Connect with us

Tech

ഷഓമിയുടെ എസിയും വാഷിംഗ് മെഷീനും ഉടന്‍ ഇന്ത്യയിലെത്തും

വെറും ഫോണ്‍ കമ്പനിയല്ല ഷഓമി. എസിയും വാഷിംഗ് മെഷീനും ഉള്‍പ്പടെ 80-100 വിഭാഗങ്ങളില്‍ ഷഓമിക്ക് ചൈനയില്‍ ഉല്‍പ്പന്നങ്ങളുണ്ട്

Media Ink

Published

on

വെറും ഫോണ്‍ കമ്പനിയല്ല ഷഓമി. എസിയും വാഷിംഗ് മെഷീനും ഉള്‍പ്പടെ 80-100 വിഭാഗങ്ങളില്‍ ഷഓമിക്ക് ചൈനയില്‍ ഉല്‍പ്പന്നങ്ങളുണ്ട്

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയെന്ന നിലയിലാണ് ഷഓമി തിളങ്ങുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ അങ്ങനല്ല കാര്യങ്ങള്‍. ചൈനയില്‍ ഏകദേശം 100ഓളം വ്യത്യസ്ത വിഭാഗങ്ങളില്‍ ഷഓമിക്ക് ഉല്‍പ്പന്നങ്ങളുണ്ട്. ഇതില്‍ കേവലം 10 വിഭാങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്.

ഷഓമി ബ്രാന്‍ഡിലുള്ള എസിയും വാഷിംഗ് മെഷീനുമെല്ലാം ഉടന്‍ ഇന്ത്യയിലെത്തിക്കാനുള്ള പുറപ്പാടിലാണ് കമ്പനി. ചൈനയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വരെയിറക്കുന്ന ലെവലിലാണ് ഷഓമിയുടെ പ്രവര്‍ത്തനം.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവുമധികം വില്‍പ്പന നടത്തുന്നത് ഷഓമിയാണ്. 2018ല്‍ 28 ശതമാനം വിപണി വിഹിതമാണ് ഷഓണി നേടിയത്. രണ്ടാമന്‍ സാംസംഗാണ്, 24 ശതമാനം വിപണി വിഹിതം.

Advertisement

National

ഇനി വരും ലോകോത്തര ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആപ്പുകള്‍

ഇന്ത്യയില്‍ നിന്നും ലോകോത്തര ആപ്പുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാരിന്റെ ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്

Media Ink

Published

on

ചൈനയ്ക്ക് നിരോധിക്കാന്‍ നല്ലൊരു ഇന്ത്യന്‍ ആപ്പ് പോലുമില്ലെന്ന ട്രോളുകളും വിമര്‍ശനങ്ങളും കേന്ദ്രത്തിന്റെ ചൈനീസ് ആപ്പ് നിരോധനത്തോട് അനുബന്ധിച്ച് വന്നിരുന്നു. എന്നാലിതാ ഇന്ത്യയില്‍ നിന്നും ലോകോത്തര ആപ്പുകള്‍ വികസിപ്പിക്കുന്നതിന് വമ്പന്‍ പദ്ധതിയുമായി കേന്ദ്രം എത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ശനിയാഴ്ച്ച ഡിജിറ്റല്‍ ഇന്ത്യന്‍ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആപ്പ് അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം.

ലോകോത്തര ഇന്ത്യന്‍ ആപ്പുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. രണ്ട് ഘട്ടമായാണ് ഇന്നൊവേഷന്‍ ചലഞ്ച്. രാജ്യത്തെ ജനങ്ങള്‍ നിലവില്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആപ്പുകളെ കണ്ടെത്തുകയെന്നതാണ് ആദ്യ ഘട്ടം. കൂടുതല്‍ വളരാനും ലോകോത്തര നിലവാരത്തിലെത്താന്‍ ശേഷിയുള്ളതുമായ ആപ്പുകളെ കണ്ടെത്തി അവരെ വളര്‍ത്തുകയെന്നതാണ് പദ്ധതി.

രണ്ടാമത്തെ ഘട്ടത്തില്‍ രാജ്യത്തിനായി മികച്ച ആപ്പുകള്‍ വികസിപ്പിക്കാന്‍ ശേഷിയുള്ള സംരംഭകരെയും കമ്പനികളെയും കണ്ടെത്തുകയെന്നതിനാണ് പ്രാധാന്യം നല്‍കുക. അത് ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും ചെയ്യുക. നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ക്ക് പകരമുള്ള ഇന്ത്യന്‍ ആപ്പുകളും വികസിപ്പിക്കും.

ഇന്നൊവേഷനില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണമെങ്കിലും ചലഞ്ചില്‍ പങ്കെടുക്കാവുന്നതാണ്. ഓഫീസ് പ്രൊഡക്റ്റിവിറ്റി, വര്‍ക്ക് ഫ്രം ഹോം, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, ഇ-ലേണിംഗ്, വിനോദം, ആരോഗ്യം, ഫിന്‍ടെക്, ന്യൂസ്, ഗെയിമുകള്‍ തുടങ്ങിയ വിഭാഗത്തിലെ ആപ്പുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രാമുഖ്യം ലഭിക്കുക.

Continue Reading

Education

വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാന്‍ ബൈജൂസ്

300 മില്യണ്‍ ഡോളറിന്റെ ഓഫറാണ് ബൈജൂസ് വൈറ്റ്ഹാറ്റിന് മുന്നില്‍ വച്ചിരിക്കുന്നത്

Media Ink

Published

on

മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള തിങ്ക് ആന്‍ഡ് ലേണ്‍ സ്റ്റാര്‍ട്ടപ്പ് വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍. തിങ്ക് ആന്‍ഡ് ലേണിന്റെ ഉടമസ്ഥയിലുള്ള ഓണ്‍ലൈന്‍ ലേണിംഗ് ആപ്പാണ് ബൈജൂസ്.

300 മില്യണ്‍ ഡോളറാണ് വൈറ്റ് ഹാറ്റിനെ ഏറ്റെടുക്കുന്നതിനായി ബൈജൂസ് മുന്നോട്ട് വച്ചിരിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് അമേരിക്കന്‍ സ്ഥാപനമായ ബോണ്ട് കാപ്പിറ്റലില്‍ നിന്ന് ബൈജൂസ് നിക്ഷേപം സമാഹരിച്ചത്. അതിന് പിന്നാലെയാണ് പുതിയ ഏറ്റെടുക്കല്‍ നീക്കം.

കുട്ടികളെ കോഡ് ചെയ്യാനും വാണിജ്യ സാധ്യതകളുള്ള ഗെയിമുകളും അനിമേഷനുകളും ആപ്പുകളും വികസിപ്പിക്കാനും പഠിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍. 2018ലാണ് ഡിസ്‌കവറി നെറ്റ് വര്‍ക്ക്‌സ് ഇന്ത്യയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്ന കരണ്‍ ബജാജ് വൈറ്റ്ഹാറ്റ് ജൂനിയറിന് തുടക്കമിട്ടത്.

കുട്ടികളെ കോഡിംഗ് പഠിപ്പിച്ചാണ് ഇവര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പുതിയ നിക്ഷേപസമാഹരണത്തിനായി വൈറ്റ്ഹാറ്റ് ജൂനിയര്‍ ഇപ്പോള്‍ ശ്രമിച്ചുവരികയുമാണ്. ബൈജൂസ് നല്‍കിയ ഓഫറില്‍ ഇവര്‍ തൃപ്തരാണോ എന്ന കാര്യം വ്യക്തമല്ല.

Continue Reading

National

നിരോധനത്തില്‍ ടിക് ടോക്കിന് നഷ്ടം 45,000 കോടി രൂപ!

കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തോടെ ടിക് ടോക്കിന് മാത്രം സംഭവിക്കുക 45,000 കോടിയുടെ നഷ്ടം

Media Ink

Published

on

ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കയാണ്. നമ്മള്‍ മലയാളികളുടെ ഉള്‍പ്പടെ ജനകീയ ആപ്പായി മാറിയിരുന്ന ടിക് ടോക്കിന് ഈ നിരോധനത്തിലൂടെയുണ്ടാകുന്നത് വമ്പന്‍ നഷ്ടമാണ്.

ഏകദേശം 45,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡന്‍സ് കണക്കാക്കുന്നത്. നിരോധിച്ച മറ്റെല്ലാ ചൈനീസ് ആപ്പുകളുടെയും മൊത്തം നഷ്ടത്തേക്കാള്‍ കൂടുതലാണ് ടിക് ടോക്കിന് വരുന്ന നഷ്ടമെന്ന് ചൈനയില്‍ നിന്നുള്ള കയ്ക്‌സിംഗ് ഗ്ലോബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടിക് ടോക്കിനെ കൂടാതെ വിഗോ വിഡിയോ, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്പായ ഹെലോ എന്നിവയും ബൈറ്റ്ഡന്‍സിന്റെ തന്നെ സംരംഭങ്ങളാണ്. യുസി ബ്രൗസര്‍ ഉള്‍പ്പടെയുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകളും നിരോധന പട്ടികയിലുണ്ട്.

ചൈന കഴിഞ്ഞാല്‍ ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയായിരുന്നു. അവിടുന്നുള്ള ഈ വമ്പന്‍ തിരിച്ചടി കമ്പനിയുടെ ലാഭത്തെ കാര്യമായി ബാധിക്കും. ഇന്ത്യയുടെ സുരക്ഷയ്ക്കും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്ന് വിശദീകരിച്ചാണ് ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനിടെ സര്‍ക്കാര്‍ ചൈനീസ് ആപ്പുകളെ നിരോധിച്ചിരിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health4 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion5 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National1 month ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion3 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion4 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending