Connect with us

Business

ജോണ്‍സന്‍ & ജോണ്‍സന്‍ ബേബി പൗഡർ മടങ്ങിയെത്തുന്നു; സുരക്ഷാ സർക്കാർ ഉറപ്പാക്കി

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള പരിശോധനയിലൂടെ ആസ്ബസ്‌റ്റോസ് ഇല്ലെന്നു വീണ്ടും ഉറപ്പാക്കിയതോടെ ജോണ്‍സന്‍ & ജോണ്‍സന്‍ ഇന്ത്യയിലെ ബഡ്ഡി, മുളളന്ദ് പ്ലാന്റുകളില്‍ നിന്നുള്ള ജോണ്‍സന്‍സ് ബേബി പൗഡര്‍ ഉല്‍പ്പാദനം പുനരാരംഭിച്ചു

Published

on

കുട്ടികൾക്കും നവജാതശിശുക്കൾക്കുമായുള്ള ഉൽപ്പന്നങ്ങളുടെ നിരയിൽ മുൻപന്തിയിലായിരുന്ന ജോൺസൺ ബേബി പൗഡറിൽ ആസ്ബറ്റോസുന്റെ അംശമുണ്ട് എന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിപണിയിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര സര്ക്കാര് അംഗീകാരത്തോടെ എല്ലാകത്തെയും മികച്ച ബേബി ബ്രാൻഡ് ആയ ജോൺസൺ ആൻഡ് ജോൺസൺ തിരിച്ചെത്തുന്നു.

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള പരിശോധനയിലൂടെ ആസ്ബസ്‌റ്റോസ് ഇല്ലെന്നു വീണ്ടും ഉറപ്പാക്കിയതോടെ ജോണ്‍സന്‍ & ജോണ്‍സന്‍ ഇന്ത്യയിലെ ബഡ്ഡി, മുളളന്ദ് പ്ലാന്റുകളില്‍ നിന്നുള്ള ജോണ്‍സന്‍സ് ബേബി പൗഡര്‍ ഉല്‍പ്പാദനം പുനരാരംഭിച്ചു. ആഗോള വ്യാപകമായുള്ള സര്‍വ്വകലാശാലകള്‍, റിസര്‍ച്ച് ലാബുകള്‍, സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയിലൂടെ ദശാബ്ദങ്ങളായി നടത്തി വന്ന സ്വതന്ത്ര പരിശോധനാ ഫലങ്ങളിലെ കണ്ടെത്തലുകളാണ് ഇതിലൂടെ വീണ്ടും ഉറപ്പിച്ചിട്ടുള്ളത്.

സിംഗപൂര്‍, തായ്‌ലന്റ്, സൗദി അറേബ്യ, ജോര്‍ദാന്‍, കുവൈറ്റ്, ഈജിപ്റ്റ് എന്നിവടങ്ങളിലെ നിയന്ത്രണ സംവിധാനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ജോണ്‍സന്‍ & ജോണ്‍സന്‍സ് ടാല്‍കിന്റെ ശുദ്ധത ഉറപ്പാക്കിയിരുന്നു.

ജോണ്‍സന്‍ & ജോണ്‍സന്‍ സ്ഥിരമായ പരിശോധനകളിലൂടെ തങ്ങളുടെ ടാല്‍ക്കിന്റെ സുരക്ഷ ഉറപ്പാക്കി വരുന്നുണ്ട്. സ്വതന്ത്ര ഏജന്‍സികള്‍ വഴിയും ഇതിനായുള്ള പരിശോധനകള്‍ നടത്തി വരുന്നുണ്ട്. ജോണ്‍സന്‍ & ജോണ്‍സന്‍ ആഗോള നിയന്ത്രകരുമായി പൂര്‍ണ്ണമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. 1960കളിലെ അവര്‍ അഭ്യര്‍ത്ഥിച്ച എല്ലാ വിവരങ്ങളും നല്‍കി, കോസ്‌മെറ്റിക് ടാല്‍ക്ക് സ്രോതസ്സുകളും, പ്രോസസ്ഡ് ടാല്‍ക്കും പരിശോധനയ്ക്കായി റെഗുലേറ്റര്‍മാര്‍ക്ക് പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 40 വര്‍ഷമായി നടത്തി വരുന്ന മെഡിക്കല്‍ രംഗത്തുള്ളവരുടെ പഠനങ്ങള്‍, ഗവേഷണങ്ങള്‍, തെളിവുകള്‍ എന്നിവ കോസ്‌മെറ്റിക് ടാല്‍കിന്റെ സുരക്ഷയ്ക്കു പിന്തുണയേകുകയായിരുന്നു. ടാല്‍ക് വഴി അര്‍ബുദമോ ആസ്ബസ്റ്റോസ് അനുബന്ധ രോഗങ്ങളോ ഉണ്ടാകുന്നില്ലെന്നും പതിനായിരക്കണക്കിനു വനിതകളില്‍ നടത്തിയ പഠനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു

Advertisement

Business

പെർഫ്യൂം ; വില 9 കോടി രൂപ; ഒരിക്കൽ ഉപയോഗിച്ചാൽ ഒരുമാസം മണം നിൽക്കും

പെര്‍ഫ്യൂം വാങ്ങുമ്പോള്‍ 3500 തിളങ്ങുന്ന രത്‌നങ്ങള്‍, മുത്തുകള്‍, രണ്ട് കിലോയോളം വരുന്ന 18 കാരറ്റ് സ്വര്‍ണം, അഞ്ച് കിലോ ശുദ്ധ വെള്ളി എന്നിവയൊക്കെ അടങ്ങിയ വലിയൊരു പാക്കറ്റാണ് ‘സൗജന്യമായി’ കിട്ടുക.

Published

on

പെർഫ്യൂം ഉപയോഗിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാകില്ല. അപ്പോൾ, ഉപയോഗിക്കുന്നത് ഏറെ വിശേഷതകളുള്ള ഒരു പെർഫ്യൂം ആണെങ്കിലോ? എങ്കിലിതാ ഷുമുഖ് ഒന്ന് പരീക്ഷിക്കാം. ലോകത്തെ ഏറ്റവും വിലയുള്ള പെര്‍ഫ്യൂം ആണ് ഷുമുഖ്. അതായത് അതിസമ്പന്നരുടെ പെർഫ്യൂം.

ദുബായിൽ നിന്നുമാണ് ഇത് വിൽപ്പനക്ക് എത്തുന്നത്. ഇതിന്റൻ്റെ വില 4.752 ദശലക്ഷം ദിര്‍ഹം ആണ്. 94 സുഗന്ധ ദ്രവ്യകൂട്ടുകള്‍ മൂന്ന് വര്‍ഷം കൊണ്ട് പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം വികസിപ്പിച്ചെടുത്തിട്ടുള്ളത് .

ശുമുഖിൻ്റെ വില കൂടാൻ കാരണം ഇത് വാങ്ങുമ്പോള്‍ 3500 തിളങ്ങുന്ന രത്‌നങ്ങള്‍, മുത്തുകള്‍, രണ്ട് കിലോയോളം വരുന്ന 18 കാരറ്റ് സ്വര്‍ണം, അഞ്ച് കിലോ ശുദ്ധ വെള്ളി എന്നിവയൊക്കെ അടങ്ങിയ വലിയൊരു പാക്കറ്റാണ് ‘സൗജന്യമായി’ കിട്ടുക.

പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് കൊണ്ടാണ് പെര്‍ഫ്യൂം നിര്‍മിച്ചിരിക്കുന്നത്. ഒരു പ്രാവശ്യം ഉപയോഗിച്ചാൽ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.ആഡംബര കുപ്പിക്ക് 1.97 മീറ്റര്‍ ഉയരമുണ്ട്.എന്തായാലും ദുബായ്ക്കാർ ഇപ്പോൾ ഇതിനു പിന്നാലെയാണ്

Continue Reading

Business

രാജ്യത്തെ ആദ്യ തേനീച്ച പാർക്ക് മാവേലിക്കരയിൽ

തേനീച്ചകൾക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനാവശ്യമായ ചെടികളും വൃക്ഷങ്ങളുമാണ് പാർക്കിൻ്റെ മുഖ്യ ആകർഷണം

Published

on

തേനീച്ചകൾക്കായും ഒരു പാർക്ക് . അതും രാജ്യത്താദ്യമായി മാവേലിക്കരയിൽ. ഇതോടെ ആലപ്പുഴ ഇനി തേനിന്റെ പേരിലും അറിയപ്പെടും . പഴം, ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തിലാണ് തേനീച്ച പാർക്ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപയും തേൻ വിപണനത്തിലൂടെ ലഭിച്ച ലാഭവിഹിതവും ഉപയോഗിച്ചാണ് നവീകരണം.

ഏറെ സാധ്യതകളുള്ള ഒരു പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിക്കായി വിലയിരുത്തപ്പെട്ട തുകയിൽ 30 ലക്ഷം പരിശീലന കേന്ദ്രത്തിന്റെ നവീകരണത്തിനും 17 ലക്ഷം മെഷീനുകൾക്കുമാണ് വിനിയോഗിച്ചിരിക്കുന്നത്.50 ടൺ തേൻ സംസ്‌ക്കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമുണ്ട് ഇവിടെ.

തേനീച്ചകൾക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനാവശ്യമായ ചെടികളും വൃക്ഷങ്ങളുമാണ് പാർക്കിൻ്റെ മുഖ്യ ആകർഷണം. സഞ്ചാരികളെ ആകര്ഷിക്കുന്നതിനും ഇത് ഉപകരിക്കും. ഞാവൽ, പേര, ഇലുമ്പൻപുളി, ശീമനെല്ലിക്ക, ശീമക്കൊന്ന, തൊട്ടാവാടി, വേലിപ്പരുത്തി, കീഴാർനെല്ലി, കറ്റാർവാഴ, ചീര, വേപ്പ് തുടങ്ങിയ ചെടികളുടെ വിപുലമായ ശേഖരവും ഇവിടെ തയ്യാറായിരിക്കുന്നു. പ്രകൃതിയുടെ മധുരം അടുത്തറിയാൻ ഇത് സഹായിക്കും

തേനീച്ച വളർത്തലിനു പരിശീലനവും ഇവിടെ നിന്നും ലഭിക്കുന്നു. 14 ജില്ലകളിലും ഇവിടെ നിന്നുള്ള പരിശീലകർ തേനീച്ച വളർത്തൽ യൂണിറ്റുകളിലെത്തി പരിശീലനം നൽകുന്നു. പ്രതിവർഷം മൂവായിരത്തോളം പേർ തേനീച്ചവളർത്തലിൽ പരിശീലനം നേടുന്ന ഈ കേന്ദ്രത്തിനു കീഴിൽ എഴുപതിനായിരത്തിലേറെ കർഷകരാണ് നിലവിലുള്ളത്.

തേനീച്ച വളർത്തലിലൂടെ മികച്ച വരുമാനം നേടാൻ പാർക്ക് കർഷകരെ പ്രാപ്തരാക്കുന്നു. കർഷകരിൽ നിന്നും ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പാക്ക് ചെയ‌്ത‌് ‘അമൃത ഹണി’ എന്ന പേരിൽ വിപണിയിൽ എത്തിക്കും. സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻനിർമാണ ശുദ്ധീകരണ വിപണന കേന്ദ്രമായി ഇത‌് മാറും.

Continue Reading

Business

എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട !

എസ്ബിഐ എടിഎമ്മുകളിലും യോനോ കാഷ് പോയ്ന്റുകളിലും മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക

Published

on

എടിഎം കാർഡ് കയ്യിൽ ഭർദ്രമായി ഇരുപ്പുണ്ടെങ്കിൽ പണം അൽകൗണ്ടിൽ സുരക്ഷിതമായിരിക്കും എന്ന ചിന്ത ഇനി വേണ്ട. ഡെബിറ്റ് കാർഡ് കൈയ്യിൽ കരുതിയില്ലെങ്കിലും എടിഎമ്മിൽ നിന്ന് ഇനി പണം പിൻവലിക്കാം. ഉപഭോക്താക്കൾക്കായി പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത് എസ്ബിഐ ആണ്.

ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയതിനു പിന്നാലെ സുരക്ഷാ പിഴവുകൾ ഒന്നും വരികയില്ലെന്നാണ് എസ്ബിഐ അവകാശപ്പെടുന്നത്. ഇന്റർനെറ്റ് ബാങ്കിംഗ് ഉള്ള ഉപഭോക്താക്കൾക്ക് യോനോ (YONO) ആപ്പിലൂടെയാണ് ഈ സൗകര്യം ലഭിക്കുക.ഈ സൗകര്യം നിലവിൽ വരുന്നതോടെ കാർഡില്ലാതെ എടിഎം ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കിയ ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറും.

എസ്ബിഐ എടിഎമ്മുകളിലും യോനോ കാഷ് പോയ്ന്റുകളിലും മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിൽ യോനോ ഉപയോഗിച്ച് ഒരു ദിവസം രണ്ട് ഇടപാടുകൾ മാത്രമാണ് നടത്താനാവുക. ഇതിലൂടെ സ്കിമ്മിങ്, ക്ലോണിംഗ് തുടങ്ങിയവ വഴിയുള്ള തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് ബാങ്ക് പറയുന്നു

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Video1 week ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 month ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 month ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment3 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment4 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral6 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics6 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion8 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral9 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral9 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Opinion

Business1 month ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 month ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion4 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion5 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion6 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion6 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National7 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion7 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion7 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Auto2 weeks ago

ഉബറിനെയും ഒലയെയും മലര്‍ത്തിയടിക്കാന്‍ മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ടാക്‌സി സര്‍വീസായ ഗ്ലിഡ് വിപണിയില്‍ ചലനമുണ്ടാക്കുമോ

Auto2 weeks ago

എന്തുകൊണ്ടാണ് വാഹനവില്‍പ്പന കുറയുന്നത്?

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

Auto3 weeks ago

ചുട്ടു പൊള്ളുന്ന വേനലിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

കൊടുംചൂടിൽ അന്തരീക്ഷം കടത്തി നിൽക്കുമ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ച വാഹനനാണ് അപകടം ക്ഷണിച്ചു വരുത്തുമോ? ഇത്തരം വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാദ്യത കൂടുതലാണ് എന്ന രീതിയിൽ വാർത്തകൾ...

Auto3 weeks ago

കുഞ്ഞൻ എസ്‌യുവിയുമായി ടൊയോട്ട; നിസാൻ ജൂക്സ് മുഖ്യ എതിരാളി

വാഹനവിപണിയിൽ നിലവിലെ പോരാട്ടം കൂടുതൽ ശക്തമാക്കി ടോയോട്ടയുമെത്തുന്നു. രാജ്യാന്തര വിപണിയെ ലക്ഷ്യം വച്ച് പുതിയ എസ്‌യുവിയുമായിട്ടാണ് ടൊയോട്ടയുടെ വരവ്. ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെ നിൽക്കുന്ന എസ്‌യുവി...

Auto3 weeks ago

അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 യുദ്ധ യുദ്ധ വിമാനം ഇങ്ങനെയായിരുന്നു

മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര) എന്നാണ്

Auto3 weeks ago

ഹാരിയറിന് ശേഷം വിപണിയിലെ കൊടുങ്കാറ്റാകാൻ ടാറ്റയുടെ ‘അൾട്രോസ്’

സ്പീഡിലും, കാര്യക്ഷമതയിലും, ക്യാബിൻ സ്‌പേസിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ലോകോത്തര സവിഷേതകളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ അൾട്രോസ്

Auto3 weeks ago

വിജയക്കുതിപ്പിൽ ടാറ്റ ടിയാഗോ ; വില്പന 2ലക്ഷം കവിഞ്ഞു

ഉല്‍പ്പാദനം തുടങ്ങി മൂന്നാം വര്‍ഷം എത്തിനില്‍ക്കുമ്പോഴും ഹാച്ച് ബാക്ക് സെഗ്മെന്റില്‍ ഇപ്പോഴും വളര്‍ച്ച തുടരുന്ന ചുരുക്കം മോഡലുകളിലൊന്നാണ് ടാറ്റ ടിയാഗോ

Auto1 month ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto1 month ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Trending