Connect with us

Kerala

ഉബറിനെ സ്വിഗ്ഗി വിഴുങ്ങും; ഭക്ഷ്യവിതരണമേഖലയില്‍ വന്‍ മാറ്റം

ഉബര്‍ ഉബര്‍ ഈറ്റ്സിനെ കൈയൊഴിയുന്നു. വാങ്ങാന്‍ സ്വിഗ്ഗിയും സൊമാറ്റോയും മല്‍സരം

Published

on

പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്സി സംരംഭമായ ഉബറിന് കീഴിലുള്ള ഭക്ഷ്യവിതരണ കമ്പനിയായ ഉബര്‍ ഈറ്റ്സിനെ സ്വിഗ്ഗി ഏറ്റെടുത്തേക്കും. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവിതരണ കമ്പനിയാണ് സ്വിഗ്ഗി. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണ് സ്വിഗ്ഗിയും ഉബറും.

അതേസമയം ഉബര്‍ ഈറ്റ്സിനെ ഏറ്റെടുക്കാനായി മറ്റൊരു ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോയും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 10 ശതമാനം ഓഹരി നിലനിര്‍ത്തിയാകും ഉബര്‍ സ്വിഗ്ഗിയെ വില്‍ക്കുക. കൊച്ചി ഉള്‍പ്പടെ 80ലധികം നഗരങ്ങളില്‍ സ്വിഗ്ഗി പ്രവര്‍ത്തിക്കുന്നുണ്ട്.

ഏകദേശം 3 ബില്ല്യണ്‍ ഡോളറിലധികം മൂല്യം വരും സ്വിഗ്ഗിക്ക്. ഫുഡ്പാണ്ട, ഉബര്‍ ഈറ്റ്സ്, സൊമാറ്റോ എന്നിവരോടാണ് സ്വിഗ്ഗി പ്രധാനമായും മല്‍സരിക്കുന്നത്.

Advertisement

Business

‘ഒത്തൊരുമിച്ചാല്‍ മികച്ച നിക്ഷേപകേന്ദ്രമാകും കേരളം’

സംരംഭകര്‍ക്കൊപ്പമുണ്ട് സര്‍ക്കാര്‍.എല്ലാവരുംകൂടി പരിശ്രമിച്ചുകഴിഞ്ഞാല്‍ കേരളത്തെ ഒരു പ്രധാന നിക്ഷേപ ഇടമായി മാറ്റാം

Published

on

രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദാമായ സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ വളര്‍ത്തിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് സംരംഭക-വ്യവസായ-വാണിജ്യ ലോകത്തിന്റെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡാനന്തരമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) സംഘടിപ്പിച്ച വെബിനാറില്‍ കോര്‍പ്പറേറ്റ് ലോകത്തെ പ്രമുഖരുമായി സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിലും കൃഷിയിലും ഐടിയിലും ടൂറിസത്തിലുമാണ് സംസ്ഥാനം ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സംരംഭകര്‍ക്കൊപ്പമുണ്ട് സര്‍ക്കാര്‍. എല്ലാ പിന്തുണയും നല്‍കും. എല്ലാവരുംകൂടി പരിശ്രമിച്ചുകഴിഞ്ഞാല്‍ കേരളത്തെ ഒരു പ്രധാന നിക്ഷേപ ഇടമായി മാറ്റാന്‍ സാധിക്കും-മുഖ്യമന്ത്രി നയം വ്യക്തമാക്കി. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ കേരളം തയാറാണെന്നും വ്യവസായം തുടങ്ങാന്‍ അപേക്ഷിച്ച് ഏഴ് ദിവസത്തിനകം അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവരാധിഷ്ഠിത വ്യവസായ മേഖലയ്ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ കേരളത്തിലുണ്ടെന്നും നൈപുണ്യത്തോടൊപ്പം വിദ്യാഭ്യാസവുമുള്ള തൊഴില്‍ ശക്തിയാണ് സംസ്ഥാനത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മനുഷ്യവിഭവശേഷിയോടൊപ്പം ഐടി, കാര്‍ഷിക മേഖലകള്‍ കേരളത്തിന്റെ കരുത്താണെന്ന് ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഢി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ കേരളം മികവുറ്റ പ്രകടനമാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

Continue Reading

Business

വീണ്ടും ഐബിഎസ്; വെബ്കാര്‍ഗോയുമായി കൈകോര്‍ക്കുന്നു

തിരുവനന്തപുരം ആസ്ഥാനമാക്കിയ പ്രശസ്ത സോഫ്റ്റ് വെയര്‍ സംരംഭമായ ഐബിഎസ് സോഫ്റ്റ് വെയറും ചരക്കുനീക്കത്തില്‍ ലോകത്തെ പ്രമുഖ ഡിജിറ്റല്‍ കമ്പനിയായ വെബ്കാര്‍ഗോയും കൈകോര്‍ക്കുന്നു.

Published

on

ചരക്കുനീക്കം ഡിജിറ്റല്‍വല്‍കരിച്ച് സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമാക്കിയ പ്രശസ്ത സോഫ്റ്റ് വെയര്‍ സംരംഭമായ ഐബിഎസ് സോഫ്റ്റ് വെയറും ചരക്കുനീക്കത്തില്‍ ലോകത്തെ പ്രമുഖ ഡിജിറ്റല്‍ കമ്പനിയായ വെബ്കാര്‍ഗോയും കൈകോര്‍ക്കുന്നു.

ഐബിഎസിന്റെ ഉപയോക്താക്കളായ മുപ്പതോളം ആഗോള വിമാനക്കമ്പനികള്‍ക്കും വെബ്കാര്‍ഗോയുടെ 1900 കാര്‍ഗോ ഉപയോക്താക്കള്‍ക്കും ഇ-ബുക്കിംഗിലെ നൂതനവും അനായാസവുമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐബിഎസ് വ്യക്തമാക്കി.

കൊവിഡ്-19 നെത്തുടര്‍ന്ന് വ്യോമയാന മേഖലയിലെ ചരക്കുനീക്കത്തിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി ഡിജിറ്റല്‍വല്‍കരണം യാഥാര്‍ഥ്യമാക്കുകയായിരിക്കും ഇരു സ്ഥാപനങ്ങളും ചേര്‍ന്നുള്ള മൂന്നാംകക്ഷി സംവിധാനം ചെയ്യുക.

വ്യോമയാനചരക്ക് നീക്കമേഖലയിലെ ഡിജിറ്റല്‍വല്‍കരണം സുപ്രധാനമായ മൂന്നേറ്റമായിരിക്കും സൃഷ്ടിക്കുകയെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റും കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗം മേധാവിയുമായ അശോക് രാജന്‍ പറഞ്ഞു.

ആഗോളാടിസ്ഥാനത്തില്‍തന്നെ വ്യോമയാന മേഖലയിലാണ് മൂല്യാടിസ്ഥാനത്തില്‍ ഇറക്കുമതിയുടെ 35 ശതമാനവും നടക്കുന്നതെന്ന് വെബ്കാര്‍ഗോ സിഇഒ മാനല്‍ ഗലിന്‍ഡോ പറഞ്ഞു. എയര്‍കാര്‍ഗോ മേഖലയില്‍ വേഗവും മൂല്യവും വര്‍ദ്ധിക്കാന്‍ ഐബിഎസുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Continue Reading

Health

പിസിആര്‍ കിറ്റുകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ വക 1344000 രൂപ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ നല്‍കി

Published

on

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിന് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ സംഭാവന നല്‍കി

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ നല്‍കിയതായി വ്യവസായ വകുപ്പ് അറിയിച്ചു.

ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ റീജിയന്‍ ഹെഡ് സന്തോഷ്‌കുമാര്‍ കളക്ട്രേറ്റിലെത്തിയാണ് ചെക് നല്‍കിയത്. മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍, കളക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life1 week ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 weeks ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics2 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala9 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

Business7 days ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion2 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Auto

Auto6 days ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto4 weeks ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto3 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending