Connect with us

Books

കൃതിയുടെ രണ്ടാം പതിപ്പിന് ഒരു പങ്കാളി-സംസ്ഥാനമുണ്ട് – തമിഴ്നാട്

കേരളത്തിലുള്ളവര്‍ക്ക് കേരളത്തിലെ സ്ഥലങ്ങളേക്കാള്‍ അറിയുന്നത് ദുബായിയെപ്പറ്റിയും ന്യൂയോര്‍ക്കിനെപ്പറ്റിയുമാണ്. അപ്പോള്‍പ്പിന്നെ തമിഴ്നാടിനെപ്പറ്റി പറായനുണ്ടോ?

Published

on

കേരളത്തിലുള്ളവര്‍ക്ക് കേരളത്തിലെ സ്ഥലങ്ങളേക്കാള്‍ അറിയുന്നത് ദുബായിയെപ്പറ്റിയും ന്യൂയോര്‍ക്കിനെപ്പറ്റിയുമാണ്. അപ്പോള്‍പ്പിന്നെ തമിഴ്നാടിനെപ്പറ്റി പറായനുണ്ടോ?

കൊച്ചി: കൊച്ചിക്കാര്‍ക്ക് വയനാടിനെപ്പറ്റി എന്തറിയാം? അല്ലെങ്കില്‍പ്പോട്ടെ, എറണാകുളം ജില്ലയില്‍ത്തന്നെയുള്ള കോതമംഗലത്തെപ്പറ്റി എന്തറിയാം? കേരളത്തിലുള്ളവര്‍ക്ക് കേരളത്തിലെ സ്ഥലങ്ങളേക്കാള്‍ അറിയുന്നത് ദുബായിയെപ്പറ്റിയും ന്യൂയോര്‍ക്കിനെപ്പറ്റിയുമാണ്. അപ്പോള്‍പ്പിന്നെ തമിഴ്നാടിനെപ്പറ്റി പറായനുണ്ടോ? പോരാത്തതിന് ഇടയിലൊരു സഹ്യപര്‍വതവും. ഒരു സഹ്യപര്‍വതം, എത്രയോ അസഹ്യപര്‍വതങ്ങള്‍.

ഈ അസഹിഷ്ണുതയും അജ്ഞതയും ഇല്ലാതാക്കാനാണ് പങ്കാളിത്ത സംസ്ഥാനങ്ങള്‍ എന്ന ആശയത്തിന് കൃതി സാക്ഷാത്കാരം നല്‍കിയിരിക്കുന്നത്. ഇതാദ്യമാായാണ് ഇത്തരത്തില്‍ മറ്റൊരു സംസ്ഥാനത്തിന് മേളയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്.

തമിഴ് ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള നാലു സെഷനുകളാണ് കൃതി വിജ്ഞാനോത്സവത്തില്‍ ഒരുക്കയിരിക്കുന്നത് മേളയിലുണ്ടാവും. നാളെ (ഫെബ്രു 10) വൈകിട്ട് 5.30ന് രണ്ടാമത്തെ വേദിയായ രാജലക്ഷ്മിയില്‍ നടക്കുന്ന സമകാലീന തമിഴ് സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നന്തമിഴ് നങ്കൈ, സൂര്യകാന്തന്‍, മിനിപ്രിയ എന്നിവര്‍ പങ്കെടുക്കും. 12ന് വൈകിട്ട് നാലിന് ചിലപ്പതികാരം ആധുനിക സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ എച്ച്എസ് ശിവ്പ്രസാദ് സംസാരിക്കും. 13ന് ഉച്ചക്ക് രണ്ടിന് തമിഴ് തിണൈ സംസ്‌കൃതി എന്ന വിഷയത്തില്‍ നിര്‍മല്‍ സെല്‍വമണി, എംആര്‍ രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട് എന്നിവരും വൈകിട്ട് അഞ്ചിന് തമിഴ് നാട്യ സംസ്‌കൃതി എ്ന്ന വിഷയത്തില്‍ ലാവണ്യ അനന്ത്, ലക്ഷ്മി വിശ്വനാഥ് എന്നിവരും സംസാരിക്കും.

പുസ്തകമേളിയിലാകട്ടെ തമിഴ് പുസ്തകങ്ങള്‍ക്കായി പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ന്യൂ സെഞ്ച്വറി ബുക്സ്, കാലച്ചുവട് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് സ്റ്റാളില്‍ ലഭ്യമാവുക. വൈക്കം മുഹമ്മദ് ബഷീറും എംടി വാസുദേവന്‍ നായരുമടക്കമുള്ള എഴുത്തുകാരുടെ കൃതികളുടെ തമിഴ് പരിഭാഷകളും സ്റ്റാളില്‍ ലഭ്യമാണ്.
കൃതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആര്‍ട്ട് ഫെസ്റ്റിലും തമിഴ് കലാ പ്രകടനങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് (ഫെബ്രു 9) മദ്രാസ് മെയില്‍ മ്യൂസിക് ബാന്‍ഡ് ആര്‍ട്ഫെസ്റ്റിന്റെ ഭാഗമായി വേദിയിലെത്തും. 6-30നാണ് പരിപാടി.

100ാം വര്‍ഷത്തിലേക്ക് കടന്ന കുമാരനാശാന്റെ ചിന്താവിഷ്ട സീതയെ ആസ്പദമാക്കിയുള്ള ഭരതനാട്യവും ആര്‍ട് ഫെസ്റ്റിവലില്‍ അരങ്ങേറും. 12ന് വൈകിട്ട് ലാവണ്യാ അനന്താണ് ചിന്താവിഷ്ടയായ സീതയുമായി അരങ്ങിലെത്തുക.

Advertisement

Books

സേതു പറയുന്നു, ഓര്‍വെലിന്റെ 1984 യാഥാര്‍ത്ഥ്യമാവുകയാണ്…

നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭരണകൂടത്തെക്കുറിച്ചുള്ള ഭാവനകള്‍ ഇന്ന് യാഥാര്‍ഥ്യമായതായി പ്രമുഖ സാഹിത്യകാരന്‍ സേതു

Published

on

Image: Sethu Madhavan/Facebook

ജോര്‍ജ് ഓര്‍വലിന്റെ 1984 എന്ന കൃതിയില്‍ പറയുന്ന നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭരണകൂടത്തെക്കുറിച്ചുള്ള ഭാവനകള്‍ ഇന്ന് യാഥാര്‍ഥ്യമായതായി പ്രമുഖ സാഹിത്യകാരന്‍ സേതു. എറണാകുളം മറൈന്‍ ഡ്രൈവില്‍ കൃതി വിജ്ഞാനോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ രചനകള്‍ക്ക് പ്രവചന സ്വഭാവം വരുമ്പോള്‍ അത് വലിയ എഴുത്താവുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1949ല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സമയത്താണ് ഓര്‍വല്‍ 1984 രചിക്കുന്നത്. ഇന്ന് അതിലെ ഭരണകൂടത്തെ ഓര്‍മിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമടക്കമുള്ള നാടുകളില്‍ നടക്കുന്നത്. കാമറകളിലൂടെയും അല്ലാതെയും സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണകൂടം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയുണ്ടെന്ന് സേതു പറഞ്ഞു.

എഴുത്ത് എല്ലാ കാലത്തും പുതു എഴുത്തായിരുന്നു. ബഷീറും തകഴിയും പൊന്‍കുന്നം വര്‍ക്കിയും എഴുതിയിരുന്ന കാലത്ത് അവരുടെ എഴുത്ത് പുതിയ എഴുത്തായിരുന്നു. ഏറ്റവും വലിയ പുത്തന്‍ എഴുത്തുകാരനാണ് ബഷീര്‍. സാഹിത്യകാരനെന്ന നിലയില്‍ താന്‍ നേരിടുന്ന വെല്ലുവിളി തന്നെ പുതുക്കി നിര്‍ത്തലാണെന്നും സേതു പറഞ്ഞു.

എല്ലാ കാലത്തും നല്ല വായനയുണ്ടായിരുന്നു. ഓരോ കാലത്തും നല്ല കൃതികളുണ്ടാവുന്നു. എസ് ഹരീഷിന്റെ മീശ എന്ന കൃതിയില്‍ നിന്ന് കുറച്ച് ഭാഗങ്ങള്‍ ഒഴിവാക്കിയാലും അതിന് പ്രശ്നമൊന്നും വരുമായിരുന്നില്ല. തകഴിക്ക് ശേഷം കുട്ടനാട്ടിലെ ജീവിതം മാത്രമല്ല കീഴാള ജീവിതവും ശക്തമായി പകര്‍ത്തിയ കൃതിയാണ് മീശ. മികച്ച, മഹത്തായ കൃതിയാണ്ത്. പക്ഷേ മറ്റ് പല കാരണങ്ങളാല്‍ മീശക്ക് തെറ്റായ വായനകളുണ്ടായതായി സേതു അഭിപ്രായപ്പെട്ടു.

എഴുത്തുകാരന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് രചന. അവനവനില്‍ നിന്നും അവനവന്റെ കാലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അതിലൂടെ. താന്‍തന്നെ എഴുതിയതാണോ എന്ന് തന്റെ രചനകളെക്കുറിച്ച് സംശയം തോന്നാറുണ്ട്. ഉന്‍മാദാവസ്ഥയിലാണ് എഴുത്തിന്റെ സമയത്ത് എത്തിച്ചേരുന്നതെന്നും സേതു പറഞ്ഞു.

എഴുത്തുകാര്‍ക്ക് ലോകബോധം ആവശ്യമാണെന്നു ചര്‍ച്ചയില്‍ സംസാരിച്ച സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. താന്‍ എഴുത്തുകാരനല്ല മനുഷ്യനാണെന്ന നിലയില്‍ നില്‍ക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്. അംഗീകാരം ആവശ്യമുള്ള കാര്യമായാണ് തോന്നുന്നത്.എഴുത്തുകാര്‍ക്ക് അംഗീകാരം പ്രോല്‍സാഹനം നല്‍കും. 22ാംവയസ്സില്‍ തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം പിന്നീടങ്ങോട്ട് ഊര്‍ജം നല്‍കിയിരുന്നതായും സി രാധാകൃഷ്ണന്‍ സ്മരിച്ചു. പണത്തിന്റെ ശക്തിയല്ല പുരസ്‌കാരത്തിന്റെ ശക്തിയെന്ന് എഴുത്തുകാര്‍ ശ്രദ്ധിക്കണം. പെരുമാള്‍ മുരുഗന്റെ പുസ്തകം തമിഴില്‍ ഇറങ്ങിയപ്പോള്‍ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്. തമിഴ് വായനക്കാര്‍ നോവലില്‍ പറയുന്ന കാര്യങ്ങളെ ചുറ്റും നടന്നുപോരുന്ന സ്വാഭാവിക കാര്യങ്ങളായി കണ്ടു. എന്നാല്‍ തല്‍പരകക്ഷികള്‍ പുസ്തകത്തിനെതിരെ പ്രശ്നമുണ്ടാക്കുകയായിരുന്നെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു.

Continue Reading

Books

വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം രണ്ടാം പതിപ്പ് തോമസ് ഐസക് പുറത്തിറക്കും

മാനേജ്‌മെന്റ് വിദഗ്ധനായ സുധീര്‍ ബാബു രചിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പിന് മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്

Published

on

ബിസിനസ് സാഹിത്യശാഖയിലെ മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നായ സുധീര്‍ ബാബുവിന്റെ വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം രണ്ടാം പതിപ്പ് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള ഫിനാന്‍സ് മിനിസ്റ്റര്‍ ഡോക്ടര്‍ ടി എം തോമസ് ഐസക് പുറത്തിറക്കും. ഫെബ്രുവരി 13 ന് കേസരി ഹാളില്‍ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങില്‍ സാഹിത്യ രംഗത്തെ മറ്റ് പ്രമുഖരും പങ്കെടുക്കും.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് 2017 ലാണ്. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ വിറ്റുതീര്‍ന്ന പുസ്തകം വായനക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് സൃഷ്ട്ടിച്ചത്. വളരെ ലളിതമായ ശൈലിയില്‍ ബിസിനസ് രംഗത്തെ സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന ഇത്തരം പുസ്തകങ്ങള്‍ മലയാളത്തില്‍ ഇല്ല എന്നുതന്നെ പറയാം. പ്രസിദ്ധ സാഹിത്യകാരനും ബിസിനസ് നിരീക്ഷകനുമായ ശ്രീ കെ എല്‍ മോഹന വര്‍മ്മ അവതാരിക എഴുതിയ ഈ പുസ്തകം അതുകൊണ്ടു തന്നെ വേറിട്ടു നില്‍ക്കുന്നു.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് 2017 ലാണ്. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ വിറ്റുതീര്‍ന്ന പുസ്തകം വായനക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് സൃഷ്ട്ടിച്ചത്

ഡി വാലര്‍ മാനേജ്മന്റ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആണ് രചയിതാവ്. തന്റെ ഇരുപത്തിഅഞ്ച് വര്‍ഷത്തെ അനുഭവങ്ങളുടെ ആഴം വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് ഈ പുസ്തകത്തിലൂടെ സുധീര്‍ ബാബു. പത്രങ്ങളിലും ആനുകാലികങ്ങളിലും തുടര്‍ച്ചയായി എഴുതുന്ന സുധീര്‍ ബാബു വായനക്കാര്‍ക്കിടയില്‍ സുപരിചിതനാണ്. അദ്ദേഹത്തിന്റെ ”നഷ്ട്ടപെട്ട ഞാന്‍” എന്ന കവിതാ സമാഹാരം കൂടി എസ് പി സി സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കൃതിയില്‍ അതിന്റെ പ്രകാശനം ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചിരുന്നു.

കൃതി കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ നാഷണല്‍ ബുക്ക് സ്റ്റാളില്‍ പുസ്തകം ലഭ്യമാണ്. കൂടാതെ എന്‍ ബി എസിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും ആമസോണിലും പുസ്തകം ലഭിക്കും. 170 രൂപയാണ് രണ്ടാം പതിപ്പിന്റെ വില. ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലൂടെ ലോകത്ത് എവിടെ നിന്നും പുസ്തകം ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം.

Continue Reading

Books

എന്തുകൊണ്ടാണ് മോദി ഒരു ‘ക്രിയേറ്റിവ് ഡിസ്‌റപ്റ്ററാകുന്നത്’

പ്രധാനമന്ത്രി നരേന്ദ്രമോദിയെകുറിച്ചുള്ള ആര്‍ ബാലശങ്കറിന്റെ പുസ്തകം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമാവുകയാണ്

Published

on

ബിസിനസില്‍ ‘ഡിസ്‌റപ്ഷന്‍’ എന്ന പദത്തിന് വലിയ പ്രാധാന്യമുണ്ട്. അതുവരെ നിലനിന്നിരുന്ന രീതികളെ മുഴുവന്‍ ഉടച്ചുവാര്‍ക്കുന്ന സംരംഭങ്ങളാണ് ‘ഡിസ്‌റപ്റ്റീവ്’ ആയി മാറുന്നത്. വിപണിക്കും മറ്റ് സംരംഭങ്ങള്‍ക്കും സഞ്ചരിക്കാനുള്ള പുതിയ ദിശ നല്‍കുമത്. ഇതുപോലെ രാഷ്ട്രീയത്തിലും ഡിസ്‌റപ്ഷന്‍ സംഭവിക്കാം. ബിജെപിയെ സംബന്ധിച്ചിടത്തോളം അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2014 മേയ് മാസത്തില്‍ അത്തരമൊരു ഡിസ്‌റപ്ഷനായിരുന്നു സംഭവിച്ചത്. ഈ തലത്തില്‍ നിന്നുകൊണ്ടാണ് ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ മുന്‍പത്രാധിപര്‍ കൂടിയായ ആര്‍ ബാലശങ്കര്‍ തന്റെ പുതിയ പുസ്തകം അവതരിപ്പിക്കുന്നത്.

ക്രിയേറ്റിവ് ഡിസ്‌റപ്റ്റര്‍: ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ എന്നാണ് പുസ്തകത്തിന്റെ പേര്. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മോദിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് പുസ്തകം വിലയിരുത്തപ്പെടുന്നത്.

ഡിസംബര്‍ ആദ്യവാരം ന്യൂഡെല്‍ഹിയില്‍ വെച്ച് ബിജെപി പ്രസിഡന്റ് അമിത് ഷാ പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഷാ തന്നെയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും നിതിന്‍ ഗഡ്ക്കരിയും മോദിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുന്നുണ്ട്.

അവാര്‍ഡ് വാപ്പസി, നോട്ട് അസാധുവാക്കല്‍, ബാങ്കുകളുടെ കിട്ടാക്കടം, റഫാല്‍ ഇടപാട്, മോദിയുടെ വിദേശനയം തുടങ്ങി നിരവധി വിഷയങ്ങള്‍ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. 300 പേജുകളുള്ള പുസ്തകത്തിന് 17 അധ്യായങ്ങളാണുള്ളതെന്ന് ബാലശങ്കര്‍ പറയുന്നു. മോദിയുടെ നാല്‍പ്പതിലധികം വരുന്ന അപൂര്‍വ ചിത്രങ്ങളുമുണ്ട്.

ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ക്രിയേറ്റിവ് ഡിസ്‌റപ്റ്റര്‍: ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ പ്രസിദ്ധീകരിക്കും.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending