Connect with us

Opinion

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Media Ink

Published

on

Image credit: Muralee Thummarukudy Facebook page

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുരളി തുമ്മാരുകുടി എഴുതിയ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. യുദ്ധത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചും ചര്‍ച്ചകളുടെ പ്രാധാന്യത്തെകുറിച്ചുമെല്ലാം വിശദീകരിക്കുന്ന കുറിപ്പില്‍ പട്ടാളക്കാരുടെ ജോലി മറ്റേതൊരു ജോലി പോലെയുമാണെന്ന് പറയുന്ന ബുദ്ധിജീവികളെ അദ്ദേഹം പുച്ഛിക്കുന്നുമുണ്ട്. അതേക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

‘പട്ടാളക്കാരന്റെ ജോലി എന്നാല്‍ മറ്റേതൊരാളുടെയും ജോലി പോലെതന്നെ’ എന്ന് പറയുന്ന ഫേസ്ബുക്ക് ബുദ്ധിജീവികളോട് എനിക്ക് ഒരു ലോഡ് പുച്ഛം മാത്രമേയുള്ളു.

അല്ല സാര്‍, പട്ടാളക്കാരന്റെ – കരസേന – അര്‍ദ്ധസൈനിക വിഭാഗം – ആരുമാകട്ടെ, അവരുടെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല. ഉദാഹരണത്തിന് എന്റെ ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ല. എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് നിയമപരമായ ഒരു വിലക്കുമില്ല

പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല. താന്‍ ആരെയാണോ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് അഥവാ എന്തിനെയാണോ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്, അതാണ് സ്വന്തം ജീവനേക്കാള്‍ വലുത് എന്നതാണ് സുരക്ഷാജോലിയുടെ അടിസ്ഥാന നിയമം. തനിക്ക് ഇഷ്ടമില്ലാത്ത അഥവാ അപകടസാധ്യതയുള്ള ജോലിക്ക് നിയോഗിക്കപ്പെടുന്‌പോള്‍ രാജിവെച്ച് പോരാന്‍ സുരക്ഷാഭടന്മാര്‍ക്ക് അവകാശമില്ല.

അതിര്‍ത്തികള്‍ മനുഷ്യനിര്‍മ്മിതമാണെന്നും യുദ്ധങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ചിന്തിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരക്കുടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: (കടപ്പാട്: മുരളി തുമ്മാരക്കുടിയുടെ ഫേസ്ബുക് പേജ്)

ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല.

കാബൂളില്‍ നിന്നും ജനീവയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ മാസം അബുദാബിയില്‍ ഇറങ്ങിയിരുന്നു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ള ഒരു വലിയ സംഘം എന്‍ജിനീയര്‍മാര്‍ യു എ ഇ യിലുണ്ട്. അവര്‍ ഉടനെ ദുബായില്‍ ഒരു അവൈലബിള്‍ പി ബി വിളിച്ചു. ഒരു ലഞ്ച് പേ ചര്‍ച്ച.

കോളേജിലെ വിശേഷമൊക്കെ പറഞ്ഞിരിക്കുന്നതിനിടെ ഒരു സുഹൃത്തിന്റെ ചോദ്യം,

”ലോകം മുഴുവന്‍ യാത്രയാണല്ലോ. എങ്ങനെയാണ് യാത്രക്ക് തയ്യാറെടുക്കുന്നത്?”

”ആദ്യമേ തന്നെ ഞാന്‍ എന്റെ വില്‍ എഴുതിവെച്ചു.” ഞാന്‍ പറഞ്ഞുതുടങ്ങി.

സുഹൃത്തുക്കള്‍ പ്രതീക്ഷിച്ച ഉത്തരമല്ലായിരുന്നു അതെന്നു തോന്നി. അവര്‍ ചിരിച്ചുതുടങ്ങി. പക്ഷെ ചോദ്യം ചോദിച്ച ആള്‍ മാത്രം സീരിയസ് ആയിരുന്നു.
”ചേട്ടന്‍ പറയൂ”

”രണ്ടാമത് എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ ഞാന്‍ ജീവനോടെയുണ്ടെന്ന് തിരിച്ചറിയുന്നതിനുള്ള ‘പ്രൂഫ് ഓഫ് ലൈഫ് ക്വസ്‌റ്യന്‍’ എഴുതി സീല്‍ഡ് കവറില്‍ ആക്കി ഡിപ്പാര്‍ട്ടുമെന്റില്‍ കൊടുക്കും.”

ചിരി നിന്നു. എന്താണ് ‘പ്രൂഫ് ഓഫ് ലൈഫ് ക്വസ്‌റ്യന്‍’ എന്നതായി അടുത്ത ചോദ്യം. മുന്‍പ് ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ അതിനി പറയുന്നില്ല.

മൂന്നാമതായി എന്റെ ഡി എന്‍ എ സാംപിള്‍ എടുത്ത് യുഎന്‍ ഡേറ്റാബേസിലേക്ക് നല്‍കും.

”അതെന്തിനാണ്?”

”പലപ്പോഴും യാത്ര ചെയ്യുന്നത് സംഘര്‍ഷവും ഭീകരവാദി ആക്രമണവും നടക്കുന്ന സ്ഥലത്തേക്കാണ്. ഏതെങ്കിലും ബോംബപകടത്തിലാണ് ഞാന്‍ മരിക്കുന്നതെങ്കില്‍ തലയോ ഉടലോ ഒന്നും ബാക്കിയാകണമെന്നില്ല. പൊട്ടിച്ചിതറിക്കിടക്കുന്ന കുറെ മാംസവും രക്തവും മാത്രം. അതില്‍ നിന്നാണ് ആരൊക്കെ മരിച്ചുവെന്ന് കണ്ടുപിടിക്കേണ്ടത്. അതിന് മുഖസാദൃശ്യമോ പല്ലിന്റെ ഘടനയോ വസ്ത്രമോ ആഭരണങ്ങളോ ഒന്നും ഗുണപ്പെടില്ല. ഡി എന്‍ എ തന്നെ വേണം.

ആ സംസാരം തുടര്‍ന്നാല്‍ ലഞ്ചിന്റെ അന്തരീക്ഷം വഷളാകുമെന്നു കണ്ട ഞാന്‍ പിന്നെ വിഷയം അധികം ദീര്‍ഘിപ്പിച്ചില്ല.

എന്നാല്‍ അവിടെ പറയാതെ വിട്ട ഒരു കാര്യം ഞാന്‍ പിന്നീട് കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തു. എന്റെ വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്നതും എന്റെ ചേട്ടനെ പറഞ്ഞേല്‍പ്പിച്ചിരിക്കുന്നതുമായ ഒരു കാര്യം.

ബോംബ് പൊട്ടിയാണ് മരിക്കുന്നതെങ്കില്‍ വീട്ടില്‍ വരുന്ന ശവപ്പെട്ടി തുറന്നു നോക്കരുത്. കാരണം അതില്‍ ഒന്നുമുണ്ടാകില്ല. വീട്ടുകാര്‍ക്ക് മരിച്ചയാളുടെ പര്യവസാനം ഉറപ്പിക്കാനായി ആചാരപരമായി ചെയ്യുന്ന ഒരു കാര്യമാണ് ഈ പെട്ടി അയക്കല്‍ !

വസന്തകുമാറിന്റെ വീട്ടിലെത്തിച്ച ശവപ്പെട്ടി തുറക്കരുതെന്ന നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞാന്‍ ഇക്കാര്യം ഓര്‍ത്തു.

അടുത്താഴ്ച ഞാന്‍ പലസ്തീനിലേക്ക് യാത്ര പോകുകയാണ്. കാലിയായ ഒരു പെട്ടിയുടെ ചിത്രം ഇപ്പോഴേ എന്റെ മനസ്സിലുണ്ട്. ഇതൊന്നും നിസ്സാര കാര്യമല്ല. അതുകൊണ്ടു തന്നെ
‘പട്ടാളക്കാരന്റെ ജോലി എന്നാല്‍ മറ്റേതൊരാളുടെയും ജോലി പോലെതന്നെ’ എന്ന് പറയുന്ന ഫേസ്ബുക്ക് ബുദ്ധിജീവികളോട് എനിക്ക് ഒരു ലോഡ് പുച്ഛം മാത്രമേയുള്ളു.

അല്ല സാര്‍, പട്ടാളക്കാരന്റെ – കരസേന – അര്‍ദ്ധസൈനിക വിഭാഗം – ആരുമാകട്ടെ, അവരുടെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല. ഉദാഹരണത്തിന് എന്റെ ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ല. എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് നിയമപരമായ ഒരു വിലക്കുമില്ല

പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല. താന്‍ ആരെയാണോ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് അഥവാ എന്തിനെയാണോ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്, അതാണ് സ്വന്തം ജീവനേക്കാള്‍ വലുത് എന്നതാണ് സുരക്ഷാജോലിയുടെ അടിസ്ഥാന നിയമം. തനിക്ക് ഇഷ്ടമില്ലാത്ത അഥവാ അപകടസാധ്യതയുള്ള ജോലിക്ക് നിയോഗിക്കപ്പെടുന്‌പോള്‍ രാജിവെച്ച് പോരാന്‍ സുരക്ഷാഭടന്മാര്‍ക്ക് അവകാശമില്ല

അതിര്‍ത്തികള്‍ മനുഷ്യനിര്‍മ്മിതമാണെന്നും യുദ്ധങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അതുകൊണ്ട് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരനെയോ സുരക്ഷാഭടന്മാരെയോ വിലകുറച്ചു കാണുന്നില്ല. സ്വന്തം ജീവനേക്കാള്‍ മറ്റൊന്നിനെ കാക്കുന്നവരോട് എന്നും ബഹുമാനം മാത്രമേയുള്ളു.

ഭീകരാക്രമണത്തില്‍ ഉറ്റവര്‍ മരിച്ച കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എത്ര സ്വപ്നങ്ങള്‍ ആണ് ഒരു നിമിഷം കൊണ്ട് തകര്‍ന്ന് പോയത്. അവര്‍ക്ക് വേണ്ടി എന്ത് തന്നെ ചെയ്താലും അധികമാകില്ല. മരിക്കാതെ പരിക്കേറ്റ് ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറിപ്പോയ എത്രയോ പേര്‍ വേറെയും ഉണ്ടാകും! അവര്‍ക്ക് വേണ്ടത്ര ചികിത്സയും കരുതലും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

അതേസമയം തന്നെ ഭീകരാക്രമണത്തില്‍ കലി പൂണ്ട് ‘ഇപ്പോള്‍ തിരിച്ചടിക്കണം’ കണ്ണിന് കണ്ണ്, പല്ലിനു പല്ല് ഒക്കെ വേണം എന്ന രീതിയില്‍ ഫേസ്ബുക്കിലും പുറത്തും യുദ്ധപ്പുറപ്പാട് നടത്തുന്നവരോട് ഒട്ടും യോജിക്കുന്നില്ല. അവരോട് ഏറെ സഹതാപം ഉണ്ടുതാനും. കാരണം അവര്‍ പറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ മനസ്സിലാക്കുന്നില്ല.

ശോഭാ സുരേന്ദ്രന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ ‘യുദ്ധം ഒരു ചെറിയ കളിയല്ല.’ ഇത് താത്വികമായ ഒരു അവലോകനം ഒന്നുമല്ല. അഫ്ഘാനിസ്ഥാന്‍ മുതല്‍ സിറിയ വരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാ യുദ്ധരംഗങ്ങളും സന്ദര്‍ശിച്ച് അവിടുത്തെ പാഠങ്ങള്‍ പഠിച്ച അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.

യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. ഏതൊരു യുദ്ധമെടുത്താലും അത് തുടങ്ങിയ കാലത്ത് ഇരുഭാഗത്തെയും കൂടുതല്‍ ആളുകള്‍ യുദ്ധം ചെയ്യുന്നതിനെ പിന്തുണച്ചിട്ടേയുള്ളു. അത് മനുഷ്യന്‍ മൃഗത്തില്‍ നിന്നും പരിണമിച്ചതിന്റെ ബാക്കിപത്രമാണ്. ഭയമാണ് മൃഗങ്ങളുടെ അടിസ്ഥാനവികാരം, അക്രമമാണ് ശരാശരി പ്രശ്‌നപരിഹാര മാര്‍ഗ്ഗം (മൃഗങ്ങള്‍ക്ക്). സംയമനം പാലിക്കാനും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മനുഷ്യനേ സാധിക്കൂ. പക്ഷെ, വ്യക്തിപരമായും സാമൂഹികമായും നാം മൃഗങ്ങളെപ്പോലെ ചിന്തിക്കുന്ന സമയങ്ങളില്‍ യുദ്ധം ശരിയായി തോന്നും, അതിനായി ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും.

ഒരുവര്‍ഷം പോലും നീണ്ടുനില്‍ക്കുന്ന യുദ്ധം ഏതൊരു രാജ്യത്തെയും ഒരു തലമുറ പിന്നോട്ടടിക്കും. കെട്ടിടങ്ങളും പാലങ്ങളും തകരുന്നത് മാത്രമല്ല കാരണം. വിദ്യാഭ്യാസം മുടങ്ങും, വിദ്യാസന്പന്നര്‍ നാടുവിടും, മൂലധനം പന്പകടക്കും, ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കില്ല. യുദ്ധം കഴിയുന്‌പോഴേക്കും സര്‍ക്കാരിലും പുറത്തുമുള്ള സ്ഥാപനങ്ങളെല്ലാം പൊള്ളയാകും. ഒരു തലമുറയെങ്കിലുമെടുക്കും കാര്യങ്ങള്‍ പഴയ നിലയിലാകാന്‍. ഇറാക്കും സിറിയയുമൊക്കെ ഉദാഹരണങ്ങളാണ്.

യുദ്ധം മൂലമുണ്ടാകുന്ന ഏറ്റവും വലിയ നാശം ഭൗതികമല്ല. ഓരോ യുദ്ധവും അടുത്ത യുദ്ധത്തിന്റെ വിത്ത് വിതച്ചിട്ടാണ് കെട്ടടങ്ങുന്നത്. യുദ്ധത്തിലെ വിജയി ആരായാലും, ജയിച്ചവരും തോറ്റവരും തമ്മിലുള്ള വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കും. അതീവ മഹാമനസ്‌ക്കരായ നേതാക്കള്‍ വിജയികളുടെ ഭാഗത്ത് ഇല്ലെങ്കില്‍ യുദ്ധം ജയിച്ചതു പോലെ സമാധാനം ജയിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. പരാജയത്തിന്റെ നൊന്പരം, അനീതിയുടെ പുകച്ചില്‍ ഒക്കെ ഒരു കനലായി ആളുകളില്‍ അവശേഷിക്കും. അത് തലമുറയില്‍ നിന്നും തലമുറയിലേക്ക് പകരുകയും ചെയ്യും. അഫ്ഘാനിസ്താനും സിറിയയും ബാല്‍ക്കനും പോലെയുള്ള പ്രദേശങ്ങളില്‍ വീണ്ടും വീണ്ടും യുദ്ധമുണ്ടാകുന്നത് ഇങ്ങനെയാണ്. ഇതൊന്നും കാണാത്തവരും അറിയാത്തവരും അനുഭവിക്കാത്തവരുമാണ് ഉടന്‍ തിരിച്ചടിക്കണമെന്നും പറഞ്ഞ് പുറത്തിറങ്ങുന്നത്.

ഭീകരവാദികളോട് ‘ഉടനടി’ നടത്തണം എന്ന് പറയുന്നവരോട് എനിക്ക് വിഷമം തോന്നുന്നത് അവര്‍ യുദ്ധം കണ്ടിട്ടില്ലാത്തതു കൊണ്ടോ യുദ്ധത്തിന്റെ കെടുതികള്‍ മനസ്സിലാക്കാത്തതു കൊണ്ടോ മാത്രമല്ല. ആരെയാണ് ഭീകരവാദികള്‍ ലക്ഷ്യം വെക്കുന്നതെന്നവര്‍ മനസിലാക്കാത്തതു കൊണ്ടുകൂടിയാണ്.

അക്രമം പ്രയോഗിച്ച് ഭയത്തേയും വെറുപ്പിനേയും ഒരു ആയുധമാക്കി തങ്ങളുടെ തീവ്രവാദ ആശയങ്ങളെ മുന്നോട്ടു നയിക്കാന്‍ ശ്രമിക്കുന്നവരാണ് ഭീകരവാദികള്‍. മതം വര്‍ഗ്ഗം രാജ്യം വര്‍ണ്ണം ഇവക്കെല്ലാം വേണ്ടി കലാകാലങ്ങളില്‍ ലോകത്ത് ഭീകരവാദികളുണ്ടായിട്ടുണ്ട്. അവരെല്ലാം അക്രമം നടത്തിയിട്ടുണ്ട്, ആളെ കൊന്നിട്ടുണ്ട്.

ഭീകരവാദികളുടെ പ്രധാന ആയുധം അക്രമമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. സത്യമതല്ല. ഭീകരവാദികളുടെ പ്രധാന ആയുധം അത് പൊതുസമൂഹത്തിലുണ്ടാക്കുന്ന ഭയമാണ്. ആ ഭയം ഉണ്ടാക്കുന്ന വെറുപ്പ് – അതാണവരുടെ ലക്ഷ്യം. ഇതറിയാതെ ഭീകരവാദത്തെ നേരിടുന്‌പോളാണ് ഭീകരവാദത്തിന് വിജയസാധ്യത കൂടുന്നത്.

കാശ്മീരില്‍ സി ആര്‍ പി എഫ് ന് നേരെ ബോംബാക്രമണം നടത്തിയവരുടെ ലക്ഷ്യം ആ സൈനികരാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. പക്ഷെ അങ്ങനെയല്ല. ആ സൈനികരെ ആക്രമിക്കുന്‌പോള്‍ ഇന്ത്യയിലെ പൊതുസമൂഹത്തിലുണ്ടാകുന്ന പ്രതികരണം – അതാണവരുടെ ശക്തി. പത്തുലക്ഷത്തിനു മേല്‍ എണ്ണമുള്ള ഇന്ത്യന്‍ സൈനിക സംവിധാനത്തെ ഒരു ബോംബ് വെച്ച് തകര്‍ക്കാന്‍ പോയിട്ട് ഒന്ന് പേടിപ്പിക്കാന്‍ പോലും ആര്‍ക്കും സാധിക്കില്ല എന്ന് ഭീകരവാദികള്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും നന്നായറിയാം. മരിച്ച നാല്‍പ്പത് സൈനികര്‍ക്ക് പകരം നാനൂറോ നാലായിരമോ ആളുകളെ 24 മണിക്കൂറിനകം അവിടെയെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

പക്ഷെ, ഇന്ത്യക്ക് സാധിക്കാത്ത ഒന്നാണ് നമ്മുടെ പട്ടാളക്കാരുടെ ചോരക്കു പകരം ചോദിക്കണമെന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ മുറവിളിയെ നിയന്ത്രിക്കുക എന്നത്. പാര്‍ലമെന്റ് പോലെ നമ്മുടെ രാഷ്ട്രത്തിന്റെ സങ്കല്‍പ്പത്തിന്റെ ഹൃദയത്തില്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറുമ്പോള്‍ , ഇന്ത്യക്കാര്‍ക്ക് എല്ലാം സര്‍വ്വസമ്മതനായ ഒരു സിനിമാതാരത്തെയോ ക്രിക്കറ്റ് താരത്തെയോ ഒക്കെ ഭീകരവാദത്തിന് ഇരയാക്കിയാല്‍, കൊച്ചു കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്ന ഒക്കെ ഇന്ത്യ എന്ന വികാരം ആളിക്കത്തും. ആളുകള്‍ ചോരക്കായി മുറവിളി കൂട്ടി തെരുവില്‍ ഇറങ്ങും. അതോടെ വിവേകത്തോടെ തീരുമാനങ്ങളെടുക്കാനുള്ള നേതൃത്വത്തിന്റെ കഴിവും സാവകാശവും നഷ്ടപ്പെടും. നമ്മള്‍ തെറ്റായ തീരുമാനങ്ങളെടുക്കും. ഇതാണ് ഭീകരവാദികള്‍ ആഗ്രഹിക്കുന്നത്. ഇത് മനസിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഭീകരവാദത്തെ തോല്‍പ്പിക്കാന്‍ എളുപ്പമാണ്.

വാസ്തവത്തില്‍ ഭീകരവാദത്തെ തോല്‍പ്പിക്കുന്നതില്‍ വളരെ നല്ല ട്രാക്ക് റെക്കോര്‍ഡുള്ള രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം നാഗാ ഭീകരവാദികള്‍ മുതല്‍ പഞ്ചാബിലെ സിഖ് ഭീകരവാദം വരെ ഇന്ത്യ നേരിട്ടിട്ടുണ്ട്.

ഞാന്‍ ആദ്യം ഡല്‍ഹിയില്‍ പോകുന്ന കാലത്ത് ഡല്‍ഹിക്ക് നൂറു കിലോമീറ്റര്‍ മുന്നേ തന്നെ ട്രെയിനില്‍ ചെക്കിങ് തുടങ്ങും. ഡല്‍ഹി റയില്‍വേ സ്റ്റേഷന്‍ പോലീസിന്റെ വിഹാരകേന്ദ്രമാണ്. ഡല്‍ഹിയില്‍ ഓരോ അഞ്ഞൂറ് മീറ്ററിലും മണല്‍ച്ചാക്കുകള്‍ക്ക് പിറകില്‍ പോലീസും പട്ടാളവുമുണ്ട്. എന്നിട്ടും ട്രാന്‍സിസ്റ്റര്‍ ബോംബ് മുതല്‍ ട്രെയിന്‍ ബോംബ് വരെ എന്തെല്ലാം അക്രമങ്ങള്‍ ഡല്‍ഹിയില്‍ നടന്നു!

ഇതൊക്കെ സംഭവിച്ചിട്ടും നാഗാലാന്‍ഡ് ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. പഞ്ചാബ് ആകട്ടെ, ഇന്ത്യയുടെ അഭിമാനമായി അതിവേഗത്തില്‍ വളരുന്ന ഒരു സംസ്ഥാനമായി തുടരുന്നു. ലോകത്ത് തീവ്രവാദത്തിനെതിരെ ‘ശക്തമായി പ്രതികരിക്കുന്നു’ എന്ന് നാം വിശ്വസിക്കുന്ന രാജ്യങ്ങള്‍ക്കൊന്നും ഇങ്ങനൊരു ട്രാക്ക് റെക്കോര്‍ഡ് അവകാശപ്പെടാനില്ല.

എന്താണ് തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യന്‍ വിജയ ഫോര്‍മുല?

പരസ്പര പൂരകങ്ങളായ മൂന്നു കാര്യങ്ങളാണ് ഭീകരവാദത്തെ കീഴ്‌പ്പെടുത്താന്‍ ഇന്ത്യ ഉപയോഗിച്ചത്. ഒന്നാമത് അക്രമത്തിനെതിരെ തയ്യാറെടുക്കുക, അക്രമികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുക തുടങ്ങിയ സുരക്ഷാ നടപടികള്‍. സൈനിക വ്യൂഹത്തിന്റെ നടുവിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റുന്‌പോള്‍ ശരിയായ സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ലേ എന്നൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരം ആക്രമണം ഉണ്ടാകാമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നും വായിച്ചിരുന്നു. അപ്പോള്‍ പ്രതിരോധം ശക്തമായിരുന്നോ?

ഭീകരവാദികളും സുരക്ഷാ സൈന്യവും തമ്മിലുള്ള യുദ്ധത്തില്‍ മനസിലാക്കേണ്ട കാര്യം, ഇത് ക്രിക്കറ്റിലെ ബൗളറും ബാറ്റ്സ്മാനും തമ്മിലുള്ളതു പോലൊരു കളിയാണ്. ഔട്ടാകാതെ നില്‍ക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍ നൂറു ശതമാനം പന്തുകളും സ്റ്റംപില്‍ നിന്നും മാറ്റി അടിക്കണം. പക്ഷെ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ബൗളര്‍ക്ക് ബാറ്റ്‌സ്മാന്റെ ഒരു പിഴവ് മതി. ഇതുപോലെ കാശ്മീരില്‍ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടാകാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ‘കേരളത്തില്‍ ഈ വര്‍ഷം മഴയുണ്ടാകും’ എന്ന് പറയുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട് പോലെയാണ്. ഞാന്‍ സ്ഥിരം പോകുന്ന കാബൂള്‍ ജലാലാബാദ് റോഡില്‍ എന്ന് വേണമെങ്കിലും ഇത്തരം ആക്രമണം ഉണ്ടാകാം. എപ്പോള്‍ എവിടെ എന്ന തരത്തില്‍ കൂടുതല്‍ കൃത്യതയോടെയുള്ള ുെലരശളശര ശിലേഹഹശഴലിരല മാത്രമേ മരശേീിമയഹല ആയി കണക്കാക്കൂ. കാബൂളില്‍ നിന്നും ഓരോ ആഴ്ചയിലും എനിക്ക് ഇത്തരം ഇന്റലിജന്‍സ് (ഢആകഋഉ അല്ലെങ്കില്‍ ്‌ലവശരഹല യീൃില ശാുൃീ്ശലെറ ലഃുഹീശെ്‌ല റല്ശരല) റിപ്പോര്‍ട്ട് കിട്ടാറുണ്ട്. ചിലപ്പോള്‍ ഒരു ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ. അതനുസരിച്ചാണ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതും. അല്ലാതെ കാബൂളില്‍ ഭീകരവാദി ആക്രമണം ഉണ്ടാകും എന്നത് കൊണ്ട് യാത്ര ചെയ്യാതിരുന്നാല്‍ അടുത്ത കാലത്തൊന്നും അങ്ങോട്ട് പോകാന്‍ പറ്റില്ല. ഒന്നുമാത്രം പറയാം, ഇതൊരു സ്ഥിര മത്സരമാണ്. 99 ശതമാനം അവസരങ്ങളിലും സുരക്ഷാസേനയാണ് ജയിക്കുന്നത്. ഈ ജയങ്ങള്‍ നമ്മള്‍ അറിയാറോ ആഘോഷിക്കാറോ ഇല്ല. പക്ഷെ ഭീകരവാദികളുടെ കാര്യം നിറവേറ്റാന്‍ ഒറ്റ വിജയം കാട്ടിയാല്‍ മതി. അങ്ങനെ സംഭവിക്കുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എങ്ങനെയും കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ് നല്ല സുരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനം.

ഒരു ഭീകരവാദവും സുരക്ഷാ സംവിധാനം കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ല. സ്വന്തം അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ നടക്കാന്‍ ഭീകരവാദം മാത്രമാണ് മാര്‍ഗ്ഗം എന്ന ചിന്ത ഉള്ളിടത്തോളം കാലം ഭീകരവാദം നിലനില്‍ക്കും. അതിനെതിരെ സൈനിക നടപടികള്‍ എത്ര രൂക്ഷമാകുന്നോ, എത്ര മനുഷ്യത്വ വിരുദ്ധമാകുന്നോ അത്രയും കൂടുതല്‍ ആളുകള്‍ ഭീകരവാദം തേടിവരും. അതിനു പകരം സമാധാനപരമായി അല്ലാതെ ജനാധിപത്യപരമായ രീതിയില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള വാതില്‍ കൂടി നാം തുറന്നിട്ടാല്‍ ഭീകരവാദത്തില്‍ എത്തിപ്പറ്റാന്‍ സാധ്യതയുള്ള പല ആളുകളും ആ വാതില്‍ തെരഞ്ഞെടുക്കും. ആസാമിലും പഞ്ചാബിലും അക്രമം അവസാനിച്ചത് സൈനിക നടപടി കൊണ്ട് മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ വിജയം കൊണ്ടുകൂടിയാണ്.

ഭീകരവാദം അവസാനിപ്പിക്കാന്‍ മൂന്നാമത് ഒരു കാര്യം കൂടി ആവശ്യമാണ്. എല്ലാ തീവ്രവാദികളും ഭീകരവാദികളല്ല എന്ന് പറഞ്ഞെങ്കിലും, തീവ്രവാദമാകുന്ന ചെളിക്കുണ്ടിലാണ് ഭീകരവാദികളാകുന്ന മുതലകള്‍ക്ക് വളരാനും ഒളിഞ്ഞിരിക്കാനും എളുപ്പത്തില്‍ സാധിക്കുന്നത്. അറിവിന്റെ അഭാവമാണ് തീവ്രവാദമുണ്ടാക്കുന്നത്. സമൂഹത്തില്‍ പൊതുവെയുള്ള അറിവ് വര്‍ദ്ധിപ്പിക്കുക എന്നത് തീവ്രവാദത്തെ അടിസ്ഥാനപരമായി തുരത്താന്‍ അത്യന്താപേക്ഷിതമാണ്. ”With guns you can kill terrorists, with education you can kill terrorism.’ എന്ന മലാല യൂസഫായിയുടെ വാക്കുകള്‍ ഓര്‍ക്കുക.

മുരളി തുമ്മാരുകുടി

Advertisement

Opinion

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

രാജീവ് ചന്ദ്രശേഖര്‍

Published

on

ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വര്‍ഷമായി 2020 മാറും. കോവിഡ് 19 വൈറസ് ചൈനയില്‍ പിറവിയെടുത്ത് ലോകത്തെയാകെ ഭീതിയിലാഴ്ത്തി എന്നതു മാത്രമല്ല അതിന് കാരണം, ലോകവുമായും ഇന്ത്യയുമായുമുള്ള ചൈനയുടെ ബന്ധം പുനക്രമീകരിക്കപ്പെട്ടു എന്നതുകൂടിയാണ്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ചൈന വളര്‍ന്നു, ലോകത്തില്‍ നിന്നും വലിയ ലാഭമെടുക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം ഭീകരത പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് അവര്‍ നല്‍കിയ പിന്തുണയോ നിയമവിരുദ്ധമായി പടിഞ്ഞാറിന്റെ സാങ്കേതികവിദ്യ അവര്‍ മോഷ്ടിക്കുന്നതോ മറ്റിടങ്ങളിലേക്ക് സാങ്കേതികതലത്തില്‍ കടന്നുകയറുന്നതോ ഒന്നും ആരും അത്ര ഗൗനിച്ചില്ല.

അല്‍പ്പം വൈകിയാണെങ്കിലും ചൈന ഭീഷണിയാണെന്ന് ലോകം തിരിച്ചറിഞ്ഞത് നല്ല കാര്യം തന്നെ.

ഗാല്‍വാനിലെ ചതിക്ക് ശേഷം ചൈനയുമായുള്ള സാമ്പത്തിക ബന്ധം പൊളിച്ചെഴുതാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇച്ഛാശക്തിയോടെയുള്ള നടപടികളുണ്ടാകുകയാണ്. ഇന്ത്യന്‍ വിപണിയെയും ഉപഭോക്താക്കളെയും ചൈനയ്ക്കായി തുറന്നു നല്‍കിയ സമീപനം സ്വീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നമ്മുടെ രാജ്യത്തും അവര്‍ക്ക് ശുഭസമയം തുടങ്ങിയത്.

Illustration: Jijin MK/Media Ink

ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാര കമ്മി വലിയ തോതില്‍ കൂടുന്നതിന് അത് വഴിവെച്ചു. ഇന്നത് പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറെന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ കയറ്റുമതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായതുമില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കൂടി. ഇന്ത്യന്‍ ഉല്‍പ്പാദകരെയും തൊഴിലുകളെയും അത് സാരമായി ബാധിച്ചു. ഇന്ത്യന്‍ വിപണികള്‍ ചൈനയിലേക്ക് ജോലി കയറ്റി അയക്കുന്നതിന് സമാനമായിരുന്നു അത്.

ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയെ തളര്‍ത്തിയ ശേഷം ചൈനയുടെ ശ്രദ്ധ നമ്മുടെ ടെക്‌നോളജി രംഗത്തേക്കായിരുന്നു. ഇന്റര്‍നെറ്റ് ജനകീയമായതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റഡ് ഇക്കണോമികളില്‍ ഒന്നാകന്‍ തയാറെടുക്കുകയാണ്. ഇന്റര്‍നെറ്റ് ലഭ്യമാകുന്നവരുടെ എണ്ണം ഒരു ബില്യണിലേക്ക് എത്താറാകുകയും ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്നൊവേഷന്‍ സംസ്‌കാരം കരുത്താര്‍ജിക്കുകയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിറവിയെടുക്കുകയും ചെയ്തു

ഡിജിറ്റല്‍ ഉപഭോക്താവ്, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍-ഇവ മൂന്നും ബന്ധപ്പെടുത്തിയുള്ള തന്ത്രപരമായ സമ്പദ് വ്യവസ്ഥയാണ് ഇന്ന് ഇന്ത്യ.

സ്റ്റാര്‍ട്ടപ്പുകളെ നോട്ടമിട്ട ചൈന

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്നൊവേഷന്‍ സംസ്‌കാരം കരുത്താര്‍ജിക്കുകയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിറവിയെടുക്കുകയും ചെയ്തു. രാജ്യത്തെ 30 യുണികോണ്‍ സംരംഭങ്ങളില്‍ (അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യുണികോണുകള്‍) 18 എണ്ണത്തില്‍ വലിയ ഓഹരിയെടുത്ത് ചൈന തന്ത്രപരമായ നീക്കം നടത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മൊത്തം നിക്ഷേപം വളരെ കുറവാണ്, മൂന്ന് ബില്യണ്‍ മാത്രം. കഴിഞ്ഞ എട്ട് വര്‍ഷത്തെ മൊത്തം വ്യാപാര കമ്മി പരിഗണിക്കുമ്പോഴാണ് അതെത്ര തുച്ഛമാണെന്ന് ബോധ്യമാകുക.

എന്നാല്‍ സ്വകാര്യത, ഡേറ്റ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തമല്ലാത്തതു കാരണം സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമായ ടെക് സംരംഭക മേഖലയില്‍ ചൈന കാര്യമായ സ്വാധീനം നേടി. രണ്ട് ഡസണ്‍ ചൈനീസ് ടെക് കമ്പനികള്‍ ഏകദേശം 92ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപം നടത്തിയത്.

ചരിത്രം പരിശോധിച്ചു നോക്കുക. സാങ്കേതിക വിദ്യ, പ്രത്യേകിച്ചും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ടെക്‌നോളജി പിറവിയെടുത്തതെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലാബുകളിലോ യൂണിവേഴ്‌സിറ്റികളിലോ ഗരാജുകളിലോ ആണ്

ലോകത്തങ്ങോളമിങ്ങോളം ചൈന ഈ തന്ത്രം പയറ്റി. കൊറോണ വൈറസ് ആഘാതത്തിനും ഒരുപാട് മുമ്പ് ഞാന്‍ ചൈനീസ് ഭീഷണിയെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നതാണ്. ടെക്‌നോളജി രംഗത്ത് ചൈനയ്ക്ക് സൗജന്യ പാസ് നല്‍കുന്നത് ലോകത്തെ ജനാധിപത്യങ്ങള്‍ക്കെല്ലാം ഭീഷണിയാണെന്ന് ഞാന്‍ വാദിച്ചുകൊണ്ടിരുന്നതുമാണ്.

ചരിത്രം പരിശോധിച്ചു നോക്കുക. സാങ്കേതിക വിദ്യ, പ്രത്യേകിച്ചും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ടെക്‌നോളജി പിറവിയെടുത്തതെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലാബുകളിലോ യൂണിവേഴ്‌സിറ്റികളിലോ ഗരാജുകളിലോ ആണ്. ഈ ലാബുകളിലേക്കുള്ള കടന്നുകയറ്റവും സംഘടിതമായ ടെക്‌നോളജി ചാര പ്രവര്‍ത്തനവുമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ തങ്ങളുടെ വിവിധ വിഭാഗങ്ങളെ വച്ച് ചെയ്തുകൊണ്ടിരിക്കുന്നത്.

ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ അഭാവവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ചൈനയുടെ സമീപനവും ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമനടപടികളെടുക്കുന്നത് പരിമിതപ്പെടുത്തി. അടുത്തിടെ വാവെയ് കമ്പനിക്കെതിരെ യുഎസില്‍ നടപടി വന്നതാണ് ഇതിനൊരപവാദം.

എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഭാവിയെ പരുവപ്പെടുത്താനും അതിനെ നിയന്ത്രിക്കാനുമുള്ള ചൈനയുടെ അഭിലാഷങ്ങളാണ് ഇപ്പോള്‍ തടസപ്പെട്ടിരിക്കുന്നത്. ഐസിഎഎന്‍എന്നിനെ ഹൈജാക് ചെയ്യാന്‍ ചൈന നടത്തിയ ശ്രമവും ഇപ്പോള്‍ ഓര്‍ക്കേണ്ടതാണ്. അന്ന് ചൈനയെ ഇന്ത്യ പിന്തുണച്ചിരുന്നു. പാര്‍ലമെന്റില്‍ അതിനെതിരെ ഞാന്‍ ശക്തമായി ശബ്ദമുയര്‍ത്തി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

ലോകാരോഗ്യ സംഘടനയെ ചൈന പിടിച്ചടക്കിയ രീതി നോക്കൂ. 2011ല്‍ തന്നെ ഇന്റര്‍നെറ്റിനെ വരുതിയിലാക്കാന്‍ ചൈന നടത്തിയ ശ്രമം വിജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചു നോക്കുക.

മാറ്റം വന്നുകഴിഞ്ഞു

രണ്ട് ഘടകങ്ങളാണ് ഇന്ന് ദേശീയതലത്തില്‍ തന്നെ ചൈനയോടുള്ള നിലപാടില്‍ മാറ്റം വരാന്‍ കാരണമായിരിക്കുന്നത്. ഒന്ന് ഗാല്‍വാനില്‍ ചൈന നടത്തിയ ചതിയാണ്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന ചൈന ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നില്ലെന്നത് നേരത്തെ തന്നെ വ്യക്തമാണ്. ഗാല്‍വാന്‍ അത് ഒന്നുകൂടി ബോധ്യപ്പെടുത്തി. ചൈന വിശ്വാസ്യതയുള്ള ഒരു സൗഹൃദ രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല.

രണ്ടാമത്തെ ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയഭാതരം (ആത്മനിര്‍ഭര്‍ ഭാരത്) എന്ന ദീര്‍ഘവീക്ഷണമാണ്. കൊറോണ വൈറസ് ആക്രമണത്തിന് ശേഷം ലോക സമ്പദ് വ്യവസ്ഥ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്. ആ സാഹചര്യത്തിലാണ് സാമ്പത്തിക, സാങ്കേതികവിദ്യ മേഖലകളില്‍ കൂടുതല്‍ സുരക്ഷിതത്വവും സ്വാശ്രയത്വവും നേടാന്‍ ആത്മനിര്‍ഭര്‍ പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചത്.

ഈ പശ്ചാത്തലത്തില്‍ നിന്നുവേണം 59 ചൈനീസ് ആപ്പുകളെ സര്‍ക്കാര്‍ നിരോധിച്ചതിനേയും നോക്കിക്കാണാന്‍. ഇപ്പോള്‍ ഉപഭോക്താക്കള്‍ ചൈനീസ് ബ്രാന്‍ഡുകള്‍ വലിച്ചെറിയുകയാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ചൈനയില്‍ നിന്നും അവരുടെ വിതരണ ശൃംഖലകള്‍ മാറ്റുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ വന്ന പുനക്രമീകരണം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. എന്നാല്‍ ഇന്ത്യയിലെ മൊബീല്‍ ആപ്പ് ടെക് മേഖലയ്ക്ക് ഇത് പുതിയ ദിശ നല്‍കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ആഗോളതലത്തില്‍ മൊബീല്‍ ആപ്പ് ബിസിനസ് ഏകദേശം 600 ബില്യണ്‍ ഡോളറിന്റേതാണ്. വരുന്ന വര്‍ഷങ്ങളില്‍ അതൊരു ബഹുട്രില്യണ്‍ ഡോളര്‍ ബിസിനസായി മാറും. തങ്ങളുടെ വലിയ ഉപഭോക്തൃശൃംഖലയെ ഉപയോഗപ്പെടുത്തി ഈ വിപണിയെ നിയന്ത്രിക്കാന്‍ ചൈന ശ്രമിച്ചു. ചൈനീസ് ഇതര ഡിജിറ്റല്‍ ബ്രാന്‍ഡുകളെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് അവര്‍ അടുപ്പിച്ചുമില്ല.

ഇന്ത്യയുടെ തുറന്നതും വൈവിധ്യം നിറഞ്ഞതുമായ ഉപഭോക്തൃ ശക്തിതന്നെയാകും വരുന്ന കുറേ പതിറ്റാണ്ടുകളിലേക്ക് ആഗോള ടെക്‌നോളജി രംഗത്തിന്റെ ഭാവി നിര്‍വചിക്കുക

ഈ വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതുവരെ വലിയ സാന്നിധ്യമില്ല. ആഗോളതലത്തില്‍ 22 ശതമാനം വളര്‍ച്ചയാണ് മൊബീല്‍ ആപ്പ് വിപണി രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ വളര്‍ച്ച അതിലും കൂടുതലാകും. ലോകത്തിലെ ഏറ്റവും വലുതും തന്ത്രപരവുമായ ഉപഭോക്തൃ ടെക് വിപണിയാണ് ഇന്ത്യയെന്ന് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഇന്ത്യയുടെ തുറന്നതും വൈവിധ്യം നിറഞ്ഞതുമായ ഉപഭോക്തൃ ശക്തിതന്നെയാകും വരുന്ന കുറേ പതിറ്റാണ്ടുകളിലേക്ക് ആഗോള ടെക്‌നോളജി രംഗത്തിന്റെ ഭാവി നിര്‍വചിക്കുക. ഇത് മുതലെടുത്ത് നേട്ടം കൊയ്യാന്‍ ഇന്ത്യ ശ്രമിക്കണം. അതിന് നമുക്ക് സ്വകാര്യതയുമായി ബന്ധപ്പെട്ടും ഡേറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടും ശക്തമായ നിയമങ്ങള്‍ വേണം. ഇന്ത്യന്‍ ഉപഭോക്താക്കളെ മുതലെടുക്കുന്നതില്‍ നിന്നും ചൈനീസ് ആപ്പുകളെ വിലക്കാന്‍ അതിലൂടെ സാധിക്കും.

2014 മേയ് മാസത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍വചിക്കപ്പെടുകയാണ്. ഏതാനും ഗ്രൂപ്പുകളെ മാത്രം ആശ്രയിച്ചുനിന്നതില്‍ നിന്നും ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ഊര്‍ജത്തില്‍ അത് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ആ ഊര്‍ജമായിരിക്കും നമ്മുടെ സമ്പദ് വ്യവസ്ഥയെ നയിക്കുക.

കൂടുതല്‍ സുരക്ഷിതവും ശക്തവുമായ ഇന്ത്യയെന്നത് നമ്മുടെ ദേശീയ താല്‍പ്പര്യമാണ്. ആത്മനിര്‍ഭര്‍ ഭാരത് ആ മുന്നേറ്റത്തിന് ഉത്‌പ്രേരകമാവുകയാണ്.

Continue Reading

National

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് ‘സാമൂഹ്യ അകലം’ പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Media Ink

Published

on

കഷ്ടിച്ച് ആറ് മാസം മാത്രമേ ആകുന്നുള്ളൂ മഹാരാഷ്ട്രയിലെ മഹാ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട്. എന്നാല്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് കൃത്യമായി അകലം പാലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ മുന്നണി ബന്ധം തകരുന്നതിന്റെ സൂചനയാണോ നല്‍കുന്നത്? ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസും എന്‍സിപിയും പ്രധാന സഖ്യകക്ഷികളായാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

എന്നാല്‍ കൊറോണ കാലത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് തങ്ങളുടെ സഖ്യകക്ഷിയോടും പയറ്റിയിരിക്കയാണ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്ര സര്‍ക്കാരിനെ ഒന്ന് പിന്തുണയ്ക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. പ്രധാന തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടി ഞങ്ങളല്ല-ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

ഇതിന് പിന്നാലെ എന്‍സിപി നേതാവ് ശരദ് പവാര്‍ തിങ്കളാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണാന്‍ മാതോശ്രീയിലെത്തി. ചര്‍ച്ചയും നടത്തി. ഇതും അഭ്യൂഹങ്ങള്‍ക്ക് ഇട വച്ചിട്ടുണ്ട്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയാണ് നല്ലതെന്ന പ്രചരണങ്ങള്‍ സജീവമാകുകയും ചെയ്യുന്നുണ്ട്.

എന്‍സിപിയുടെ ആഗ്രഹങ്ങള്‍ക്കെതിരായാണ് ഉദ്ധവിന്റെ പ്രവര്‍ത്തനങ്ങളെന്ന വിമര്‍ശനവുമുണ്ട്. എത്രയും പെട്ടെന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും കടകളും മറ്റും തുറക്കണമെന്നുമാണ് ശരദ് പവാറിന്റെ നിലപാട്. എന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ സമ്പദ് വ്യവസ്ഥയുടെ തുറക്കല്‍ സാധ്യമാകൂവെന്ന അഭിപ്രായമാണ് ഉദ്ധവ് താക്കറെക്കുള്ളത്.

സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുകയാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. രാഹുലിന് കാര്യങ്ങള്‍ മോശമാകുന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതാണ് ഇപ്പോള്‍ കാണുന്നതെന്നുമാണ് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടത്.

Continue Reading

Business

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Avatar

Published

on

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു

തികച്ചും അവിശ്വസനീയമായ ഒരു കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു അവസ്ഥ ഏറ്റവും മോശം സ്വപ്നങ്ങളില്‍ പോലും നാം കണ്ടിരുന്നില്ല. അപ്രതീക്ഷിതങ്ങളായ സംഭവങ്ങളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ ഭാവി പുനര്‍നിര്‍ണ്ണയിക്കപ്പെടുവാന്‍ പോകുന്ന ദിനങ്ങളാണ് ഇനി വന്നെത്തുന്നത്. സമൂഹം കടുത്ത ആശങ്കയിലാണ്. മാറ്റങ്ങള്‍ പ്രവചനാതീതം. കാലം ഉത്തരം നല്‌കേണ്ട ചോദ്യങ്ങള് നിരവധി ബാക്കിയാകുന്നു.

ബിസിനസ് സമൂഹത്തെ താറുമാറാക്കിയ ദുരന്തം എന്ന് നമുക്ക് കോവിഡിനെ വിശേഷിപ്പിക്കാം. ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ ഈ മഹാമാരി ഇനിയുള്ള നാളുകളില്‍ ഏറ്റവും കൂടുതല്‍ പിടിച്ചുലക്കുവാന്‍ പോകുന്നത് ബിസിനസ് ലോകത്തെയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ബിസിനസ് സമൂഹം ഇനിയുള്ള നാളുകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.

മുതലാളിയും തൊഴിലാളിയും

സാമൂഹ്യ വ്യവസ്ഥയുടെ കാലാകാലങ്ങളിലുള്ള പരിണാമത്തിലൂടെ ബിസിനസ് സമൂഹത്തില്‍ സംഭവിച്ച പൊളിച്ചെഴുത്തുകള്‍ നാം കാണാതെ പോകരുത്. മുതലാളി തൊഴിലാളി എന്ന അതിര്‍വരമ്പ് നേര്‍ത്തു നേര്‍ത്തു വരികയാണ്. പണ്ട് ബിസിനസിലേക്ക് കടന്നു വരുന്നത് കയ്യില്‍ പണമുണ്ടായിരുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ ആയിരുന്നെങ്കില്‍ പരിണാമദശയില്‍ അതിന് വ്യത്യാസം സംഭവിച്ചു. ഏതൊരു തൊഴിലാളിയും ഇന്ന് നാളത്തെ മുതലാളിയാവാം. ആശയം മാത്രം കയ്യിലുണ്ടെങ്കില്‍ ഒരു സംരംഭകനാകാവുന്ന ബിസിനസ് സാമൂഹ്യ വ്യവസ്ഥയോ സംസ്‌കാരമോ വ്യാപകമായി ഉടലെടുത്തു കഴിഞ്ഞു.

തൊഴിലാളികളേക്കാള്‍ ദരിദ്രനായ മുതലാളി

മുതലാളി ധനികനും തൊഴിലാളി ദരിദ്രനും എന്ന വ്യവസ്ഥിതി ഇന്ന് സാര്‍വത്രികമായ ഒന്നല്ല. സംരംഭങ്ങള്‍ നടത്തുന്ന മിക്ക മുതലാളികളും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളേക്കാള്‍ സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഉള്ളതെല്ലാം തടുത്തു കൂട്ടിയും പോരാത്തത് കടം വാങ്ങിയും സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ മുതലാളി എന്ന വിശേഷണത്തിന്റെ ഭാരം ചുമക്കുന്നവരും മിക്കപ്പോഴും തൊഴിലാളികളേക്കാള്‍ ദരിദ്രരുമാകുന്നു.

എത്രപേര്‍ നിലനില്‍ക്കും?

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും ഈ പ്രക്രിയ ആവര്‍ത്തിക്കും. സംരംഭം നടത്തുന്ന വ്യക്തിയുടെ ജീവിതം മാത്രമല്ല സമൂഹത്തിന്റെ പൊതു അവസ്ഥയെക്കൂടി ഇത് ബാധിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ഒരു ദിനം പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് പോകുന്നു. ഉടനെ ഒരു ജോലി ലഭ്യമാകുക എളുപ്പമല്ല. മുതലാളിയും തൊഴിലാളികളും ഒരുമിച്ച് ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുന്നു.

തൊഴിലിടങ്ങള്‍ മാറുവാന്‍ തുടങ്ങുന്നു

ഒഴിവാക്കുവാനാകാത്ത ചില മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ വന്നു ചേരും. സംരംഭങ്ങള്‍ പുതിയൊരു സംസ്‌കാരം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവേണ്ടി വരും. തൊഴിലുകള്‍ പുനര്‍നിര്‍വ്വചിക്കപ്പെടും. തൊഴിലാളികളുടെ നിപുണതകളില്‍ കാലാനുസൃതമായ ദ്രുത മാറ്റങ്ങള്‍ ആവശ്യമായി വരും. ഇന്നലത്തെ തൊഴില്‍ അതുപോലെ, അതേ ഫലം ലഭ്യമാകുന്ന രീതിയില്‍ തുടരാന്‍ കഴിയാതെ വരാം.

കൂടുതല്‍ തൊഴിലാളികള്‍ എന്ന റിസ്‌ക് ഇനിയുള്ള കാലത്ത് സംരംഭകര്‍ എടുക്കുവാന്‍ തയ്യാറാകില്ല. കൃത്യമായ വലുപ്പത്തില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുവാനായിരിക്കും അവര്‍ ശ്രമിക്കുക. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുവാന്‍ സാദ്ധ്യമായ എല്ലാ നടപടികളും അവര്‍ സ്വീകരിക്കും. തൊഴിലാളികളുടെ അദ്ധ്വാനം കൃത്യമായ ഫലം നല്‍കുന്നുണ്ടോ എന്നത് സൂക്ഷ്മമായ വിശകലനത്തിലൂടെ കടന്നു പോകും. ഒരു ജോലിയും ശാശ്വതമായ സുരക്ഷിത മണ്ഡലമാകും എന്ന് വിശ്വസിക്കുവാന്‍ സാധിക്കുകയില്ല.

പല ജോലികള്‍ ചെയ്യുവാന്‍ കഴിവുള്ള ഒരാള്‍

കൃത്യമായ വലുപ്പത്തില്‍ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സംരംഭകര്‍ സ്വീകരിക്കുവാന്‍ പോകുന്ന ഒരു മാര്‍ഗ്ഗം പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തികളെ നിയമിക്കുക എന്നതായിരിക്കും. ഇന്നും ഇത് ഫലപ്രദമായി നടപ്പിലാക്കുന്ന സംരംഭങ്ങളുണ്ട്. ഈ സംസ്‌കാരം വ്യാപകമാകും. മുന്‍പ് ഇതില്‍ വിശ്വസിക്കാതിരുന്ന സംരംഭകര്‍ കൂടി ഇതിന്റെ ആവശ്യകതയിലേക്ക് എത്തപ്പെടും.

തൊഴിലാളികള്‍ക്ക് തങ്ങളുടെ നിപുണതകളില്‍ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവരും. പല ജോലികള്‍ ഒരേസമയം നിര്‍വ്വഹിക്കുവാന്‍ സ്വയം പ്രാപ്തരാകേണ്ടത് അത്യാവശ്യമായി മാറും. സംരംഭത്തിന്റെ നിലനില്പ്പ് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുന്ന ഒരവസരം കൂടിയാണിത്.

യന്ത്രവത്ക്കരണവും സാങ്കേതിക വിപ്ലവവും

സാമൂഹിക അകലപാലനവും ശുചിത്വവും നിര്‍ബന്ധിതവും അവഗണിക്കാനാകാത്ത ആവശ്യകതയുമൊക്കെയാകുമ്പോള്‍ ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുവാന്‍ ബിസിനസിനെ സജ്ജമാക്കേണ്ട ചുമതല സംരംഭകര്‍ക്കുണ്ട്. കഴിയാവുന്ന പരമാവധി മേഖലകളില്‍ യന്ത്രവത്കരണവും വിവര സാങ്കേതികവിദ്യയുടെ ഉപയോഗവും ഒഴിച്ചുകൂടാന്‍ കഴിയാതെ വരും. ഇത് നിര്‍ബന്ധിതമായ ഒരു അവസ്ഥയാണ്. ഇതിന് പുറം തിരിഞ്ഞു നില്ക്കാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പോലുമാവില്ല.

സംരംഭങ്ങളിലെ നവീനങ്ങളായ ഇത്തരം മാറ്റങ്ങള്‍ ജോലിയുടെ സ്വഭാവത്തെ പുനര്‍നിര്‍വ്വചിക്കും. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ ദിനവും ഓഫീസില്‍ എത്തേണ്ട ആവശ്യം വരുന്നില്ല. എല്പ്പിക്കുന്ന ജോലികളില്‍ കൃത്യമായ ഫലം ഉറപ്പു വരുത്തണം എന്ന് മാത്രം. WORK FROM HOME ഒരു സംസ്‌കാരമാകും. കൂടുതല്‍ സാങ്കേതിക അറിവുകള്‍ ആവശ്യമുള്ള ജോലി സാദ്ധ്യതകള്‍ ഉടലെടുക്കും.

തൊഴിലാളിയെ നിരന്തരം വീക്ഷിക്കുവാനും നിര്‍ദ്ദേശങ്ങള്‍ തരുവാനും നാളെ ഒരു മേലധികാരി ഉണ്ടാകണമെന്നില്ല. സാങ്കേതിക വിദ്യയുടെ തുളച്ചുകയറല്‍ ഇത്തരം ചില ആവശ്യങ്ങളെ ഇല്ലാതെയാക്കും. തൊഴിലാളി എന്ത് ചെയ്യുന്നുവെന്നും അതിന്റെ ഫലം എന്താണ് എന്നും യന്ത്രങ്ങള്‍ രേഖപ്പെടുത്തും. ജോലി സംരക്ഷിക്കേണ്ട ബാധ്യത തൊഴിലാളിക്കാവുമ്പോള്‍ പരമാവധി ഫലം നല്‍കാന്‍ തൊഴിലാളി ശ്രമിക്കും. ഒരു ജോലിയും ശാശ്വതമാകില്ല. ഒരു ജോലി ഇട്ടെറിഞ്ഞു പോയി മറ്റൊരു ജോലി തേടി കണ്ടെത്തുകയും എളുപ്പമാവില്ല.

തൊഴില്‍ സംസ്‌കാരത്തിലും മാറ്റം വരും

നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ വലിയൊരു മാറ്റം ആവശ്യമാണ്. തൊഴിലിനാവശ്യമായ നിപുണതകള്‍ നേടുക മുന്‍ഗണനയിലേക്ക് വരേണ്ടതുണ്ട്. ജോലി എങ്ങിനെ ചെയ്യുക എന്നതിനേക്കാള്‍ അതിന്റെ ഫലം ഉറപ്പു വരുത്തുക എന്നതാണ് പ്രാധാന്യം. ഇനിയൊരു കാലം വരെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും വലിയൊരു ഇടിവ് ഉണ്ടാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സംരംഭങ്ങളുടെ നിലനില്‍പ്പിന് ഇത് ചിലപ്പോള്‍ ഒഴിവാക്കുവാന്‍ കഴിയുകയില്ല. സ്വന്തം തൊഴില്‍ നിലനിര്‍ത്തുവാന്‍ സംരംഭവും നിലനില്‍ക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ്.

ഓഫീസില്‍ എത്തുമ്പോള്‍ മാത്രം ജോലി എന്ന ശീലവും മാറുകയാണ്. വീടും ഓഫീസായി രൂപാന്തരത്വം പ്രാപിക്കും. ഇത് തുടര്‍ന്നുപോന്ന ശീലങ്ങളെ മാറ്റിമറിക്കും. വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യപ്പെടേണ്ട അവസ്ഥയില്‍ സമയശീലങ്ങളില്‍ വ്യത്യാസം വരും. സ്ഥിരശമ്പളം എന്ന വ്യവസ്ഥിതി ചിലപ്പോള്‍ മാറാം ഓരോ വ്യക്തിയുടേയും പ്രകടനത്തിനനുസരിച്ചു മാറുന്ന അസ്ഥിരമായ ഒരു ശമ്പളവ്യവസ്ഥ രൂപപ്പെടാം.

സ്ഥിരമായി ഒരേ സംരംഭത്തില്‍ ജോലി എന്ന കാഴ്ചപ്പാടും മാറി GIG ECONOMY കൂടുതല്‍ ശക്തി പ്രാപിക്കാം. തങ്ങളുടെ നിപുണതകള്‍ക്കനുസരിച്ചുള്ള നിശ്ചിത കാലത്തേക്കുള്ള പ്രൊജക്റ്റുകള്‍ സ്വീകരിക്കുകയും ചെയ്തു നല്‍കുകയും ചെയ്യുന്ന വ്യാപകമായ സംസ്‌കാരം ഉടലെടുക്കാം. ഇങ്ങനെ സ്വതന്ത്ര ജോലികള്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം സമീപ ഭാവിയില്‍ കുതിച്ചുയരാം. തൊഴിലാളികളെ സ്ഥിരമായി നിയമിച്ച് കൂടുതല്‍ ചിലവുകള്‍ ഉണ്ടാക്കേണ്ട എന്ന് തീരുമാനിക്കുന്ന സംരംഭങ്ങള്‍ ഏകഏ ഋഇഛചഛങഥക്ക് കരുത്തു പകരും.

സംരംഭങ്ങള്‍ നിലനില്‍ക്കട്ടെ

എല്ലാ മാറ്റങ്ങളും നന്മയിലേക്കാവട്ടെ എന്ന് പ്രത്യാശിക്കാം. ഈ സമയത്ത് നിലനില്‍പ്പ് മാത്രമാണ് പ്രധാനം. അതിനപ്പുറം ചിന്തിക്കാവുന്ന ഒരു സമയം എത്താന്‍ കുറച്ചു കാലം കൂടി കഴിയണം. എല്ലാവരും കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംരംഭങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. ഒരുമിച്ചു നില്‍ക്കുകയും നേടുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health5 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion5 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National1 month ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion4 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending