Connect with us

Auto

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Published

on

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

കെടിഎം…യുവാക്കളുടെ ഹരമായി മാറിയ ബൈക്കുകളുടെ ബ്രാന്‍ഡ്. കേരളമുള്‍പ്പടെ ഇന്ത്യന്‍ നിരത്തുകളില്‍ കെടിഎം ബൈക്കുകള്‍ സൂപ്പര്‍താര പരിവേഷത്തോടെ മിന്നുംവേഗത്തില്‍ പാഞ്ഞുനടക്കുകയാണ്. എന്നാലിതാ മറ്റൊരു സര്‍പ്രൈസുമായി എത്തുന്നു കെടിഎം എന്ന ഓസ്ട്രിയന്‍ ബൈക്ക് ബ്രാന്‍ഡ്.

ഇ-സ്‌കൂട്ടറാണ് സംഭവം. കമ്പനി ഇതിന്റെ പണി തുടങ്ങിക്കഴിഞ്ഞു. സീറ്റില്ലാ സ്‌കൂട്ടറാണിത്. അതിനാല്‍ തന്നെ വാങ്ങുന്നവര്‍ നിന്നോടിക്കേണ്ടി വരും. പൂര്‍ണമായും ഇലക്ട്രിക് ആണ് വാഹനം. ഫ്‌ളോര്‍ബോര്‍ഡില്‍ നിന്നുകൊണ്ട് സ്‌കൂട്ടര്‍ ഓടിക്കുന്ന വാഹനമാണിതെന്ന് ആദ്യ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം.

ഫ്‌ളോര്‍ ബോര്‍ഡിന് അടിയിലാണ് സ്‌കൂട്ടറിന്റെ ബാറ്ററികള്‍ ഘടിപ്പിച്ചിരിക്കുന്നത്. കെടിഎം 390 ഡ്യൂക് ബൈക്കിലുള്ള പോലത്തെ ടച്ച്‌സ്‌ക്രീനും ഇ-സ്‌കൂട്ടറിനുണ്ട്. സ്മാര്‍ട്‌ഫോണ്‍ കണക്റ്റിവിറ്റിയും സാധ്യമാണ്.

ഇ-സ്‌കൂട്ടര്‍ എന്ന് വിപണിയിലെത്തും എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത നല്‍കിയിട്ടില്ല.

Editor’s note: Representational image (Featured)

Advertisement

Auto

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Published

on

വേഗതയുടെയും കരുത്തിന്റെയും ഭംഗിയുടെയും കാര്യത്തിൽ എന്നും ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് ലംബോർഗിനി. ഇറ്റാലിയൻ സൂപ്പർ സ്പോർട് കാർ നിർമാതാക്കളായ ലംബോർഗ്നിയിൽ നിന്നുള്ള ഹുറാകാന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി.3.73 കോടി രൂപയാണ് ഇതിന്റെ വില. ലംബോർഗ്നിയുടെ പിൻവലിക്കപ്പെട്ട മോഡലായ ഹുറാകാ’ന് ഇന്ത്യയിലെ ഷോറൂമുകളിൽ 3.71 കോടി രൂപയായിരുന്നു വില.

കാറിലെ 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ്, വി 10 എൻജിന് 640 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാനാവും; മുൻ മോഡലിലെ എൻജിനെ അപേക്ഷിച്ച് 30 ബി എച്ച് പി അധികമാണിത്. 600 എൻ എമ്മാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. അങ്ങനെ നിരവധി പ്രത്യേകതകളാണ് വേഗതയുടെ ഈ ഭീമാണുള്ളത്. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം.

വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഈ വാഹനത്തിനായി കാത്തിരുന്നത്. ഒൻപതു സെക്കൻഡിൽ 200 കിലോമീറ്റർ വേഗം കൈവരിക്കാണ് ഈ കാറിനു സാധിക്കും. മുൻ മോഡലായ ‘ഹുറാകാ’നെ പോലെ മണിക്കൂറിൽ 323.50 കിലോമീറ്റർ തന്നെയാണു ‘ഹുറാകാൻ ഇവൊ’യ്ക്കു ലംബോർഗ്നി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറത്തിനാണ് ആരാധകർ അധികവും.

ആദ്യ മോഡലിൽ നിന്നും വ്യത്യാസപ്പെടുത്തിയ എൻജിനാണ് വാഹത്തിനുള്ളത്. എൻജിനിലെ മാറ്റത്തിനൊപ്പം ‘ഹുറാകാൻ ഇവൊ’യിൽ പുതിയ ഷാസി കൺട്രോൾ സംവിധാനവും ലംബോർഗ്നി അവതരിപ്പിക്കുന്നുണ്ട്. ഇനി വാഹനത്തിന്റെ ഇന്റീരിയർ നോക്കിയാൽ 8.4 ഇഞ്ച്, കപ്പാസിറ്റീവ് ടച് സ്ക്രീനും സെന്റർ കൺസോളിൽ ഇടംപിടിക്കുന്നുണ്ട്. ക്ലൈമറ്റ് കൺട്രോൾ മുതൽ ആപ്ൾ കാർ പ്ലേ വരെ എല്ലാ സംവിധാനത്തിന്റെയും നിയന്ത്രണം കയ്യാളുന്ന ഇൻഫൊടെയ്ൻമെന്റ് സിസ്റ്റത്തിൽ അഡ്വാൻസ്ഡ് വോയ്സ് കമാൻഡ് സംവിധാനവും വാഹനത്തിനുണ്ട്.

Continue Reading

Auto

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Published

on

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

യുഎസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക് പുറത്തിറക്കി. ഒറ്റ ചാര്‍ജില്‍ തന്നെ 180 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെന്നതാണ് പ്രത്യേകത.

ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഹാര്‍ലി ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചത്. സാംസംഗ് എസ്ഡിഐ കോയുടെ ബാറ്ററി പാക്കോടു കൂടിയാണ് ബൈക് എത്തുന്നത്. ടെക് പ്രേമികളെ ലക്ഷ്യമിട്ടുള്ള ഇലക്ട്രിക് ബൈക് പുറത്തിറങ്ങുന്നതിനായി ഹാര്‍ലിയും സാംസംഗും കഴിഞ്ഞ നാല് വര്‍ഷമായി പരിശ്രമിച്ചു വരികയാണ്.

സാംസംഗ് എസ്ഡിഐയാണ് ലിതിയം അയണ്‍ ബാറ്ററി ബൈക്കിനായി വികസിപ്പിച്ചിരിക്കുന്നത്. വണ്ടിക്ക് 100 കി.മീ വേഗം കൈവരിക്കാന്‍ മൂന്നര സെക്കന്‍ഡ് മാത്രം മതി.

ലൈവ് വയര്‍ എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. ബുക്കിംഗ് ഇതിനോടകം ആരംഭിച്ചതായാണ് വിവരം.

Continue Reading

Auto

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Published

on

മഞ്ഞുറഞ്ഞു കിടക്കുന്ന ദ്രുവപ്രദേശത്തെ തന്റെ ചക്രത്തിന്റെ വേഗതക്ക് മുന്നിൽ അടിയറവ് പറയിച്ച് ഇന്ത്യൻ നിർമിത ബൈക്കായ ഡോമിനോർ അന്റാർട്ടിക്ക കീഴടക്കി. ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യൻ മോട്ടോർ സൈക്കിളെന്ന പെരുമ ഇനി ബജാജ് ‘ഡൊമിനറി’ന് സ്വന്തം. 99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്.

അതീവ സാഹസം നിറഞ്ഞ യാത്രയിൽ ആർട്ടിക് സർക്കിളിലെ ജെയിംസ് ഡാൽറ്റൻ ഹൈവേയും കാനഡയിലെ ഡെംപ്സ്റ്റെർ ഹൈവേയും ചിലെയിലെ അറ്റകാമ മരുഭൂമിയിലെ പാൻ അമേരിക്കൻ ഭാഗവും ബൊളിവിയയിലെ ഡെത്ത് റോഡും പോലെ ലോകത്തിലെ തന്നെ ഏറ്റവും ദുർഘടവും അപകടം നിറഞ്ഞതുമായ പാതകൾ കടന്നാണ് സംഘം ദക്ഷിണ ധ്രുവത്തിലെത്തിയത്.

ഒറ്റ യന്ത്രതകരാർ പോലുമില്ലാതെ ‘ഡൊമിനർ’ യാത്ര പൂർത്തിയാക്കിയത്. പ്രതിദിനം ശരാശരി 515 കിലോമീറ്ററാണു സംഘം പിന്നിട്ടത്.ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചർ ടൂറർ എന്നതായിരുന്നു അവതരണവേളയിൽ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ് ഓട്ടോയാവട്ടെ അടുത്തുതന്നെ നവീകരിച്ച ‘ഡൊമിനർ 400’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനുള്ള ഒരുക്കത്തിലുമാണ്.

എങ്കിലും സാങ്കേതിക വിഭാഗത്തിൽ ‘2019 ഡൊമിനറി’ൽ കാര്യമായ മാറ്റം സംഭവിക്കാനിടയില്ല. ബൈക്കിനു കരുത്തേകുക ഇപ്പോഴുള്ള 373.3 സി സി, നാലു വാൽവ്, ട്രിപ്ൾ സ്പാർക്, ഡി ടി എസ് — ഐ എൻജിനാവും; 35 ബി എച്ച് പിയോളം കരുത്തും 35 എൻ എം ടോർക്കമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.എന്തായാലും ഈ നേട്ടത്തോടെ ഡോമിനോർ പുതിയ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കുക

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending