Connect with us

Business

കുറ്റ്യാടിയിലെ മൈജി ഷോറൂം നവീകരിച്ചു; ഇതാ കിടു ഓഫറുകള്‍

ഒരു ഫോണ്‍ വാങ്ങുമ്പോള്‍ ഒരു ഫോണ്‍ ഫ്രീ, പൊട്ടിയ ഫോണുകള്‍ മാറ്റി വാങ്ങാം തുടങ്ങി നിരവധി ഓഫറുകള്‍

Published

on

ഒരു ഫോണ്‍ വാങ്ങുമ്പോള്‍ ഒരു ഫോണ്‍ ഫ്രീ, പൊട്ടിയ ഫോണുകള്‍ മാറ്റി വാങ്ങാം തുടങ്ങി നിരവധി ഓഫറുകള്‍

കൂടുതല്‍ സ്റ്റോക്കോടെയും സൗകര്യങ്ങളോടെയും മൈജി- ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ നവീകരിച്ച കുറ്റ്യാടിയിലെ സ്മാര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ഉണ്ണി മുകുന്ദന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മൈജി മാനേജ്മെന്റ് പ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുത്തു. കെ.സി. ആര്‍ക്കേഡില്‍ പോസ്റ്റോഫീസിന് എതിര്‍വശം കോഴിക്കോട് റോഡിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

പ്രത്യേക സേവനങ്ങളും ഷോറൂമില്‍ ലഭിക്കുന്നതാണ്. 0 ശതമാനം പലിശയിലും ഡൗണ്‍പെയ്മെന്റിലും പ്രോസസിംഗ് ഫീസില്ലാതെ അതിവേഗ വായ്പ, ഒരു ഫോണ്‍ വാങ്ങിയാല്‍ മറ്റൊരു ഫോണ്‍ ഫ്രീ, ജി ഡോട്ട് പ്രൊട്ടക്ഷണ്‍ വഴി പൊട്ടിയ ഫോണുകള്‍ മാറ്റി വാങ്ങാം, എല്ലാ ആക്സ്സസറീസുകള്‍ക്കും 50 ശതമാനം കിഴിവ്, ഷോറൂമില്‍ നിന്നും ഇലക്ട്രിസിറ്റി ബില്ല് അടക്കാന്‍ പ്രത്യേക സൗകര്യം, മൈജി മണിട്രാന്‍സ്ഫര്‍ മുഖേന ബാങ്ക് അവധി ദിവസങ്ങളിലും ഇന്ത്യയിലെവിടേക്കും പണം ട്രാന്‍സ്ഫെര്‍ ചെയ്യുവാനുള്ള സൗകര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സേവനങ്ങളും മൈജി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

മൊബീല്‍ഫോണ്‍, സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് ടി.വി., ക്യാമറ, സ്മാര്‍ട്ട് വാച്ച്, എന്റര്‍ടെയ്ന്‍മെന്റ്സ്, സിം & റീചാര്‍ജ്, ഗാഡ്ജറ്റ്സ് പ്രൊട്ടക്ഷന്‍, ഡിജിറ്റല്‍ ആക്സ്സസറീസുകള്‍, റിപ്പയര്‍ & സര്‍വ്വീസിംഗ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടാതെ രാജ്യത്തെ മികച്ച ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സൗകര്യങ്ങളും ഒപ്പം ലളിത തവണ വ്യവസ്ഥയില്‍ അതിവേക ഫൈനാന്‍സ് സൗകര്യങ്ങളും ഈസി ഡോക്യുമെന്റേഷന്‍ തുടങ്ങി സേവന പദ്ധതികളും ലഭിക്കുന്നതാണ്.

മൈജി കെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്സ്ചേഞ്ച് സ്‌കീം തുടങ്ങി വിവിധ പദ്ധതികളും മൈജി ഉപഭോക്താക്കള്‍ക്കായി എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. ഷോറൂമില്‍ നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ക്കായി ഓര്‍ഡര്‍ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രൊഡക്ട് നേരിട്ട് എത്തിച്ചു നല്‍കുന്ന എക്സ്പ്രസ്സ് ഹോം ഡെലിവറി, ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസിന് നിശ്ചിത ബോണസ് ക്രെഡിറ്റാകുന്ന പ്രിവിലേജ് കാര്‍ഡ് പദ്ധതി, മൈജിയുടെ സര്‍വ്വീസ് വിഭാകത്തിന്റെ പ്രത്യേക പദ്ധതിയായ മൈജി കെയര്‍ പിക്ക് & ഡ്രോപ്പ് സംവിധാനം എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ പുതിയ പദ്ധതികളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

എക്സിക്യൂട്ടീവ് വീട്ടില്‍ നേരിട്ടെത്തി ഗാഡ്ജറ്റ് കൈപ്പറ്റി സര്‍വ്വീസിംഗിന് ശേഷം വീട്ടില്‍ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് മൈജി കെയര്‍ പിക്ക് & ഡ്രോപ്പ്.

50 അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ 400 പരം ഉല്‍പന്നങ്ങള്‍ അണിനിരത്തി ഇന്ന് കേരളത്തിലേയും ഇന്ത്യയിലേയും തന്നെ ഡിജിറ്റല്‍ വന്‍ ബ്രാന്റായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ് മൈജി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം, പാലക്കാട്, കൊച്ചി, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് ഇപ്പോള്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

2019 ല്‍ കേരളത്തിലുടനീളം 100 ഷോറൂമുകളും, 700 കോടിയുടെ വിറ്റുവരവുമാണ് ലക്ഷ്യം. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈജി മാനേജ്മെന്റ്.

Advertisement

Business

പിഎംകെയേഴ്‌സ് ഫണ്ട് ഐസിഐസിഐയ്ക്കും സ്വീകരിക്കാം

പ്രധാനമന്ത്രി പരിരക്ഷ ഫണ്ട് സ്വീകരിക്കാന്‍ ഐസിഐസിഐ ബാങ്കിനും ചുമതല ലഭിച്ചു

Published

on

പിഎംകെയേഴ്‌സ് ഫണ്ട് സ്വീകരിക്കുവാന്‍ ഐസിഐസിഐ ബാങ്കിനും ചുമതല ലഭിച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കിന്റെ വിവിധ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പിഎംകെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ നല്‍കാം. ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങിലൂടെ ഈ എക്കൗണ്ടിലേക്കു സംഭാവനകള്‍ നല്‍കാം.

സംഭാവനകള്‍ നല്‍കുന്നതിന്റെവിശദാംശങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോവിഡ് 19-ന്റെ ആഘാതം കുറക്കുന്നതിനായുള്ള സര്‍ക്കാര്‍ നടപടികള്‍ക്കു പിന്തുണ നല്‍കാന്‍ ഉദാരമായി സംഭാവനകള്‍ നല്‍കാന്‍ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി അഭ്യര്‍ത്ഥിച്ചു. പിഎംകെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ ശേഖരിക്കുന്നതിനായിസര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചത് ഒരു ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Business

ഏറ്റെടുക്കല്‍കഴിഞ്ഞു, യൂണിലിവറിന് ‘ബൂസ്റ്റാ’കുമോ ഹോര്‍ലിക്‌സ്?

140 വര്‍ഷം പഴക്കമുള്ള ഹോര്‍ലിക്സ് ബ്രാന്‍ഡ് 31,700 കോടിയുടെ ഇടപാടിലൂടെ യൂണിലിവര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി എന്ത് സംഭവിക്കും, യൂണിലിവറിന് ബൂസ്റ്റാകുമോ ഹോര്‍ലിക്‌സ്….

Published

on

140 വര്‍ഷം പഴക്കമുള്ള ഹോര്‍ലിക്സ് ബ്രാന്‍ഡ് 31,700 കോടിയുടെ ഇടപാടിലൂടെ യൂണിലിവര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി എന്ത് സംഭവിക്കും, യൂണിലിവറിന് ബൂസ്റ്റാകുമോ ഹോര്‍ലിക്‌സ്….

ബ്രിട്ടനിലെ പ്രശസ്ത ആരോഗ്യപരിരക്ഷ കമ്പനിയാണ് ഗ്ലാക്സോസ്മിത്ക്ലൈന്‍. ഇന്ത്യന്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളുടെ പ്രിയ ഊര്‍ജ്ജ പാനീയ ബ്രാന്‍ഡുകളായ ഹോര്‍ലിക്സിന്റെയും ബൂസ്റ്റിന്റെയുമെല്ലാം ഉടമസ്ഥര്‍. എന്നാല്‍ ഗ്ലാക്സോസ്മിത് ക്ലൈനിന്റെ ഇന്ത്യന്‍ ഉപഭോക്തൃബിസിനസ് മൊത്തത്തില്‍ അങ്ങ് വാങ്ങിച്ചിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അതും 31,700 കോടി രൂപയുടെ വമ്പന്‍ തുകയ്ക്ക്. ഹോര്‍ലിക്സും ബൂസ്റ്റും വിവയുമെല്ലാം ഇനി യൂണിലിവറിന് സ്വന്തം. എന്താണ് ഈ ഡീലിന് പിന്നിലെ രഹസ്യം?

ഏറ്റവും വലിയ ഡീല്‍

ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഗുഡ്സ് ബിസിനസിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഊര്‍ജ്ജപാനീയരംഗത്തെക്ക് ഹിന്ദുസ്ഥാന്‍ യൂണിലിവറിന് ഒറ്റയടിക്ക് നേതൃസ്ഥാനമാണ് ഇതോടെ കൈവരുന്നത്. ഇന്ത്യയിലെ ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്സ് വിപണി ഏകദേശം 7,000 കോടി രൂപയുടേതാണ്. ഇതിലെ 60 ശതമാനം വിപണി വിഹിതവും ഹോര്‍ലിക്സിനാണ്. ഏറ്റെടുക്കലിന് പിന്നിലെ പ്രധാന രഹസ്യവും അതുതന്നെ.

ഈ ഏറ്റെടുക്കലിലൂടെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഭക്ഷ്യ അധിഷ്ഠിത ബിസിനസിന്റെ മൊത്തം വരുമാനം 10,000 കോടി രൂപ കടക്കും. ഇത് ബ്രിട്ടാനിയയ്ക്കും നെസ്ലെക്കും മുന്നിലെത്തിക്കും യൂണിലിവറിനെ.

ഹോര്‍ലിക്സ് എങ്ങനെ ഇന്ത്യയിലെത്തി

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ആര്‍മിയിലെ പട്ടാളക്കാരിലൂടെയാണ് ഹോര്‍ലിക്സ് ഇന്ത്യയിലെത്തിയത്. ഡയറ്ററി സപ്ലിമെന്റ് പോലെയായിരുന്നു അതുപയോഗിച്ചിരുന്നത്. പിന്നീട് മധ്യവര്‍ഗ ഇന്ത്യന്‍ ജനതയുടെ ഡയറ്റ് ലിസ്റ്റില്‍ ഹോര്‍ലിക്സ് അവിഭാജ്യഘടകമായി മാറി. വില്ല്യം ഹോര്‍ലിക് എന്ന സംരംഭകനാണ് ഈ ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ പാറ്റന്റ് ഉടമ.

വെല്ലുവിളി

പഞ്ചസാര കൂടുതലുള്ള ഹോര്‍ലിക്സ് പോലുള്ള ഊര്‍ജ്ജ പാനീയങ്ങളോട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും മമത കുറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്രയും വലിയ തുകയ്ക്ക് യൂണിലിവര്‍ ഹോര്‍ലിക്സിനെ ഏറ്റെടുത്തത് ബുദ്ധിയല്ലെന്ന ചില വിലയിരുത്തലുകളുമുണ്ട്. പുതിയ കാലത്തിന് അനുസരിച്ചുള്ള ചേരുവയിലേക്ക് തിരിഞ്ഞാല്‍ മാത്രമേ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ഹോര്‍ലിക്സ് പോലുള്ള പാനീയങ്ങള്‍ക്ക് സാധിക്കൂ.

അതുകൊണ്ടുതന്നെ ജിഎസ്‌കെയുടെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുത്ത യൂണിലിവറിന്റെ തീരുമാനം യൂണിലിവറിന് ബൂസ്റ്റാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Continue Reading

Business

ഇതാണ് സംരംഭകന്‍; സൗജന്യമായി വെന്റിലേറ്ററുകള്‍ നല്‍കാന്‍ മസ്‌ക്ക്

ഹോസ്പിറ്റലുകള്‍ക്ക് സൗജന്യമായി വെന്റിലേറ്ററുകള്‍ നല്‍കാന്‍ സംരംഭക ഇതിഹാസം ഇലോണ്‍ മസ്‌ക്ക്

Published

on

ഹോസ്പിറ്റലുകള്‍ക്ക് സൗജന്യമായി വെന്റിലേറ്ററുകള്‍ നല്‍കാന്‍ സംരംഭക ഇതിഹാസം ഇലോണ്‍ മസ്‌ക്ക്

പല കാതലായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ താല്‍പ്പര്യം കാണിക്കുന്ന സംരംഭകനാണ് ഇലോണ്‍ മസ്‌ക്ക്. കൊറോണ പ്രതിസന്ധിയുടെ കാലത്തും മസ്‌ക്കിന്റെ ഇടപെടല്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ച വെന്റിലേറ്ററുകള്‍ ഹോസ്പിറ്റലുകള്‍ക്ക് സൗജന്യമായി എത്തിച്ച് നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മസ്‌ക്ക്.

രോഗികള്‍ക്ക് അടിയന്തരമായി വെന്റിലേറ്ററുകള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് മസ്‌ക്ക് പറഞ്ഞിരിക്കുന്നത്. എന്ത്ര വെന്റിലേറ്ററുകള്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ പക്കലുണ്ടെന്ന് വ്യക്തമല്ല.

ലോകത്തെ ഭീതിപ്പെടുത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാഹന നിര്‍മാതാക്കളോട് വെന്റിലേറ്ററുകളും മറ്റ് കൊറോണ പ്രതിരോധ ഉപകരണങ്ങളും നിര്‍മിക്കുന്നതിലേക്ക് തിരിയാന്‍ സര്‍ക്കാരുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇത് കണക്കിലെടുത്ത് 100 ദിവസത്തിനുള്ളില്‍ 50,000 വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics3 weeks ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala8 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life8 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf8 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business11 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL12 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Opinion

Opinion2 weeks ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 weeks ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion1 month ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion2 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion2 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business6 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Auto

Auto3 weeks ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto1 month ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto1 month ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto2 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto2 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto2 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto2 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto2 months ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto2 months ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Trending