി വിഷമയമായി മാറുകയും ചെയ്യുന്നു. മഹാശിവരാത്രി വൃതത്തിന്റെ ഭാഗമായി നൽകുന്ന ഇഢലിയിലാണ് ഇത്തരത്തിൽ ഒരു തെറ്റായ നടപടി കണ്ടത്.

Advertisement

Life

ഗ്യാസ് സിലിണ്ടർ ചോർന്നാൽ അപകടം ഒഴിവാക്കാൻ ഉടനടി ചെയ്യേണ്ടത്?

ഗ്യാസ് ചോർച്ച ഉണ്ടെന്നു ബോധ്യപ്പെട്ടാൽ റെഗുലേറ്റർ ഓഫ് ചെയ്താൽത്തന്നെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരമാകും.

Published

on

ഇന്ന് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കാത്ത വീടുകളിലെ. ഇത്രയേറെ സുരക്ഷിതം എന്ന് പറഞ്ഞാലും ഒരു ശതമാനം അപകട സാദ്യത പതിയ്ക്കുക തന്നെ ചെയ്യും. പെട്ടന്ന് ഗ്യാസ് ചോർന്നു അപകടമുണ്ടായാൽ എന്ത് ചെയ്യണമെന്ന ധാരണയില്ലാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം. ലായനി രൂപത്തിലാണു കുറ്റിയിൽ ഗ്യാസ് നിറച്ചിട്ടുള്ളത്. ഇതിനു മണമില്ല. എന്നാൽ ചോർച്ച അറിയാനായി മണം നൽകിയിരിക്കുകയാണ്. അതിനാൽ പതിവിൽ കൂടുതൽ ഗന്ധം വരുന്നുണ്ട് എങ്കിൽ ഒന്ന് മനസിലാക്കുക ഗ്യാസിന് ചോർച്ചയുണ്ട്.

1 . ഗ്യാസ് ചോർച്ച ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ് ചെയ്യുകയും പുതുതായി സ്വിച്ച് ഇടാതിരിക്കയും ചെയ്യണം

2 .ഗ്യാസ് ചോർച്ച ഉണ്ടെന്നു ബോധ്യപ്പെട്ടാൽ റെഗുലേറ്റർ ഓഫ് ചെയ്താൽത്തന്നെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരമാകും.

  1. ലിക്വിഡ് പെട്രോളിയം പുറത്തുവന്ന് ഓക്സിജന്റെ സഹായത്തോടെയാണു കത്തുന്നത്. അതിനാൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കാൻ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വയ്ക്കുക

4 . അടച്ചിട്ടിട്ടുള്ള വെന്റിലേറ്ററുകൾ, വാതിലുകൾ എന്നിവ താമസം കൂടാതെ തുറന്നിടണം

  1. ചോർച്ച ഉണ്ടായ ഗ്യാസ് ഒരിക്കലും വലിച്ചിഴച്ചു കൊണ്ടുപോകരുത്. ഉയർത്തി മാത്രമേ കൊണ്ടുപോകാവൂ
  2. സിലിണ്ടറിന് തീ പിടിച്ചു പുറത്തേക്കു ശക്തിയായി കത്തിയാൽ പിന്നെ അത് പൊട്ടിത്തെറിക്കില്ല. ചെറിയ രീതിയിൽ ആണ് തീ ഉണ്ടാകുന്നതെങ്കിൽ പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്
Continue Reading

Life

വൃക്ഷമാതാവ് രാഷ്ട്രപതിയെ അനുഗ്രഹിച്ചപ്പോള്‍; തിമ്മക്കയെ നമ്മളറിയണം

ഓരോ ഇന്ത്യക്കാരനും അറിയണം സാലുമരദ തിമ്മക്കയെന്ന 106 വയസുള്ള അമ്മയെ. പത്മശ്രീ കൂടുതല്‍ മഹത്തരമാകുന്ന കഥയാണ് വൃക്ഷ മാതാവിന്റെ ജീവിതം

Published

on

ഓരോ ഇന്ത്യക്കാരനും അറിയണം സാലുമരദ തിമ്മക്കയെന്ന 106 വയസുള്ള അമ്മയെ. പത്മശ്രീ കൂടുതല്‍ മഹത്തരമാകുന്ന കാഴ്ച്ചയാണിത്

അത്യപൂര്‍വ നിമിഷങ്ങള്‍ക്കായിരുന്നു ശനിയാഴ്ച്ച രാഷ്ട്രപതി ഭവന്‍ സാക്ഷ്യം വഹിച്ചത്. പ്രോട്ടോകളുകള്‍ക്കപ്പുറം മാതൃവാല്‍സല്യത്തിന്റെ, കടാക്ഷത്തിന്റെ മൂല്യങ്ങള്‍ പ്രകടമായപ്പോള്‍ എല്ലാവര്‍ക്കും മനസില്‍ അനുഗ്രഹം ചൊരിയാനേ സാധിക്കൂ.

106 വയസുള്ള സാലുമരദ തിമ്മക്കയെന്ന അമ്മ പത്മശ്രീ പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തലയില്‍ കൈവച്ച് അനുഗ്‌രഹം ചൊരിഞ്ഞപ്പോള്‍ ഭാരതസംസ്‌കൃതിയുടെ ശ്രേഷ്ഠതയുടെ അപൂര്‍വ നിമിഷങ്ങളിലൊന്നായി മാറി അത്.

കര്‍ണാടകയില്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടതിനാണ് തിമ്മക്കയ്ക്ക് പത്മശ്രീ ലഭിച്ചത്. നിസ്വാര്‍ത്ഥമായി നടത്തിയ സേവനം. ഇതില്‍ 400 ആല്‍മരങ്ങളും അവര്‍ വെച്ചുപിടിപ്പിച്ചു. ഹൈവേയുടെ ഓരത്ത് ജനതയ്ക്ക് തണല്‍ നല്‍കുന്നു അത്. ഇന്ന് ലോകം അവരെ വിളിക്കുന്ന പേര് വൃക്ഷ മാതാവെന്നാണ്. വൃക്ഷങ്ങളിലൂടെ ഒരു നാടിന്റെ രക്ഷയ്ക്കായുള്ള മുന്നേറ്റമാണ് തിമ്മക്ക നടത്തുന്നത്.

ഒരു കുട്ടിക്ക് ജന്മം നല്‍കാനാകാത്തതിന്റെ പേരില്‍ 40ാം വയസില്‍ ആത്മഹത്യക്കൊരുങ്ങിയ കഥയാണ് തിമ്മക്കയുടേതെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെ അവര്‍ വൃക്ഷങ്ങള്‍ നട്ടുള്ള വലിയ മുന്നേറ്റത്തിന് പിന്നീടിറങ്ങിപ്പുറപ്പെട്ടു.

ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത അതിസാധാരണ സ്ത്രീയായിരുന്നു തിമ്മക്ക. കര്‍ണാടകയിലെ തുമുക്കുരു ജില്ലയിലെ ഗബ്ബി താലുക്കിലായിരുന്നു ജനനം. ക്വാറിയില്‍ പണിയെടുത്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. അതിനിടയിലാണ് അവര്‍ വൃക്ഷങ്ങള്‍ക്ക് ജന്മമേകുന്ന മഹത്തായ ഉദ്യമത്തിന് തുടക്കമിട്ടത്.

Continue Reading

Life

പത്രപ്രവര്‍ത്തകയില്‍ നിന്നും ഏഷ്യയിലെ മികച്ച ‘പാചകക്കാരി’യിലേക്ക്…

ബാങ്കോക്കില്‍ റെസ്റ്ററന്റ് നടത്തുന്ന ഗരിമയ്ക്ക് പാചകം തന്നെയാണ് പാഷന്‍. ഈ പാചക സംരംഭം കിടിലന്‍

Published

on

ബാങ്കോക്കില്‍ റെസ്റ്ററന്റ് നടത്തുന്ന ഗരിമയ്ക്ക് പാചകം തന്നെയാണ് പാഷന്‍. ഈ പാചക സംരംഭം കിടിലന്‍

ഐടി പ്രൊഫഷണല്‍ ജോലി രാജിവച്ച് പച്ചക്കറിക്കൃഷിക്ക് ഇറങ്ങിയതും ബിഎംഡബിള്‍യുവിലെ ലക്ഷങ്ങള്‍ മാസാവരുമാനമുള്ള ജോലി വേണ്ടെന്നുവെച്ച് നെല്ലുല്‍പ്പാദനം ആരംഭിച്ചതുമായ കഥകളെല്ലാം ഏറെ ആവേശത്തോടെയാണ് നാം കേട്ടത്. ഇപ്പോളിതാ അക്കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി. എല്ലാവരും സഞ്ചരിക്കുന്ന വഴിയേ സഞ്ചരിക്കാതെ സ്വന്തം പാഷന്‍ പിന്തുടര്‍ന്ന് വിജയം കണ്ടെത്തിയിരിക്കുകയാണ് ഗരിമ അറോറ എന്ന പത്രപ്രവര്‍ത്തക.

ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ ഷെഫായി അടുത്തിടെ തെരെഞ്ഞെടുക്കപ്പെട്ട ഗരിമയെ വ്യത്യസ്തമാക്കുന്നത് പാചകത്തോടുള്ള പാഷന്‍ തന്നെയാണ്

ആഗ്രഹിക്കുന്നതെല്ലാം നമുക്ക് സ്വന്തമാക്കാന്‍ കഴിയുമോ? മനസുവച്ചാല്‍ സാധിക്കും എന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ 32 കാരി ഗരിമ അറോറ. ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ പാചക വിദഗ്ധയായി ഗരിമ തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് രുചികള്‍ തേടിയുള്ള ഗരിമയുടെ യാത്രക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരങ്ങളില്‍ ഒന്നായിമാറി.

ഒരു പാചക മത്സരത്തിലൂടെയാണ് ഈ വിജയം ഗരിമയെത്തേടി എത്തിയതെങ്കിലും മത്സരിക്കുന്നതിന് മാത്രമായി പാചകത്തെ സമീപിച്ചവളല്ല ഗരിമ.
ചെറുപ്പം മുതല്‍ക്ക് ഗരിമക്ക് പാചകം ഒരു പാഷനായിരുന്നു. വീട്ടില്‍ അമ്മ ഉണ്ടാക്കിത്തന്നിരുന്ന ഭക്ഷണങ്ങളുടെ രുചി പകര്‍ത്തിയായിരുന്നു ഗരിമയുടെ തുടക്കം. പിന്നീട് സ്വന്തമായി പാചകം തുടങ്ങി. തന്റെ മനസ്സില്‍ തോന്നുന്നവിവിധ രുചികള്‍ സമന്വയിപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ ഒരു പത്രപ്രവര്‍ത്തകയുടെ റോളില്‍ തന്റെ ഔദ്യോഗിക ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴും രുചിയുടെ ലോകത്തും ഗരിമ ലുത്തിയ ശ്രദ്ധ പതിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് ജോലിയില്‍ ഒരു മാറ്റം വേണം എന്ന് തോന്നിയപ്പോള്‍ ബാങ്കോക്ക് നഗരത്തില്‍ സ്വന്തമായി ഒരു റെസ്റ്റോറന്റ് ആരംഭിച്ചതും.

ബാങ്കോക്കില്‍ ‘ഗാ’ എന്ന പേരില്‍ റസ്റ്റോറന്റ് നടത്തുന്ന ഗരിമ അവിടുത്തെ മുതിര്‍ന്ന പാചകക്കാരിയുമാണ്.

പത്രപ്രവര്‍ത്തനമോ പാചകമോ എളുപ്പം?

പത്രപ്രവര്‍ത്തനമോ പാചകമോ എളുപ്പം? ഈ ചോദ്യത്തിന് മുന്നില്‍ നിറഞ്ഞ ചിരിയായിരിക്കും ഗരിമയുടെ ഉത്തരം. കാരണം രണ്ടു ജോലിക്കും അതിന്റേതായ ഹരവും റിസ്‌കും ഉണ്ടെന്ന് ഗരിമ പറയുന്നു. മുംബൈയിലെ ജയ്ഹിന്ദ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജേര്‍ണലിസ്റ്റായി കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് പാരീസിലേക്ക് പോകാന്‍ അവസരം ലഭിച്ചപ്പോള്‍ ആ അവസരം വിനിയോഗിച്ചു. പാരീസില്‍ വച്ചാണ് പാചകത്തില്‍ തന്റെ കഴിവ് പുറത്തെടുക്കാന്‍ ഗരിമക്ക് കഴിഞ്ഞത്.

പാരീസിലെ ലേ കോര്‍ഡന്‍ ബ്ല്യൂവില്‍ പാചകരംഗത്തെ പ്രമുഖരായ റെനെ റെഡ്‌സിപ്പി, ഗോര്‍ഡോണ്‍ റാംസെ, ഗഗന്‍ ആനന്ദ് എന്നിവരോടൊപ്പം ഗരിമ പരിശീലനം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷണങ്ങള്‍ പരിചയപ്പെട്ടതും രുചിയറിഞ്ഞതും പാചകം ചെയ്യാന്‍ അഭ്യസിച്ചതും അവിടെ നിന്നുമാണ്. പാരീസില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയതോടെ സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങാം എന്ന തീരുമാനത്തിലായി ഗരിമ.

തന്റെ വ്യത്യസ്തമായ റെസിപ്പികള്‍ പരീക്ഷിക്കുന്നതിനു വേണ്ട ഇടമായാണ് ഗരിമ അറോറ തന്റെ റെസ്റ്റോറന്റിനെ വിഭാവനം ചെയ്തത്. 2017 ല്‍ ബാങ്കോക്ക് ആസ്ഥാനമായി ഗാ റെസ്റ്റോറന്റ് ആരംഭിക്കുന്നത് അങ്ങനെയാണ്.

രുചിയുടെ ലോകത്ത് നടത്തിയ പരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇപ്പോള്‍ ഏഷ്യയിലെ മികച്ച വനിതാ ഷെഫ് എന്ന പദവി ഗരിമയെത്തേടി എത്തിയിരിക്കുന്നത്.

ഈ മാസം 26ന് മക്കാവുവില്‍ നടക്കുന്ന ചടങ്ങില്‍ ബെസ്റ്റ് ഫീമെയ്ല്‍ ഷെഫ് പുരസ്‌കാരം ഗരിമയ്ക്കു സമ്മാനിക്കും. ഇന്ത്യയുടെ പരമ്പരാഗതമായ വിഭവങ്ങളും തായ് രുചിയും ചേര്‍ന്നപ്പോള്‍ ഗരിമയുടെ ‘ഗാ’ ഏഷ്യക്കാര്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ടതായി. തായ് എന്നോ ഇന്ത്യന്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയിലുള്ള നൂതനവിഭവങ്ങളാണ് ഇവിടെയുള്ളത്.

വ്യത്യസ്തം ഈ പാചക രീതി

എന്തുകൊണ്ടാണ് ഗരിമയുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഇത്ര രുചി എന്നതിനുള്ള ഉത്തരം ചരിത്ര പുസ്തകങ്ങള്‍ വായിച്ച് പൗരാണിക രുചിക്കൂട്ടുകള്‍ പരീക്ഷിച്ചാണ് ഗരിമയുടെ പാചകം. ഫെര്‍മെന്റ്ഡ് ബീഫ്, പോര്‍ക്ക്, ഫിഷ്, സോസ സോസ് തുടങ്ങി നിരവധി വെറൈറ്റി വിഭവങ്ങളാണ് പ്രധാനമായും ‘ഗാ’ യില്‍ ഗരിമ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ജനിച്ച് മറ്റൊരു വിദേശരാജ്യത്ത് പോയി സംരംഭകയാകേണ്ടി വന്നെങ്കിലും തനിക്ക് ഇന്ത്യ എന്നും പ്രിയപ്പെട്ടതാണെന്ന് ഗരിമ പറയുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും മേഖലയിലെ ഉത്തരവാദിത്തങ്ങള്‍ ഗരിമയെ ബാങ്കോക്കില്‍ പിടിച്ചു നിര്‍ത്തുകയാണ്. ഏത് രംഗത്തെപ്പോലെയും വെല്ലുവിളികള്‍ പചാരംഗത്തും ഉണ്ടെന്ന് പറയുന്ന ഗരിമ അതെല്ലാം ഏറെ പക്വതയോടെ തന്നെ മറികടക്കുന്നു ആതിഥ്യമര്യാദയുടെയും പാചക നൈപുണ്യത്തിന്റെയും പേരില്‍ റെസ്റ്റോറന്റുകള്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര റേറ്റിങ് സിസ്റ്റമായ ‘മിഷലിന്‍ സ്റ്റാര്‍’ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഗരിമ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ നേട്ടം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Video1 week ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 month ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 month ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment3 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment4 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral6 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics6 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion8 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral9 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral9 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Opinion

Business1 month ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 month ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion4 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion5 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion6 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion6 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National7 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion7 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion7 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Auto2 weeks ago

ഉബറിനെയും ഒലയെയും മലര്‍ത്തിയടിക്കാന്‍ മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ടാക്‌സി സര്‍വീസായ ഗ്ലിഡ് വിപണിയില്‍ ചലനമുണ്ടാക്കുമോ

Auto2 weeks ago

എന്തുകൊണ്ടാണ് വാഹനവില്‍പ്പന കുറയുന്നത്?

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

Auto3 weeks ago

ചുട്ടു പൊള്ളുന്ന വേനലിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

കൊടുംചൂടിൽ അന്തരീക്ഷം കടത്തി നിൽക്കുമ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ച വാഹനനാണ് അപകടം ക്ഷണിച്ചു വരുത്തുമോ? ഇത്തരം വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാദ്യത കൂടുതലാണ് എന്ന രീതിയിൽ വാർത്തകൾ...

Auto3 weeks ago

കുഞ്ഞൻ എസ്‌യുവിയുമായി ടൊയോട്ട; നിസാൻ ജൂക്സ് മുഖ്യ എതിരാളി

വാഹനവിപണിയിൽ നിലവിലെ പോരാട്ടം കൂടുതൽ ശക്തമാക്കി ടോയോട്ടയുമെത്തുന്നു. രാജ്യാന്തര വിപണിയെ ലക്ഷ്യം വച്ച് പുതിയ എസ്‌യുവിയുമായിട്ടാണ് ടൊയോട്ടയുടെ വരവ്. ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെ നിൽക്കുന്ന എസ്‌യുവി...

Auto3 weeks ago

അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 യുദ്ധ യുദ്ധ വിമാനം ഇങ്ങനെയായിരുന്നു

മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര) എന്നാണ്

Auto3 weeks ago

ഹാരിയറിന് ശേഷം വിപണിയിലെ കൊടുങ്കാറ്റാകാൻ ടാറ്റയുടെ ‘അൾട്രോസ്’

സ്പീഡിലും, കാര്യക്ഷമതയിലും, ക്യാബിൻ സ്‌പേസിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ലോകോത്തര സവിഷേതകളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ അൾട്രോസ്

Auto3 weeks ago

വിജയക്കുതിപ്പിൽ ടാറ്റ ടിയാഗോ ; വില്പന 2ലക്ഷം കവിഞ്ഞു

ഉല്‍പ്പാദനം തുടങ്ങി മൂന്നാം വര്‍ഷം എത്തിനില്‍ക്കുമ്പോഴും ഹാച്ച് ബാക്ക് സെഗ്മെന്റില്‍ ഇപ്പോഴും വളര്‍ച്ച തുടരുന്ന ചുരുക്കം മോഡലുകളിലൊന്നാണ് ടാറ്റ ടിയാഗോ

Auto1 month ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto1 month ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Trending