Connect with us

Entertainment

പ്രതിഫലത്തിൽ നായകന്മാർക്ക് തുല്യം ഈ 5 നായികമാർ ; വാങ്ങുന്നത് കോടികൾ

സൗന്ദര്യം കൊണ്ടും അഭിനയ പാടവം കൊണ്ടും അനുഗ്രഹീതരായ അവര്‍ക്ക് രാജ്യം മുഴുവന്‍ ആരാധകരുമുണ്ട്. ഇവർ കോടികളാണ് ഇന്ന് പ്രതിഫലമായി വാങ്ങിക്കുന്നത്

Published

on

സിനിമ മേഖലയിൽ ആയാലും മത്തേത് രംഗത്തായാലും പുരുഷന്മാർക്ക് തുല്യമായ വേതനം സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഈ പരാതിക്ക് പക്ഷെ ഈ അഞ്ചു സിനിമാ താരങ്ങളുടെ കാര്യം പരിശോധിച്ചാൽ അടിസ്ഥാനമില്ല എന്ന് തോന്നും. അഭിനയത്തിൽ നായകന് തുല്യമായ പ്രതിഫലമാണ് ഈ ട്രഹെന്നിത്യൻ നായികമാർ വാങ്ങുന്നത്. സൗന്ദര്യം കൊണ്ടും അഭിനയ പാടവം കൊണ്ടും അനുഗ്രഹീതരായ അവര്‍ക്ക് രാജ്യം മുഴുവന്‍ ആരാധകരുമുണ്ട്. ഇവർ കോടികളാണ് ഇന്ന് പ്രതിഫലമായി വാങ്ങിക്കുന്നത്. ചിത്രങ്ങൾ സൂപ്പർ ഹിറ്റാകുന്നതോടെ പ്രതിഫലം കുത്തനെ ഉയർത്തുന്ന നായികമാരും ഉണ്ട്, അവരില്‍ ആരാണ് മുന്‍പന്തിയിലുള്ളതെന്നു നോക്കാം.ഉയർത്തുകയും ചെയ്യുന്നു

അനുഷ്ക

അനുഷ്കയാണ് ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടി. നാഗാര്‍ജുനയുടെ നായികയായി സൂപ്പര്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച അവര്‍ ബാഹുബലിയിലൂടെയാണ് മുൻനിരയിൽ എത്തുന്നത്. നാലു കോടി രൂപയാണ് ഓരോ സിനിമയ്ക്കും
പ്രതിഫലം വാങ്ങുന്നത്.

നയൻതാര

തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ആണ് നയന്‍താര . മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അവര്‍ ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു. കമലാഹാസന്‍ ഒഴിച്ച് മിക്ക നായകന്മാരോടൊപ്പവും അഭിനയിച്ച നയന്‍ താര രണ്ടര കോടി – മൂന്നുകോടി രൂപയാണ് ഒരു സിനിമയ്ക്ക് വാങ്ങിക്കുന്നത്.

സാമന്ത

സാമന്തസാമന്തയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മൂന്നാമത്തെ നടി. തമിഴ്, തെലുഗു സിനിമകളിലെ ജനപ്രിയ നടിയായ സാമന്ത അടുത്തിടെ വിവാഹിതയായി. നാഗാര്‍ജുനയുടെ മകനും തെലുഗു നടനുമായ നാഗചൈതന്യയെയാണ് അവര്‍ വിവാഹം കഴിച്ചത്. രണ്ടു കോടി രൂപയാണ് സാമന്തയുടെ പ്രതിഫലം.

കാജല്‍ അഗര്‍വാള്‍

ബോളിവുഡിലൂടെയാണ് കാജല്‍ അഗര്‍വാള്‍ സിനിമയില്‍ വന്നത്. രാജമൌലി സംവിധാനം ചെയ്ത മഗധീരയിലെ നായിക വേഷമാണ് പക്ഷെ അവര്‍ക്ക് വഴിത്തിരിവായത്. വിവേകം, മെര്‍സല്‍ എന്നിവയാണ് കാജലിന്‍റെ ഏറ്റവും പുതിയ വിജയ ചിത്രങ്ങള്‍. രണ്ടു കോടി രൂപയാണ് കാജല്‍ പ്രതിഫലം വാങ്ങിക്കുന്നത്.

തമന്ന, തൃഷ

തമന്നയും തൃഷയും അഭിനയരംഗത്തും മോഡലിങ്ങിലും സജീവമാണ്. ഒരു കോടി രൂപയാണ് അവര്‍ ഓരോ സിനിമയ്ക്കും വാങ്ങിക്കുന്നത്. തമിഴിലിലെയും തെലുഗുവിലെയും മിക്ക സൂപ്പര്‍താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുള്ള അവര്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിനും മടിക്കാറില്ല.തൃഷയുടെ 96 ബ്ലോക്ക് ബസ്റ്റർ അതിനെ തുടർന്ന് താരം പ്രതിഫലം കുത്തനെ കൂട്ടി എന്നും വാർത്തകളുണ്ട്

Advertisement

Entertainment

മധുവാര്യര്‍ സംവിധായകനാകുന്നു; സിനിമയില്‍ മഞ്ജു വാര്യരും ബിജു മേനോനും

മഞ്ജുവും ബിജുവും ഒന്നിച്ച കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിട്ടുണ്ട്

Published

on

മഞ്ജുവും ബിജുവും ഒന്നിച്ച കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിട്ടുണ്ട്

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധാനരംഗത്തേക്ക്. ചിത്രത്തിലെ നായിക മഞ്ജു വാരിയര്‍ തന്നെയാണ്. നായകന്‍ ബിജു മേനോനും.

മോഹന്‍ദാസ് ദാമോദരനാണ് സിനിമ നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് പ്രമോദ് മോഹനും. സോഷ്യല്‍ മീഡിയയിലൂടെ മധു വാര്യര്‍ തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു-ഫേസ്ബുക് കുറിപ്പില്‍ മധു വാര്യര്‍ പറഞ്ഞു.

മഞ്ജുവും ബിജുവും ഒന്നിച്ച കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിട്ടുണ്ട്.

Continue Reading

Entertainment

‘റോ’യ്ക്ക് ഇവന്‍ നായകന്‍, പാക്കിസ്ഥാന് വില്ലന്‍, ലോകത്തിന് ‘ലൂസിഫര്‍’

‘റോ’ ഏജന്റുമാരെ സഹായിക്കുന്ന, ബലൂചിസ്ഥാനില്‍ ഇടപെടല്‍ നടത്തുന്ന, മയക്കുമരുന്ന് മാഫിയയുടെ പേടിസ്വപ്‌നമായ ഖുറേഷി ഏബ്രാമിനെ അറിയാം

Published

on

‘റോ’ ഏജന്റുമാരെ സഹായിക്കുന്ന, ബലൂചിസ്ഥാനില്‍ ഇടപെടല്‍ നടത്തുന്ന, മയക്കുമരുന്ന് മാഫിയയുടെ പേടിസ്വപ്‌നമായ ഖുറേഷി ഏബ്രാമിനെ അറിയാം

സ്റ്റീഫന്‍ നെടുമ്പള്ളിയുടേതല്ല യഥാര്‍ത്ഥത്തില്‍ ലൂസിഫറെന്ന് ‘സംവിധായകന്‍ പൃഥ്വിരാജി’ന്റെ കന്നിസിനിമയുടെ തുടക്കവും ഒടുക്കവും ആദ്യമേ തന്നെ സൂചന നല്‍കിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന വെള്ളയും വെള്ളയും ധരിച്ച കേരളത്തിലെ ഹൈറേഞ്ച് രാഷ്ട്രീയക്കാരന്‍, ‘സാത്താന്റെ വേഷത്തിലെത്തിയ മാലാഖയുടെ’ പല രൂപങ്ങളില്‍ ഒന്ന് മാത്രമാണെന്ന് മുരളി ഗോപിയുടെയും പൃഥ്വിരാജിന്റെയും പല പോസ്റ്റുകളും പറയാതെ പറയുന്നുണ്ടായിരുന്നു.

ഒരു ‘മാസ്’ മസാല ചിത്രത്തിനപ്പുറം ലൂസിഫറിന് വ്യത്യസ്തമായ, നിഗൂഢമായ അനേകം തലങ്ങളുണ്ടെന്നത് വെറുമൊരു വിലയിരുത്തലോ വാദമോ മാത്രമല്ല, വസ്തുത തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന്റെ അവസാനം റഷ്യയിലെ പേര് വെളിപ്പെടുത്താത്ത ഒരിടത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന ഖുറേഷി ഏബ്രാം.

ഇപ്പോഴിതാ ലൂസിഫര്‍ ആന്തം ഇംഗ്ലീഷില്‍ പുറത്തിറങ്ങിയതോടെ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വന്നിരിക്കുന്നു. ഇല്ലുമിനാറ്റിയുടെ സ്വതസിദ്ധമായ തലം തന്നെയാണ് ലൂസിഫറിലും പ്രയോഗിച്ചിരിക്കുന്നത്. പുതിയ ലോകക്രമം സൃഷ്ടിക്കാനായി, ലോകത്തെമ്പാടുമുള്ള അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഇല്ലുമിനാറ്റി രഹസ്യ ശൃംഖലയിലെ ‘അതിശക്തര്‍’ (Illuminated Minerval എന്നും വേണേല്‍ വിശേഷിപ്പിച്ചോളൂ) യഥാര്‍ത്ഥ പേരിലായിരിക്കില്ല മുഖ്യധാരയിലുണ്ടാകുക.

1770കളില്‍ അങ്ങ് ബവേറിയയില്‍ ആഡം വയ്ഷൗപ്റ്റ് തുടങ്ങിയ ഇല്ലുമിനാറ്റി ശൃംഖല മുതല്‍ ഈ രഹസ്യ സൊസൈറ്റിയുടെ ഭാഗമായ എല്ലാ ‘ഒറിജിനല്‍’ ഇല്ലുമിനാറ്റി സംഘങ്ങളും സ്വീകരിച്ച് പോരുന്നത് ഈ ശൈലിയാണ്. അതുതന്നെയാണ് ലൂസിഫറിലും തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും അനുവര്‍ത്തിച്ചിട്ടുള്ളത്.

ആരാണ് ഖുറേഷി ഏബ്രാം

പലരും വിലയിരുത്തുന്നതുപോലെ സാത്താന്‍ സേവക്കാരനൊന്നുമല്ല ഖുറേഷി ഏബ്രാം. അശോക ചക്രവര്‍ത്തിയുടെ ജ്ഞാനോദയം ലഭിച്ച ഇല്ലുമിനാറ്റികളെ പോലെയോ ബവേറിയന്‍ ഇല്ലുമിനാറ്റികളെ പോലെയോ ഒക്കെ സദ്ഉദ്ദേശ്യങ്ങളോടെ പുതിയ ലോകക്രമത്തിനായി, അല്ലെങ്കില്‍ ക്രമം തെറ്റുന്ന ലോകത്തില്‍ ഇടപെടല്‍ നടത്താനായി പ്രവര്‍ത്തിക്കുന്ന അസാധാരണ സ്വാധീനമുള്ള നായകന്റെയും പ്രതിനായകന്റെയും മിശ്രിതമാണ് ഖുറേഷി ഏബ്രാം.

ലോകത്തിന്റെ നിയന്ത്രണം കൈയാളാന്‍ കൊതിക്കുന്ന വ്യവസ്ഥാപിത ശക്തികള്‍ക്ക് അവന്‍ സാത്താനായിരിക്കാം. എന്നാല്‍ മറ്റൊരു ലോകത്തിന് മഹായശസ്‌കരുടെ ഗുണങ്ങള്‍ സിദ്ധിച്ച മാലാഖയുമായിരിക്കാം അവന്‍, ലൂസിഫര്‍.

ടീം ‘L’ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട വിഡിയോയില്‍ ഇത് പ്രതിഫലിക്കുന്നുമുണ്ട്. ഇന്റര്‍പോളും എഫ്ബിഐയും സിഐഎയും എംഐ 5ഉം ഉള്‍പ്പടെയുള്ള ആഗോള രഹസ്യാന്വേഷണ സംഘടനകളിലേക്ക് നുഴഞ്ഞുകയറാന്‍ ശേഷിയുള്ള ശൃംഖലയുടെ അധിപനാണ് ഖുറേഷി ഏബ്രാം എന്ന് പുതിയ ലൂസിഫര്‍ ആന്തത്തില്‍ നിന്ന് വ്യക്തമാണ്.

‘റോ’യ്ക്ക് ഇവന്‍ നായകന്‍; ഐഎസ്‌ഐക്ക് വില്ലന്‍

വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, ദി ടൈംസ് പോലുള്ള നിരവധി ആഗോള മാധ്യമങ്ങളില്‍ ഖുറേഷി ഏബ്രാമിനെ കുറിച്ചുവന്ന വാര്‍ത്താതലക്കെട്ടുകളിലൂടെയാണ് അദ്ദേഹം ആരാണെന്നുള്ള സൂചനകള്‍ വിഡിയോ പങ്കുവെക്കുന്നത്. ഇന്റര്‍പോളിന് ഖുറേഷി ഏബ്രാമിന്റെ സങ്കേതങ്ങളെ കുറിച്ച് ഒരു തുമ്പ് പോലും കിട്ടുന്നില്ല. എന്നാല്‍ ബാരാമുള്ളയില്‍ തീവ്രവാദികള്‍ പദ്ധതിയിട്ട ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്)ക്ക്, രഹസ്യവിവരം നല്‍കുന്നത് ഏബ്രാമിന്റെ ഏജന്റുമാരാണ്. ഇത്തരം മുന്നറിയിപ്പുകള്‍ സ്ഥിരമായി നല്‍കുന്ന ദേശസ്‌നേഹിയാണ് ഖുറേഷി ഏബ്രാമെന്ന് മുരളി ഗോപി പറയാതെ പറയുന്നുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട ആശയം കൂടി വിഡിയോയില്‍ പ്രകടമാണ്. അജിത് ഡോവലിനെ പോലുള്ള പേരുകേട്ട ഒറിജിനല്‍ ‘സ്‌പൈ’ സൂപ്പര്‍ ഹീറോകള്‍ മുന്നോട്ടുവെക്കുന്ന ഇന്ത്യന്‍ ദേശീയതയോട് ചേര്‍ന്ന് നില്‍ക്കുന്നതായും അതിനെ വ്യാഖ്യാനിക്കാം. ‘ഖുറേഷി ഏബ്രാം ഈസ് നോ ഫിക്ഷന്‍’ (ഖുറേഷി ഏബ്രാം കെട്ടുകഥയല്ല) എന്ന തലക്കെട്ടില്‍ പാക്കിസ്ഥാന്റെ ഡോണ്‍ പത്രത്തില്‍ വരുന്ന തലക്കെട്ടാണ് ഇത് അടിവരയിടുന്നത്.

പത്രറിപ്പോര്‍ട്ടിലെ ഹൈലൈറ്റ് ഇങ്ങനെ. ‘പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രാലയത്തിന് മുന്നില്‍ ഐഎസ്‌ഐ അനുബന്ധ സംഘടന വെക്കുന്ന രേഖയില്‍ ബലൂചിലസ്ഥാനിലും പാക്കിസ്ഥാന്റെ ഉത്തര പടിഞ്ഞാറന്‍ മേഖലയിലും ഖുറേഷി ഏബ്രാം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്.’

ബലൂചിസ്ഥാന്‍…പ്രകൃതി വിഭവങ്ങളുടെ അക്ഷയഖനി. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞാണ് അവിടെ നടക്കുന്ന പ്രക്ഷോഭങ്ങളൊക്കെയും. അവിടുത്തെ മനുഷ്യാവകാശ ധ്വംസനങ്ങളും വലിയ വാര്‍ത്തയാണ്. ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജനത. തങ്ങളുടെ സ്വാതന്ത്ര്യമുന്നേറ്റത്തെ ഇന്ത്യ തുറന്ന് പിന്തുണയ്ക്കണമെന്ന് എപ്പോഴും ആവശ്യപ്പെടുന്നവരാണ് അവിടുത്തെ പ്രധാന ആക്റ്റിവിസ്റ്റുകള്‍. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ബലൂചിസ്ഥാനിലെ പ്രധാന പ്രശ്‌നം ഐഎസ്‌ഐ ഭാഷയിലെ വിഘടനവാദം തന്നെ. ഇവിടെ ഖുറേഷി ഏബ്രാം സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ‘ഹോസ്‌റ്റൈല്‍’ എന്ന വാക്കുപയോഗിച്ചാണ് ഇസ്ലാമാബാദില്‍ നടക്കുന്ന യോഗത്തില്‍ വിശേഷിപ്പിക്കുന്നതായി പത്രത്തിലെ വാര്‍ത്തയില്‍ പറയുന്നത്. തിരക്കഥാകൃത്ത് പറയാനുദ്ദേശിക്കുന്നതെന്തെന്ന് വ്യക്തം. ആഫ്രോ-ഏഷ്യന്‍ മേഖലയിലെ മയക്കുമരുന്ന് സാമ്രാജ്യങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച രഹസ്യ സംഘം കൂടിയാണ് ഖുറേഷി ഏബ്രാമിന്റേത്.

ഇതുവരെയുള്ള പുറത്തുവന്ന വിവരങ്ങള്‍ വെച്ച് ഇങ്ങനെ ചുരുക്കാം. ലോകത്തിന്റെ അധികാരകേന്ദ്രങ്ങളിലെല്ലാം അതിശക്തമായ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള രഹസ്യ സംഘത്തെ ഇപ്പോള്‍ നയിക്കുന്നവരിലെ പ്രധാനിയാണ് ഖുറേഷി ഏബ്രാം. തിന്മയെ തിന്മ കൊണ്ട് നേരിട്ട് ലോകക്രമം തെറ്റാതെ കാക്കുകയാണ് ലക്ഷ്യം. ഈതന്‍ ഹണ്ടിന്റെയെല്ലാം മറ്റൊരുരൂപം. ഇല്ലുമിനാറ്റി രൂപത്തില്‍ അവതരിച്ചിരിക്കുന്നു.

സ്വര്‍ണകള്ളക്കടത്തുണ്ടെങ്കിലും മയക്കുമരുന്നിനെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച, ചാരവൃത്തിയില്‍ അതികേമന്മാരായ റോയെ വരെ സഹായിക്കാന്‍ ശേഷിയുള്ള, പാക്കിസ്ഥാന്റെ പോലും പേടിസ്വപ്‌നമാകുന്ന തന്റെ ആഗോള നായകനെയാണ് മുരളി ഗോപി സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെ നമ്മുടെ മുന്നിലിട്ട് തന്നിരിക്കുന്നത്.

ഒരു കാര്യം ഉറപ്പ്, ലൂസിഫറിനൊരു രണ്ടം ഭാഗമുണ്ടെങ്കില്‍ ഈ പ്രതീക്ഷകളുടെയെല്ലാം വലിയ ഭാരമാകും മുരളിക്കും പൃഥ്വിക്കും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇനി കാത്തിരിപ്പ് ഖുറേഷി ഏബ്രാമിന്റെ പൂര്‍ണാവതാരത്തിനായി..

Continue Reading

Entertainment

21 ദിവസം, 150 കോടി; ലൂസിഫര്‍ സിനിമാ ബിസിനസിന് നല്‍കുന്ന സന്ദേശമെന്ത്?

വെറും 21 ദിവസത്തിനുള്ളില്‍ 150 കോടി നേടിയ ലൂസിഫര്‍ സിനിമാ വ്യവസായത്തിന് തന്നെ തുറന്നിടുന്നത് വലിയ സാധ്യതകളാണ്

Published

on

വെറും 21 ദിവസത്തിനുള്ളില്‍ 150 കോടി നേടിയ ലൂസിഫര്‍ സിനിമാ വ്യവസായത്തിന് തന്നെ തുറന്നിടുന്നത് വലിയ സാധ്യതകളാണ്

പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫര്‍ സമാനതകളില്ലാത്ത തരത്തിലാണ് വാണിജ്യവിജയം നേടി മുന്നേറുന്നത്. ആദ്യ സംവിധാനസംരംഭം തന്നെ സാമ്പത്തികമായി ഇത്രയും വലിയ വിജയമായത് പൃഥ്വിയെന്ന ഫിലിം മേക്കറുടെ മൂല്യത്തിലുണ്ടാക്കുന്നതും വന്‍വര്‍ധന തന്നെ. എങ്ങനെയാണ് ലൂസിഫര്‍ ഇത്രയും വലിയ വാണിജ്യവിജയം നേടിയത്. വെറും 8 ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബിലും 21 ദിവസത്തിനുള്ളില്‍ 150 കോടി ക്ലബ്ബിലും കയറിയ ലൂസിഫര്‍ മലയാള സിനിമാ ബിസിനസിനെ സംബന്ധിച്ചിടത്തോളം പുതിയ ചില വാതായനങ്ങള്‍ കൂടിയാണ് തുറന്നിടുന്നത്.

ലൂസിഫറിനെ ഇത്രയും വലിയ വാണിജ്യവിജയമാക്കിയ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം…

പെര്‍ഫക്റ്റ് കോമ്പിനേഷന്‍

സമാനചിന്താഗതിക്കാര്‍ ഒരു ദൗത്യത്തിനായി ഒന്നിക്കുമ്പോഴാണ് മികച്ച വിജയമുണ്ടാകുന്നത്. ലൂസിഫറിന്റെ ആദ്യ വിജയച്ചേരുവ അതുതന്നെയാണ്. മോഹന്‍ലാല്‍ എന്ന നടന്റെയും താരത്തിന്റെയും മൂല്യം ഉപയോഗപ്പെടുത്തി, മുരളി ഗോപിയെന്ന പ്രതിഭാശാലിയായ തിരക്കഥാകൃത്തിന്റെ കരുത്തില്‍ തന്റെ ആദ്യ സിനിമ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനായി എന്നതുതന്നെയാണ് ലൂസിഫറിന്റെ നട്ടെല്ല്. ആരും അധികപ്പറ്റല്ലെന്ന നിലയില്‍ കൃത്യമായ കാസ്റ്റിങ് നടത്തിയതും വിജയം കണ്ടു.

ആരാധകരുടെ പള്‍സ് അറിഞ്ഞ ശൈലി

മോഹന്‍ലാല്‍ ആരാധകര്‍ എവിടെയെല്ലാം കൈയടിക്കും എന്ന് കൃത്യമായി മനസിലാക്കി അതിന് തക്ക സന്ദര്‍ഭങ്ങളിലൂടെ സിനിമ കൊണ്ടുപോകാന്‍ പൃഥ്വിരാജിനായി എന്നത് ശ്രദ്ധേയമായിരുന്നു.

മാര്‍ക്കറ്റിംഗില്‍ ഇന്നൊവേഷന്‍

സോഷ്യല്‍ മീഡിയയെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തി, എന്നാല്‍ അനാവശ്യമായ ഹൈപ്പില്ലാതെയായിരുന്നു ലൂസിഫറിന്റെ മാര്‍ക്കറ്റിംഗ് രീതികള്‍. ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ തന്നെ വേറിട്ട് നിന്നു. അതേസമയം സിനിമയെ കുറിച്ചുള്ള രഹസ്യാത്മകത പുറത്തുവിടാതിരിക്കാനും ലൂസിഫര്‍ ടീം ബോധപൂര്‍വം ശ്രമിച്ചു. ഇല്ലുമിനാറ്റി പോലുള്ള സങ്കേതങ്ങള്‍ സിനിമയ്ക്ക് പുതിയ മാനം നല്‍കുകയും ചെയ്തു.

വിതരണത്തിലെ വ്യത്യസ്തത

ആഗോളതലത്തില്‍ തന്നെ ഒരു സംഭവമായി ലൂസിഫറിന്റെ റിലീസിംഗ് മാറ്റാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും പൃഥ്വിക്കുമായി എന്നത് ശ്രദ്ധേയമാണ്. മലയാള ചിത്രങ്ങള്‍ സാധാരണയായി പ്രദര്‍ശനത്തിന് എത്താത്ത പല യൂറോപ്യന്‍ രാജ്യങ്ങളിലും ലൂസിഫറിന് തിയറ്ററുകള്‍ ഉണ്ടായിരുന്നു. ഗള്‍ഫ് മേഖലയ്ക്ക് പുറമെ യുകെയിലെയും യുഎസിലെയുമെല്ലാം സ്‌ക്രീനുകളില്‍ ലൂസിഫര്‍ നിറഞ്ഞാടി. കേരളത്തില്‍ മാത്രമായി തന്നെ 400 തിയറ്ററുകളിലായിരുന്നു റിലീസ്.

യുഎസിലും കാനഡയിലുമായി 78 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഉത്തര അമേരിക്കയില്‍ ഒരു മലയാളം സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗായിരുന്നു ലൂസിഫറിന്റേത്, നേടിയത് 2.7 കോടി രൂപ. അതിവേഗം 100 കോടി ക്ലബ്ബിലെത്താന്‍ ചിത്രത്തെ സഹായിച്ചത് ആഗോള റിലീസിംഗ് രീതികളും കൂടിയാണ്. ഇത് ഭാവിയില്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business3 weeks ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 month ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video2 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion3 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment3 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment5 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment6 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral8 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics8 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion10 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business2 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business3 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion3 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion3 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion6 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion7 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion8 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion8 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National8 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion9 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto5 days ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto2 weeks ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Auto4 weeks ago

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം

Auto4 weeks ago

ഇലക്ട്രിക് കാര്‍ പ്രോല്‍സാഹിപ്പിക്കാന്‍ എസ്ബിഐയുടെ ‘ഗ്രീന്‍ കാര്‍ വായ്പ’

രാജ്യത്ത് ആദ്യമായാണ് ഗ്രീന്‍ കാര്‍ വായ്പയുമായി ഒരു ബാങ്ക് രംഗത്തെത്തുന്നത്

Auto1 month ago

കണ്ണൂരുകാരെ ആവേശത്തിലാഴ്ത്തി ഇതിഹാസതാരം ജാവ എത്തി

കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ജാവയുടെ ഷോറൂം. ജാവയെ നെഞ്ചേറ്റി മലയാളികള്‍

Auto1 month ago

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Auto1 month ago

അവന്‍ വരുന്നു, വേലാര്‍, ഇന്ത്യന്‍ നിര്‍മിതം; വില 72 ലക്ഷം

വരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവര്‍ വേലാര്‍, അതും ഇന്ത്യന്‍ നിര്‍മിതമായത്. വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Auto2 months ago

ഇതാ അവന്‍; ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍

ഇതാണ് ഭാവിയിലെ കാര്‍, എംജി ഹെക്റ്റര്‍. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണിത്, സംഗതി കിടിലന്‍

Auto2 months ago

മെര്‍സിഡീസ്-ബെന്‍സിന്റെ സഞ്ചരിക്കുന്ന വര്‍ക്ഷോപ്പ് കൊച്ചിയില്‍

22 നഗരങ്ങളിലായി 250-ലേറെ മെഴ്സിഡസ്-ബെന്‍സ് കാറുടമകള്‍ക്ക് സേവനമെത്തിച്ചു 'സര്‍വീസ് ഓണ്‍ വീല്‍സ്'

Auto2 months ago

ഇത് കലക്കും; ബ്രിട്ടനില്‍ ഒലയുടെ ഓട്ടോറിക്ഷ

ഓട്ടോറിക്ഷയോടിച്ച് ബ്രിട്ടനില്‍ ബിസിനസ് പിടിക്കാനാണ് ഒല കാബ്‌സിന്റെ പദ്ധതി. സംഭവം ക്ലിക്കായാല്‍ ഒലയെ പിടിച്ചാല്‍ കിട്ടില്ല

Trending