Connect with us

Entertainment

കുറ്റപ്പെടുത്തുന്നവർക്ക് വൃത്തികെട്ട മനസ്സ് ; വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി ഭാഗ്യലക്ഷ്മി

കാൻസർ രോഗികളെ വെറുതെ വിടൂ എന്ന് പറഞ്ഞെഴുതിയ കുറിപ്പിന് മറുപടിയായി കാന്‍സര്‍ രോഗികളോട് ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു

Published

on

കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ മറുപടി. ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഭാഗ്യലക്ഷ്മി മുടി മുറിച്ചത്. വാർത്ത പുറത്തു വന്നതിനു പിന്നാലെ വിവാദവുമെത്തി. ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്നുമായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് താരത്തിന്റെ മറുപടി. . താരം തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കിട്ടത്.

കാൻസർ രോഗികളെ വെറുതെ വിടൂ എന്ന് പറഞ്ഞെഴുതിയ കുറിപ്പിന് മറുപടിയായി കാന്‍സര്‍ രോഗികളോട് ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട എന്നാണ് യുവതിയുടെ പോസ്റ്റിന് ഭാഗ്യലക്ഷ്മിയുടെ മറുപടി

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം–

കാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്കുകയാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട. ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.

മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം…അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്.

Advertisement

Entertainment

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Published

on

മലയാളികളുടെ ഹൃദയം കീഴടക്കിയ മായാനദി എന്ന ചിത്രത്തിൻറെ വിജയത്തിന് ഒരു വർഷത്തിനിപ്പുറം മായാനദി സിനിമയിലെ അപ്പുവിനെക്കുറിച്ചുള്ള വേറിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു. ദേശബന്ധു കെ. ഒ എന്ന വ്യക്തിയാണ് മായാനദിയില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അപ്പുവെന്ന കഥാപാത്രം മലയാളസിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തിയാണ് എന്ന് പറയുന്നത്.

കുറിപ്പ് വായിക്കം….

ഒരിക്കല്‍കൂടി മായാനദി കണ്ടു

അപ്പുവിനെ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചു

ആരാണ് അപര്‍ണ്ണാ രവി ??

മലയാള സിനിമ കാണാത്ത ഏറ്റവും മികച്ച സൈക്കോ വില്ലത്തി

സംവിധായകന്‍ പലയിടത്തായി അത് പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും ആ ബ്രില്ലിയന്‍സ് അധികമാരും ശ്രദ്ധിക്കാതെപോയി.

ആദ്യ സീനിലെ ഇന്‍ട്രോയില്‍ തന്നെ അപ്പു ആരെന്നു പറയുന്നു, സിനിമ എന്നത് മാത്രമാണ് അവളുടെ ലക്ഷ്യം.

അടുത്തത് കല്യാണ പാര്‍ട്ടിയില്‍ നടക്കുന്ന ഒരു സീനില്‍ അപര്‍ണ്ണയുടെ രണ്ട് വ്യത്യസ്ത സ്വഭാവങ്ങളാണ് എഴുത്തുകാരന്‍ വരച്ചിടുന്നത്. അമ്മയെ അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് നടക്കുകയും രാത്രി തനിച്ചിറങ്ങി പോകുകയും കാമുകനുമായി കറങ്ങുകയും കിസ്സടിക്കുകയും വരെ ചെയ്യുന്ന പുരോഗമനവാദിയായ ഒരു പെണ്‍കുട്ടിയാണ് ശരിക്കും അവള്‍. അതെ അവള്‍ അനിയനോട് ‘കിസ്സ് ഓഫ് ലൗ’ ന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പുച്ഛത്തോടെ ദേഷ്യപ്പെടുന്നു.

ഇതില്‍ നിന്ന് തന്നെ അപ്പുവിന്റെ ക്യാരക്ടര്‍ വ്യക്തമാണ്. നല്ല പെണ്‍കുട്ടി എന്ന് പുറമെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കുകയും അതെ സമയം അതിനു എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൈക്കോയാണ് അപര്‍ണ്ണ രവി എന്ന അപ്പു.

അത്രമേല്‍ സ്‌നേഹിക്കുന്ന മാത്തനെ എന്നും തന്റെ പുറകിന് നടത്താന്‍ മാത്രമേ അവള്‍ ആഗ്രഹിക്കുന്നുള്ളു.

മാത്തനെ എപ്പോഴും യൂസ് ചെയ്യുകയാണ് അപ്പു. രാത്രി തനിച്ചു നടക്കുമ്പോള്‍ കൂട്ടിനും, കാസറഗോഡ് ആഡ് ഷൂട്ടിനു പോവുമ്പോള്‍ ഒരു ബോഡിഗാര്‍ഡായും. കോണ്‍ഫിഡന്‍സ് ഇല്ലാതായപ്പോള്‍ മോട്ടിവേഷന്‍ ചെയ്യാനായും, സന്തോഷം തോന്നിയപ്പോള്‍ സെക്‌സ് ചെയ്യാനായും ഒക്കെ, കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രണയം എന്നൊക്കെ തോന്നുമെങ്കിലും അത്രമേല്‍ മനോഹരമായി മാത്തന്റെ ഇഷ്ടത്തെ അവള്‍ ഉപയോഗിക്കുകയായിരുന്നു.

ഒരുമിച്ചു നടന്നിട്ട് മനസ്സുകൊണ്ട് അകലത്തില്‍ ആണെന്ന് പറയുക, ചായ കൊടുക്കാന്‍ വിളിച്ചു വരുത്തി അപമാനിച്ചു വിടുക, സെക്‌സ് ചെയ്യാന്‍ കൂട്ടിക്കോണ്ട് വന്നു അതുകഴിഞ്ഞു sex is not a promise എന്ന് പറയുക. ഇതൊക്കെ തന്നെ അപ്പുവിലെ സൈക്കോയേ വെളിവാക്കുന്നതാണ്.

ഓരോ തവണ കാണാന്‍ വരുമ്പോഴും മാത്തനെ വേദനിപ്പിച്ചു മാത്രമേ അവള്‍ പറഞ്ഞു വിട്ടിട്ടുള്ളൂ. അത് കണ്ടു രഹസ്യമായി അവള്‍ ആസ്വദിച്ചിരിക്കണം.

ഏറ്റവും പ്രധാനപെട്ട ഒരു കാര്യം, മുന്‍പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല,

സമീറയുടെ നെവല്‍ സോങ് സീക്വന്‍സ് കട്ട് ചെയ്തു ഇക്കായ്ക്ക് അയച്ചു കൊടുക്കുന്നത് മറ്റാരുമല്ല അപ്പു തന്നെയാണ്. വേണ്ടാന്ന് വച്ചത് നല്ലൊരു റോള്‍ ആണെന്നും അത് തനിക്ക് കിട്ടിയെന്നും സമീറയില്‍ നിന്നും അറിയുന്ന അപ്പു. എഡിറ്ററുടെ കയ്യില്‍ നിന്നും വീഡിയോ സങ്കടിപ്പിച്ചു സമീറയുടെ ഫോണില്‍ നിന്നും ഇക്കയുടെ നമ്പര്‍അടിച്ചുമാറ്റി വിദഗ്ദമായി മറ്റൊരാള്‍ വഴി അത് ഇക്കയ്ക്ക് അയക്കുകയായിരുന്നു.

അപ്പുവിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ല സമീറയെ ഇക്ക വിളിച്ചുകൊണ്ടു പോവുകയും ആ കഥാപാത്രം അപ്പുവിന് കിട്ടുകയും ചെയ്തു. അതോടെ തന്റെ സിനിമ കരിയറിനും പുതിയ ബന്ധങ്ങള്‍ക്കും വേണ്ടി എടുത്ത അടുത്ത തീരുമാനം മാത്തനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക എന്നതായിരുന്നു.

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

അമ്മയുടെ മുന്നില്‍, അനിയനോട്, കൂട്ടുകാരികളുടെ അടുത്ത്, അവള്‍ക്ക് എങ്ങനെ മാത്തനെ സ്‌നേഹിക്കാന്‍ കഴിയും.

സമീറയെ ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തതു പോലെ. നിസ്സാരമായി അവള്‍ മാത്തനെയും ഒറ്റിക്കൊടുത്തു.. ??

എന്നിട്ടും രാത്രി തനിച്ചു നടന്നപ്പോള്‍ ഒരു പൂച്ചയെ പോലെ കൂട്ടിനു പിന്നാലെ നടക്കാന്‍ അവന്‍ ഇല്ലല്ലോ എന്ന് അവള്‍ പരിഹസിക്കുന്നുമുണ്ട്.

മലയാള സിനിമ കാണാത്ത ഏറ്റവും ക്രൂരയായ സൈക്കോ വില്ലത്തി അപര്‍ണ്ണ രവി…

Continue Reading

Entertainment

ഇതാ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സയന്‍സ് ഫിക്ഷന്‍ ചിത്രം

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സയന്‍സ് ഫിക്ഷന്‍ എന്ന് വിശേഷിപ്പിക്കാം നയനെ. അത്രമാത്രം ബഹുതലങ്ങളുണ്ട് ഈ പൃഥ്വി ചിത്രത്തിന്‌

Published

on

ഇത്തരമൊരു നൂതനാത്മക പ്രമേയം പരീക്ഷിക്കാന്‍ ധൈര്യം കാണിച്ച പൃഥ്വിരാജിനേയും ടീമിനേയും അഭിനന്ദിച്ചേ മതിയാകൂ

റിലീസിംഗിനും ഏറെ മുമ്പ് തന്നെ മുഖ്യധാര മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമെല്ലാം ഒരു പോലെ ചര്‍ച്ചയായിട്ടുണ്ട് നയന്‍. പൃഥ്വിരാജിന്റെ സ്വതന്ത്ര നിര്‍മാണ സംരംഭം ആദ്യമായി തിയറ്ററുകളിലെത്തിക്കുന്ന ചിത്രം എന്നതിനോടൊപ്പം തന്നെ സോണി പിക്‌ച്ചേഴ്‌സ് പോലൊരു ആഗോള പ്രൊഡക്ഷന്‍ ബ്രാന്‍ഡ് മലയാളത്തിലേക്ക് എത്തുന്നു എന്നതും വലിയ വാര്‍ത്തയായി.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 100 ഡെയ്‌സ് ഓഫ് ലവ് എന്ന ആദ്യചിത്രമൊരുക്കിയ ജെനുസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്തിരിക്കുന്നത്. സയന്‍സും ഫിക്ഷനും സമ്മേളിപ്പിച്ചുള്ള പ്രൊഫഷണല്‍ ചിത്രങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെക്കുറേ അന്യമാണ്. അതുകൊണ്ടുതന്നെ പൃഥ്വി തന്റെ നിര്‍മാണ കരിയറില്‍ കൈക്കൊണ്ട ധീരമായ തീരുമാനമാണ് നയന്‍ എന്നുതന്നെ പറയേണ്ടി വരും.

ചിത്രത്തെ പൊതുവെ വിലയിരുത്തിയാല്‍, മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സയന്‍സ് ഫിക്ഷന്‍ എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമാകുമെന്നു തോന്നു. അത്രമാത്രം ബഹുതലങ്ങളുണ്ട് നയന്. സൈക്കളോജിക്കല്‍ സസ്പന്‍സ് ത്രില്ലറെന്നും മികച്ച ഹൊറര്‍ മൂഡുള്ള ചിത്രമെന്നുമെല്ലാം അഭിപ്രായങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു.

അതീതമാണോ അത്

എന്താണ് നയന്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒമ്പത് ദിവസത്തെ കഥയാണിത്. നമുക്കറിയാത്ത, നമുക്കതീതമായ ശക്തികളില്‍ നിന്നും ആദമിനെ രക്ഷിക്കാന്‍ അവന്റെ അച്ഛന്‍ ആല്‍ബര്‍ട്ട് ലെവിസ് എന്ന ആസ്‌ട്രോഫിസിസ്റ്റ് നടത്തുന്ന യജ്ഞമാണ് നയന്‍. ആല്‍ബര്‍ട്ടായി പൃഥ്വിരാജ് തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ആദമായി മാസ്റ്റര്‍ അലോകും.

ഭൂമിയെ താണ്ടി ഒരു വാല്‍നക്ഷത്രം കടന്നുപോകുന്നു. അതിനെത്തുടര്‍ന്നുള്ള പ്രതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകത്തൊന്നാകെ ഇലക്ട്രിസിറ്റി നഷ്ടമാകുന്നു. തുടര്‍ന്നങ്ങോട്ട് അതീന്ദ്രിയശക്തികളുടെ കളിയാണ്. ഇതിനെക്കുറിച്ച് പഠിക്കാനായി ആദത്തെയും കൂട്ടി എത്തുന്ന ആല്‍ബര്‍ട്ടിന് നേരിടേണ്ടി വരുന്ന അസാധാരണവും നിഗൂഢവും ഭയപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് ചിത്രം.

പ്രമേയത്തിന്റെ ത്രില്‍ കാഴ്ച്ചക്കാരന് ഓരോ നിമിഷവും അനുഭവവേദ്യമാകുമാറ് പകര്‍ന്നു നല്‍കാന്‍ ജെനൂസ് മുഹമ്മദിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കലാസംവിധാനവും ഛായാഗ്രഹണവും വിഎഫ്എക്‌സുമെല്ലാം മികച്ചുനിന്നിട്ടുണ്ട്. സാങ്കേതിക പൂര്‍ണതയോടുകൂടിയാണ് നയന്‍ ഒരുക്കിയിരിക്കുന്നത്. മോളിവുഡിനെ പുതിയ തലത്തിലേക്കെത്തിക്കുന്ന സിനിമയാണ് നയന്‍ എന്ന് നിഷ്പ്രയാസം പറയാന്‍ സാധിക്കും. അത്രയ്ക്ക് ഗംഭീരമാണ് ചിത്രത്തിന്റെ മെയ്ക്കിംഗ്.

ഗോദയിലൂടെ മലയാളിയുടെ മനം കവര്‍ന്ന വാമിഖയുടെ അഭിനയം കയ്യടി നേടുമെന്നുറപ്പ്. വേറിട്ട ഗെറ്റപ്പുകളില്‍ പൃഥ്വിരാജ് മികച്ചു നിന്നു. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മലയാളചിത്രമാണ് നയന്‍ എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല.

Continue Reading

Entertainment

നാവില്‍ കപ്പലോടിച്ച് ജിമ്മി റോക്സ് വീണ്ടും ഹോട്ടല്‍ മാരിയറ്റില്‍

‘അഡ്വഞ്ചേഴ്സ് ഓഫ് ജിമ്മി റോക്സിന് തുടക്കം കുറിച്ച് ടൊവീനോ തോമസ്

Published

on

ഭക്ഷണപ്രേമികളുടെ നാവില്‍ കപ്പലോടിച്ച് ലോകമെമ്പാടും രുചിഭേദങ്ങള്‍ തേടി സാഹസിക സഞ്ചാരം നടത്തുന്ന ജിമ്മി റോക്സ് എന്ന സാങ്കല്‍പിക നായകന്‍ കൊച്ചി മാരിയറ്റില്‍ വീണ്ടുമെത്തി. ചുരുങ്ങിയ കാലം കൊണ്ട് ഭക്ഷണപ്രണയികളുടെ മനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജിമ്മി റോക്സിനെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെ സാഹസികനായ യുവനായകന്‍ ടൊവീനോ തോമസ് ഒരു വര്‍ഷം നീളുന്ന ‘അഡ്വഞ്ചേഴ്സ് ഓഫ് ജിമ്മി റോക്സ്’ രുചിയാഘോഷത്തിന്റെ ഉദ്ഘാടനം ഹോട്ടല്‍ മാരിയറ്റില്‍ നിര്‍വഹിച്ചു.

ജിമ്മി റോക്സ് തന്റെ സാങ്കല്‍പിക ലോകസഞ്ചാരത്തിനുപയോഗിക്കുന്ന സീപ്ലെയിന്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. ജിമ്മി റോക്സിന്റെ പുതിയ ലോഗോയുടെ പ്രകാശനവും ടൊവിനോ തോമസ് നിര്‍വഹിച്ചു. യാത്രകള്‍ ഇഷ്ടപ്പെടുകയും പലദേശങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ളവര്‍ക്ക് വിവിധ ദേശങ്ങളിലെ ഭക്ഷണം ഒരുമിച്ച് ലഭ്യമാക്കുന്ന ജിമ്മി റോക്സ് നല്‍കുന്നത് വലിയ അവസരമാണെന്ന് ടൊവീനോ തോമസ് പറഞ്ഞു.

ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് എത്തിയ ജിമ്മി റോക്സ് മാരിയറ്റില്‍ ഒരുക്കിയ വിഭവങ്ങള്‍ ഏഷ്യന്‍ രുചിവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്നു. ചൈനീസ് പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്തു കൊണ്ട് ഫെബ്രുവരി 4 മുതല്‍ വര്‍ഷം മുഴുവന്‍ ജിമ്മി റോക്സ് വിഭവങ്ങള്‍ മാരിയറ്റിലെത്തുന്ന അതിഥികള്‍ക്ക് ലഭ്യമാകും. ജിമ്മി റോക്സ് വിഭവങ്ങള്‍ ആസ്വദിക്കാനെത്തുന്ന അതിഥികള്‍ക്കായി ഇക്കാലയളവില്‍ സോഷ്യല്‍ മീഡിയ മത്സരങ്ങളും സമ്മാനങ്ങളുമുണ്ട്.

മാരിയറ്റ് ബ്രാന്‍ഡിന്റെ ഭാഗ്യ ചിഹ്നമായി മാറിയ ജിമ്മി റോക്സിനെ കൊച്ചി മാരിയറ്റില്‍ വീണ്ടും അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സുമീത് സൂരി പറഞ്ഞു. കൊച്ചി മാരിയറ്റിലെത്തുന്ന ഭക്ഷണ പ്രേമികള്‍ക്ക് വേറിട്ട രുചിയനുഭവങ്ങള്‍ സമ്മാനിക്കാന്‍ ജിമ്മി റോക്സിന് കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, സീനിയര്‍ മാര്‍ക്കറ്റിംഗ്, കമ്യൂണിക്കേഷന്‍സ് മാനേജര്‍ ചിന്നു ജിമ്മി എന്നിവരും സംസാരിച്ചു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending