Health
ഹൃദ്രോഗികൾ എന്തുകൊണ്ട് ഒലിവ് ഓയിൽ കഴിക്കണം?
എന്തുകൊണ്ടാണ് പക്ഷെ ഇത് ഹൃദയത്തിനു നല്ലതാകുന്നത്? ഒലിവ് ഓയിലിൽ ഒമേഗ-3, ഒമേഗ-6, ഒമേഗ-9 വിഭാഗത്തിൽ പെടുന്ന ഫാറ്റി ആസിഡ്സ് എന്നിവ ഉണ്ട്.

ഹൃദയാരോഗ്യം കാത്തു സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് ഒലിവ് ഓയിൽ എന്ന് കേട്ടിട്ടില്ലേ? എന്നാൽ എന്തുകൊണ്ടാണത്? ഒലിവ് പഴങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണ് ഒലിവ് ഓയിൽ.ഇത് ലോകത്തിൽ വച്ച് ഏറ്റവും നല്ല ഭക്ഷ്യ എണ്ണയാണ്. രുചി പ്രശ്നമല്ലാത്ത, ആരോഗ്യം മാത്രം കണക്കിലെടുക്കുന്നവർക്ക് നേരിട്ട് കഴിക്കാവുന്നതാണ്.സാലഡുകളിൽ ചേർക്കുന്നതിനും ഇത് മികച്ചതാണ്.
എന്തുകൊണ്ടാണ് പക്ഷെ ഇത് ഹൃദയത്തിനു നല്ലതാകുന്നത്? ഒലിവ് ഓയിലിൽ ഒമേഗ-3, ഒമേഗ-6, ഒമേഗ-9 വിഭാഗത്തിൽ പെടുന്ന ഫാറ്റി ആസിഡ്സ് എന്നിവ ഉണ്ട്. രക്തക്കുഴലുകളിലെ കൊഴുപ്പടിയൽ, കാൻസർ എന്നിവ തടയാൻ സഹായിക്കുന്നതാണ് ഒലിവ് ഓയിൽ. ഒമേഗ ആസിഡ് ഹൃദയത്തിന്റെ കോശഭിത്തികളെ സംരക്ഷിക്കുന്നു.
കൊളസ്ട്രോൾ തടയുന്നതിന് ഇത് മികച്ചതാണ്.കൊളസ്ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും. അതിനാൽ തന്നെയാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്.ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
Health
സൗന്ദര്യത്തിനും ആരോഗ്യത്തിനും കക്കിരി ജ്യൂസ്
വെള്ളരിക്ക സുലഭമായ ഈ സീസണിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി വെള്ളരിക്ക ഉപയോഗിക്കാം

വിഷുക്കാലമിങ്ങെത്താറായി, വെള്ളരിപ്പാടങ്ങൾ പിയ്ത്തു തുടങ്ങി. ഇനി വെള്ളരിക്കയുടെ സീസൺ ആണ് ഇനി അങ്ങോട്ട്. വെള്ളരിക്ക സുലഭമായ ഈ സീസണിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി വെള്ളരിക്ക ഉപയോഗിക്കാം. വെള്ളരിക്ക ജ്യൂസ് യൗവനം നിലനിർത്താനും ഫലപ്രദമാണ്. കക്കിരി വിണ്ടതിനുശേഷം കായയുടെ മുകള്‍ഭാഗത്തുള്ള തൊലി ഉള്ളിതോടുപോലെ ഉലിച്ചെടുക്കുവാന്‍ സാധിക്കുന്നു.
കക്കിരിയുടെ വിത്ത് ഭാഗം നീക്കിയതിനുശേഷം മാംസളമായ ഭാഗം എടുത്ത് ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് ജ്യൂസ് ആയി ഉപയോഗിക്കാം. പഞ്ചസാര, തേങ്ങാപ്പീര, ഏലക്ക് പൊടിച്ചത് ചേര്‍ത്ത് ഉപയോഗിക്കാം. കൂടാതെ കക്കിരിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കാം. കക്കിരി മിക്സിയില്‍ അടിക്കരുത്. കൈകൊണ്ട് ഇളക്കിയാല്‍ മതി. കക്കിരി തണുപ്പിച്ചതിനുശേഷം തേങ്ങാപ്പാല്‍, പഞ്ചസാര എന്നിവ കക്കിരിയില്‍ ഒഴിച്ച് കൈകൊണ്ട് ഇളക്കി ജ്യൂസാക്കി ഉപയോഗിക്കാം.
ചിലര്‍ കക്കിരി, ശര്‍ക്കര, തേങ്ങാപ്പീര, അരി വറുത്ത് പൊടിച്ച് ഇട്ട് ഉപയോഗിക്കുന്നു. കക്കിരിയുടെ സീസണില്‍ കൊടുങ്ങല്ലൂരിലും സമീപപ്രദേശത്തും കക്കിരി ജ്യൂസ് സ്റ്റാളുകള്‍ നിറയുന്നു. 250 ജ്യൂസ് മുതല്‍ 1500 ജ്യൂസ് വരെ വില്‍പ്പന നടത്തുന്ന സ്റ്റാളുകള്‍ ഉണ്ട്.
Health
നെയ്യ് കഴിച്ച് നാല് മാസം കൊണ്ട് 31 കിലോ ഭാരം കുറച്ച് പ്രാക്ഷി
നല്ല നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങളാണ് പ്രാതലിന് പ്രാക്ഷി പ്രധാനമായും കഴിച്ചിരുന്നത്

ഡയറ്റ് പ്ലാൻ ചെയ്യുകയും വേണ്ടെന്നു വയ്ക്കുകയും വീണ്ടും ആരംഭിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തികൾക്ക് മുന്നിൽ ദൃഢനിശ്ചയത്തിന്റെ മാതൃകയാകുകയാണ് പ്രാക്ഷി തൽവാർ. 97 കിലോ ശരീര ഭാരം ഉണ്ടായിരുന്ന പ്രാക്ഷി തല്‍വാര്‍ എന്ന പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ഭാരം 66 കിലോയാണ്. നാല് മാസം കൊണ്ട് കുറച്ചത് 31 കിലോ. വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും വിശ്വസിച്ചേ പറ്റൂ.
എങ്ങനെ എന്നല്ലേ? നെയ്യ് കഴിച്ചാണ് പ്രാക്ഷി തന്റെ തടി കുറിച്ചത്. 26കാരിയും ദന്തരോഗവിദഗ്ധയുമായ പ്രാക്ഷി തല്‍വാര്‍ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനം എടുത്തത് നാല് മാസം മുമ്പായിരുന്നു. എല്ലാവരും ചെയ്യുംപോലെ പട്ടിണി കിടക്കാൻ പ്രാക്ഷി തയ്യാറല്ലായിരുന്നു. നെയ്യ് കഴിച്ചാൽ വണ്ണം കൂടും എന്ന് പറഞ്ഞവരോട് മുള്ളിനെ മുള്ളു കൊണ്ട് എടുക്കണം എന്ന മറുപടിയാണ് പ്രക്ഷി പറഞ്ഞത്.ഫാറ്റി ആസിഡ്സ് ലഭിക്കാനാണ് നെയ്യില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്.
നല്ല നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങളാണ് പ്രാതലിന് പ്രാക്ഷി പ്രധാനമായും കഴിച്ചിരുന്നത്. ഊത്തപ്പം, ഉപ്പുമാവ്, മുട്ടയുടെ വെള്ള എന്നിവയാണ് അതില്‍ ഉള്‍പ്പെടുന്നത്. സാലഡാണ് ഉച്ചയ്ക്ക് കഴിച്ചിരുന്നത്. ചിലപ്പോള്‍ ചിക്കന്‍ അല്ലെങ്കില്‍ പീ സലാഡ് ആയിരിക്കും. കൂടെ നാരങ്ങാവെള്ളവും ശീലമാക്കി. കൊഴുപ്പിനെ അലിയിപ്പിക്കാൻ ബെസ്റ്റ് ആണല്ലോ നാരങ്ങാ.
നാരങ്ങ വെളളം(സ്വീറ്റ് ലൈം) അല്ലെങ്കില്‍ പൈനാപ്പിള്‍ ജ്യൂസ് ആയിരിക്കും വൈകുന്നേരത്തെ ഭക്ഷണം. നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ദാലാണ് അത്താഴത്തിന് കഴിക്കുന്നത്. ഇതിനു പുറമെ ദിവസം 7-8 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കും. ഇതോടൊപ്പം തന്നെ യോഗ, ജോഗിങ്, നടത്തം എന്നിവയും ശീലമാക്കി. എന്തെങ്കിലും ഇഷ്ടമുള്ള ഭക്ഷണം അധികം കഴിച്ചാല്‍, അതിന്റെ അടുത്ത ദിവസം നന്നായി വ്യായാമം ചെയ്യും. അങ്ങനെ വ്യായാമവും നെയ്യും വെള്ളംകുടിയും ഒക്കെയായി ആളങ്ങു 31 കിലോ കുറച്ചു
Health
മൂക്കുമുട്ടെ തിന്ന് മെലിയാം ; ഇതാ കീറ്റോ ഡയറ്റ്
അന്നജം ഒഴികെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നതാണ് കീറ്റോ ഡയറ്റില്‍ ആളെക്കൂട്ടുന്നത്

വണ്ണം കുറഞ്ഞു സുന്ദരികളും സുന്ദരന്മാരുമായിമാറാണ് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ പട്ടിണികിടക്കാനോ ഡയറ്റ് എടുക്കാനോ ഭക്ഷണം കുറയ്ക്കണോ ഒക്കെ പറഞ്ഞാൽ നടക്കില്ല. അപ്പോൾ വരും റെഡിമേഡ് ഉത്തരം, എനിക്ക് വണ്ണമുള്ള ഇഷ്ടം. അങ്ങനല്ല കാര്യമെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. സംഭവം വിശപ്പ് സഹിക്കാനും രുചിയുള്ള ആഹാരത്തോടു നോ പറയാനും കഴിയില്ല എന്നതാണ്. ഇതിനുള്ള പ്രതിവിധിയാണ് കീറ്റോ ഡയറ്റ് .
ഭക്ഷണപ്രിയരെ മാത്രം ഉദ്ദേശിച്ചുള്ള ഒന്നാണിത്. മൂക്കുമുട്ടെ തിന്ന് മെലിയാം എന്നതാണ് ഇതിന്റെ കാര്യം. അന്നജം ഒഴികെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നതാണ് കീറ്റോ ഡയറ്റില്‍ ആളെക്കൂട്ടുന്നത്. അതായത് ചോറും ചപ്പാത്തിയുമൊന്നും കഴിക്കാമെന്ന ചിന്ത വേണ്ട. കാര്‍ബോഹൈഡ്രറ്റ് കുറച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനും കഴിക്കാം. കീറ്റോസീസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗർട്ട്, ചിക്കൻ, ഫാറ്റി ഫിഷ്, കെഴുപ്പുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.ആഹാ ഇനിയെന്തുവേണം. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുമെന്നും മറ്റ് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ഇല്ലാത്ത കീറ്റോ ഡയറ്റിനു ജനപ്രീതി നേടിക്കൊടുക്കുന്നു.ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചുകളയാൻ ശരീരത്തിനാനാകുന്നു.
പിസിഓഡി ഹൈപ്പോതാറോയിസിസം, ഓട്ടിസം, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിങ്ങനെ മസ്തിഷ്ക സംബന്ധമായ രോഗങ്ങള്‍ക്ക് ഇത് മികച്ചതാണ്. ഇതിനു പുറമേ ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ അലര്‍ജി രോഗങ്ങളും ഭേദപ്പെടുമെന്നും ഈ ഡയറ്റ് കൊണ്ട് തെളിയിച്ചു കഴിഞ്ഞു
ഇന്ന് ഡയറ് എടുക്കുന്നവരിൽ കൂടുതൽ ആളുകളും ഈ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. അപ്പോൾ ഇനി വൈകണ്ട മികച്ച ഫലം ലഭിക്കാൻ കീറ്റോ ഡയറ്റ് ഇന്ന് തന്നെ ആരംഭിക്കാം. നമുക്കും സുന്ദരികളും സുന്ദരന്മാരുമാകണ്ടേ?
-
Business5 days ago
27ാം വയസില്‍ 7,000 കോടി രൂപയുടെ സംരംഭം കെട്ടിപ്പടുത്ത മിടുക്കി
-
Business2 weeks ago
25 കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന 95 കാരൻ സിഇഒ
-
Auto6 days ago
ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍
-
Business5 days ago
ആട് വളർത്തൽ; വരുമാനം നൽകുന്ന മികച്ച ഇനങ്ങളെ പരിചയപ്പെടാം
-
Auto1 week ago
ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്കൂട്ടര്‍!
-
Uncategorized4 days ago
ആക്രി കച്ചവടത്തിലൂടെ കോഴിക്കോട് സ്വദേശി ജാബിർ സമ്പാദിക്കുന്നത് പ്രതിവർഷം 3 കോടി രൂപ
-
Business6 days ago
കേരളത്തില്‍ കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍: വ്യവസായ മന്ത്രി
-
Business3 days ago
ഫേസ്ബുക്ക് വഴി വിപണി പിടിക്കുന്ന കലവറ അച്ചാറുകൾ ; വ്യത്യസ്തം ശ്രീലക്ഷ്മിയുടെ മാർക്കറ്റിങ്