Connect with us

Entertainment

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Published

on

മലയാളികളുടെ ഹൃദയം കീഴടക്കിയ മായാനദി എന്ന ചിത്രത്തിൻറെ വിജയത്തിന് ഒരു വർഷത്തിനിപ്പുറം മായാനദി സിനിമയിലെ അപ്പുവിനെക്കുറിച്ചുള്ള വേറിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു. ദേശബന്ധു കെ. ഒ എന്ന വ്യക്തിയാണ് മായാനദിയില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അപ്പുവെന്ന കഥാപാത്രം മലയാളസിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തിയാണ് എന്ന് പറയുന്നത്.

കുറിപ്പ് വായിക്കം….

ഒരിക്കല്‍കൂടി മായാനദി കണ്ടു

അപ്പുവിനെ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചു

ആരാണ് അപര്‍ണ്ണാ രവി ??

മലയാള സിനിമ കാണാത്ത ഏറ്റവും മികച്ച സൈക്കോ വില്ലത്തി

സംവിധായകന്‍ പലയിടത്തായി അത് പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും ആ ബ്രില്ലിയന്‍സ് അധികമാരും ശ്രദ്ധിക്കാതെപോയി.

ആദ്യ സീനിലെ ഇന്‍ട്രോയില്‍ തന്നെ അപ്പു ആരെന്നു പറയുന്നു, സിനിമ എന്നത് മാത്രമാണ് അവളുടെ ലക്ഷ്യം.

അടുത്തത് കല്യാണ പാര്‍ട്ടിയില്‍ നടക്കുന്ന ഒരു സീനില്‍ അപര്‍ണ്ണയുടെ രണ്ട് വ്യത്യസ്ത സ്വഭാവങ്ങളാണ് എഴുത്തുകാരന്‍ വരച്ചിടുന്നത്. അമ്മയെ അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് നടക്കുകയും രാത്രി തനിച്ചിറങ്ങി പോകുകയും കാമുകനുമായി കറങ്ങുകയും കിസ്സടിക്കുകയും വരെ ചെയ്യുന്ന പുരോഗമനവാദിയായ ഒരു പെണ്‍കുട്ടിയാണ് ശരിക്കും അവള്‍. അതെ അവള്‍ അനിയനോട് ‘കിസ്സ് ഓഫ് ലൗ’ ന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പുച്ഛത്തോടെ ദേഷ്യപ്പെടുന്നു.

ഇതില്‍ നിന്ന് തന്നെ അപ്പുവിന്റെ ക്യാരക്ടര്‍ വ്യക്തമാണ്. നല്ല പെണ്‍കുട്ടി എന്ന് പുറമെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കുകയും അതെ സമയം അതിനു എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൈക്കോയാണ് അപര്‍ണ്ണ രവി എന്ന അപ്പു.

അത്രമേല്‍ സ്‌നേഹിക്കുന്ന മാത്തനെ എന്നും തന്റെ പുറകിന് നടത്താന്‍ മാത്രമേ അവള്‍ ആഗ്രഹിക്കുന്നുള്ളു.

മാത്തനെ എപ്പോഴും യൂസ് ചെയ്യുകയാണ് അപ്പു. രാത്രി തനിച്ചു നടക്കുമ്പോള്‍ കൂട്ടിനും, കാസറഗോഡ് ആഡ് ഷൂട്ടിനു പോവുമ്പോള്‍ ഒരു ബോഡിഗാര്‍ഡായും. കോണ്‍ഫിഡന്‍സ് ഇല്ലാതായപ്പോള്‍ മോട്ടിവേഷന്‍ ചെയ്യാനായും, സന്തോഷം തോന്നിയപ്പോള്‍ സെക്‌സ് ചെയ്യാനായും ഒക്കെ, കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രണയം എന്നൊക്കെ തോന്നുമെങ്കിലും അത്രമേല്‍ മനോഹരമായി മാത്തന്റെ ഇഷ്ടത്തെ അവള്‍ ഉപയോഗിക്കുകയായിരുന്നു.

ഒരുമിച്ചു നടന്നിട്ട് മനസ്സുകൊണ്ട് അകലത്തില്‍ ആണെന്ന് പറയുക, ചായ കൊടുക്കാന്‍ വിളിച്ചു വരുത്തി അപമാനിച്ചു വിടുക, സെക്‌സ് ചെയ്യാന്‍ കൂട്ടിക്കോണ്ട് വന്നു അതുകഴിഞ്ഞു sex is not a promise എന്ന് പറയുക. ഇതൊക്കെ തന്നെ അപ്പുവിലെ സൈക്കോയേ വെളിവാക്കുന്നതാണ്.

ഓരോ തവണ കാണാന്‍ വരുമ്പോഴും മാത്തനെ വേദനിപ്പിച്ചു മാത്രമേ അവള്‍ പറഞ്ഞു വിട്ടിട്ടുള്ളൂ. അത് കണ്ടു രഹസ്യമായി അവള്‍ ആസ്വദിച്ചിരിക്കണം.

ഏറ്റവും പ്രധാനപെട്ട ഒരു കാര്യം, മുന്‍പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല,

സമീറയുടെ നെവല്‍ സോങ് സീക്വന്‍സ് കട്ട് ചെയ്തു ഇക്കായ്ക്ക് അയച്ചു കൊടുക്കുന്നത് മറ്റാരുമല്ല അപ്പു തന്നെയാണ്. വേണ്ടാന്ന് വച്ചത് നല്ലൊരു റോള്‍ ആണെന്നും അത് തനിക്ക് കിട്ടിയെന്നും സമീറയില്‍ നിന്നും അറിയുന്ന അപ്പു. എഡിറ്ററുടെ കയ്യില്‍ നിന്നും വീഡിയോ സങ്കടിപ്പിച്ചു സമീറയുടെ ഫോണില്‍ നിന്നും ഇക്കയുടെ നമ്പര്‍അടിച്ചുമാറ്റി വിദഗ്ദമായി മറ്റൊരാള്‍ വഴി അത് ഇക്കയ്ക്ക് അയക്കുകയായിരുന്നു.

അപ്പുവിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ല സമീറയെ ഇക്ക വിളിച്ചുകൊണ്ടു പോവുകയും ആ കഥാപാത്രം അപ്പുവിന് കിട്ടുകയും ചെയ്തു. അതോടെ തന്റെ സിനിമ കരിയറിനും പുതിയ ബന്ധങ്ങള്‍ക്കും വേണ്ടി എടുത്ത അടുത്ത തീരുമാനം മാത്തനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക എന്നതായിരുന്നു.

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

അമ്മയുടെ മുന്നില്‍, അനിയനോട്, കൂട്ടുകാരികളുടെ അടുത്ത്, അവള്‍ക്ക് എങ്ങനെ മാത്തനെ സ്‌നേഹിക്കാന്‍ കഴിയും.

സമീറയെ ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തതു പോലെ. നിസ്സാരമായി അവള്‍ മാത്തനെയും ഒറ്റിക്കൊടുത്തു.. ??

എന്നിട്ടും രാത്രി തനിച്ചു നടന്നപ്പോള്‍ ഒരു പൂച്ചയെ പോലെ കൂട്ടിനു പിന്നാലെ നടക്കാന്‍ അവന്‍ ഇല്ലല്ലോ എന്ന് അവള്‍ പരിഹസിക്കുന്നുമുണ്ട്.

മലയാള സിനിമ കാണാത്ത ഏറ്റവും ക്രൂരയായ സൈക്കോ വില്ലത്തി അപര്‍ണ്ണ രവി…

Advertisement

Entertainment

ആധിപത്യം തുടര്‍ന്ന് ഇഡിമെത്സു ഹോണ്ട ടെണ്‍10 റേസിഗ് ടീം

ഹോണ്ട എആര്‍ആര്‍സി റൈഡറായ രാജീവ് സേതുവിന്റെ പ്രോസ്റ്റോക്ക് 165 വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്

Published

on

ചെന്നൈ: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ് 2019-ന്റെ നാലാം റൗണ്ടിന്റെ ആദ്യ ദിനത്തില്‍ ഇഡിമെത്സു ഹോണ്ട ടെണ്‍10 റേസിഗ് ടീം റൈഡര്‍മാര്‍ പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗങ്ങളില്‍ മുന്നിലെത്തി.

ഹോണ്ട എആര്‍ആര്‍സി റൈഡറായ രാജീവ് സേതുവിന്റെ പ്രോസ്റ്റോക്ക് 165 വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്. ടീംമേറ്റ് ശരത് കുമാര്‍ ഈ വിഭാഗത്തില്‍ മൂന്നാമതായി ഫിനീഷ് ചെയ്തു.

പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗത്തില്‍ അനീഷ് ഷെട്ടി ഈ സീസണിലെ തന്റെ നാലാമത്തെ വിജയമാണ് നേടിയത്.

”തങ്ങളുടെ റൈഡര്‍മാര്‍ 2019-ല്‍ കൂടുതല്‍ ശക്തിയും വേഗവും കൈവരിച്ചിരിക്കുകയാണ്. പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗങ്ങളില്‍ ഹോണ്ടയുടെ കുട്ടികള്‍ മുന്നിലെത്തിയിരിക്കുകയാണ്. ഭാവി റൈഡര്‍മാരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി ഇഡിമെത്സു ഹോണ്ട ഇന്ത്യ ടാല്‍റ് കപ്പ് മാറിയിരിക്കുകയാണ്,” ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

Continue Reading

Business

സ്ത്രീയായിരിക്കുന്നതാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനനം: അഞ്ജലി മേനോന്‍

സംരംഭകരാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവളെ പഠിപ്പിക്കുന്നു.

Published

on

സംരംഭകരാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവളെ പഠിപ്പിക്കുന്നു.

സ്ത്രീ ആണെന്നുള്ളതു തന്നെയാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനമെന്ന് പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിജയ ചിത്രങ്ങളുടെ സംവിധായിക ആയി മാറിയ തന്റെ ജീവിതത്തെക്കുറിച്ചാണ് അഞ്ജലി മേനോന്‍ വനിത സംരംഭകര്‍ക്ക് മുന്നില്‍ പറഞ്ഞത്. സ്വപ്നങ്ങള്‍ മുഴുവന്‍ സ്വരുക്കൂട്ടിയ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് പ്രേക്ഷകര്‍ക്കെന്തു വേണമെന്ന് തിരിച്ചറിഞ്ഞതിലൂടെയാണ് വിജയിക്കാനായത്.

ഷൂട്ടിംഗ് സെറ്റിലെല്ലാം സ്ത്രീയായതിനാല്‍ ഉണ്ടായ അനുഭവങ്ങള്‍ അവര്‍ വിവരിച്ചു. പല സ്ത്രീകളും ഒഴുക്കിനൊത്താണ് നീന്തുന്നത്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തുമ്പോള്‍ മാത്രമാണ് താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധ്യമുണ്ടാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

സംരംഭകരാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവളെ പഠിപ്പിക്കുന്നു. എന്തിലും ശുഭാപ്തിവിശ്വാസം കാണാന്‍ സാധിക്കുന്നത് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂവെന്നും അഞ്ജലി പറഞ്ഞു. അതു കൊണ്ടു തന്നെയാണ് വിജയിക്കില്ലെന്ന് പലരും നിരുത്സാഹപ്പെടുത്തിയിട്ടും സംരംഭകരായി ഇത്രയുമധികം വനിതകള്‍ മുന്നിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

Entertainment

‘ഡിയര്‍ കൊമ്രേഡ്’ സിനിമയുമായി കൈകോര്‍ത്ത് ഹെലോ

അര്‍ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്

Published

on

അര്‍ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്

ഇന്ത്യയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ, വിജയ് ദേവരകൊണ്ട നായകനാകുന്ന ‘ഡിയര്‍ കൊമ്രേഡ്’ എന്ന സിനിമയുമായി സഹകരിക്കുന്നു. സിനിമയുടെ അവതരണ സഹകാരിയായിരിക്കും ഹെലോ.

സഹകരണത്തിന്റെ ഭാഗമായി ‘അര്‍ജുന്‍ റെഡ്ഡി’ ഫെയിം വിജയ് ദേവരകൊണ്ടയും സഹതാരമായ രശ്മിക മന്ദാരയും സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഹെലോയില്‍ അംഗങ്ങളായി. സിനിമയുടെ പ്രചാരണങ്ങളും കോള്‍-ആക്ഷന്‍ വീഡിയോകളും മറ്റ് പോസ്റ്റുകളും ഇനി പ്ലാറ്റ്‌ഫോമില്‍ പങ്കുവയ്ക്കും. ജൂലൈ 26ന് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും.

മുഖ്യ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാരയും പ്രമുഖ കന്നട താരമായ യാഷിനോടൊപ്പം (നവീന്‍ കുമാര്‍ ഗൗഡ) ഈയിടെ നടന്ന ‘ഡിയര്‍ കോമ്രേഡി’ന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.

കൂടുതല്‍ പ്രാദേശിക വിനോദ പരിപാടികള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യമെന്നും ദക്ഷിണേഷ്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗം വിനോദമാണെന്നും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഉള്ളടക്കവും സൃഷ്ടികളും ഈ വിഭാഗത്തിലാണെന്നും സഹകരണത്തിലൂടെ ഇഷ്ട താരങ്ങളുമായി ബന്ധപ്പെടാന്‍ ആപ്പില്‍ അവസരമൊരുങ്ങുകയാണെന്നും ഹെലോ കണ്ടന്റ് ഓപറേഷന്‍സ് മേധാവി ശ്യാമംഗ ബറൂവ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 month ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 month ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 month ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business5 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL5 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video6 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion7 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment7 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment9 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment10 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business6 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business7 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion10 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 year ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 weeks ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto1 month ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto1 month ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto2 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto3 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto3 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto3 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto3 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto3 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Trending